പ്രണയാകാശത്തിലാകെ ...!!
മാമരം വിറകൊണ്ടുനിന്നു രാവിന്‍റെ
ഇരുളിമയിലായ് മമ മാനസം തേങ്ങി
നീ വന്നെന്‍ ആത്മ ശിഖരത്തിലൊരു കൂടു കുട്ടുക
വന്നു നീ വന്നു ഒരു കുളിര്‍ തെന്നലായ് എന്നെ
വിരഹചൂടില്‍ നിന്നും കുളിരേകി കരകയറ്റുക
നിന്‍ സ്വരരാഗ വസന്തത്തിന്‍ ശ്രുതിയാലെ വീണ മീട്ടി
നിന്‍ സ്വര്‍ലോക തല്‍പ്പത്തിലുറക്കുകയെന്നെ..!!
കനവിലും നിനവിലും നിന്‍ ഓര്‍മ്മപൂക്കളുടെ
കമനീയ സുഗന്ധത്താലെന്നില്‍ നിത്യം ചുരത്തുക
അക്ഷര പൂമഴയായ് കവിതയുണര്‍ത്തുക
മാറട്ടെ ഞാനൊരു ചിത്ര പതംഗമായി
പാറിപറക്കട്ടെ പ്രണയാകാശത്തിലാകെ ..!!
Comments