കുറും കവിതകള്‍ 742
ജീവിതത്തിന്‍ രണ്ടറ്റം
കൂട്ടി മുട്ടിക്കാന്‍ പരിശ്രമം
സമാന്തിരങ്ങൾക്കു ലംബമായ് ..!!
വൃശ്ചിക പൊൻ പുലരിയിൽ
മാനംകണ്ടു മനം കുളിർത്തു .
എന്റെ ഒരു മൊബൈൽ ചിത്രം...!!
വൃശ്ചികം വീണ്ടുമുണർന്നു
ഒരു മുദ്രയണിയാന്‍ മോഹം ..
മനസ്സെവിടെയോ വലം വച്ചു...!!
പുലരി കുപ്പായമണിഞ്ഞ മഞ്ഞ്
മലകള്‍ ചുറ്റി പുഴകള്‍ താണ്ടി വന്നു
കാറ്റൊടോപ്പം ചങ്ങാത്തവുമായ് ..!!
പുലരുന്നുണ്ടിപ്പോഴും
തെയ്യവും തിറയും.
തറവാടിന്‍ മുറ്റത്ത് ഉത്സവം ..!!
കാലങ്ങളെ ബന്ധിപ്പിക്കും
നടപ്പാതകള്‍ തകര്‍ന്നു .
നെല്‍ വയല്‍ മൂക സാക്ഷി ..!!
പുകയും വെയിലും അടുക്കളയിൽ
ഒന്നുമറിയാതെ നന്മയുടെ
കണ്ണുകൾ നിറഞ്ഞു നിന്നു..!!
ശിശിരത്തിലെ ജാലകത്തില്‍
ഇണപിരിയാത്ത നയനങ്ങള്‍ക്ക്
കുരിവികളുടെ സംഗമം കുളിര്‍മ്മ ..!!
പൂചുടി പൊട്ടു തൊട്ടു
ഗ്രാമം ഒരുങ്ങിയിറങ്ങുന്നു .
കല്യാണ യാത്രക്കായി ..!!
മൗനം ഉറങ്ങികിടന്നു
നാവുനീട്ടിയൊരു അമ്പലമണി .
സ്പര്‍ശനം കാത്ത മനസ്സുമായ് ..!!
കൂട്ടി മുട്ടിക്കാന്‍ പരിശ്രമം
സമാന്തിരങ്ങൾക്കു ലംബമായ് ..!!
വൃശ്ചിക പൊൻ പുലരിയിൽ
മാനംകണ്ടു മനം കുളിർത്തു .
എന്റെ ഒരു മൊബൈൽ ചിത്രം...!!
വൃശ്ചികം വീണ്ടുമുണർന്നു
ഒരു മുദ്രയണിയാന്‍ മോഹം ..
മനസ്സെവിടെയോ വലം വച്ചു...!!
പുലരി കുപ്പായമണിഞ്ഞ മഞ്ഞ്
മലകള്‍ ചുറ്റി പുഴകള്‍ താണ്ടി വന്നു
കാറ്റൊടോപ്പം ചങ്ങാത്തവുമായ് ..!!
പുലരുന്നുണ്ടിപ്പോഴും
തെയ്യവും തിറയും.
തറവാടിന്‍ മുറ്റത്ത് ഉത്സവം ..!!
കാലങ്ങളെ ബന്ധിപ്പിക്കും
നടപ്പാതകള്‍ തകര്‍ന്നു .
നെല്‍ വയല്‍ മൂക സാക്ഷി ..!!
പുകയും വെയിലും അടുക്കളയിൽ
ഒന്നുമറിയാതെ നന്മയുടെ
കണ്ണുകൾ നിറഞ്ഞു നിന്നു..!!
ശിശിരത്തിലെ ജാലകത്തില്‍
ഇണപിരിയാത്ത നയനങ്ങള്‍ക്ക്
കുരിവികളുടെ സംഗമം കുളിര്‍മ്മ ..!!
പൂചുടി പൊട്ടു തൊട്ടു
ഗ്രാമം ഒരുങ്ങിയിറങ്ങുന്നു .
കല്യാണ യാത്രക്കായി ..!!
മൗനം ഉറങ്ങികിടന്നു
നാവുനീട്ടിയൊരു അമ്പലമണി .
സ്പര്‍ശനം കാത്ത മനസ്സുമായ് ..!!
Comments