അനുഭൂതി പൂക്കുന്നു
അധരം അധരത്തോടടുക്കുമ്പോള്‍
ചോദിക്കാന്‍ അധികാരമില്ലയെങ്കിലും
അറിയാതെ പലതും ചോദിച്ചു പോകുന്നു
ഇലകള്‍ക്ക് ഇത്ര പരിമളം പൂവിനാലോ
തിരയുടെ ചാഞ്ചാട്ടവും കുതിപ്പും
കടലിന്റെ നൃത്തത്താലല്ലോ
മരുഭൂമിയിലെ ഇരുള്‍ പടരുന്നത്
രാത്രിയുടെ ആലിംഗനത്താലോ
കുളിരിത് തുളച്ചു കയറുമ്പോള്‍
ചൂടിനായ് കരങ്ങള്‍തേടുന്നു തീ
ശ്വാസനിശ്വാസങ്ങള്‍ ഏറുന്നു
ഹൃദയ മിടുപ്പുകള്‍ എന്തോ
പറയാന്‍ ഒരുങ്ങുന്നു
നിനക്ക് അറിയാത്തതോ
അറിഞ്ഞിട്ടുമറിയാത്ത
പ്രണയമെന്ന ഭാവമോ...!!
Comments