എന്നോടു നീ പൊറുക്കുമല്ലോ ....!!

എന്നോടു നീ പൊറുക്കുമല്ലോ
മോശമായ് മാറുമീ ദിനാന്ത്യത്തിലായ്
മിഴികളില്‍ ചുണ്ടുകളമര്‍ത്തിമെല്ലെ
മധുചഷകമെന്നു കരുതി ലഹരിയാലെ
എന്നോടു നീ പൊറുക്കുമല്ലോ ......

എന്നാലെങ്ങിനെഞാനത് എന്‍ നാവിനാല്‍
നിന്നോടു പറയുമെന്നറിയില്ല ഓമലെ
വായിക്കുക എന്റെ കണ്ണിലുടെ നീയെന്‍ 
ഹൃദയ താളുകളിലെ വിരഹ കാവ്യമത്രയും ..
എന്നോടു നീ പൊറുക്കുമല്ലോ ......

നിനക്കറിയില്ലാമായിരിക്കുമെന് നൊമ്പരം
ഒന്നുകൂടി ഉറ്റു നോക്കുകില്‍ വായിക്കാം
ഓരോ എണ്ണമറ്റ കണക്കുകളില്‍ നിന്റെ
പിണക്കയിണക്കങ്ങളുറെ പല്ലവികള്‍
എന്നോടു നീ പൊറുക്കുമല്ലോ ......

ഞാന്‍ തന്നൊരു വാക്കുകളാലിന്നും
നീ മറക്കാതെ ഒന്നോര്‍ക്കുകില്‍
മിന്നി  തിളക്കങ്ങുമെന്‍ ചിദാകാശത്തില്‍ 
നീ എന്നാ താരകം തൃഷ്ണയേറെ നല്‍കിടുന്നു
എന്നോടു നീ പൊറുക്കുമല്ലോ .......

ഞാനിന്നു എല്ലാം മറക്കുന്നു വെറും
രാകനവായി കരുതുന്നുയീ
നിലാവ് പെയ്യും നിന്‍പാല്‍
പുഞ്ചിരിയെന്നു  കരുതിയോമലേ
എന്നോടു നീ പൊറുക്കുമല്ലോ .....

മോശമായ് മാറുമീ ദിനാന്ത്യത്തിലായ്
മിഴികളില്‍ ചുണ്ടുകളമര്‍ത്തിമെല്ലെ
മധുചഷകമെന്നു കരുതി ലഹരിയാലെ
എന്നോടു നീ പൊറുക്കുമല്ലോ ......

Image may contain: sky, tree, night, outdoor and nature

Comments

Cv Thankappan said…
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “