കുറും കവിതകള്‍ 736

അങ്ങ് അകലെയെവിടയോ
ചക്രവാളചരുവിലായ്
കാത്തിരിപ്പുണ്ട്  ചാകര...!!

മൂകമായ് നോവുകളുടെ
നാമ്പുകള്‍ക്ക് അവസാനമായ്
കാത്തിരിപ്പിന്റെ ലഹരി ....!!

ബാണാസുര സേതുവില്‍
മനം മയങ്ങി ഒടുങ്ങാന്‍
ഒരുങ്ങുന്നു  സന്ധ്യ ...!!

വിരഹഗാനത്തിനവസാന
വരികളില്‍ മുങ്ങി പൊങ്ങും
മാറ്റൊലിക്ക് കാതോര്‍ത്ത് ...!!

ഓളങ്ങളില്‍ താളംതല്ലി
ജീവിത വഞ്ചി നീങ്ങി
പ്രതീക്ഷയുടെ മറുകര തേടി ..!!

വിശപ്പിന്റെ തീരങ്ങളില്‍
ആശ്വാസമായ് കാത്തു കിടപ്പു
തട്ട് വിഭവങ്ങളുടെ ചിമിഴ് വെട്ടം ..!!

ഓലപ്പീലിക്കിടയിലൊരു
കതിരോളിവെട്ടം .
കണ്ണുകളില്‍ പുലരി തുടിപ്പ് ..!!

സൂര്യകിരണങ്ങലുടെ തിളക്കം
നിമിഷങ്ങളുടെ മിടിപ്പില്‍
പുനര്‍ജനികാത്തു മഞ്ഞിന്‍കണം..!!


കാലുകള്‍ക്ക് കാലത്തിന്റെ
നോവുകള്‍ നല്‍കി
വെളിച്ചം പടിയിറങ്ങുന്നു ..!!

ഇലകൊഴിഞ്ഞ ചില്ലകളില്‍
വസന്തം പൂത്തിറങ്ങി.
തെന്നലിനു സുഗന്ധം ..!!

അറബ് സന്ധ്യ
തീരത്തുമെയുന്ന സംഗീതം 
കാറ്റിനു അത്തറിന്‍ ഗന്ധം..!!

ചിറകൊതുക്കി
പരുങ്ങുന്നുണ്ട്
അത്താഴവിരുന്നിനിര ,,!!

ജീവിത സന്ധ്യകള്‍ തേടുന്നു
കഴുക്കിത്തില്ലാ കയങ്ങള്‍
കാറ്റിനു വിയര്‍പ്പിന്‍ മണം..!!

മുത്തശി കഥകേള്‍ക്കാന്‍
വെമ്പുന്ന കുരുന്നുകള്‍
കാറ്റു പിറുപിറുത്തു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “