ദീപാവലികള്‍ !!
മധുരം കനക്കുമൊരു ദീപാവലി
ആളുന്നു എന്റെ ഉള്ളിലൊരു ദീപാങ്കുരം
കത്തിയമരുവാനൊരുങ്ങുന്നു അവസാനമായ്
കഴിഞ്ഞതൊക്കെ ഒരു കനവെന്നപോലെ
മിന്നിത്തിളങ്ങിയോര്‍മ്മതന്‍ താളുകളില്‍
ഹരിശ്രീ കുറിച്ച അക്ഷര മുണര്‍ന്നതും
പടര്‍ന്നു കയറി ഹരിയെന്നത് അരിയാകാതെ
ജീവോപാധിയായതും അതുതന്ന ഐശ്വര്യങ്ങളും
അമൃതസമാനമായ് തണലായിയിന്നുമെന്നെ നയിപ്പു
ആരോടൊക്കെ ഞാനിന്നു കടപ്പെട്ടിരിക്കുന്നു
കണക്കെടുക്കുകില്‍ തീരില്ല ഒരിക്കലുമീ
ഉയിരുള്ളകാലമാത്രയുമീ ലോകത്ത് ..
ഇനിഞാനെന്തു എഴുതെണ്ടതെന്നറിയില്ല
മിന്നി തിളങ്ങി മുന്നിലായി ദീപാവലികള്‍ !!
Comments