മറഞ്ഞു
രാവില്‍ നിലാവില്‍ മയങ്ങുന്ന നേരം
നിന്നോര്‍മ്മകളെന്നില്‍ കനവുകളായിരം
പൂത്തു വിരിഞ്ഞു വാനിലെ നക്ഷത്ര പോലെ
കണ്ണു ചിമ്മി തുറന്നു മിന്നി തിളങ്ങി
മിന്നാമിനുങ്ങുകള്‍ ജാലക വാതിനിലരികെ
വന്നാരോ മാനസചോരണത്തിനായ് അരികെ
പാതിരാ പുള്ളുകള്‍ ചിലച്ചത് അകലെ
കാനനത്തില്‍ ശോകമായ് മുരളിക കേണു
വന്നില്ല നിദ്രയും ഒട്ടുമില്ല പിന്നെ കനവുകളും
ഓര്‍മ്മകള്‍ തേടി അലഞ്ഞു തെങ്ങിന്‍ മുകളിലെ
അമ്പിളിയും മറഞ്ഞിതു കമ്പിളി മേഘത്തിനുള്ളില്‍ ...!!
Comments