കീതൃക്കയില്‍ വാഴും
കീർത്തിച്ചീടുവാനെനിക്ക് കീര്‍ത്തനങ്ങളോന്നുമേ
കീതൃക്കയില്‍ വാഴും കണ്ണായറിയില്ലല്ലോ
കണ്ണുനീര്‍ പൂക്കളാല്‍ അര്‍ച്ചന ചെയ്യുന്നേ
കദന ഭാരങ്ങളില്‍ നിന്നും കരകയറ്റിടണമേ..!!
രാധയും ഭാമയും രുഗ്മിണിക്കും നീയനുരാഗ
ഭാവങ്ങള്‍ കാട്ടുന്നു മാനസ ചോരാ മധുസൂതനാ
കര്‍ണ്ണങ്ങളില്‍ നിന്‍ വേണു ഗാനമധുരമോ
വര്‍ണ്ണിക്കുവാനാവില്ലല്ലോ എന്നാലയ്യോ കണ്ണാ ..!!
കാലിയെമേയിക്കും കോലുമായിനടന്ന നീയല്ലോ
കാളിയ മര്‍ദ്ദന കംസനിപൂതന ചാണൂര നിഗ്രഹ
സംസാര സാഗരം സീമ കടക്കുവാന്‍ എന്നെ നീ
കാത്തുകൊള്ളേണമേ നിത്യമിതു കണ്ണാ ..!!
നാളിതുവരേക്കും നിൻ നാമം ജപിക്കുവാൻ
നാവിന്നു ശക്തി നൽകിയ നാരായണാ ഹരേ..
നിന്‍ നാമപുണ്യമത്രയും സ്വായക്തമാക്കുവാനെന്‍
നോവും മനസ്സിന്നു നീ എന്നും പീയൂഷമല്ലോ കണ്ണാ ...!!
കീർത്തിച്ചീടുവാനെനിക്ക് കീര്‍ത്തനങ്ങളോന്നുമേ
കീതൃക്കയില്‍ വാഴും കണ്ണായറിയില്ലല്ലോ
കണ്ണുനീര്‍ പൂക്കളാല്‍ അര്‍ച്ചന ചെയ്യുന്നേ
കദന ഭാരങ്ങളില്‍ നിന്നും കരകയറ്റിടണമേ..!!
ജീ ആര്‍ കവിയൂര്‍
27 .12 .2017
Comments