കുറും കവിതകള്‍ 738

ഇളം കാറ്റും ചന്ദനഗന്ധവും
ചുറ്റമ്പലങ്ങളിലെ ഇരുപ്പ്
വാർദ്ധ്യക്കത്തിന് ആശ്വാസം ..!!

നഷ്ടസ്വപ്‌നം തൊട്ടുണർത്തി
നീർപ്പോളകൾ ഉടഞ്ഞു 
കൈവിട്ടകന്ന ബാല്യം ..!!

നന്മമാത്രം ഉള്ളിലൊതുക്കും
സ്നേഹത്തിന് നിറകുടം
മക്കൾക്കായി നെഞ്ചുരുകുന്നു ..!!

അന്തിത്തിരി പകരും
മനസ്സിന്റെ കോണിൽ
അന്തമില്ലാത്ത ആശ്വാസം ..!!

എന്നും തലമുറകളായി
പകരുന്നുണ്ട് തിരിനാളത്താൽ
അന്ധകാരമകറ്റും ജീവിതനന്മ ..!!

വിശ്വാസങ്ങൾ തുള്ളിയുറയുന്നുണ്ട്
വിശപ്പിന്റെ അകത്തളങ്ങളിൽ 
ആരുമറിയാ ഭക്തി ലഹരിയാൽ..!!

മുന്തിരിത്തോപ്പുകളിലൂടെ
മനസ്സിന്റെ പടിയിറങ്ങുന്നു
കാറ്റിനുമുണ്ടൊരു  ലഹരി ..!!

പുലർകാല മേഘങ്ങളിൽ
നിൻ ചിന്തയാളുന്നു എന്നിൽ
മൂകമായി അകന്ന ഇന്നലെകൾ ..!!

നിന്റെ പുഞ്ചിരി പൂവിടരുന്നത്
കോടനാടിന്റെ താഴ്‌വാര 
മനോഹാരിതയിൽ കണ്ടു ..!!

തുളുനാടൻ വെറ്റിലകളിൽ
കണ്ടു നിൻ ചെഞ്ചുണ്ടിന്റെ
മോഹിപ്പിക്കും പുഞ്ചിരി ..!!

ഇടനെഞ്ചിലെവിടേയോ
പൂത്തുലഞ്ഞു ഗോതമ്പിന്റെ
പൂവിരിയും പഞ്ചാബിന് പാടങ്ങൾ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “