Posts

Showing posts from December, 2025

ചന്ദ്രവർഷം

ചന്ദ്രവർഷം മിഴികളിൽ തുളുമ്പുന്നു മൗനചായം നിർത്താതെ ഒഴുകുന്നു നിശാരാഗം നിലാവിന്റെ തണുപ്പിൽ വിരിയുന്നു സ്വപ്നം തുടിക്കുന്ന കാറ്റിൽ പെയ്യുന്നു സ്മിതം വെയിലില്ലാ യാത്രയിൽ തെളിയുന്നു പ്രതീക്ഷ നിഴലുകൾ പാതകളിൽ വരയ്ക്കുന്നു പുഞ്ചിരി മേഘങ്ങൾ മാറി മിനുക്കുന്നു ആകാശം നിശ്ശബ്ദം പകരുന്നു തേജസ്സിന് രാഗം ഓർമ്മകളുടെ പ്രവാഹം വന്നു ഹൃദയം തഴുകും ചുരുളുകൾ തുറന്നു വെളിപ്പെടുത്തും കഥകൾ പാതയിലൂടെ വീണു തെളിയും പ്രഭാതതുള്ളി ചന്ദ്രവർഷം തരുന്നു മനസ്സിന് ഔഷധമഴ ജീ ആർ കവിയൂർ  06 12 2025 (കാനഡ, ടൊറൻ്റോ)

ഭൗൾ ഗാനം – ഏകതാര

ഭൗൾ ഗാനം – ഏകതാര ഓ ഓ ഓ… ഏകതാര താളമൊന്നു കേൾക്കൂ, ഹൃദയത്തിൽ വസിച്ച കഥ, ഭൂമി, ജലം, അഗ്‌നി, വായു, ആകാശം – ഇതിൻ രചനയുടെ പാത.(2) സാധാരണ ഈ യന്ത്രം, എന്നാൽ മധുരഗാനം മുഴങ്ങുന്നു, ഹൃദയ ഗഹനങ്ങളിൽ നിന്ന് ഉയരുന്നു, ഓരോ സ്വരം അമൃതത്തിൻ പോലെ. താ താ താ…(2) ഗ്രാമത്തിലെ വഴികളിൽ മുഴങ്ങുന്നു, സാധുവിന്റെ സുന്ദര താളം, ഭക്തി, പ്രണയം, സാധന – എല്ലാം ബന്ധിച്ചിരിക്കുന്ന ഒരു ജാലകം. ഓ ഓ ഓ…(2) കയ്യിൽ പിടിച്ച് ഈ താളം, നിലാവുപോലെ നമുക്കായ് പാടി, ജീവിതത്തിലെ അഞ്ച് തത്ത്വങ്ങളിൽ മുല്യപ്പെട്ട മധുരശബ്ദം. താ താ താ…(2) ഓരോ താളത്തിലും മറഞ്ഞിരിക്കുന്നു ബ്രഹ്മാണ്ഡത്തിന്റെ സന്ദേശം, ഏകതാര ചിരിച്ചുപറയും, ഹൃദയത്തിന്റെ പ്രണയവും ഭക്തിയും. ഓ ഓ ഓ…(2) ജീ ആർ കവിയൂർ  06 12 2025 (കാനഡ, ടൊറൻ്റോ) ഭൗൾ ഗാനം – ഒറ്റക്കമ്പി വീണ ഓ ഓ ഓ… ഒറ്റക്കമ്പി വീണ താളമൊന്നു കേൾക്കൂ, ഹൃദയത്തിൽ വസിച്ച കഥ, ഭൂമി, ജലം, അഗ്‌നി, വായു, ആകാശം – ഇതിൻ രചനയുടെ പാത. (2) സാധാരണ ഈ യന്ത്രം, എന്നാൽ മധുരഗാനം മുഴങ്ങുന്നു, ഹൃദയ ഗഹനങ്ങളിൽ നിന്ന് ഉയരുന്നു, ഓരോ സ്വരം അമൃതത്തിൻ പോലെ. താ താ താ… (2) ഗ്രാമത്തിലെ വഴികളിൽ മുഴങ്ങുന്നു, സാധുവിന്റെ സുന്ദര താളം, ഭക്തി, പ്രണയം, സാധന – എല...

പെയ്യുന്നു (ഗസൽ)

പെയ്യുന്നു (ഗസൽ) നി രി ഗ മ പ ധ നി സ സ നി ധ പ മ ഗ രി  സ മൗനം പറയുന്ന നിഴലുകൾ ഹൃദയത്തോടു ചേര്‍ന്നു പെയ്യുന്നു ചന്ദ്രപ്രഭയിൽ നിറഞ്ഞ സ്വപ്നങ്ങൾ മുഖാമുഖം പെയ്യുന്നു(2) രാത്രി ലയത്തിൽ മറഞ്ഞ കുറെ അനസൂചിത കഥകൾ ഒരു സ്വപ്നം വീണ്ടും ഉണരുന്നത് എന്തുകൊണ്ടായിരിക്കും പെയ്യുന്നു(2) കാറ്റിൽ കുലുങ്ങുന്ന നിന്റെ ചിരിയുടെ ഉഷ്ണം ആത്മാവിനെ സ്പർശിച്ച്, ഓരോ നിമിഷവും പെയ്യുന്നു(2) വെയിലില്ലാ പാതകളിൽ നിന്റെ ഓർമ്മകളുടെ പ്രകാശം തനിയെ സഞ്ചരിക്കുന്ന ഓരോ ചുവടിലും എന്തുകൊണ്ടായിരിക്കും പെയ്യുന്നു(2) മേഘങ്ങൾ മാറിയപ്പോൾ തുറന്ന നീലാകാശം നിന്റെ കണ്ണുകളുടെ ശാന്തി എന്റെ ഉള്ളിൽ പെയ്യുന്നു(2) പുലരിയിലെ തൂവാലുകളിൽ ഭക്തിയുടെ ബിന്ദുക്കൾ ഒരു-ഒരു തുള്ളി, നിന്റെ നാമം പോലെ പെയ്യുന്നു(2) ഹൃദയ ലോകത്ത് "ജി ആർ" ഞാനായി ചുണ്ടിൽ മിഴിയേറി നിന്റെ അനുഭവം ആഴത്തിൽ ഒഴുകുമ്പോൾ പെയ്യുന്നു(2) ജീ ആർ കവിയൂർ  06 12 2025 (കാനഡ, ടൊറൻ്റോ)

മൗനം പറയുന്നത്

മൗനം പറയുന്നത് മിഴികളിൽ മറഞ്ഞുയരുന്ന അർത്ഥങ്ങൾ മിഴിതാളിലെഴുതി വായിക്കാൻ കഴിയാത്ത സന്ദേശങ്ങൾ കാറ്റിൽ ലയിക്കുന്ന ഹൃദയത്തിന്റെ ശബ്ദം ചിത്രങ്ങളായി നെഞ്ചിൽ തഴുകുന്ന ഓർമ്മകൾ നിശ്ശബ്ദതയിൽ മറഞ്ഞു കിടക്കുന്ന വാക്കുകൾ ഓർമ്മപൂക്കൾ പോലെ വിരിഞ്ഞു മനസിൽ തണുത്ത രാത്രിയുടെ ചെറു ആലോകത്തിൽ അനുസ്മരണയുടെ മൃദുല സ്പർശങ്ങൾ പകർന്നൊഴുകുന്ന ശാന്തി, നേരം അറിയാതെ പ്രണയത്തിന്റെ നീളം കാണിക്കുന്ന അടയാളങ്ങൾ മൗനം പറയുന്നത്, ഹൃദയം കേൾക്കാതെ സത്യത്തിന്റെ ഗഹനതകൾ വെളിപ്പെടുത്തുന്നു ജീ ആർ കവിയൂർ  06 12 2025 (കാനഡ, ടൊറൻ്റോ)

നിന്റെ വാക്കുകളിൽ (ഗാനം)

നിന്റെ വാക്കുകളിൽ (ഗാനം) നിന്റെ കണ്ണുകളിൽ ഒരു തിളക്കമുണ്ട്, നിന്റെ വാക്കുകളിൽ ഒരു മാധുര്യമുണ്ട് നിന്നെ കണ്ടപ്പോൾ, അതേ മാധുര്യം എന്റെ ഹൃദയത്തിൽ കടന്നുവന്നു (2) ഞാൻ നിന്റെ പുഞ്ചിരിയെ സ്പർശിച്ചാൽ, എന്റെ ഹൃദയം പ്രകാശത്താൽ പൂക്കുന്നു ഓരോ ഹൃദയമിടിപ്പും മാധുര്യത്തോടെ നിന്റെ നാമം വിളിക്കുന്നു(2) ഞാൻ നിന്റെ പാതയിലൂടെ നടക്കുമ്പോൾ എന്റെ ഹൃദയം വിശ്വാസം കണ്ടെത്തുന്നു നിന്റെ അനുഗ്രഹങ്ങൾ ഓരോ ചുവടുവയ്പ്പിലും മാധുര്യം ചൊരിയട്ടെ(2) രാത്രിയിൽ നിന്റെ ഓർമ്മകൾ എന്റെ ഹൃദയത്തെ പ്രത്യേകമായി നിലനിർത്തട്ടെ ചന്ദ്രപ്രകാശം പോലും നിന്റെ മാധുര്യവുമായി ലയിക്കട്ടെ (2) ക്ഷീണിച്ചിരിക്കുമ്പോഴും നിന്റെ മുഖം ഇപ്പോഴും നെടുവീർപ്പിടുന്നു നിന്റെ സ്വാധീനം ഓരോ ശ്വാസത്തിലും മാധുര്യത്തെ ഉണർത്തട്ടെ(2) നിന്റെ ആത്മാവിൽ അനന്തമായ വെളിച്ചം തെളിയുന്നു ഓരോ വാക്കും മാത്രം നീയാകട്ടെ — മാധുര്യം (2) ജീ ആർ കവിയൂർ  05 12 2025 (കാനഡ, ടൊറൻ്റോ)

നിരവധി ജന്മങ്ങളിലൂടെയുള്ള ഒരു യാത്ര (സൂഫി ഗാനം)

നിരവധി ജന്മങ്ങളിലൂടെയുള്ള ഒരു യാത്ര (സൂഫി ഗാനം) എഴുത്തുകളിൽ ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഞാൻ കണ്ടു, ഓരോ തിരിവിലും ഒരു വിശുദ്ധന്റെ നിഴൽ ഞാൻ കണ്ടെത്തി.(2) ഈ പാതയിൽ ആരും ഒറ്റയ്ക്കല്ല, നദി പോലും കണ്ണീരിന് അഭയം നൽകുന്നു(2). ചങ്ങലകൾക്ക് ഈ ഹൃദയത്തെ തടയാൻ കഴിഞ്ഞില്ല, നിന്റെ വെളിച്ചം ഞാൻ കാണട്ടെ.(2) വള്ളം പലതവണ കര കണ്ടിട്ടുണ്ട്, നിന്റെ ഓർമ്മകളിൽ മാത്രമേ ഞാൻ സമാധാനം കണ്ടെത്തിയിട്ടുള്ളൂ.(2) എല്ലാ ദിവസവും രാവിലെ, എന്റെ കണ്ണുകളിലേക്ക് പുതിയ പ്രതീക്ഷകൾ തുറക്കുന്നു, എന്റെ സ്വപ്നങ്ങളിൽ സന്തോഷത്തിന്റെ വസന്തങ്ങൾ വിരിയുന്നു.(2) 'ജിആർ' ഓരോ ശ്വാസത്തിലും ദൈവത്തെ കണ്ടെത്തി, നിരവധി ജന്മങ്ങളുടെ ഉദ്ദേശ്യം ഇതാണ്.(2) ജീ ആർ കവിയൂർ  05 12 2025 (കാനഡ, ടൊറൻ്റോ)

നീലകവാടം

നീലകവാടം നീലപൂക്കൾ വിതറിയൊരു വാതിൽ പ്രഭാതകാന്തി ഒഴുകുന്നൊരു തുറവ് മിഴികളിൽ സ്വപ്നങ്ങൾ തെളിഞ്ഞു കാറ്റ് നെയ്‌ത കുളിരിൽ അനുസ്മരണം വെള്ളരിക്കളുടെ മണവും സംഗീതം കുരുവികളുടെ ചിറകിലെ സ്വരം ഉയിർന്നു ഓർമ്മയുടെ നെയ്യിലൊഴുകുന്ന വഴികൾ ഹൃദയം തേടി നന്നായി സഞ്ചരിക്കുന്നു പച്ചിലക്കൂട്ടുകളുടെ പാട്ടിൽ ചിരിക്കലുകൾ നിറമിട്ടു വരും കുഞ്ഞുങ്ങളുടെ ചിരി നീലകവാടം തുറന്നിടുന്നു സ്വപ്നങ്ങളുടെ ലോകം നിശബ്ദതയിൽ പോലും സന്തോഷം പകരുന്നു ജീ ആർ കവിയൂർ  04 12 2025 (കാനഡ, ടൊറൻ്റോ)

പടയണിയിലെ പാതയിൽ

പടയണിയിലെ പാതയിൽ പടയണിയിലെ പാതയിൽ അമ്മെ നീ താങ്ങായ് വരും തകിട തം തക… തക്ത കിട തക്ത കിട… ഹരിപാദം നിറയും പടത്താളം കൊട്ടി വരണുണ്ടല്ലോ പറയും കൊണ്ട് പറയാതെ പോകുന്നു പരാതികളും പരിഭവമില്ലാതെ പടപ്പാട്ട് നിന്നും സഹോദരിയാമ്മ പടയണിയിലെ പാതയിൽ അമ്മെ നീ താങ്ങായ് വരും തകിട തം തക… തക്ത കിട തക്ത കിട… ഹരിപാദം നിറയും പുണ്യവേളയിൽ സ്നേഹം പകരുന്ന നേരൊരുമയാൽ പലിപ്രകാവിലമ്മ പലരും വേദനയിൽ വിളിക്കുമ്പോൾ പുഞ്ചിരിയോടെ കൈവല്ല്യമായി വരും  പലിപ്രകാവിലമ്മ പടയണിയിലെ പാതയിൽ അമ്മെ നീ താങ്ങായ് വരും തകിട തം തക… തക്ത കിട തക്ത കിട… ഹരിപാദം നിറയും പാതിവഴിയിൽ തളർന്നാലും പിടിച്ചുണർത്തുന്ന അമ്മ പാരിജാത സുഗന്ധംപോലെ അനുഗ്രഹം ചൊരിയുന്ന പലിപ്രകാവിലമ്മ പടയണിയിലെ പാതയിൽ അമ്മെ നീ താങ്ങായ് വരും തകിട തം തക… തക്ത കിട തക്ത കിട… ഹരിപാദം നിറയും ജീ ആർ കവിയൂർ  04 12 2025 (കാനഡ, ടൊറൻ്റോ)

ചാപ്പകുത്തൽ

ചാപ്പകുത്തൽ വാക്കുകൾ തിരിഞ്ഞൊഴുകുന്ന വഴിയിൽ നിഷ്കളങ്കൻ ഒതുങ്ങി ചുമലിൽ ഭാരം സംശയം വളർത്തി പരിഹാസം നട്ടവർ സത്യത്തെ മറച്ചിടും കപടതയുടെ മറവിൽ കണ്ണുകൾ വഴുതുമ്പോൾ കുറ്റങ്ങൾ മാറി പ്രശ്‌നങ്ങൾ പൊങ്ങുമ്പോൾ ഉത്തരവാദിത്വം ഇല്ല സ്വാർത്ഥതകൊണ്ടൊരുങ്ങും വ്യാജ നിരൂപണം നിഴൽപോലെ ചേർന്നു വരുന്ന അനീതിയിൽ തളർന്ന മനസ്സ് ചോദിക്കും ഒരേ ചോദ്യം— ചാപ്പകുത്തൽ നീതിയെ തോൽപ്പിക്കുമോ? ജീ ആർ കവിയൂർ  04 12 2025 (കാനഡ, ടൊറൻ്റോ)

ഹരേ കൃഷ്ണാ, ഗുരൂവായൂരപ്പാ, ഭഗവാനേ

ഹരേ കൃഷ്ണാ, ഗുരൂവായൂരപ്പാ, ഭഗവാനേ ഹരേ കൃഷ്ണാ, നാരായണാ, ആപൽ ബാന്ധവ, ഗുരൂവായൂരപ്പാ ഭഗവാനേ തിരുമുടിയതിലെന്നും ചേർത്തിടാം പീലി തുണ്ട് ഗളമതിൽ വനമാല്യം ഭംഗിയോടങ്ങു ചാർത്താം തിരുകരമതിൽ കൃഷ്ണാ! വെണ്ണയും നൽകിടാം ഞാൻ തിരു പദ കമലത്തിൽ എന്നെയും ചേർത്തിടേണേ! ഹരേ കൃഷ്ണാ, ഗുരൂവായൂരപ്പാ, ഭഗവാനേ ഹരേ കൃഷ്ണാ, നാരായണാ, ആപൽ ബാന്ധവ, ഗുരൂവായൂരപ്പാ ഭഗവാനേ കേശവസാന്നിധ്യം പുണ്യമായി, നാദമുണർന്നു വേണുവിൽ താളമേന്തി നീ, ഹൃദയം ഉണർത്തുന്നു ഗോപികൃഷ്ണാ നീ, മനസ്സിൽ ലീലകളാടി ഗോപികളുടെയും ഗോപിജനത്തിൻ്റെയും സ്നേഹത്താൽ ഹൃദയം നിറക്കുന്നു ഹരേ കൃഷ്ണാ, ഗുരൂവായൂരപ്പാ, ഭഗവാനേ ഹരേ കൃഷ്ണാ, നാരായണാ, ആപൽ ബാന്ധവ, ഗുരൂവായൂരപ്പാ ഭഗവാനേ പൂക്കൾ വിടരുമ്പോൾ, മണം പരത്തുന്നു നീലാവിൽ നീർത്തുള്ളിയാകെ, ഹൃദയം ഉണരുന്നു സഖിമാരുടെ സ്നേഹത്തിൽ നീ,  കരുണാമൃതം പകരുന്നവനേ, എൻ ഭജനയിൽ വരണേ  ഹരേ കൃഷ്ണാ, ഗുരൂവായൂരപ്പാ, ഭഗവാനേ ഹരേ കൃഷ്ണാ, നാരായണാ, ആപൽ ബാന്ധവ, ഗുരൂവായൂരപ്പാ ഭഗവാനേ ജീ ആർ കവിയൂർ  04 12 2025 (കാനഡ, ടൊറൻ്റോ)

നിന്റെ ഓർമ്മയിൽ ഞാൻ മറയുന്നു, ( വിരഹ ഗാനം)

നിന്റെ ഓർമ്മയിൽ ഞാൻ മറയുന്നു, ( വിരഹ ഗാനം) നിന്റെ ഓർമ്മയിൽ ഞാൻ മറയുന്നു, നീയെന്നിൽ കാർത്തികദീപം പോലെ തെളിയുന്നു. “കാർത്തിക ദീപ നിരകൾ മുന്നിനിട്ട് തെളിയുമ്പോൾ, ഹൃദയത്തിൽ അണയാതെ നില്ക്കുന്ന രാത്രി” നിന്റെ ഓർമ്മയിൽ ഞാൻ മറയുന്നു, നീയെന്നിൽ കാർത്തികദീപം പോലെ തെളിയുന്നു. വാക്കുകൾ ക്ഷീണിച്ചാലും മനസിൽ നിൻ നിഴൽ മാത്രം ഉറഞ്ഞിരിക്കുന്നു; എന്തോ ദൂരെയുള്ളൊരു ജന്മാന്തര ചുംബനത്തിന്റെ ചൂടുപോലെ. നിന്റെ ഓർമ്മയിൽ ഞാൻ മറയുന്നു, നീയെന്നിൽ കാർത്തികദീപം പോലെ തെളിയുന്നു. ദീപങ്ങൾ തെളിയുന്ന കാർത്തികയിൽ കാറ്റിന്റെ ശ്വാസത്തിൽ തുളുമ്പുമ്പോൾ തളിർക്കുന്നൊരു മാറ്റൊലിയിൽ നിൻ സ്വരമേൽത്ത് ഹൃദയം ഉണരുന്നു. നിന്റെ ഓർമ്മയിൽ ഞാൻ മറയുന്നു, നീയെന്നിൽ കാർത്തികദീപം പോലെ തെളിയുന്നു. ഒരിക്കൽ പൂത്തുലഞ്ഞ നിമിഷങ്ങളുടെ ചാരമുള്ള മണമൊന്നു വീശുമ്പോൾ, രാത്രിയുടെ നീലിമയിൽ പോലും നക്ഷത്രങ്ങൾ കണ്ണുനീർ പൊഴിക്കുന്നുവോയെന്നു തോന്നുന്നു. നിന്റെ ഓർമ്മയിൽ ഞാൻ മറയുന്നു, നീയെന്നിൽ കാർത്തികദീപം പോലെ തെളിയുന്നു. നീ പോയ പാതകളിലും ദീപമെന്നപോലെ ഓർമ്മകൾ തെളിഞ്ഞ്, തിരിച്ചു വരാത്ത പ്രണയത്തിനും ഹൃദയത്തിൽ നിന്റെ സ്നേഹം ഇന്നും തെളിക്കുന്നു. നിന്റെ ഓർമ്മയിൽ ഞാൻ ...

കുറും കവിതകൾ 808 ( ഹൈക്കു ശ്രമങ്ങൾ)03 ഒക്ടോബർ 2021 നു ശേഷം ഒരു ഉദ്യമം

കുറും കവിതകൾ 808  ( ഹൈക്കു ശ്രമങ്ങൾ) 03 ഒക്ടോബർ 2021 നു ശേഷം ഒരു ഉദ്യമം 1 പൂവുകൾ വിടരുന്നു കൈകൾ നീണ്ടു ,ശലഭം ഹൃദയം തുടിച്ചു 2. അപ്പൂപ്പൻ താടി പറക്കുന്നു കുഞ്ഞിന്റെ ചിരി ഉയർന്നു മനസ്സ് തളിരിട്ടു 3. നീലാകാശം പെയ്യുന്നു ഓർമ്മപൂവ് ചുവടുകളാൽ വെളിച്ചം തെളിഞ്ഞു 4. മഞ്ഞുമേഘങ്ങൾ പെയ്തു ഹൃദയം ശാന്തം. വിരഹം ഒഴിഞ്ഞു 5. നദി ഒഴുകുന്നു കാലത്തിന്റെ സ്വരം കേട്ടു മനസ്സ് വിസ്മൃതിയിൽ 6. ചിരിയോടെ സന്ധ്യ വന്നു മിഴികളിൽ സ്വപ്‌നങ്ങൾ നിറഞ്ഞു മനസ്സ് മെല്ലെ ഓർമ്മയിൽ 7. പുഷ്പവനം സുന്ദരം കൈപിടിച്ച് നിന്ന നയനം  സന്തോഷം പാടുന്നു 8. പാതിരാകാറ്റിൽ നിലാവ് പുതിയ വർത്തമാനം . ഹൃദയം ചിറകിട്ട് പറന്നു 9. പനിമൂടൽ വീഴുന്നു നിശ്ശബ്ദമായി മുറിയിൽ  ഓർമ്മകളിൽ മറഞ്ഞു 10  മഴവെള്ളം വീഴുന്നു കണ്ണുനീരാൽ ഒളിഞ്ഞ് ഹൃദയം നനയുന്നു ജീ ആർ കവിയൂർ  04 12 2025 (കാനഡ, ടൊറൻ്റോ)

ഹൃദയം അറിയാതെ പാടുന്നു..(ഗാനം)

ഹൃദയം അറിയാതെ പാടുന്നു..(ഗാനം) ലാ ലാ… ലാ ലാ… ലാ ലാ… ലാ ലാ… ലാ ലാ… ഹൃദയം തുറന്ന് പാടാം ലാ ലാ… സ്വപ്നങ്ങൾ ഒഴുകി  മൗനമാർന്ന നിൻ രൂപമെന്നിലേ ഹൃദയം അറിയാതെ പാടുന്നു കാറ്റടിക്കുമ്പോൾ നിൻ നാമം മാറ്റൊലിയായ് കേൾക്കുന്നു മണിമുകിലായി സ്വപ്നം പൊഴിക്കും നിന്റെ സാന്നിധ്യം ഹൃദയത്തിൽ നിറയും(2) മൗനമാർന്ന നിൻ രൂപമെന്നിലേ ഹൃദയം അറിയാതെ പാടുന്നു നക്ഷത്രങ്ങൾ മങ്ങിയാലും നിന്റെ ചിരി പ്രകാശമായി തെളിയും രാത്രി നീയൊപ്പമാകുമ്പോൾ എൻ ഹൃദയം പൂവായി വിരിക്കും(2) മൗനമാർന്ന നിൻ രൂപമെന്നിലേ ഹൃദയം അറിയാതെ പാടുന്നു നീ ഒന്നു വരുകിൽ എൻ ഉള്ളം താളമില്ലാതെ നൃത്തമാടും നിന്റെ കണ്ണിൽ ഞാൻ മുഴുകി സ്നേഹത്തിന്റെ ഗാനം പാടും(2) മൗനമാർന്ന നിൻ രൂപമെന്നിലേ ഹൃദയം അറിയാതെ പാടുന്നു.. ജീ ആർ കവിയൂർ  03 12 2025 (കാനഡ, ടൊറൻ്റോ)  

ശങ്കര മഹാദേവനെ പാഹിമാം ( ഭജന)

ശങ്കര മഹാദേവനെ പാഹിമാം ( ഭജന) ശ്രീശങ്കരൻ തൻ ശിരസ്സിലായ് ഒളിഞ്ഞിരിക്കുന്നതു ദേവി ഗംഗയെ ബാലേന്ദുവോ നൽ തെളിവോടെ മിന്നും ഗളത്തിലായ് നാഗം തിളങ്ങുന്നുവല്ലോ ഓം ..ശങ്കര മഹാദേവനെ പാർവതി സമേതനെ ഗണപതി കാർത്തികേയ സമേത — പാഹിമാം നീലകണ്ഠൻ പീതാംബരനായി നീലാകാശം പോലെ ശോഭിക്കുന്നു നടരാജൻ താളം ചുവട് വെച്ചീടുമ്പോൾ ലോകങ്ങളൊക്കെയും നൃത്തം വെക്കുന്നു ഓം ..ശങ്കര മഹാദേവനെ പാർവതി സമേതനെ ഗണപതി കാർത്തികേയ സമേത — പാഹിമാം പാർവ്വതീദേവി പുണ്യപ്രഭയായി പാദത്തിൽ പൂക്കൾ വിരിയുന്നു കണ്ണിൽ കരുണയും ഹൃദയത്തിൽ ശാന്തിയും ഭക്തർക്കായ് അനുദിനം ഒഴുകുന്നു ഓം ..ശങ്കര മഹാദേവനെ പാർവതി സമേതനെ ഗണപതി കാർത്തികേയ സമേത — പാഹിമാം വക്രതുണ്ട വിനായകനും വന്നീടും വാഴ്ത്തിപ്പാടുന്ന ഹൃദയങ്ങളിൽ വിഘ്നങ്ങൾ ഒടുക്കി വഴികൾ തെളിച്ചീ വിജയമേകുന്ന ചിരിയോടെ ഓം ..ശങ്കര മഹാദേവനെ പാർവതി സമേതനെ ഗണപതി കാർത്തികേയ സമേത — പാഹിമാം മുരുകൻ നിലാവായ് പുണ്യജന്മം വീര്യം തെളിയുന്ന കുന്തധാരിയായ് ശരവണമെങ്ങും ഗാനം നിറച്ചീടുന്ന ശരണം വിളിക്കുന്ന ഭക്തരെയണയും ഓം ..ശങ്കര മഹാദേവനെ പാർവതി സമേതനെ ഗണപതി കാർത്തികേയ സമേത — പാഹിമാം ശങ്കരനാഥാ, അമ്മ പാർവ്വതീ, ഗണപതി, മുരുകാ—കൃപയാഴ്ന്നു ചൊരിഞ്...

ഈശ്വരൻ്റെ കരങ്ങളാൽ (ഗാനം)

ഈശ്വരൻ്റെ കരങ്ങളാൽ (ഗാനം) ഒരു മോഹചിറകിലേറി പറന്നുയർന്നു ദലമർമ്മരങ്ങൾ കേട്ട് മയങ്ങും വേളയിൽ പുലരിയുടെ മഞ്ഞുതുള്ളി നിറയുന്ന പാതയിൽ മഞ്ഞുവീണ മലനിരകൾ മായലോകമാകുന്നു കുളിരുണർന്ന കാറ്റുതമ്പിൽ സ്വപ്നങ്ങൾ പൂക്കും നിലാവിന്റെ സ്പർശമേറ്റു തടാകം മിനുക്കുന്നു തുമ്പികളും ചിറകുതൂക്കി പാടിമാറുന്ന നേരം പൈങ്കിളികളുടെ നോവുകളെ മറക്കും ഒരുമിച്ചു പൊന്നുരുകുന്ന സന്ധ്യയിൽ വെയിലാഴം വിടരും നിശാഗന്ധിയുടെ മണമോടെ രാവുകൾ താളമിടും ഈ ലോകത്തിന്റെ ഓരോ ഭംഗിയും ഹൃദയം നിറക്കും സൗന്ദര്യമായി വിരിഞ്ഞിതൊക്കെ ഈശ്വരൻ്റെ കരങ്ങളാൽ ജീ ആർ കവിയൂർ  02 12 2025 (കാനഡ , ടൊറൻ്റോ)

മനസ്സ് ( ഗസൽ)

മനസ്സ് ( ഗസൽ) മനസിന്റെ വഴികൾ മങ്ങുമ്പോൾ യാത്ര തളരും മനസിന് മനസിൽ ഉയരുന്ന ശ്വാസവും മന്ദമായി തടയപ്പെടുന്ന മനസിന് നിശ്ശബ്ദതയുടെ നടുവിൽ ഹൃദയതാളം കേൾക്കാം, ഒരനിലാവ് പോലെ ഉള്ളിൽ വിരിയുന്ന മനസിന് തളർന്നാലും ഉള്ളിലെ ശക്തി വീണ്ടും എഴുന്നേൽക്കും, ഒരു പ്രഭാതരശ്മി പോലെ ചുവടുകളിൽ തെളിയും പ്രതീക്ഷ മനസിന് ഭാരം ചുമന്ന ദിവസങ്ങൾ നീളുമെങ്കിലും ശാന്തം തേടാം, ഉൾക്കണ്ണിന്റെ പ്രകാശം വീണ്ടും ശക്തി പകരും മനസിന് ജീവിതവഴിയിൽ ചേർത്ത് പിടിക്കേണ്ട ഒരു തുണയാണ് മനസ്സ്, മാറും മറയും വെളിച്ചങ്ങളിലും നമ്മോടൊപ്പം സഞ്ചരിക്കും മനസിന് മനസ്സിനെ ആഴത്തിൽ കാണുമ്പോൾ ശീതളം തൊട്ടറിയാം, ശാന്തമായൊരു നദിതട്ടിൽ പൂക്കൾ വിരിയുന്നതുപോലെ മനസിന് ജി.ആർ. പറയുന്നു മനസിനെ കേൾക്കൂ, നദിപോലെ അനുഭവിക്കൂ, ഒരിക്കൽ ശാന്തമാകും, ഒരിക്കൽ തിരമാലകളായി പൊങ്ങിവരും മനസിന് ജീ ആർ കവിയൂർ  02 12 2025 (കാനഡ, ടൊറൻ്റോ)

യോഗീശ്വരാ ഭഗവാനേ

യോഗീശ്വരാ ഭഗവാനേ കാവിലെ തണൽക്കീഴിൽ നിലാവുണർന്നിടും യോഗീശ്വരാ, നിൻ സാന്നിധ്യം പകരുമ്പോൾ. ഭക്തഹൃദയം തൊട്ടുണർത്തുന്ന ദിവ്യമായോരു സ്പർശം നിൻ പാദസൗരഭം നിറഞ്ഞിടുന്നു ഈ കാവിൽ. യോഗീശ്വരാ ഭഗവാനേ യോഗ നിദ്രയിൽ ഇരുപ്പവനേ ശൈവവംശവും വൈഷ്ണവതേജവും ചേര്ന്നു ശാസ്താവിൻ രൂപം തെളിഞ്ഞിരിക്കുന്നു. പുലരിയുടെ കാറ്റിൽ മണമുണരുന്നു രാവിൽ അടിയന്റെ ഹൃദയത്തിൽ നീയൊഴുകുമ്പോൾ. യോഗീശ്വരാ ഭഗവാനേ യോഗ നിദ്രയിൽ ഇരുപ്പവനേ അജ്ഞാനമേഘങ്ങൾ മാറിപ്പോകുവാനും ജ്ഞാനത്തിന്റെ പ്രകാശം നീ തരുമ്പോൾ. കാവിലെ മണിവിളക്ക് കനലായി ജ്വലിച്ചു ശാസ്താവേ, നിൻ ദർശനം തേടുന്നു ഞാൻ. യോഗീശ്വരാ ഭഗവാനേ യോഗ നിദ്രയിൽ ഇരുപ്പവനേ ചാരുരൂപം കണ്ടീടുമ്പോൾ ദാസനാം ഞാൻ കൂപ്പുന്നു ഭക്തിയോടെ നമിക്കുന്നേൻ  നിൻ കൃപയാമൃതം പൊഴിയണമെന്നാശിച്ചു ഹൃദയം സമർപ്പിച്ചു ഞാനിവിടെ നിൽക്കുന്നു. യോഗീശ്വരാ ഭഗവാനേ യോഗ നിദ്രയിൽ ഇരുപ്പവനേ ജീ ആർ കവിയൂർ  01 12 2025

ലഹരി പോലെ, (ഗസൽ)

ലഹരി പോലെ, (ഗസൽ) നിൻ കണ്ണുകളിൽ ഒഴുകുന്നു മധുരം ഒരു ലഹരി പോലെ, നിൻ ചുണ്ടുകളിൽ സ്പർശിക്കുന്നു പ്രേമം ഒരു ലഹരി പോലെ। നിൻ മുടിയുടെ നിഴലിൽ വീണു രാവുകൾ പറയുന്നു, ഓരോ നിമിഷവും വിരിയുന്ന പൂവ് ഒരു ലഹരി പോലെ। നിൻ ശ്വാസത്തിന്റെ ചോരി മണൽ കാറ്റുപോലും മയങ്ങുന്നു, ഉദ്യാനമെങ്ങും പരക്കുന്ന സുഗന്ധം ഒരു ലഹരി പോലെ। നിൻ മൗനത്തിൽ മയങ്ങും ചുണ്ടുകളിൽ സംഗീതം ഉണരുന്നു, ഓരോ സ്വരവും മറഞ്ഞിരിക്കുന്നു ഹൃദയം ഒരു ലഹരി പോലെ। വീണ്ടും നിൻ വേദിയിൽ ലയിക്കാനായ് ഹൃദയം ആഗ്രഹിക്കുന്നു, വീണ്ടും ജീവിക്കാനായ് വിരിയുന്നു സ്വപ്നം ഒരു ലഹരി പോലെ। പറയുന്നു ‘ജി ആർ’ — നിൻ നേർക്കാഴ്ചയിൽ വീണ നിമിഷം, ആത്മാവിൽ ഉണരുന്നു ദർശനം ഒരു ലഹരി പോലെ। ജീ ആർ കവിയൂർ  01 12 2025 (കാനഡ , ടൊറൻ്റോ)

വെളിച്ചം നല്‍കി (ഗസൽ )

വെളിച്ചം നല്‍കി (ഗസൽ ) നിന്റെ കണ്ണുകളിലെ തിളക്കം എനിക്ക് വെളിച്ചം നല്‍കി വീണ്ടും കാണാനുള്ള ആഗ്രഹം ഹൃദയത്തിനു നൽകി  പ്രതിവഴിയില്‍ നിന്റെ നാമം എന്റെ ശ്വാസങ്ങളില്‍ നിറഞ്ഞു എനിക്കു നീ ഇല്ലാതെ ഈ ജീവിതം പൂര്‍ണമല്ല, ശൂന്യത നൽകി  ചന്ദ്രനിന്റെ വെളിച്ചവും നിന്റെ മുമ്പില്‍ മങ്ങിയതുപോലെ നിന്റെ ചുവടുകളിലെ സാന്നിധ്യം വീടിനു  സ്വാന്തനം നൽകി ഓരോ സ്വപ്നത്തിലും നീ മാത്രമാണ്, ഓരോ ചിന്തയിലും നീ മാത്രമാണ് നിന്റെ ചിരിയുടെ മധുരം എന്റെ രാത്രികളില്‍ വെളിച്ചം നൽകി നിന്റെ സ്നേഹത്തിന്റെ സുഗന്ധം എന്നെ ജീവിക്കാന്‍ പഠിപ്പിച്ചു നിന്റെ സാന്നിധ്യത്തിന്റെ ആ മൂടല്‍ ഏതു വേദനയും മനസ്സില്‍ നൽകി നിന്റെ കണ്ണുകളില്‍ എന്റെ മുഴുവന്‍ ലോകം നിറഞ്ഞു നിന്റെ സ്നേഹമാത്രം എന്റെ ലോകത്തെ പുതിയ നിറം നല്‍കി ജീ ആറിൻ സ്നേഹത്തില്‍ ഓരോ നിമിഷവും പ്രകാശിച്ചു ഓരോ സ്വപ്നത്തിലും, ഓരോ ശ്വാസത്തിലും, നിന്റെ നാമം മാത്രമാണ് എന്ന ആശ്വാസം നൽകി ജീ ആർ കവിയൂർ  01 12 2025 (കാനഡ , ടൊറൻ്റോ)

പൂക്കളിൻ മാധുര്യം

പൂക്കളിൻ മാധുര്യം സ്നേഹവും, സന്തോഷവും, പ്രതീക്ഷകളുമേകി, ജീവിതത്തിൽ പ്രകാശം നിറഞ്ഞു. ഹൃദയത്തിൻ താളത്തിൽ സംഗീതം പാടി, ഓരോ പൂവിൻ സ്പർശവും സ്മരണകളിൽ നിറഞ്ഞു. പൂക്കളുടെ മാധുര്യത്തിൽ ഹൃദയം തളിർക്കുന്നു, നിറങ്ങൾ വിരിയുന്നു മധുരമായ് മെല്ലെ. മഴയും മണവും ചേർന്നീടുമ്പോൾ, സുഗന്ധം അനന്തമായി വിണ്ണിൽ പരന്നു. രാത്രിതൻ നക്ഷത്രങ്ങൾ മിഴികളിൽ തിളങ്ങി, പക്ഷികളുടെ കളിനാദം പാട്ടായി ഒഴുകുന്നു. സന്ധ്യതൻ കിരണങ്ങൾ മൃദുവായി താഴെ, പച്ചിലച്ചാർത്തിൽ നിറം കലർന്നു. നദിയുടെ ഓളങ്ങൾ കഥകൾ മൊഴിയുന്നു, കാലം ഒരു സ്വപ്നം പോലെ മുന്നോട്ട് നീങ്ങുന്നു. കണ്ണുകളിൽ മായാത്ത ദീപാങ്കുരം പോലെ, ഓർമ്മകൾ തൻ തീരത്ത്‌ നമ്മളിന്നും ചേർന്നു. ജീ ആർ കവിയൂർ  01 12 2025 (കാനഡ , ടൊറൻ്റോ)

കാറ്റിൻ തിര

കാറ്റിൻ തിര തിരമാലയോട് ചേർന്ന് സ്വപ്നങ്ങൾ ഒഴുകുന്നു, മരച്ചിറകൾ പാടുന്നു മൃദുവായ രാഗങ്ങൾ. നീലാകാശം തിളങ്ങുന്നു നീലിമയിൽ, പക്ഷികളുടെ ചിറകിൽ കഥകൾ പറക്കുന്നു. സന്ധ്യാരാഗം സ്പർശിക്കുന്നു നിലത്തോളം, മണ്ണിന്റെ സുഗന്ധം കുലുക്കുന്നു വഴികളിൽ. സഹൃദയം കുളിർച്ചൂടിൽ ഉണരുന്നു, ഓർമ്മകളുടെ മേഘം തിരയിലായ് നീങ്ങുന്നു. പ്രണയം, സുഖം, വേദന, സന്തോഷം ചേർന്ന്, ജീവിതം ഒഴുകുന്നു സ്വഭാവത്തിന്റെ ഗതിയിലൂടെ. ഓരോ തിരമാല പുതിയ ദിശ പറയുന്നു, നിശ്ചല നിമിഷങ്ങളിലും സഞ്ചാരം തുടരുന്നു. ജീ ആർ കവിയൂർ  01 12 2025 (കാനഡ , ടൊറൻ്റോ)

കർമ്മനിരത

കർമ്മനിരത കൃത്യങ്ങൾക്ക് വഴിപിടിച്ച് മുന്നേറുന്നു, സന്ധ്യവേളയിലെ സ്വപ്നങ്ങൾ കൈവരുന്നു. പ്രവർത്തനത്തിൽ ഹൃദയം പാടുന്നു, ഓർമകൾക്ക് പാതയൊരുക്കുന്നു. നിത്യനടപ്പിൽ ചുവടുകൾ വിരിയുന്നു, സഫലമായ പ്രതീക്ഷകൾ ഉയരുന്നു. സാഹസത്തിന്റെ നാഴികകളിൽ വിശ്രമം തേടുന്നു, സമയത്തിന്റെ ഗതിയിൽ മാറ്റങ്ങൾ കാണുന്നു. ജീവിതത്തിലെ ചെറിയ വിജയം സ്‌നേഹിക്കുന്നു, പ്രയത്‌നം സമ്മാനിച്ച വിജ്ഞാനം കരുതുന്നു. നിശ്ചയവും ആത്മവിശ്വാസവും ചേർന്ന്, കരുത്തോടെ കർമ്മപഥം നീക്കുന്നു. ഏതു ദിവസവും പുതിയ കാന്തിയോടെ, സൃഷ്ടിയുടെ സാന്നിധ്യം അനുഭവിക്കുന്നു. ജീ ആർ കവിയൂർ  01 12 2025 (കാനഡ , ടൊറൻ്റോ)