അമ്പിളിച്ചിരി ..!!
ചുഴികളിലും കുഴികളിലും പെട്ട്
ചൂഴന്നെടുത്ത നയനാനുഭൂതികളിൽ
ചികഞ്ഞെടുത്ത വാക്കുകളാൽ തീർത്തു
ചലനാത്മകമാം ഗീതികളോയാരിരം ..!!
പരൽ മീനുകൾ പിടിതരാതെ
പാഞ്ഞുപോകും കണ്ണിണകൾ
പലവുരു മനസ്സിൽ കോറിയിട്ടു
പറയാനാവാത്ത മോഹങ്ങളായിരം ..!!
ഹിമകണങ്ങൾ തീര്‍ക്കും മുത്തിമണികള്‍
ഹാലിളക്കി പനിനീര്‍ ദളങ്ങള്‍ പോലെ
ഹോ ..!!ചുണ്ടിലെ വിയര്‍പ്പിന്‍ തുള്ളികള്‍
ഹേമം പോലെ മിന്നും നിന്നില്‍ മയങ്ങി ..!!
നിലാകുളിര്‍ വീണു കുതിര്‍ന്നൊരു
നിഴലായി നീ ചാരത്തണയുന്ന തോര്‍ത്ത്
നിദ്രാഭംഗം വന്നുമെല്ലെ മുറ്റത്തിറങ്ങി
നോക്കി മാവിന്‍തുഞ്ചത്ത് നിന്‍ അമ്പിളിച്ചിരി ..!!
Comments
കവിത നന്നായിട്ടുണ്ട് സര്‍
ആശംസകള്‍