സുപ്രഭാതം ..!!
മിഴികളില്‍ നനവൂറും കിനാക്കളോ
നിഴലായിവന്നു നീ യെന്‍ ചാരെ
മധുര നൊമ്പര നിലാവ് പെയ്യ്തു
കുളര്‍ കോരി മാറില്‍ കൈപിണച്ചുമയങ്ങി
പുലരിവെട്ടം വന്നു ചുംബിച്ചുണര്‍ത്തി
രാവിന്‍ അനുഭവമോര്‍ത്തു കണ്ണു മിഴിച്ചു
മുറ്റത്തു പൂത്താലമെന്തി നിന്നു ചെമ്പകം
വട്ടമിട്ടു പറന്നു നുകര്‍ന്നു ശലഭ ശോഭ .
കിഴക്കന്‍ കാറ്റില്‍ ചന്ദന സുഗന്ധം
മലമുകളിലെ അമ്പലനടയില്‍ മണിമുഴങ്ങി
പരിസരമാകെ ഭക്തിലഹരിയില്‍
മനസ്സറിയാതെ പറഞ്ഞു സുപ്രഭാതം ..!!
Comments