ലാഘവാ അവസ്ഥ...!!
ഞാൻ ആരെന്നു എനിക്കറിയില്ല
ആരെന്നറിയാൻ തിരക്കാനിയിടമില്ല
പള്ളികൾ അമ്പലങ്ങൾ കയറിയിറങ്ങി
പ്രാത്ഥനകൾ കുറുബാനകൾ മന്ത്രങ്ങളൊക്കെ
കേട്ട് ഏറ്റു പാടി മുട്ടേല്‍ നിന്ന് നെറ്റി നിലത്തു മുട്ടിച്ചു
എന്നിട്ടും അവസ്ഥകൾ പഴയതുതന്നെ
കൈയ്യിലുള്ളവയൊക്കെ കൊടുത്തു തീർത്ത്
അവസാനം തളർന്നു ദാഹിച്ചു പുഴയോരത്തെ
കടവിൽ ഇറങ്ങി നിഴൽ കണ്ടു ദാഹംതീർത്തു
നടന്നു നടന്നു ഒരു കണ്ണാടി മുന്നിൽ കണ്ണുകളിൽ
നോക്കി നിന്ന് പെട്ടന്ന് കണ്ണടഞ്ഞു ഉള്ളിന്റെ
ഉള്ളിൽ നിന്നും ഒരു വിളി ഒരു പ്രകാശധാര
അപ്പോൾ അറിഞ്ഞു ഞാൻ ആരെന്നു
ഞാനൊരു ആത്മാവ് പരമാത്മാവിൽ
ലയിക്കേണ്ട ഒരു ബിന്ദു ഹാ ..!!
എന്തൊരു ലാഘവാ അവസ്ഥ...!!
ജീ ആര്‍ കവിയൂര്‍ /26.09.2017
Comments