മനസ്സിന്‍ ആമോദം
മധുര നോവിന്‍ പുഞ്ചിരി
മരുത് പൂക്കും മലയിലെ
മഞ്ഞു പെയ്യും വഴികളില്‍
മണല്‍ തരിക്കും രോമാഞ്ചം
മണികിലുക്കം ശ്രുതികളില്‍
മഴതുള്ളി കിലുക്കത്തിന്‍ താളത്തില്‍
മിഴികളറിയാതെ ചിമ്മിയടഞ്ഞു ആമോദം
മൂളിപ്പാട്ടുകളായി വിടര്‍ന്നു വരികളാല്‍
മതിവരാത്തൊരു ആനന്ദ ലഹരി
മനോഹരി നിന്നെ കുറിച്ചു മാത്രമായ്
മണിപ്രവാലത്തിന്‍ മൊഴികളാല്‍
മനസ്സു നെയ്യ്തു കാവ്യങ്ങളായിരം ...
Comments