എല്ലാമിപ്പോള്‍ ഓക്കേ ...!!

എല്ലാമിപ്പോള്‍ ഓക്കേ ...!!


പൂക്കുന്നുണ്ട് കുറുഞ്ഞിയിന്നു
പലരുടെയും മനസ്സില്‍ ആഹാ
പൊക്കാളി പാടം പോലെ അതാ
പൊളിച്ചു എഴുതാന്‍ മണി മുഴക്കി
പൊക്കം പറഞ്ഞു നടപ്പു മാഫിയാതലേവര്‍
പോക്കറ്റ് വീര്‍ത്താല്‍ എന്താ ആര്‍ക്കു നഷ്ടം
പൊട്ടന്മാരാണ് പോലും അന്യദേശത്തുന്നു വന്നു
പടി പറ്റുന്നു ഇന്ത്യന്‍ അടുക്കള സര്‍വീസുകാര്‍ ...!!


കണ്ടതും കാണാത്തതുമുണ്ടിവിടെ
കണ്ടില്ല കേട്ടില്ലാന്നു നടിക്കാമിനിയും
കടല്‍ പെരുകിയാല്‍ പെരുവഴി
കുടല്‍ ചാടിയാല്‍ എന്താ ചാളമതി
കുഴികുത്താന്‍ ഇടമില്ല
ഓഖി ഒന്ന് ഓങ്ങിയപ്പോള്‍
കാറ് മഴക്കാറ് ഇട്ടോടി പലരും
കൊണ്ട് വരുന്നുണ്ട് അറുതി വരുത്താന്‍
കടലില്‍ പോയവരുടെ കണ്ണുനീര്‍ മഷി ..!!


അരണ കടിച്ചാൽ മരണം ഉറപ്പ്
അരവണ കഴിച്ചാലോ സഖാവേ 
ഡയറി ഏതായാലെന്താ  പിന്നെ
ഡിയര്‍ ദേശത്തിനു അപമാനം ഉണ്ടോ 
എന്ന് ഭരിപ്പൊരു  വികടകവി
എന്നാലുമെല്ലാം  ശരിയാക്കുമല്ലോ
അയ്യോ അരിയും വെട്ടും കുത്തും 
അയ്യാ അയ്യപ്പ സഖാ സിന്ദാബാദ് ..!!

പെരുത്തിഷ്ടം അല്‍പ്പം അറിയാമല്ലോ
പോരിക പോരിക മുഖപുസ്തക
പൊങ്കാലയിടും പോക്കിരികളെ
പെരുത്തിഷ്ടം അല്‍പ്പം അറിയാമല്ലോ
പെരുവിരലമര്‍ത്താന്‍ മറക്കല്ലേ ആരും ..!!

ജീ ആര്‍ കവിയൂര്‍

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “