ഇനിയെന്നാവുമോ ..!!
വാല്‍കണ്ണില്‍ വിരഹ മഷിയെഴുതി
കാതരയാളവളുടെ വിറയാര്‍ന്ന ചുണ്ടില്‍
അവളറിയാതെ ഒഴുകി അഷ്ടപദി ശീലുകള്‍
അംഗ ചലനങ്ങളില്‍ മുദ്രകള്‍ മൊട്ടിട്ടു വിരിഞ്ഞു
പൊഴിഞ്ഞ ഇതളുകളില്‍ പറ്റി പിടിച്ചു
മോഹത്തിന്‍ പരാഗരേണുക്കള്‍
മുരളികയുടെ ചുണ്ടില്‍ തനിയാവര്‍ത്തനം
ആകാശ മേലാപ്പില്‍ കരിമേഘ നിറം
നിദ്രാവിഹീനങ്ങളാക്കും രാവുകള്‍
ഓര്‍മ്മകള്‍ സമ്മോഹനം തീര്‍ക്കും പകലുകള്‍
കണ്‍പ്പീലികള്‍ നൃത്തം വച്ചു തുടിച്ചു ഹൃദയം
നേര്‍ത്ത പദചലനങ്ങള്‍ക്കായി കാതോര്‍ത്തു
മഴയും താളം ചവുട്ടി ഒപ്പം കാറ്റും
അവന്റെ വരവിനിയെന്നാണാവുമോ ...!!
Comments