'' തിരമാലകൾ "
'' തിരമാലകൾ "
.
നിരന്തരമായ് ഞാന്‍
സംസാരിക്കാറുണ്ട് എന്റെ
ദുഖങ്ങളോടും മൗനത്തോടും
എന്റെ മൗനം
മറനീക്കിവരാറുണ്ട്
ദുഖങ്ങളില്‍ നിന്നും
ദുഃഖങ്ങള്‍ അപ്രത്യക്ഷം
ആവാറുണ്ട് എന്റെ
മൌനങ്ങളില്‍ നിന്നും
പലപ്പോഴും ഞാന്‍
എന്റെ വേദനകളിലും
കണ്ണുനീരിനൊപ്പം വസിക്കാറുണ്ട്
എന്റെ കണ്ണുനീര്‍ എന്നെ
സമാശ്വസിപ്പിക്കാറുണ്ട്
എന്റെ നൊമ്പരങ്ങളില്‍ നിന്നും
എന്റെ മുറിവുകള്‍
വെളിപ്പെടുത്താറുണ്ട്
കണ്ണുനീരിനാല്‍
ഇടയ്ക്കിടെ ഞാന്‍
.ഊഞ്ഞാലാടാറുണ്ട് എന്റെ
കഴിഞ്ഞകാലത്തിനോപ്പവും ഭാവിയോടോപ്പവും
എന്റെ കഴിഞ്ഞ ദിനങ്ങള്‍
പലപ്പോഴും നോവിക്കാറുണ്ട്
എന്തിനു ഇപ്പോഴും
ചിന്തിക്കും തോറും
ഭാവി എന്നെ പലപ്പോഴും
ഭയപ്പെടുത്താറുണ്ട്
എന്റെ കൂടെ അലയുന്ന
അജ്ഞാതമായ ഭയങ്ങള്‍
എന്നില്‍ പിറക്കുന്നു ഒപ്പം
എല്ലാം മരിക്കുന്നു എന്നില്‍ ..!!
ജീ ആര്‍ കവിയൂര്‍ /26.09.2017
Comments