എപ്പോഴും നീ ..!!



നിന്‍ പ്രണയമെന്നില്‍ കൂടു കൂട്ടിയതു മൗനം
നിലാവെട്ടം ഒഴുകി പരന്നു നിന്‍ സാമീപ്യം
ഹൃദയ ധമനികളില്‍ ലഹരാനുഭൂതി പടര്‍ന്നു
ഹൃദയം മിടിച്ചു പൈദാഹങ്ങളൊക്കെ മറന്നു
പൂവിന്‍ ചുണ്ടില്‍ മധുരം കിനിഞ്ഞു വന്നു
പൂങ്കുയില്‍ നാദങ്ങളില്‍ കേള്‍പ്പു നിന്‍ നാമം
ശലഭം പറന്നു  ശിഖരങ്ങളില്‍ വര്‍ണ്ണ പ്രപഞ്ചം
ശാരിക പൊഴിച്ചു മായാ പഞ്ചമ രാഗവസന്തം
മയിലാടി തിമിര്‍ത്തു നിന്‍ നൂപുരധ്വനിയാല്‍
മുകിലുകള്‍ മുത്തമിട്ടു കെട്ടിപുണര്‍ന്നു രോമാഞ്ചം
തനിയാവര്‍ത്തനം നടത്തി കുളിരുമായ് വര്‍ഷം
തളിരിട്ടു തുള്ളി ഇളകി കല്ലോനിനി സാനുക്കളില്‍
ഒഴുകി നിന്‍ കഥയുമായിമെല്ലെ  പുഴയാഴങ്ങളില്‍
ഒടുവില്‍ തല്ലിയലച്ചു കരഞ്ഞു നുരചിതറും കടലായ്
കദന കവിതകളെഴുതി മായിച്ചകന്നു തീരത്തിലാകെ 
കരളില്‍ നോവ്‌ പകര്‍ത്തി ഇപ്പോഴും എപ്പോഴും നീ ..!!

ജീ ആര്‍ കവിയൂര്‍
08.12.1990  -     08.12.2017 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “