കുറും കവിതകള്‍ 740
മഴയകന്നു
മണ്ണിൻ മണം .
കുടചൂടി കൂനിൻ വെണ്മ ..!!
ചാറ്റൽ അകന്നു
വഴിനീളുന്നു വിശപ്പിന്റെ .
കൊളുന്തിൻ ഗന്ധം ..!!
ജന്മം കൊണ്ട് ധന്യത
അനുഭവിക്കാൻ തെരുവോരം
അനാഥ നൊമ്പരങ്ങൾ ..!!
അന്തിവെയില്‍ ചായുമ്പോള്‍
തെരുവോരുങ്ങി എങ്ങും
പലഹാരങ്ങളുടെ മണം..!!
മഞ്ഞിന്‍ വെയിലേറ്റു
പ്രഭാത സവാരിയും
കുശലങ്ങള്‍ പറയും ഗ്രാമം ..!!
മുഖമില്ലാഴ്മിക
ഇരുളിന്റെ മൗനം .
വിശപ്പെറി കൊണ്ടിരുന്നു..!!
കാടിന്‍ വഴികളില്‍
മൗനം ഉറങ്ങി കിടന്നു .
നടപ്പിന്‍ വേഗം കുറഞ്ഞു ..!!
പടികടന്നു പോയ
ബാല്യത്തെ കാത്തു കിടന്നു
ആടാന്‍ മറന്ന ഊഞ്ഞാല്‍ ..!!
ഇന്നിന്റെ സ്വപ്നം
നാളെയുടെ പ്രതീക്ഷ..
കുളിര്‍ നല്‍കും വെളുപ്പകാലം ..!!
ആരുമറിയാ നൊമ്പരം പേറുന്നു
തെരുവോരത്തൊരു
നന്മയാര്‍ന്ന വെണ്മ ..!!
Comments