എന്നെ ഞാനറിയുന്നു
എന്നെ ഞാനറിയുന്നു മത്സഹേ
ഏതോ എഴുതാ പുറങ്ങളിലെ
ചതഞ്ഞരഞ്ഞ അക്ഷരങ്ങള്‍ തീര്‍ക്കും
ചവച്ചു ചര്‍വിത ചര്‍വണമാകുന്നു
നീറുന്നു വൃണങ്ങളില്‍ വന്നു പറന്നകലുന്നു
നീയാം ഓര്‍മ്മചെപ്പിലെ വസന്തങ്ങള്‍
പിറക്കാതിരുന്നെങ്കിലെന്നാശിച്ചു
പെരുവിരലും തള്ളവിരലിനുമിടയില്‍
ജന്മം കൊള്ളും നിന്നെ പറിച്ചെറിയാനാവുമോ
ജന്മ ജന്മങ്ങളാല്‍ എന്നില്‍ വന്നു നിന്‍
ആശ്വാസവിശ്വാസമാം തലോടലറിയുന്നു
അകന്നെങ്ങും പോകല്ലേ വിരല്‍ തുമ്പിലെ
സൗഭാഗ്യമേ സുന്ദരി സുഖദുഖനീവാരിണി
സുഭഗേ സുഷമേ സന്തത സഹാചാരിണി കവിതേ ..!!
ജീ ആര്‍ കവിയൂര്‍
29 .12 .2017
Comments