കുറും കവിതകള്‍ 724

കുറും കവിതകള്‍ 724

കുളിർ കാറ്റ്  ആഞ്ഞുവീശി .
കമ്പിളി പുതപ്പണിയാൻ
അമ്പിളിക്ക് മോഹം ..!!

മോഹങ്ങൾ പൂത്തുകായിച്ചു
തിന്നുവാൻ നേരമായപ്പോൾ
ഇണയവൾ വിട്ടകന്നു ..!!

മിഴിയഴകേക്കുവാൻ
തൂലിക ചലിച്ചു .
മനമെങ്ങോ തുടിച്ചു ..!!

മഴയിതില്‍ തളിരിട്ടു
മോഹങ്ങള്‍ മിഴിതുറന്നു
കാറ്റിനു മണ്ണിന്‍ മണം ..!!

കാവിയുടുത്തു .
പടിഞ്ഞാറൻ ചക്രവാളം.
സന്ധ്യമെല്ലെ  മറഞ്ഞു  ..!!

 നഷ്ട ദിനങ്ങളുടെ  
ഓർമ്മകൾക്ക്
ബാല്യ വസന്തം ..!!

പ്രദക്ഷിണ വഴിയിൽ
ആളൊഴിഞ്ഞു ..
ഭക്തിക്കു ഓണാവധി ..!!

കണ്ണടച്ചു തുറന്നപ്പോഴേക്കും
സ്വപ്നങ്ങളായി മാറുന്നുവല്ലോ ..
നല്ലൊരു ബാല്യകാലമേ ..!!

മാനവും മനവും തുടുത്തു
പള്ളിയോടങ്ങള്‍ നീറ്റില്‍.
കാറ്റിനു ഓണസദ്യയുടെ മണം..!!

മഴക്കായ്
മന്ത്രം ചൊല്ലുന്നു .
പച്ചകുളത്തിലൊരു തവള ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “