എന്റെ പുലമ്പലുകള്‍ - 71

എന്റെ പുലമ്പലുകള്‍ - 71


ഓരോ കണങ്ങളിലും  നിറഞ്ഞു നില്‍ക്കുന്നു
ഓരോ ക്ഷണങ്ങളിലും കുറയാതെ നിഴലിക്കുന്നു
ഓര്‍മ്മയുണ്ടെങ്കില്‍ നിറക്കുക ജീവിതത്തിലുട നീളം
ഒഴിയാതെ ചേര്‍ത്തു നിര്‍ത്തുക ഒഴിയാതെ എപ്പോഴും

ചിലപ്പോള്‍ കദനങ്ങളെ കണ്ടുമുട്ടിയെക്കാം
ചിന്താമഗനാനായി ഇരിപ്പു ഒന്നുമറിയാതെ
ചങ്കില്‍ തറയും കാര്യങ്ങളുണ്ടെങ്കില്‍ വേദന
ചങ്ങാതിയുമായ്‌  പങ്കുവെക്കുക കുറയും

അല്‍പ്പമൊന്നു  വിചാരിച്ചു നീയെയേറെയെന്നെ
അടുത്തു കാണുവാനാഗ്രഹിച്ചു അറിയില്ല ഒട്ടുമേ
അല്ല നിനക്കായി ഏറെ പേര്‍ കാത്തു നില്‍ക്കുന്നുവല്ലോ
ആരോടു പറയും പരാതികളൊക്കെ  ദൈവും നിന്നൊപ്പം

പറ്റുമെങ്കിലൊന്നു  മായിച്ചു കളയുക
പെട്ടന്നുതന്നെ നിന്റെ ഉള്ളില്‍ നിന്നുമെന്നെ
പക്ഷെ ഉറപ്പുതരിക ഒരിക്കലുമെന്നെ ഓര്‍ക്കുമ്പോള്‍
പൊഴിക്കരുത്‌ കണ്ണുനീര്‍ വിരിയട്ടെ പുഞ്ചിരി പൂ നിന്നില്‍ 

നീ ദൂരെയെങ്കിലും ഒന്നറിയുക നിന്നെ മാത്രമേ ഞാനോര്‍ക്കുക
നീയവിടെ ശ്വസിക്കുമ്പോളെന്‍റെ നെഞ്ചകം മിടിക്കുവിവിടെ
അണയാതെ കത്തുന്നതിനെ വെളിച്ചമെന്നുപറയുമ്പോള്‍
ഇടക്കിടക്ക് വിരുയും പുഷ്പം പോലെ അല്ലോ പ്രണയമെന്നത്

കേട്ടിട്ടുണ്ട് വാക്കുകള്‍ക്കു ശക്തി പകരാനാവുമെന്നു
കണ്ടുമുട്ടലുകള്‍ക്കുമപ്പുറം വിസ്മൃതിയിലാകുമെന്നും
എവിടെ പോയി ഒളിച്ചാലും നിന്റെ സൗഹൃദമെന്റെ
രേഖകള്‍ മായാതെ കിടപ്പുണ്ടല്ലോ എന്റെ കൈകളില്‍.

ജീവിത സമ്മാനത്തിന്റെ ആകെ തുകയല്ലോ നിന്റെയീ  സ്നേഹം
ഉള്ളിന്റെ ഉള്ളിലെ ആഗ്രഹങ്ങളുടെ  ലക്ഷ്യമല്ലോ നിന്റെ സാമീപ്യം
നീ എപ്പോഴും കുടെയുണ്ടെങ്കില്‍ ജീവിതമൊരു സ്വര്‍ഗ്ഗസമാനമാകുമല്ലോ
പിരിയാതെ ഇരിക്കട്ടെ ഒരു നാളുമൊടുങ്ങാത്ത നമ്മുടെ ഈ കുട്ടുകെട്ട്.

ദുഖമാണെന്നോരിക്കലും പരാതിപ്പെട്ടിട്ടില്ല ആരോടുമേ
ദുഖമെന്നതു എപ്പോഴുമിങ്ങയൊക്കെ  ആണെന്നറിയാം
നീയെപ്പോഴും സന്തോഷമായിരിക്കട്ടെ എനികെന്താ
എന്റെ തലേവര ഇങ്ങിനെ ഒക്കെ തന്നെ അല്ലാതെയെന്താ

ഇങ്ങനെ ഒക്കെ ആണെങ്കിലും നീയെന്നെ മറന്നാലും
നിനക്കായി ഞാനെപ്പോഴും ഉള്ളിന്റെയുള്ളില്‍
നൊന്തു പ്രാര്‍ത്ഥിക്കാറണ്ട് നിനക്ക് നന്മകളുണ്ടാവട്ടെ
നമ്മുടെ സ്നേഹമെന്നുമെന്റെ  ഓര്‍മ്മചെപ്പിലെ

തിളക്കമാര്‍ന്ന അമൂല്യമായ  വജ്രമായി തിളങ്ങട്ടെ
ഹൃദയം നിന്റെയെങ്കിലുമതിന്‍  മിടുപ്പുകള്‍
നിന്റെ മാത്രമെങ്കിലുമെന്റെ ശ്വാസം നിനക്കായ്‌
ജീവനുള്ള കാലമത്രയും നിലനില്‍ക്കട്ടെയീ സ്നേഹം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ