കിനവിൻറെ ചാരെ

നീ  വന്നു  നിന്നെൻ  കിനവിൻറെ 
ചാരെ  ഒരു  പൂനിലാവ്  പോലെ  .....
പുലയരാനിനിയും  ഉണ്ട്  ഏറെ
നേരമെങ്ങുമുണ്ട്   മാഞ്ഞങ്ങു
 പോവല്ലേ  പുലര്‍കാല   വേളയിലായി
 പൊഴിയാതെ  നിൻ  മുല്ല  പൂം  പുഞ്ചിരി
 സുഗന്ധമേറ്റുന്നു  മലർപോലെയി  മഞ്ചത്തിൽ .....
മനമാകെ  നിറഞ്ഞുവല്ലോ  പൂപോലെ  മൃദുലമായല്ലോ  ...
എന്നരികത്തു  നീ   എപ്പോഴും  ഉണ്ടായിരിക്കണേ
 ഒരു  കുളിരായി  വർണ്ണ  മനോഹാരിയാം  മഴവില്ലു  പോലെ . ...

പാഴാക്കില്ലൊരിക്കലും പവിഴമുന്തിരി 
ചാറുപോലെ  ലഹരിയായി  പടരു

പുലർ  മഞ്ഞു  പെയ്തു  പുതുമോടി  തീരാ
 നമ്മൾതൻ  രാവണഞ്ഞു  പോയി  ....
നീ  ഒരു  ഓർമയി  നിൽപ്പു 
എന്റെ  മനതാരിലെന്നും

എൻ  നിദ്രയിലാകവേ ..
നീ  വന്നു  നിന്നെൻ  കിനാവിൻറെ
 ചാരെ  ഒരു  പൂനിലാവ്  പോലെ .

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “