മനം അറിഞ്ഞു
നിശയുടെ തോളിൽ ചാഞ്ഞു മയങ്ങും
നിലാവൊളിയായി നിൻ പുഞ്ചിരിയിൽ
നിഴലായി മാറുവാനേറെ കൊതിച്ചെൻ
നിമിഷങ്ങൾ പതംഗങ്ങളായി മാറിയാല്ലോ ..!!
അറിയുന്നു ഞാനിന്നു നീ എന്‍ അഭിരാമമായി
അനവദ്യ അനുഭൂതി പകരും ലഹരിയായ്
അനുദിനം മാറുന്നുവല്ലോ നീയത് ഉണ്ടോ
അറിയുന്നു ഞാനെന്‍ വിരഹ കടലിലായ് ..!!
ഓര്‍മ്മകള്‍ പെയ്യുമീ തുലാമഴയുടെ തുടികൊട്ടും
താളത്തിലുണര്‍ന്നിരിക്കുന്നു പാട്ടിന്‍ ശ്രുതി മീട്ടാന്‍
തംബുരുവിന്‍ തന്തുവായി നീ എന്‍ വിരല്‍ തുമ്പിലായ്
തുള്ളി കളിക്കുംമെൻ മനമറിയുന്നു നിന്‍ സാമീപ്യം ..!!
Comments