ലാഘവ മാനസയായ് ......

Image may contain: night and outdoor

photo credit to Michael H. Prosper. Abstract Acrylic Paintings Original .


ഒരുവാക്കിനാലെന്‍   ഒരുനോക്കിനാലെന്
മനം കവര്‍ന്നു നീ എങ്ങോ പോയ്‌ അകന്നതല്ലേ
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു ഞാന്‍ എന്‍
അക്ഷര കൂട്ടിന്‍ ചിത്ര വര്‍ണ്ണങ്ങളാല്‍

ഘര്‍ഷണങ്ങളാല്‍ നീ തന്ന നനവുള്ള
കുളിരില്‍ മയങ്ങിയൊരു രാവുകള്‍
വിരലുകളാല്‍ പകരും ലഹരികള്‍
കണ്ണുകള്‍  ഇറുക്കി അടയും വേളകളില്‍

ശ്വാസഗതിക്ക് വേഗത ഏറി കുതിക്കുമ്പോള്‍
ശീര്‍ക്കാരങ്ങളുതിര്‍ത്തു ചായുമെന്‍ മേനിയില്‍
ഒരു പട്ടു പുതപ്പുപോലെ എത്ര ലാഹവം
മറക്കാനാവുമോയീ വചന സുഖങ്ങള്‍ നല്‍കിയ

സ്വപ്ന ദംശനമായ് എന്നെ കാത്തു മറുതലക്കല്‍
കാത്തു കൂര്‍പ്പിച്ചൊരു അനുഭൂതിയിലാണ്ട
രാവിന്‍ മധുരവുമായ് മുഖം പൂഴ്ത്തി ഉറങ്ങി
പുലര്‍കാലം വരുവോളം  ആലസ്യമാണ്ട്

കണ്ടതൊക്കെ കനവോ നിനവോ
മൂളിപറന്ന കാറ്റിന്‍ ചിറകിലേറി
പറന്നു നടന്നു അവസാനം വീണ്ടും
തിരികെ വന്നു ലാഘവ മാനസയായ് ......

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “