കുറും കവിതകള്‍ 733
മഞ്ഞിന്‍ കണങ്ങള്‍
മലയെ ചുംബിച്ചയകന്നു .
സഞ്ചാരികള്‍ തേടി പറുദീസ..!!
തുലാവെയിലേറ്റു
കാറ്റുവീശും കാത്തു
അപ്പൂപ്പന്‍ താടികള്‍ ..!!
ഇളവേല്‍പ്പു അല്‍പ്പം
പുഞ്ചപാടത്തിനരികെ
കലുങ്കിലിരുന്നൊരു വാര്‍ദ്ധക്യം ..!!
തുലാമഴയകന്നു .
കതിർക്കുലകളാടി
കാറ്റിന്നു പുതുമണം ..!!
ഊഴവും കാത്തു മഞ്ഞളിച്ചു
പല്ലുപോയ സംഹങ്ങള്‍.
കൊല്‍ക്കത്ത ടാക്സികള്‍ ..!!
ചൂളമടിച്ചു ചുരം താണ്ടി
പനയോലകളെ തഴുകി
വരുന്നുണ്ട് വടക്കൻ കാറ്റ് ..!!
പുലരിവെട്ടം വിരിഞ്ഞു
കാറ്റിനു കിന്നാരം .
പുൽക്കൊടിത്തുമ്പിനുമാനന്ദം ..!!
ഇളംവെയിലരിച്ചിറങ്ങി
കാടുണർന്നു ലഹരിയോടെ
കാറ്റ് വന്നില്ലാവഴിയെ ..!!
വേലിയും അതിരും താണ്ടി
വളർന്നു കയറി വള്ളി
അവക്കുണ്ടോ വിലക്കുകൾ..!!
ശലഭ ചുംബനത്തിനായ്
കാത്തുനിന്നു പനിനീർപ്പൂ .
മഴവന്നു മുത്തമിട്ടകന്നു ..!!
തിരയുടെ തള്ളലിൽ
മുത്തുപോയ ചിപ്പി .
തീരത്ത് ദുഃഖംപേറി ..!!
മീൻകാരന്റെ വരവും
കാത്തു എല്ലാം മറന്നു
ഒരു മാർജാരമാനസം..!!
കിനാകാണും ബാല്യം
അറിയുന്നുവോ ..?
കുളത്തിനാഴം ..!!
മലയെ ചുംബിച്ചയകന്നു .
സഞ്ചാരികള്‍ തേടി പറുദീസ..!!
തുലാവെയിലേറ്റു
കാറ്റുവീശും കാത്തു
അപ്പൂപ്പന്‍ താടികള്‍ ..!!
ഇളവേല്‍പ്പു അല്‍പ്പം
പുഞ്ചപാടത്തിനരികെ
കലുങ്കിലിരുന്നൊരു വാര്‍ദ്ധക്യം ..!!
തുലാമഴയകന്നു .
കതിർക്കുലകളാടി
കാറ്റിന്നു പുതുമണം ..!!
ഊഴവും കാത്തു മഞ്ഞളിച്ചു
പല്ലുപോയ സംഹങ്ങള്‍.
കൊല്‍ക്കത്ത ടാക്സികള്‍ ..!!
ചൂളമടിച്ചു ചുരം താണ്ടി
പനയോലകളെ തഴുകി
വരുന്നുണ്ട് വടക്കൻ കാറ്റ് ..!!
പുലരിവെട്ടം വിരിഞ്ഞു
കാറ്റിനു കിന്നാരം .
പുൽക്കൊടിത്തുമ്പിനുമാനന്ദം ..!!
ഇളംവെയിലരിച്ചിറങ്ങി
കാടുണർന്നു ലഹരിയോടെ
കാറ്റ് വന്നില്ലാവഴിയെ ..!!
വേലിയും അതിരും താണ്ടി
വളർന്നു കയറി വള്ളി
അവക്കുണ്ടോ വിലക്കുകൾ..!!
ശലഭ ചുംബനത്തിനായ്
കാത്തുനിന്നു പനിനീർപ്പൂ .
മഴവന്നു മുത്തമിട്ടകന്നു ..!!
തിരയുടെ തള്ളലിൽ
മുത്തുപോയ ചിപ്പി .
തീരത്ത് ദുഃഖംപേറി ..!!
മീൻകാരന്റെ വരവും
കാത്തു എല്ലാം മറന്നു
ഒരു മാർജാരമാനസം..!!
കിനാകാണും ബാല്യം
അറിയുന്നുവോ ..?
കുളത്തിനാഴം ..!!
Comments
ആശംസകള്‍ സാര്‍