കുറും കവിതകള്‍ 739

എരിഞ്ഞമരുന്നുണ്ട്
കാട്ടുതീക്കൊപ്പം കൈവിട്ട
ജീവനുകളുടെ ഗന്ധം ..!!

വസന്തം പൊഴിഞ്ഞകലുന്നു
കരിഞ്ഞ ചില്ലകളില്‍ .
മൗനം കനക്കുന്നു ..!!

കാറ്റു നിലച്ചു .
പച്ചക്കിളി ചില്ലകളില്‍ 
കാത്തിരിക്കുന്നു വിശപ്പടക്കാന്‍ ..!!

ഇരുളുമൊരു നിത്യ ശാന്തി വരേക്കും
കുളിരേകും  നിന്‍ തണലില്‍
ഇളവേല്‍ക്കാന്‍ മോഹം ..!!

വന്നു നീ വന്നൊന്നു
എന്നോടു ചേര്‍ന്നിരിക്കു
നമുക്ക് ജീവിത യാത്ര തുടരാം ..!!

ഓര്‍മ്മകള്‍ കൈനീട്ടി
വാങ്ങാന്‍ മനസ് പക്ഷെ
ഇപ്പോള്‍ ബാല്യമല്ലല്ലോ..!!

സമാന്തര യാത്ര
ഇനി എത്രനാള്‍ ?..
ഒരു ലംബമാവും വരേക്കുമോ ..!!

അസ്തമയ കിരണങ്ങള്‍
നാളെ നീ വരും എന്നോര്‍മ്മകള്‍
വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിച്ചു ..!!

മനസ്സില്‍ വര്‍ണ്ണങ്ങള്‍
വളപ്പൊട്ടും കണ്ണാടിച്ചിലും
കാലിഡോസ്കോപ്പ് ചിന്തകള്‍ ..!!

ലിപികൾക്കുമപ്പുറം
പറന്നു പൊങ്ങും സ്വാതന്ത്ര്യം
ജീവനം എത്ര ധന്യം..!!

നിലാവിൽ പൊഴിയും
പൂവുക്കളുടെ  ഗന്ധം .
കടവിലെതോണിക്കു മൗനം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “