അലിഞ്ഞോന്നാകാം ..!!
മാനത്തെ വെള്ളിത്താലത്തില്‍
മധുരം തുളുമ്പും നിലാസദ്യ
മനം മയക്കുന്നു പാല്‍കഞ്ഞി
മോഹങ്ങളുണര്‍ത്തി ആലോലം
വിഷാദ നിഴലുകള്‍മാഞ്ഞു
വിശപ്പിന്‍ വഴികളിലാനന്ദം
വിടര്‍ന്നു കണ്ണിണകള്‍
വിരിഞ്ഞു ചുണ്ടുകളില്‍ മുല്ലപ്പൂ
ഓര്‍മ്മകള്‍ക്കിന്നും സുഗന്ധം
ഒരായിരം കാതങ്ങള്‍ക്കപ്പുറം
ഓണം വരും വിഷുവേരുമെന്നു
ഓളം തല്ലും മനസ്സേ ...
നീയും വരുന്നോയീ സന്തോഷത്തില്‍
നമുക്കൊന്നിച്ചു കാണാമി സ്വപ്നം
നാളെയെന്നതറിയാതെ നിമിഷങ്ങള്‍ക്കകം
നാമറിയാതെ അലിഞ്ഞോന്നാകാം ..!!
Comments