''എം ജീ റോഡിലെ ശലഭം ''

ഗന്ധമിതെറ്റു മടങ്ങുന്നു
ഗാന്ധിയെന്നറിയാതെ
ഗമിക്കുന്നു പലരും
ഇരുണ്ട വെളിച്ചങ്ങള്‍
വെറ്റില കറ പുരണ്ട
നിറം മങ്ങിയ ചുവരുകള്‍
കത്തികാളുന്ന മനസ്സിലെവിടേയോ
കാമം പൂണ്ട തെരുവിലായ്
കെടുത്താനാളില്ല പോൽ ..
ആളോഴിയാത്ത ഇടനാഴികള്‍
മുരടനക്കങ്ങള്‍ക്ക് കാതോര്‍ത്ത്
ചുമയുടെ അകമ്പടി ഒച്ച ..!!
കുശു കുശുപ്പുകള്‍
അവസാനം ഒച്ചയില്ലാ
ഭാഷകളറിവില്ലെങ്കിലും
പരസ്പര പൂരകമായ്
ആഗ്യങ്ങള്‍ക്ക്
ഏറെ പ്രസക്തി ..
ശീല്ക്കാരങ്ങള്‍ക്ക് വിരാമം
മയക്കത്തിന് സ്ഥാനമില്ലാതെ
തെരുവു വിളക്കിന്‍ചുവട്ടിലുടെ
നിഴലനക്കത്തിനവസാനം
മൗനം കനത്തുറങ്ങുന്നു...
പകല്‍ വെളിച്ചം കണ്ണ് കീറി ,,
അഹിംസ മാത്രം
കാണാനാവാതെ വഴികളില്‍
പറന്നു ശലഭങ്ങള്‍ ..!!
ജീ ആര്‍ കവിയൂര്‍ /2.10.2017
ചിത്രം Source: thecultureur.com m g road Delhi
''എം ജീ റോഡിലെ ശലഭം ''
Comments