കാക്കണേ ..!! (ഭക്തി ഗാനം )



മറക്കുവാന്‍ കഴിയുമോ നിന്‍ അടുപ്പം
മയില്‍പ്പീലി തുണ്ടും പുഞ്ചിരിയും ..!!
മതിവരില്ലൊരിക്കലും മനം മയക്കും
മധുരം പൊഴിക്കും നിന്‍ മുരളികയും..!!

കനവുകളൊക്കെ നിറവാക്കും നിന്‍
കാരുണ്യമെന്നും എത്ര പുണ്യം .
കായാമ്പൂവിലും മഴമേഘ കറപ്പിലും
കാണുന്നു നിന്‍ വര്‍ണ്ണ പ്രപഞ്ചം ..!!

ഉരല്‍ വലിച്ചും വെണ്ണയും മണ്ണും കട്ടുണ്ടും
ഉലകമെല്ലാമമ്മയ്‌ക്കു കാട്ടികൊടുത്തു പിന്നെ
ഉഴറി നിന്നൊരു പാര്‍ത്ഥനു ഗീതയോതി 
ഉണ്മയാല്‍ നിന്‍ ലീലകളെത്ര മോഹനം ..!!

രാധക്കും മീരക്കും രുഗ്മിണിയോടും
രാഗവിലോലനാം നിന്‍ അടുപ്പം പക്ഷെ
രാഗാനുരാഗമെന്തെന്നറിയാത്തോരെന്നെ
രാവെന്നും പകലെന്നുമില്ലാതെ കാക്കണേ ..!!

ജീ  ആർ  കവിയൂർ / 20 .11.2017

painting courtesy  from https://yatnamarayoga.blogspot.in/2015/03/luz-poder-e-sabedoria_4.html?spref=pi&m=1

Comments

Cv Thankappan said…
നല്ല രചന
ആശംസകള്‍സര്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “