കുറും കവിതകള്‍ 737

സന്ധ്യയുടെ തുടിപ്പും
ഇരുഹൃദയങ്ങളുടെ മിടിപ്പും
കടൽ കരയെ പുണർന്നകന്നു ..!!

മഴത്തുള്ളികൾ മുത്തമിട്ടകന്നു
വിരഹത്തിന്‍ നോവുമായ്
കാത്തു കിടന്നു പച്ചകുരുമുളകുകള്‍ ..!!

നടുമുറ്റത്തു കാത്തു കിടന്നു
കൊണ്ടാട്ടങ്ങളും  ഈറനണിയിച്ചു
തെളിയും അന്തിതിരികളും ..!!

വലംവച്ചു വരുന്നുണ്ട്
തീരാ ദുഖങ്ങള്‍ പേറും
അമ്മ മഴക്കാറുകള്‍ മാനത്തു ..!!

വിശപ്പിന്‍ കണ്‍ തുടക്കും
വിഭവങ്ങള്‍ ഒരുങ്ങി .
ചിരിക്കുന്ന ഗാന്ധിയുടെ വരവും കാത്തു ..!!

മിഴിയിണകള്‍ വിടര്‍ന്നു
നഷ്ട ബാല്യത്തിന്‍
രുചിമുകുളങ്ങള്‍ നീരണിഞ്ഞു ..!!

പഞ്ഞിമേഘങ്ങള്‍ മുത്തമിട്ടു
ഗോൽകൊണ്ട മലമുകളില്‍
നഷ്ട സ്വപ്‌നങ്ങള്‍ കണ്ചിമ്മി ..!!

മുഗളായ് മസാല തേച്ച
കോഴിഒരുങ്ങി തെരുവില്‍ .
വിശപ്പിന്‍മിഴികള്‍ നിറഞ്ഞു ..!!

പാഠപുസ്തകത്താളുകളില്‍
കാണാത്ത പ്രകൃതിയിലെ
വിദ്യാഭ്യാസ കാഴ്ചകളില്‍ മനമുടക്കി ..!!

പതിയിരുപ്പുണ്ട് വളവുകളില്‍
രംഗ ബോധമില്ലാത്ത കോമാളി
സൂക്ഷിച്ചാൽ ദുഖിക്കേണ്ട ..!! 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “