പ്രണയാക്ഷരങ്ങള്‍..!!
നാം ഒഴുക്കിയ
കടലാസുവഞ്ചികളിന്നു
ഓര്‍മ്മയിലോഴുകി നടന്നു ..!!
കൈ നീട്ടിപ്പിടിക്കാനോരുങ്ങുമ്പോള്‍
വഴുതി പോകുന്നുവല്ലോ
നാം തീര്‍ത്ത പ്രണയകടലിലേക്ക്
ജീവിത തിരമാലകലുടെ
ഇടയിലകപ്പെട്ടു അവ
മുങ്ങി താഴുന്നു ..
എന്തോ ആകെ ശ്വാസം മുട്ടുന്നത് പോലെ
നീ അന്ന് പറഞ്ഞ വാക്കുകള്‍ എന്നെ
ഇന്നും പിന്തുടര്‍ന്നു വേട്ടയാടുന്നു
ഇല്ല മറക്കില്ല ഒരിക്കലും
ആ മിഴി കോണില്‍ തെളിഞ്ഞ
അക്ഷരങ്ങള്‍ ഇന്നെനിക്കു
കൂട്ടായിവിരല്‍ തുമ്പില്‍
വര്‍ണ്ണങ്ങള്‍ തീര്‍ക്കുന്നു
പ്രണയത്തില്‍ ചാലിച്ച കവിത ..
ജീ ആര്‍ കവിയൂര്‍ /28.09.2017
Comments