അയ്യനുണ്ട് അയ്യനുണ്ട് .....

അയ്യനുണ്ടയ്യനുണ്ടയ്യപ്പനുണ്ടേ
ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ സ്വാമി
ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ ...!!

മോഹിനിസുതാനാം മോഹനരൂപനേ
മോഹംകളഞ്ഞു വിളിക്കൊപ്പമുണ്ടേ ..!!
കലിയുഗവരദനെ കല്മഷനാശകാ
കാലകാലനന്ദനാ തുണക്കുക  നീ സ്വാമി ..!!

അയ്യനുണ്ടയ്യനുണ്ടയ്യപ്പനുണ്ടേ
ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ സ്വാമി
ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ ...!!

അമ്മയ്ക്കു മകനായി പുലിപാലിനായ് സ്വാമി
ആരണ്യകമാം ശബരിമലയിലേറിയങ്ങു
മഹഷീമര്‍ദ്ദനം നടത്തി മോക്ഷവുമേകി
മനംപോലെ മാഗല്യം നടത്തീടാമെന്നു
മഞ്ചമാതാവിനുറപ്പു നല്കിയങ്ങു
പുലിമേലയേറി പന്തളത്തെത്തി  സ്വാമി ..!!

അയ്യനുണ്ടയ്യനുണ്ടയ്യപ്പനുണ്ടേ
ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ സ്വാമി
ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ ...!!

അച്ഛനുമമ്മയോടും  ഗുരുക്കന്മാരോടും
അനുവാദംവാങ്ങിത്തിരികെ വന്നങ്ങു
പതിനെട്ടു മലകള്‍ക്കും  മുകളിലായി
പതിയരുന്നു മാലോകനന്മക്കായ് സ്വാമി
ചിന്‍ മുദ്രാങ്കിതനായി തപംതുടങ്ങി ..!!

അയ്യനുണ്ടയ്യനുണ്ടയ്യപ്പനുണ്ടേ
ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ സ്വാമി
ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ ...!!

വൃശ്ചികമാസത്തിലായ്  വൃതശുദ്ധി വരുത്തിയങ്ങ്
ആബാലവൃദ്ധജനങ്ങള്‍ സ്വാമിയെ കാണാൻ
കറുപച്ചയണിഞ്ഞു നെയ്യ്തേങ്ങാനിറച്ചു
കര്‍പ്പൂരാരതിയുഴിഞ്ഞിരുമുടിക്കെട്ടി
പമ്പയും കടന്നു കരിമലയേറി ശരംക്കുത്തിയും താണ്ടി
പതിനട്ടുപടികടന്നയ്യനെ കണ്ടുവണങ്ങി
തത്വമസി പൊരുളറിഞ്ഞു മടങ്ങുമ്പോള്‍ ..

അയ്യനുണ്ടയ്യനുണ്ടയ്യപ്പനുണ്ടേ
ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ സ്വാമി
ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ ...!!

ജീ ആര്‍ കവിയൂര്‍ /18.11.2017

Comments

Cv Thankappan said…
സ്വാമി ശരണം
ആശംസകള്‍ സര്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “