" മഴവില്ല് "

Image may contain: sky, outdoor and nature


ഞാനെന്‍റെ ചിന്തകളെ തളിച്ച്
ഒരു മഴവില്ലുണ്ടാക്കി മാനത്ത്
സ്വപ്നങ്ങളെ പൊങ്ങികിടത്തി
കാര്‍മേഘ ശകലങ്ങള്‍ കണക്കെ

നക്ഷത്രങ്ങളെ വലിച്ചിഴച്ചു
ഒരു പാലാഴിയിലെറിഞ്ഞു
രാവിനെ പൊതിഞ്ഞു കെട്ടി
ആകാശത്തില്‍ നിലനിര്‍ത്തി

നിന്റെ സാമീപ്യത്തെ തേടി
അത് എന്നെ ആനന്ദത്തിലെത്തിച്ചു
പിന്തുടര്‍ന്നു നിന്റെ കാല്‍പാദപദനങ്ങളെ
അങ്ങിനെ എന്റെ യാത്ര തുടര്‍ന്നു

എനിക്ക് നിന്റെ സാരാംശം
അതായിരുന്നു എന്റെ ആഗ്രഹം
നിന്റെ നിഷ്കളങ്കതയിലെത്താന്‍
ഈ ചിന്തകളെ ഞാന്‍ സംരക്ഷിച്ചു

ചന്ദ്രിക ആണ് എന്റെ ചങ്ങാതി
താരങ്ങളോടു ഞാന്‍ സംസാരിച്ചു
ഞങ്ങളുടെ സൗഹൃതം നീണ്ടുനിന്നു
അത് തുടര്‍ന്നുകൊണ്ടേ ഇരുന്നു

ഞാന്‍ ആനന്ദ നൃത്തം ചവുട്ടി
മഴപോഴിയും രാത്രിയില്‍
മഞ്ഞ് പൊഴിയും മലമുകളില്‍
ഓടി നടന്നു കരഞ്ഞു

ശൂന്യാകാശത്തിലെ കൊടുംകാറ്റില്‍
തിമൃത്താടിയാ ആകാശ വീഥിയില്‍
എന്നെ നീ ക്രീടകള്‍ക്കായി ക്ഷണിച്ചു
പിന്തുടര്‍ന്നു തടവിലാക്കാന്‍ ..

സുഗന്ധം പരത്തുമീ പുഷ്പങ്ങളാല്‍
ഈ അക്ഷുബ്‌ധമായ ജലനിരപ്പില്‍
ഞാന്‍ നീന്തി എന്‍റെ വാക്കുകളാല്‍
നീയായി മാറുകയായ് ആകാശത്തു
.
എഴുനിറത്തിന്റെ ചാരുതയില്‍
മാനത്തിനു മാല്യമായ്
മനംകുളിര്‍ക്കുമാറ് നിന്നു
തിളങ്ങി മഴവില്ലായ് ....!! ജീ ആര്‍ കവിയൂര്‍ / 16.10.2017

Comments

Cv Thankappan said…
രചന നന്നായിരിക്കുന്നു
ആശംസകള്‍ സാര്‍
Alita said…
ഇഷ്ടമീ മനസ്സാഴങ്ങൾ ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “