വീര്‍പ്പുമുട്ട്
വിരഹാമാര്‍ന്ന പകലിന്റെ
നോവ് ഏറ്റുവാടിയ സന്ധ്യ
വഴിതേടുമെന്റെ ഹൃദയം
അറിയാതെ ഒന്ന് തേങ്ങി
തന്ത്രികൾ തകർന്ന വീണപോൽ
കദനങ്ങൾ ഇഴവിട്ടു പോയൊരു
വരികളായി വന്നു ഉണര്‍ത്തി
ആശ്വാസമായി അവളെന്‍
വിരല്‍ തുമ്പിലിരുന്നു
നീറുന്ന ബന്ധനങ്ങളാല്‍ വീര്‍പ്പുമുട്ടി
മോചിതയാവാന്‍ കൊതിയോടെ
മറക്കുവാനാകാത്ത ഓര്‍മ്മകള്‍ പേറി
ദിനരാത്രങ്ങളൊക്കെ കടന്നു പോയ്
സുഖ ദുഃഖ സമ്മിശ്രമാം ജീവിതത്തില്‍
കയറുന്ന കുന്നിന്റെ ഇറക്കങ്ങള്‍ കണ്ടു
താഴ്വാരങ്ങളിലെ വിടരുന്ന പുഞ്ചിരി
ശലഭ ശോഭയാര്‍ന്ന ചിറകുകള്‍ വിടര്‍ത്തി
വര്‍ണ്ണങ്ങള്‍ വാരി വിതറിയ കാഴ്ച വസന്തം
സ്മൃതി പഥങ്ങളില്‍ മൗനമുടച്ചു കടന്നുപോയ്
ജീവിതയാനം വീണ്ടും ദിനകണക്കുകളുടെ
മനക്കൊട്ടകെട്ടി പിരിയുവാനാവാത്ത മായാ
മോഹങ്ങളുടെ പിടിമുറുക്കുമ്പോഴുമക കണ്ണുമായ്
ആരോ പറഞ്ഞു കൊണ്ടിരുന്നു ഇതുവെറും
വ്യാമോഹമാണ് കപടമാണ് ഇതില്‍പ്പെട്ടു
ഉഴലാതിരിക്കകയാണെന്ന് മന്ത്രിച്ചുകൊണ്ടിരുന്നു ..!!
നോവ് ഏറ്റുവാടിയ സന്ധ്യ
വഴിതേടുമെന്റെ ഹൃദയം
അറിയാതെ ഒന്ന് തേങ്ങി
തന്ത്രികൾ തകർന്ന വീണപോൽ
കദനങ്ങൾ ഇഴവിട്ടു പോയൊരു
വരികളായി വന്നു ഉണര്‍ത്തി
ആശ്വാസമായി അവളെന്‍
വിരല്‍ തുമ്പിലിരുന്നു
നീറുന്ന ബന്ധനങ്ങളാല്‍ വീര്‍പ്പുമുട്ടി
മോചിതയാവാന്‍ കൊതിയോടെ
മറക്കുവാനാകാത്ത ഓര്‍മ്മകള്‍ പേറി
ദിനരാത്രങ്ങളൊക്കെ കടന്നു പോയ്
സുഖ ദുഃഖ സമ്മിശ്രമാം ജീവിതത്തില്‍
കയറുന്ന കുന്നിന്റെ ഇറക്കങ്ങള്‍ കണ്ടു
താഴ്വാരങ്ങളിലെ വിടരുന്ന പുഞ്ചിരി
ശലഭ ശോഭയാര്‍ന്ന ചിറകുകള്‍ വിടര്‍ത്തി
വര്‍ണ്ണങ്ങള്‍ വാരി വിതറിയ കാഴ്ച വസന്തം
സ്മൃതി പഥങ്ങളില്‍ മൗനമുടച്ചു കടന്നുപോയ്
ജീവിതയാനം വീണ്ടും ദിനകണക്കുകളുടെ
മനക്കൊട്ടകെട്ടി പിരിയുവാനാവാത്ത മായാ
മോഹങ്ങളുടെ പിടിമുറുക്കുമ്പോഴുമക കണ്ണുമായ്
ആരോ പറഞ്ഞു കൊണ്ടിരുന്നു ഇതുവെറും
വ്യാമോഹമാണ് കപടമാണ് ഇതില്‍പ്പെട്ടു
ഉഴലാതിരിക്കകയാണെന്ന് മന്ത്രിച്ചുകൊണ്ടിരുന്നു ..!!
Comments
ആശംസകള്‍ സാര്‍