മുഖപുസ്തക കുശല ജാലകത്തില്‍....

മുഖ പുസ്തക കുശല ജാലകത്തില്‍....

ഹായ് എന്ന് പറഞ്ഞു കുറെ പേര്‍
സുഖമാണോ എന്ന് ആരായാറുണ്ട്
അസുഖമാണ് എന്ന് പറയുകയെങ്ങിനെ

അഥവാ പറഞ്ഞാല്‍ ചിലര്‍ മുങ്ങും
മറ്റുചിലര്‍ വാക്കുകളുടെ ഘോഷയാത്ര നടത്തും
എങ്ങിനെ എപ്പോള്‍ മരുന്ന് മന്ത്രം

സൗജന്യമായി ഒറ്റമൂലികളുടെ
 പട്ടികയായി ,ഉപദേശങ്ങളായി
അതിനാല്‍ സുഖം തന്നെ എന്ന്

പറയുകയാണ്‌ ഉത്തമം എന്ന് തോന്നുന്നു
പിന്നെ ചിലരുണ്ട് എല്ലാമാറിയണം
എന്തിനാവോ ഇവര്‍ക്ക് ഇത്രയുമറിഞ്ഞിട്ടു

വേറെയുമുണ്ട് ചോദ്യങ്ങള്‍
ഉണ്ടാതാണോ പിന്നെ എന്താണ് ഉണ്ടത്
ഇങ്ങിനെ തുടരുന്നു

ആണ് വന്നു ചോദിക്കുന്നത്
ഇവിടെ പറയാന് ഉളുപ്പാകുന്നു
എന്ത് ചെയ്യാം ഇവറ്റകളെ

പൊങ്ങച്ച സഞ്ചികള്‍ വേറെ
ഞാന്‍ അതാണ്‌ ഇതാണ്
എന്റെ നാഴിയില്‍ അവരുടെ ചങ്ങഴി ഇറക്കും

സമയം കൊല്ലാന്‍
ഇവര്‍ക്ക് അന്യന്റെ
ദുഖങ്ങളെ അറിയണമെന്നെയില്ല

എല്ലാവര്ക്കും സുഖം സുഖം മാത്രമതി
ഇനി മറ്റുള്ളവര്‍ ഞാന്‍ ഞാന്‍ മാത്രം മെന്നു
ഞാനും ഇതുപോലെ അല്ലെ, എന്താ ചെയ്യുക ,

അവസാനം  ഞാന്‍ എന്റെ
ജാലകത്തെ അടച്ചു പച്ച കെടുത്തി
ഇരിക്കാതെ നിവര്‍ത്തിയില്ലല്ലോ......


Comments

സമയം കൊല്ലാന്‍
ഇവര്‍ക്ക് അന്യന്റെ
ദുഖങ്ങളെ അറിയണമെന്നെയില്ല

നല്ല വരികൾ

ശുഭാശംസകൾ....




Cv Thankappan said…
സമയമില്ലാസമയത്തും.....
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “