നിന്നെ തന്നെ

രാവേറെയായിട്ടും  നിന്റെ മധുരിക്കും ഓർമ്മകൾ
അലോസരപ്പെടുത്തുന്നുവല്ലോ..!! ഹോ ..കഷ്ടം ..!!
നിദ്രപോലും പിണങ്ങി അകന്നു പോയിരിക്കുന്നു
ഇല്ല ഒന്നുമില്ല അവകാശമായി ആവശ്യപ്പെടുവാനായി
തിരഞ്ഞെടുക്കാന്‍ തയ്യാറായിരിക്കുന്നതെൻ ശൂന്യത  മാത്രം
ആരോട് ഞാനിനിയുമെൻ  പരിവേദനങ്ങളറിയിക്കും
സത്യം സത്യമായി പറയാൻ ഞാൻ ആഗ്രഹിച്ചു
എന്നാൽ എന്റെ വാക്കുകൾ എന്നെ തോൽപിച്ചു
മൗനം വിജയിച്ചു അവസാനാമീ  ഹൃദയം പോലും
നിന്നെ തന്നെ ജന്മങ്ങളായി പ്രണയിക്കുന്നല്ലോ....

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “