ആരോ കാത്തിരിക്കുന്നു
ആരോ കാത്തിരിക്കുന്നു
അസ്തമയത്തിനപ്പുറത്തു
എനിക്കായി ആണോ എന്നറിയില്ല
അതെ അതിനപ്പുറമാവാം എന്റെ
ഞാൻപോലുമറിയാ ദൈവഹിതം
അങ്ങ് അകലെ ചക്രവാളത്തിനപ്പുറം
ആഴങ്ങളിൽ മരുവുന്ന ശാന്തത
അവിടെ എനിക്കായി കാത്തിരിപ്പുണ്ട്
ആരാലും തൊടാത്ത അമുല്യമാം നിധി
അനശ്വരമാം അനവദ്യമാം സ്നേഹം ...!!
ആരോ കാത്തിരിക്കുന്നു
അസ്തമയത്തിനപ്പുറത്തു
ഒറ്റക്കായി അവ കണ്ണും നട്ടിരിക്കുന്നു
സ്വര്ണനിറമാർന്ന നീളൻ മുടിയുമായി
പൂഴിമണലിന്റെ വർണ്ണമായി അവരുടെ
കണ്ണുകൾ തിളങ്ങുന്നു രാത്രിയിലായ്
വജ്രംപോലെ മിന്നുന്നു നിൻ കൈകളിൽ ..!!
അസ്തമയത്തിനപ്പുറത്തു
എനിക്കായി വീടും ഒരുക്കി
ആരോ കാത്തിരിക്കുന്നു
അവിടെ ലോകം ശാന്തി നിറഞ്ഞതു
സ്വർഗ്ഗതുല്യമാം ഇടാമായിരിക്കാം അങ്ങ്
അസ്തമയത്തിനപ്പുറത്തു ഒരുനാൾ
നീ എന്നെയും അവിടെ കണ്ടിടും നിശ്ചയം ..!!
Comments