നീ അറിഞ്ഞുവോ
ജന്മ പുണ്യമേ നിന്നെ തേടുമി
ജീവിതവീഥിയില്‍ മൂകനായി ഞാനും
കദനമായി മാറുമി ഏകാന്ത വേളയില്‍ ...
കണ്ടതില്ല ഒന്നുമേ നിന്നെ ഓര്‍ക്കുമി
വായിച്ചു തീരാത്തൊരു പുസ്തകതാളിലെ
നീ തന്നോരു മാനം കാണാതെ വിങ്ങും
മയില്‍ പീലിയുടെ ചാരുതയില്‍ മറന്നു
അന്നൊരു നാളില്‍ പെയ്യ്തമഴയില്‍
നനഞ്ഞൊട്ടിയ നിന്‍ മെയ്യ് കണ്ട വേളയില്‍
നിന്മിഴി നാണത്താലടഞ്ഞു പോയത്
കുപ്പിവളകിലുക്കി പാദസ്വരം തേങ്ങിയതു
ഞാന്മാത്രമറിഞ്ഞു ഇന്ന് വരികളില്‍
വര്‍ണ്ണങ്ങള്‍ ചാര്‍ത്തുവാന്‍ ശ്രമിക്കുന്നുയെന്നു
നീ അറിഞ്ഞുവോ ആവോ ......!!
Comments