കുറും കവിതകള്‍ 735

ഊഴവും കാത്തു മഞ്ഞളിച്ചു
പല്ലുപോയ സംഹങ്ങള്‍.
കൊല്‍ക്കത്ത ടാക്സികള്‍ ..!!

ചൂളമടിച്ചു ചുരം താണ്ടി
പനയോലകളെ തഴുകി
വരുന്നുണ്ട് വടക്കൻ കാറ്റ് ..!!

പുലരിവെട്ടം വിരിഞ്ഞു
കാറ്റിനു കിന്നാരം .
പുൽക്കൊടിത്തുമ്പിനുമാനന്ദം ..!!

ഇളംവെയിലരിച്ചിറങ്ങി
കാടുണർന്നു ലഹരിയോടെ
കാറ്റ് വന്നില്ലാവഴിയെ ..!!

വേലിയും അതിരും  താണ്ടി
വളർന്നു കയറി വള്ളി
അവക്കുണ്ടോ വിലക്കുകൾ..!!

ശലഭ ചുംബനത്തിനായ്
കാത്തുനിന്നു പനിനീർപ്പൂ . 
മഴവന്നു മുത്തമിട്ടകന്നു ..!!

തിരയുടെ തള്ളലിൽ
മുത്തുപോയ ചിപ്പി .
തീരത്ത് ദുഃഖംപേറി ..!!

മീൻകാരന്റെ വരവും
കാത്തു എല്ലാം മറന്നു
ഒരു മാർജാരമാനസം..!! 

കിനാകാണും ബാല്യം
അറിയുന്നുവോ ..?
കുളത്തിനാഴം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “