''ഇതിഹാസ തനിയാവര്‍ത്തനമിന്ന് ''
''ഇതിഹാസ തനിയാവര്‍ത്തനമിന്ന് ''
രേഖകൾ താണ്ടുമ്പോൾ
മറന്നുപോകുന്നു ലോകം
രാമ ലക്ഷമണ രാവണ കഥകൾ
മാരീചകന്മാരും കീചകന്മാരും മതിച്ചപ്പോൾ
മന്ഥര ശൂർപ്പണക ഹിഡിംബിമാരും
ഉളുപ്പില്ലാതെ ഉർവശിയുമൊക്കെ നിലമറന്നാടുമ്പോള്‍
ഭീമാര്‍ജുനന്മാര്‍ നമുംസകമാക്കപ്പെടുന്നു
കാരാഗൃഹങ്ങളില്‍ കണ്ണന്‍ ജന്മം കൊള്ളുന്നു
വരങ്ങളുടെ ദുര്‍വിനിയോഗങ്ങളാല്‍
കവചകുണ്ഡലങ്ങൾ നഷ്ടമായ കര്‍ണ്ണന്മാര്‍
രഥച്ചക്രങ്ങള്‍ ചെളികുണ്ടിലാണ്ട് പരാജിതരാവുന്നു
കാലാ കാലങ്ങളായി ഈ കഥകള്‍ വീണ്ടുമാവര്‍ത്തിക്കുന്നു ..
സീതാപഹരണങ്ങള്‍ ദ്രൗപതിവസ്ത്രാക്ഷേപങ്ങള്‍
നാസികാ സ്തനങ്ങള്‍ ഛേദിക്കപ്പെടുന്നു
ജനാപവാദങ്ങളാൽ മനസ്സില്ല മനസ്സോടെ
അഗ്നിപരീക്ഷണങ്ങള്‍ക്കിരയാകുകയും
സമ്മര്‍ദ്ദത്താല്‍ സരയുവില്‍ ആത്മത്യാഗം
എല്ലാം വിട്ടു സ്വര്‍ഗാരോഹണം നടത്തുകയും
എല്ലാവരും അവസാനം സ്വർഗ്ഗസ്ഥരായ്
എല്ലാപേരുമോന്നാവുമ്പോള്‍ ഇന്നും
തമ്മില്‍തല്ലി തലകീറുന്നു ഇരുകാലികള്‍
നരകം തീര്‍ക്കുന്നു വീണ്ടും വീണ്ടും
വരക്കുക വീണ്ടും ലക്ഷ്മണ രേഖകള്‍
മാരിച മാന്‍പേട മായകള്‍ക്ക് മറയിടു..!!
..............................................................................
കടപ്പാട് എം എഫ് ഹുസൈന്‍ ചിത്രം
രേഖകൾ താണ്ടുമ്പോൾ
മറന്നുപോകുന്നു ലോകം
രാമ ലക്ഷമണ രാവണ കഥകൾ
മാരീചകന്മാരും കീചകന്മാരും മതിച്ചപ്പോൾ
മന്ഥര ശൂർപ്പണക ഹിഡിംബിമാരും
ഉളുപ്പില്ലാതെ ഉർവശിയുമൊക്കെ നിലമറന്നാടുമ്പോള്‍
ഭീമാര്‍ജുനന്മാര്‍ നമുംസകമാക്കപ്പെടുന്നു
കാരാഗൃഹങ്ങളില്‍ കണ്ണന്‍ ജന്മം കൊള്ളുന്നു
വരങ്ങളുടെ ദുര്‍വിനിയോഗങ്ങളാല്‍
കവചകുണ്ഡലങ്ങൾ നഷ്ടമായ കര്‍ണ്ണന്മാര്‍
രഥച്ചക്രങ്ങള്‍ ചെളികുണ്ടിലാണ്ട് പരാജിതരാവുന്നു
കാലാ കാലങ്ങളായി ഈ കഥകള്‍ വീണ്ടുമാവര്‍ത്തിക്കുന്നു ..
സീതാപഹരണങ്ങള്‍ ദ്രൗപതിവസ്ത്രാക്ഷേപങ്ങള്‍
നാസികാ സ്തനങ്ങള്‍ ഛേദിക്കപ്പെടുന്നു
ജനാപവാദങ്ങളാൽ മനസ്സില്ല മനസ്സോടെ
അഗ്നിപരീക്ഷണങ്ങള്‍ക്കിരയാകുകയും
സമ്മര്‍ദ്ദത്താല്‍ സരയുവില്‍ ആത്മത്യാഗം
എല്ലാം വിട്ടു സ്വര്‍ഗാരോഹണം നടത്തുകയും
എല്ലാവരും അവസാനം സ്വർഗ്ഗസ്ഥരായ്
എല്ലാപേരുമോന്നാവുമ്പോള്‍ ഇന്നും
തമ്മില്‍തല്ലി തലകീറുന്നു ഇരുകാലികള്‍
നരകം തീര്‍ക്കുന്നു വീണ്ടും വീണ്ടും
വരക്കുക വീണ്ടും ലക്ഷ്മണ രേഖകള്‍
മാരിച മാന്‍പേട മായകള്‍ക്ക് മറയിടു..!!
..............................................................................
കടപ്പാട് എം എഫ് ഹുസൈന്‍ ചിത്രം
Comments