കുറും കവിതകള്‍ 728



പച്ചക്കിളിയൊന്നു
കൊമ്പിലിരുന്നാടി
മൗന വസന്തം ..!!

അരിയിലെഴുതിച്ചു
ഹരിശ്രീയെന്നു
കണ്ണു നിറഞ്ഞൊഴുകി ..!!

തുമ്പില്ലാ കൊമ്പത്ത്
തുമ്പം മറന്നു.
വന്നിരുന്നൊരു തുമ്പി ..!!

കായലുംകടലിനുമിടയില്‍
പകല്‍വെളിച്ചവുമായി
മത്സരിക്കും നിയോണ്‍ വിളക്കുകള്‍..!!

ശലഭമകന്നു
വീണ്‌കിടന്നിട്ടും
എന്തോരുച്ചന്തമീ പൂവിനു  ..!!

രാകനവുകണ്ടുണര്‍ന്നൊരു
കുയിലുപാടി പഞ്ചമം
മനസ്സറിയാതെ തുടിച്ചു ..!!

തുലാമഴയില്‍
ഇറയത്തു നിന്നു
വഴികണ്ണുമായിയമ്മ ..!!

കാറ്റില്ലാ നട്ടുച്ചയിലെ
എരിയും വെയിലില്‍.
എരിവാര്‍ന്ന ജീവനം ..!!

ക്യാമറാ വെട്ടത്തില്‍
പുളിയിലയോന്നു
ഞെട്ടിയുണര്‍ന്നുവോ ..!!

ഉറക്കമില്ലാതെ നഗരവും
ഉഴറി നില്‍ക്കും കേരവും
ശ്വാസമുട്ടിക്കും ക്ഷാരഗന്ധം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “