Posts

Showing posts from 2025

ഏകാന്ത ചിന്തകൾ - 140

ഏകാന്ത ചിന്തകൾ - 140 ഓരോ രാവും നാളെയെ പ്രതീക്ഷിക്കുന്നു, വീണാഗാനത്തിൽ സ്വപ്നങ്ങൾ തീർക്കുന്നു. നക്ഷത്രജാലകത്ത് മിഴികൾ അലയുമ്പോൾ, പ്രഭാതസൂര്യൻ പുതുതായി പുഞ്ചിരിക്കും. ഇരുള്‍ മാറി വെളിച്ചം വീണുതുടങ്ങിയാൽ, പുതിയൊരു പകലായ് ജീവിതം തെളിയും. കാറ്റിൻ സംഗീതം സന്ധ്യയിൽ മുഴങ്ങുമ്പോൾ, ഇന്നലെകളൊക്കെ മാഞ്ഞുപോവുന്നു. അവസാനിക്കാത്തൊരു യാത്രയായ്, ദിനങ്ങൾ നമ്മെ തഴുകിപ്പോവുന്നു. ഒരിക്കലും നിശ്ശബ്ദമാവരുതെന്നോണം, കാലം കഥകൾ തിരയുന്നു... ജീ ആർ കവിയൂർ 02  04  2025

പ്രകൃതിയുടെ അനുരാഗം

പ്രകൃതിയുടെ അനുരാഗം പ്രകൃതിയുടെ അനുരാഗം, സൂര്യനും സരോരൂഹവും, കരയും കടലും, നിലാവും നെയ്തലും, തമ്മിൽ നിത്യബന്ധം. പ്രകൃതിയുടെ നിയമം, തടയാനായ് എന്തിനീ? സ്വരവും ശ്രുതിയും ചേർന്ന്, സംഗീതം പോലെ ശുദ്ധമായതിനെ. മാർക്കടമുഷ്ടി ചുരുട്ടി, കോട്ടയും മതിലും കെട്ടി, വേലിയും തീർത്ത്, വൃഥാ നീ നിൽക്കുന്നു. ആകാശത്തിൻ വിരിയുന്ന, താരകളോട് ചോദിക്കൂ, സ്നേഹത്തിൻ ഒഴുക്കിനെ, തടയാൻ കഴിയുംവോ? നിലാവില്ലെന്നു വച്ചാലും, മിഴിയിൽ തെളിയും തേജസ്സ്, ഹൃദയത്തിനകത്തുറങ്ങുന്ന, അനുരാഗമിടിപ്പ് കാറ്റിനാൽ. ഒടുവിൽ ഓർക്കെണ്ണാം, പവനത്തിൻ താളമേറ്റു, സ്നേഹത്തിൻ്റെ വഴികളിൽ, വിരിയാനൊരു വേദിയല്ലോ! ജീ ആർ കവിയൂർ 02  04  2025

ഏകാന്ത ചിന്തകൾ - 139 സൗഹൃദം!

ഏകാന്ത ചിന്തകൾ - 139 സൗഹൃദം! സന്തോഷം, സ്നേഹം, ദു:ഖം ചേർത്ത് സത്യവും വിശ്വാസവും കൊണ്ട് പരസ്പരം മനസ്സറിഞ്ഞ് രഹസ്യങ്ങൾ പങ്കുവയ്ക്കും ഗൗരവവും മാനവുമോടെ ജീവിതം സുഗന്ധം ചിന്തും മഴയ്ക്കു ശേഷം തെളിയുമ്പോൾ ഏഴു വർണ്ണങ്ങൾ ചാരുമീ നേർക്കുനേർ മിഴി നോക്കുന്ന ഇരു ഹൃദയങ്ങളുടെ ബന്ധം! ജീ ആർ കവിയൂർ 01 04 2025

ഏകാന്ത ചിന്തകൾ - 138

ഏകാന്ത ചിന്തകൾ - 138 സ്നേഹത്തിനും സ്നേഹിതർക്കും യാചിച്ചു കൈവരിക്കാൻ ആവുമോ? തിരഞ്ഞു തേടാതെ സ്വയം എത്തും, മനസ്സറിഞ്ഞ്, മിഴികളിലേയ്ക്ക്. നിരന്തരമായ ചിരിയാകട്ടെ, കണ്ണീരൊളിപ്പിക്കാത്ത കൈകളാകട്ടെ. ഹൃദയത്തിന് തണലാകുന്നവർ ദൂരെ പോയാലും അരികിലായിരിക്കും. നീലാകാശത്തിൻ മേഘത്തോളം ബന്ധം വിരിയുമ്പോൾ അറിയാൻ കഴിയില്ല. ആഴത്തിലുള്ളതൊരിക്കലും വിടരുകയില്ല, ഓർക്കുമ്പോഴും ഹൃദയം നിറയും. ജീ ആർ കവിയൂർ 01 04 2025

കണ്ണനുണ്ണി

 കണ്ണനുണ്ണി കണ്ണനുണ്ണി കാർവർണ്ണ നിറമാർന്ന വദന കണ്ണിനു കുളിർമ നൽകുന്നു തവ ചാരുരൂപം കർണ്ണത്തിന് ആനന്ദം പകരുന്നു മുരളീ നാദം കലരും ഭക്തിയാലേ പാടുന്നേൻ തവ നാമം വാത്സല്യം തുളുമ്പും ദർശന ഭാഗ്യം മധുരം വനമാല ധരിച്ചു നിൽക്കും കേശവം കാദംബരികളാകും തുമ്പികൾ ചുറ്റും കാളിന്ദിയുടെ തീരത്തു നിന്നു കാണുന്നേൻ  നീലാംബരധാരി! നിത്യം സ്നേഹവാരിധേ  നന്ദയശോദ കൺ മണിയേ ,പരമസുന്ദരാ  സായന്തനം ചൊരിയും ഗോകുലോത്സവമേ സന്തതം ഹൃത്തിൽ അനുഭൂതി മുരളീരവം. ജീ ആർ കവിയൂർ 01 04 2025

ഉറി ഊറിച്ചിരിച്ചു

ഉറി ഊറിച്ചിരിച്ചു കോണിലൊരു ഉറിയൊന്നു തൂങ്ങി നിലക്കുമ്പോൾ തൈരും വെണ്ണയും പാലിൻ മധുരം ശ്രീകൃഷ്ണ ബാല്യം തുള്ളി ചാടി കളിക്കുമ്പോൾ പൂക്കുന്നു മനസ്സിൽ കവിത വിരൽ തുമ്പിലും കാറ്റ് അലിഞ്ഞൊഴുകും മധുര ഗന്ധം വഹിച്ച് തൂങ്ങിയാടി മണിമണിപ്പാത്രം ആർത്തിയുടെ കണ്ണുകൾ വഴുതി മറയുമ്പോൾ വേണുരവം കേട്ടുണരുന്ന ഗോകുല സന്ധ്യകൾ ഉടഞ്ഞ കലങ്ങൾ ചിതറി കിടന്നു മണ്ണിൽ ചങ്ങാതിമാരുടെ നടുവിൽ മെല്ലെ ഊറിച്ചിരിച്ചു പ്രകാശം പരത്തി കണ്ണൻ അമ്മതൻ മനസ്സിലേകിയ ആനന്ദ നിമിഷം ജീ ആർ കവിയൂർ 31 03 2025

ഏകാന്ത ചിന്തകൾ - 137

ഏകാന്ത ചിന്തകൾ - 137 നുണകളാൽ ആരെയെങ്കിലും സന്തോഷിപ്പിക്കുമെന്നോർക്കല്ലേ, സത്യമെന്നു നിലകൊള്ളുമ്പോൾ മനസ്സിനകത്തൊരു തെളിച്ചമാകും. തൊട്ടുമുന്പിലൊരു ചിരിയുണ്ടാകും, പിന്നീട് കണ്ണീരാകും കപടവാക്കുകൾ, കാറ്റുപോലെ മറഞ്ഞുപോകും, പുഞ്ചിരി പോലും കപടമാകുമ്പോൾ. സത്യം നിറഞ്ഞ വഴികൾ ആദ്യമേ കഠിനമാകാം, പക്ഷേ, അവയുടെ മുകളിൽ സൗഖ്യത്തിന്റെ പൂക്കൾ വിരിയും. ജീ ആർ കവിയൂർ 31 03 2025

ഏകാന്ത ചിന്തകൾ - 136

ഏകാന്ത ചിന്തകൾ - 136 കൊണ്ടുവരും സൗഹൃദത്തിന്റെ നന്മ ഒരാളെങ്കിലും സൂര്യപ്രകാശം പോലെ മിഴികളിൽ നിറയും പ്രിയ സ്മരണകൾ പകരും മധുരതരംഗങ്ങളുടെ സ്പന്ദനം നന്മയുടെ വഴികൾ തെളിയിച്ചു കൊണ്ട് അറിവിന്റെ വിളക്കു ജ്വലിപ്പിച്ചു പോകും പകൽപോലെയോ, രാവുപോലെയോ നേരങ്ങൾ പകർന്നു പോകുന്ന പാഠങ്ങൾ പ്രകാശമായി പതിയും ആകാശത്ത് നോക്കിയാൽ ദൂരെയുള്ള ദീപംപോലെ വേദനയോ ആനന്ദമോ ആയാലും ജീവിതം പഠനത്തിനൊരു കഥ തന്നെ! ജീ ആർ കവിയൂർ 31 03 2025

തന്നാരം തക തന്നാരം

മീനത്തിലുണ്ടൊരുത്സവം  മിഴിയഴകാർന്നോരമ്മതൻ മനസ്സൊന്നു തെളിയാൻ  മാലോകർ , താളത്തിൽ   ഭരണിപ്പാട്ടൊന്നു പാടുന്നേൻ. തന്നാരം തക തന്നാരം തക തന്നാരം തെയ്യാ തിനന്തോം തക തന്നാരം പൊന്മണിച്ചിലമ്പണിഞ്ഞു   നീലാംബരപ്പട്ടുടുത്തമ്മ ഭക്തരേ കാക്കും പരമ ദയാമയി ശക്തിതൻ ദിവ്യ രൂപമാർന്നോരമ്മേ ദുഷ്ടഹാരിണി ഭദ്രകാളി ഭഗവതി ഭവാനി . തന്നാരം തക തന്നാരം തക തന്നാരം തെയ്യാ തിനന്തോം തക തന്നാരം ചന്ദ്രിക പെയ്തു തുളുമ്പുന്ന മുഖാബുജം ചക്രപാണികൾ കാട്ടുന്നു കരതലത്തിൽ മന്ദസ്മിതം ചാർത്തി നില്ക്കുന്നൊരു മനമന്ദിരത്തിൽ തെളിഞ്ഞു നിൽക്കുന്നു ഭദ്രകാളി ഭഗവതി ഭവാനിയമ്മേ. തന്നാരം തക തന്നാരം തക തന്നാരം തെയ്യാ തിനന്തോം തക തന്നാരം ഉടവാളും ത്രിശൂലവും കയ്യിൽ ,പ്രതാപം കരിമഷി പൂണ്ടു കാളികാ മയം തവ രൂപം ഭക്തർ പുകഴ്ത്തും പവിത്രമാർന്നമ്മയുടെ ദിവ്യസാന്നിധ്യം നിത്യം ഭദ്രകാളി ഭഗവതി ഭയനാശിനിയമ്മേ. തന്നാരം തക തന്നാരം തക തന്നാരം തെയ്യാ തിനന്തോം തക തന്നാരം അരുളുന്നു ശക്തി തരുമമ്മ  അഗാധ കരുണയുള്ളോരമ്മ  ദുർജ്ജന ജ്വലനം മഹാവീരരൂപം നോവുമകറ്റി സുഖം പകരുവാൻ ഭദ്രകാളി ഭവാനി ഭഗവതി നിനക്കായ്  തന്നാരം തക തന്നാരം തക തന്നാരം...

കവിയും കവിതയും

കവിയും കവിതയും കവി : അകലെ നിന്നാലും അരികിലാവും ഉള്ളിലെ ശബ്ദമായി നിന്നു നീ. വേദനകളിൽ മൌനമാകാതെ സാന്ത്വനത്തിൻ സ്വരമാകുന്നു. കവിത : മഴ തൂവുമ്പോൾ മനസ്സിലൊളിഞ്ഞ് പകൽമഴവില്ലായി നിറയാം. നോട്ടത്തിൽ മങ്ങുന്ന ചിരികൾക്കും അക്ഷരങ്ങളിൽ നിറം പകരാം. കവി : ദിവസം ഒളിച്ചാലും രാത്രിയാകൂ വാക്കുകളുടെ ദീപം കത്തും. കവിത : സബിത എന്നുണ്ടായാലും വാഴ്ച, നിത്യതയുടെ സഖി ഞാൻ തന്നെ! കവി : ചിരിയുടെയും കരിയുടെയും നിറം ചാലിച്ചു, ജീവിതഗാനമായ് മാറും വരികൾ! ജീ ആർ കവിയൂർ  31 03 2025

എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ ഹിന്ദുസ്ഥാനി ഗസലിൻ്റെ നിയമം പാലിക്കാൻ മലയാളത്തിൽ ശ്രമിച്ചു

ഗസൽ:  ഈ ജീവിതം ഒരു യാത്രപോലെയാണ് ഈ ജീവിതം ഒരു യാത്രപോലെയാണ്, വഴികൾ കാണുമോ? വേരുകൾ പോയ ഇടങ്ങളിൽ, തളിരുകൾ വിരിയുമോ? രാജമന്ദിരം തരിശായി മാറും, സൂര്യന്റെ വെളിച്ചം മങ്ങുമോ? ചെറുകുടിലിൽ സ്നേഹത്തിൻ്റെ നിറവിൽ, ബന്ധങ്ങൾ മറക്കുമോ? മണ്ണിന്റെ ഗന്ധം മനസ്സിലാകെ, അനുഭൂതി നൽകുമോ? നമുക്ക് നഷ്ടമായ ഓർമ്മകൾ, വീണ്ടും തിരികെവരുമോ? ചിരിക്കും ചിലർ, കരയും ചിലർ, ഈ കളിയൊന്നു വിചിത്രമോ? സുഖവും ദുഃഖവും ഒരേപോലേ, അതറിയുമോ? ഈ ഭൂമിയിൽ ജനിച്ചത്, ഒരു ദൈവനിശ്ചയമോ? എത്രനാൾ കഴിഞ്ഞാലും, വീണ്ടും ജനിക്കുമോ? "ജി ആറിൻ്റെ ചിന്തകളിൽ, ഈ ലോകം ഒരു ഉത്സവമേളം, സത്യത്തിന്റെ വഴി വിട്ടുപോയാൽ, പ്രകാശം കിട്ടുമോ?" ജീ ആർ കവിയൂർ 30 03 2025

ഓർമ്മകളുടെ മൗനം

ഓർമ്മകളുടെ മൗനം ഹൃദയ ഗുഹയിൽ നിശ്വാസമായി മിഴികളിൽ നിറഞ്ഞു മൗന സ്വപ്നങ്ങൾ. നിശീഥിനിയുടെ മേഘത്തണലിൽ താരക നിറവിൽ പെയ്തൊഴിഞ്ഞു നിലാവ്. ഓർമ്മകളെതിരിഞ്ഞു നോക്കുമ്പോൾ, ഒരു പകലായ് നീ ഒളിച്ചു കളിച്ചു  നീളുന്ന കാഴ്ചകൾ മങ്ങി നോവിൻ്റെ  തീരങ്ങളിൽ കടകലയുടെ തേങ്ങൽ  മണൽ തരികൾ ചുവന്നു പോകുന്നു, നാം നടന്നകന്ന വഴികളുടെ നിശ്വാസം, ഒരു മിഴിനീർ തുള്ളികൾ പോലെ വീണു, കഥകളാവും വെളിച്ചത്തിൻ തിരകൾ. ജീ ആർ കവിയൂർ 30 03 2025

ഏകാന്ത ചിന്തകൾ - 135

ഏകാന്ത ചിന്തകൾ - 135 അനുഭവങ്ങൾ മഴതുള്ളിയാകെ, ജീവിതത്തിൻ തോറ്റത്തിൽ വീണീടുമോ? എന്നാൽ അതിലേക്കു മിഴി തുറക്കേണം, നാളെ നിനക്ക് അതിൻ സാരമാകും. കാലം തരുമെന്നോ മധുര അനുഭവം, ചിലപ്പോൾ നൊമ്പരത്തിൻ നീരാളി, പക്ഷേ ഓരോ കണിയും ചിതറുമ്പോൾ, ഹൃദയത്തിലൊരു പാഠമാകുമല്ലേ? മൂല്യം കണക്കാക്കാൻ കഴിയുമോ? ഓർമകളിലത് നീറാതിരിപ്പാൻ! അനുഭവം നമുക്ക് പടവാളമാകും, ജീവിതം മുന്നോട്ട് ഒഴുകുന്നൊരു പാതയാവും! ജീ ആർ കവിയൂർ 30 03 2025

ഏകാന്ത ചിന്തകൾ - 134

ഏകാന്ത ചിന്തകൾ - 134 മനസ്സാക്ഷി തെളിഞ്ഞു നാമൊരുങ്ങണം, മാർഗം സുതാര്യമാകെ നിലയ്ക്കണം. മറ്റുള്ളവരുടെ വാക്കുകൾ കേട്ടാലും, മനസ്സ് മങ്ങിയിടാതിരിക്കണം. എല്ലാവർക്കും തൃപ്തിയാകുമോ ഒരുപോലെ? ജീവിതയാത്രയ്ക്ക് ഏറെ വഴിയില്ലേ? നന്മയൊളിപ്പിക്കാൻ തുനിയുമ്പോഴും, സത്യത്തിന്റെ തേജസ്സ് മങ്ങുമോ? കണ്ണുകളറിഞ്ഞു നാം തീരുമാനിക്കാം, സത്യം മുന്നിൽ കരുതിപ്പോയാൽ. ഇരുളിലൊഴിഞ്ഞു വെളിച്ചമേന്തി, ലക്ഷ്യസാധനം വിജയമാവട്ടെ. ജീ ആർ കവിയൂർ 30 03 2025

"ചൈതന്യം നിറഞ്ഞ യാത്ര"

"ചൈതന്യം നിറഞ്ഞ യാത്ര ഈ നിഴലാർന്ന ജീവിതം അലിഞ്ഞു പോകും ഇനിയെത്ര നാളെന്ന് എണ്ണാനാവാതെ കടന്നു പോകും ഞാനെന്ന ഭാവവും മാറിയെന്ന് എന്ന് തോന്നുന്നു അന്ന് നാം ലക്ഷ്യത്തിലേക്ക് നടന്നു നീങ്ങും കൂട് വിട്ടു കൂട് പറന്നു പോകും മണ്ണിൽ വിടർത്തിയ മോഹങ്ങൾ ഒരു കാറ്റുപോലെ ചിതറിപ്പോകും രണ്ടായ് തോന്നിയ ഈ സത്യവും ഒന്നായി ഒടുവിൽ മിന്നി നിലക്കും നാമെന്ന ചായലും തകർന്ന് അതിലേയ്ക്ക് അലിയാൻ പോകും ഒരിക്കലും വിട്ടു പോകാത്തത് നമ്മിൽ തന്നെ മുഴുകി നിറയും മേഘം വിടർന്നാൽ നിലാവ് കാണും ഹൃദയം വിടർന്നാൽ താനെ കാണും കണ്ടിട്ട് നടക്കുമ്പോൾ ശൂന്യമാണ് തനിക്കകത്തുണ്ട് തിരിച്ചറിവ് മാത്രം പാടിയിരിപ്പൂ ഈ യാത്രയിൽ അവസാന ശബ്ദമായി ഇവിടെ തുടങ്ങും ഈ ഹരിനാമം നിറവില്ലാത്തൊരു സംഗീതമായി ജീ ആർ കവിയൂർ 29 03 2025

പടപ്പാട്ട് അമ്മേ

പടപ്പാട്ട് അമ്മേ  എൻ കടപ്പാടുകളൊക്കെ നിന്നോടായ് പടപ്പാട്ടയമ്മേ  ജീവിത പേടാപ്പാടുകളൊക്കെ അറിഞ്ഞു രക്ഷിക്കുന്നുവല്ലോ നീയമ്മേ അമ്മേ ശരണം ദേവി ശരണം  പടപ്പാട്ടമരും കാരുണ്യമയി ശരണം വിഷു കൈനീട്ടം വാങ്ങാൻ  മറ്റു സോദരി മരോടൊപ്പം സോദരനാം ശ്രീ വല്ലഭനെ  കാണാൻ ശീവീതയിലേറി  പോവാറില്ലേ പടപ്പാട്ട് അമ്മേ  അമ്മേ ശരണം ദേവി ശരണം  പടപ്പാട്ടമരും കാരുണ്യമയി ശരണം പാതിരാവിൽ പലിപ്രയമ്മയെ കണ്ട് മടങ്ങും നേരം പഴമക്കാരിന്നും പാടും  "കൊത്ത ചക്കയും  ചുക്ക് വെളളവും  വീക്ക് ചെണ്ടയും .. പടപ്പാട് അമ്മ വരവായി "" അമ്മേ ശരണം ദേവി ശരണം  പടപ്പാട്ടമരും കാരുണ്യമയി ശരണം എൻ കടപ്പാടുകളൊക്കെ നിന്നോടായ് പടപ്പാട്ടയമ്മേ  ജീവിത പേടാപ്പാടുകളൊക്കെ അറിഞ്ഞു രക്ഷിക്കുന്നുവല്ലോ നീയമ്മേ അമ്മേ ശരണം ദേവി ശരണം  പടപ്പാട്ടമരും കാരുണ്യമയി ശരണം ജീ ആർ കവിയൂർ 29 03 2025

കൊടുങ്ങൂരമരും ഭഗവതിയമ്മേ

കൊടുങ്ങൂരമരും ഭഗവതിയമ്മേ  കൊടിയ ദുഖങ്ങളകറ്റും അമ്മ  കൊടുങ്ങൂരമരും ഭഗവതിയമ്മേ  കൈവിടാതെ കാത്തരുളുന്ന കൈവല്യദായിനി കാർത്ത്യായനിയമ്മേ കൊടിയ ദുഖങ്ങളകറ്റും അമ്മ  കൊടുങ്ങൂരമരും ഭഗവതിയമ്മേ  അമ്മേ ശരണം ദേവി ശരണം  കൊടുങ്ങൂരമ്മേ ശരണം വാഴ്ക വാഴ്ക  വാഴൂരിൻ ഐശ്വര്യമേ വാണീടുന്നു നീ ഭക്ത മനസുകളിൽ നിത്യം. വർണ്ണ വിഗ്രഹേ വാഴ്ത്തി പുകഴ്ത്തി   കളമൊരുക്കി പാടുന്നെൻ അമ്മേ നിനക്കായ്  കൊടിയ ദുഖങ്ങളകറ്റും അമ്മ  കൊടുങ്ങൂരമരും ഭഗവതിയമ്മേ  അമ്മേ ശരണം ദേവി ശരണം  കൊടുങ്ങൂരമ്മേ ശരണം നിൻ മുന്നിൽ ഗജവീരന്മാർ അണിഞ്ഞു അമ്മതൻ തിടമ്പേറ്റി പൂരം ഒരുങ്ങുന്നു   തായമ്പകപഞ്ചവാദ്യം മേള കൊഴുപ്പിൽ മതി മറന്നു ആനന്ദ നിർവൃതിയിൽ ലയിക്കുന്നു. കൊടിയ ദുഖങ്ങളകറ്റും അമ്മ  കൊടുങ്ങൂരമരും ഭഗവതിയമ്മേ  അമ്മേ ശരണം ദേവി ശരണം  കൊടുങ്ങൂരമ്മേ ശരണം.. അടിമലരിണ തൊഴുത് നിനക്കായ് മുഴുക്കാപ്പ് ചാർത്തിയും ,അവലും മലരും ശാർക്കിലടയും അറുനാഴിയും നേദിച്ചു ഭഗവിതി സേവക്കൊപ്പം അഷ്‌ടോത്തരി പാടി ജപിക്കുമ്പോൾ മനോദുഃഖത്തിന്നറുതി ലഭിക്കുന്നമ്മേ  കൊടിയ ദുഖങ്ങളകറ്റും അമ്മ  ക...

""നൂഡിൽസ്: രുചിയും ആശങ്കയും"

Image
 ""നൂഡിൽസ്: രുചിയും ആശങ്കയും" ചൈനയിൽ ജനിച്ച നീണ്ട മണ്ണിരപോലെ നൂഡിൽസ് പിന്നെ ലോകം കവിഞ്ഞു. ക്ഷണിക പാചകം, സമയം ലാഭം, പകൽ-രാത്രി എവിടെ വേണമെങ്കിലും! ചൂടോടെ കഴിച്ചാൽ രുചി കണക്കേ, പക്ഷേ ആരോഗ്യം കനൽപോലെയേ! രസായനം കൂടിയാൽ വിഷമം, നല്ലതോ മോശമോ, ചിന്തിക്കണം! കുഞ്ഞുങ്ങളും മുതിർന്നവരും ആസക്തിയോടെ തിന്നിത്തീർക്കും. നല്ലതോ ചീത്തയോ, വിവേകം വേണം, സന്തുലിത ഭക്ഷണം ജീവന്റെ ആധാരം! ജീ ആർ കവിയൂർ 29 03 2025

ചക്രവാളം മാറ്റൊലി കൊണ്ടു

ചക്രവാളം മാറ്റൊലി കൊണ്ടു ഇലപൊഴിഞ്ഞ അരയാൽ സന്ധ്യാനാമം ചൊല്ലുമ്പോൾ കിളികളോടൊത്തു ചേർന്ന് സായുജ്യത്തിലെരിയുന്നു... മേഘ കമ്പളത്തിനുള്ളിൽ ആകാശം മറഞ്ഞു പോൽ ചന്ദ്രികയോടൊത്തു ചേർന്ന് ഇരുളിലേക്ക് മറഞ്ഞു... അവളൊരുങ്ങും സ്വപ്നത്തിലും അവൻ ഒരു രാഗം പാടും പുഞ്ചിരിയാൽ അവനെ തടവിലാക്കി വാക്കുകൾ മൗനം തീർക്കുന്നു... നക്ഷത്ര മിഴികൾ തെളിഞ്ഞു നീലാകാശം മൃദുവായി ചുംബിച്ചു ഒഴുകിയ ഓർമ്മകളിൽ മറഞ്ഞ് പ്രണയഗാനം മാറ്റൊലി കൊണ്ടു ചക്രവാളത്തിൽ... ജീ ആർ കവിയൂർ 29 03 2025

വിശപ്പ്

 വിശപ്പ് ചുബന കമ്പനം ഏൽക്കാൻ കൊതിക്കും ഒരു പൂവിന്റെ മുഖം പോലെ തുടുത്തു വണ്ടിന്റെ വരവിനു കാക്കുന്ന നെഞ്ചിടിപ്പോടെ വിശപ്പിന്റെ അതിർവരമ്പുകൾ താണ്ടി മെല്ലെ നിമ്നോന്നതങ്ങളിൽ നനുത്ത പുൽകിളിർത്തു താഴ് വാരങ്ങളിൽ മണം പരന്നു നനഞ്ഞ വന്നൊരു ലഹരിമെല്ലെ അനുഭൂതി പകർന്നു . ആനന്ദ തുന്തിലമായി മനം . വിയർപ്പിന്റെ ഗന്ധം ഉത്തേജനം പകർന്നു . മയക്കം കനവിന്റെ ആഴങ്ങൾ തേടി. അപ്പോഴേക്കും പുതു വിശപ്പ്‌ പൂക്കാൻ തുടങ്ങിയിരുന്നു. നിലാവൊളിയിൽ നാണം ചിരിപടർത്തി. രാവിന്റെ യാമങ്ങളിൽ മൗനമേറി എങ്ങും ഇരുൾ പടർന്നു അവനും അവളും മാത്രമായി ..... പുലരിയും സന്ധ്യകളും രാവും നിലാവും അധരങ്ങളിൽ വിടരുന്നത് കണ്ടു ഉണർന്നു വിരൽത്തുമ്പിൽ കവിത ഇടി വെട്ടി മഴ പെയ്യ്തു . അവസാന തുള്ളികളുടെ കുളിരുമറിഞ്ഞു മെല്ലെ. ഉള്ളിലെ ജഠരാഗ്നി വീണ്ടും ആളി കത്തി വിശപ്പ് താണ്ഡവമാടി ജീ ആർ കവിയൂർ 29 03 2025

ഏകാന്ത ചിന്തകൾ - 133

ഏകാന്ത ചിന്തകൾ - 133 സംസാരം ഒരു കലയാണ് സംസാരം ഒരു കല തന്നേ, സ്നേഹത്തിൽ മുറുകുമ്പോൾ. ഒരു വാക്ക് തെറ്റിപ്പോയാൽ, മുറിവാകും ഹൃദയത്തിൽ. നാവു ചലിക്കുമ്പോഴേയ്ക്കും, ചിന്തിച്ചു നോക്കണം നീ. ഒരു പിഴവ് ഉണ്ടായാൽ മതി, നന്മയെല്ലാം മാഞ്ഞുപോകും. പുഞ്ചിരിച്ച തളിരിനോളം, നിന്റെ വാക്കിൽ സൗമ്യത. മധുരമായി സംസാരിച്ചാൽ, നിനക്കായ് മലരും സൗഹൃദം. ജീ ആർ കവിയൂർ 28 03 2025

"നരസിംഹാ! രക്ഷകനേ!"

"നരസിംഹാ! രക്ഷകനേ!" തുണ നീ അല്ലാതെ ആരുമില്ല ദേവാ തൂണും പിളർന്നു വന്നു കാത്തതല്ലയോ? പകലിനും രാവിനും ഇടയിലായ് വന്ന് പാപിയാം ഹിരണ്യനേ നിഗ്രഹിച്ചോനെ നരസിംഹാ! രക്ഷകനേ! ഭക്തർതൻ ഹൃദയവാസനേ! പ്രഹളാദൻ്റെ ദുഃഖം തീർത്ത് കരുണ നിറഞ്ഞവനേ ദേവാ തിരുനാമം ജപിച്ചീടുമ്പോൾ ഭയങ്ങളൊന്നും വരില്ലല്ലോ വിശ്വാസത്താൽ നിൻ പാദം തൊടുവാൻ ആഗ്രഹിക്കുന്നു നരസിംഹാ! അങ്ങ് വരുമോ? കൈ പിടിച്ചു നടത്തുമോ? ദുഃഖമൊക്കെ നീക്കി ഞങ്ങൾക്ക് സന്തോഷജീവിതം തരുമോ? ജീ ആർ കവിയൂർ 28 03 2025

ഏകാന്ത ചിന്തകൾ - 132

ഏകാന്ത ചിന്തകൾ - 132  കുഞ്ഞുങ്ങളുടെ സ്നേഹം കുഞ്ഞിൻ മിഴികളിൽ പൂക്കുന്ന നിർമല സ്നേഹ സാരമേ, പുഞ്ചിരിയിൽ തുളുമ്പി നിറയുന്ന നിഷ്കളങ്കമായ സൗന്ദര്യമേ. നിർമ്മലമാം മനസ്സിന്റെ ഊഷ്മളത സ്വർഗ്ഗമാവും ഓരോ നേരം, കലങ്കമില്ലാത്ത വാക്കുകളാലും സ്നേഹത്തിന്റെ തളിർവിരിയും. കുളിരോളം തൊട്ടുണരുമ്പോൾ നിറയെ ചിരികൾ പടർന്നിടും, മൃദു വിരലുകൾ കാറ്റിലാടും സ്നേഹഗീതം മുഴങ്ങുമല്ലോ. ജീ ആർ കവിയൂർ 27 03 2025

"കായൽ കരയിലെ വസന്തം"

"കായൽ കരയിലെ വസന്തം" അതിരമ്പുഴ കായലിൽ അന്നാദ്യം കണ്ടപ്പോൾ അറിയാതെ മിഴിമുനയാൽ അകതാരു കവർന്നവളെ മന്ദഹാസത്തിൻ മൗനമണിഞ്ഞ മഞ്ഞിൻകുളിരിൽ നാണത്താൽ നിൻ ചാരുത ഓർമ്മയിൽ നിന്നും മറയാതെ മായാതെ നിൽക്കുന്നു  കാറ്റു തൊട്ടു തലോടുമ്പോൾ ഹൃദയം തുടികൊട്ടി താലോലം സന്ധ്യതൻ നിറങ്ങൾ മാഞ്ഞാലും സ്വപ്ന ചിറകേറിയിനിയും നീ വരുമോ? ജീ ആർ കവിയൂർ 27 03 2025

കവിത പൂവായ് വിരിയട്ടെ!

കവിത പൂവായ് വിരിയട്ടെ! മഴയും കാറ്റും കോളും മനസ്സിൽ നിറയട്ടെ... നോവിന്റെ തീരങ്ങളിൽ പൂക്കട്ടെ കവിതയവൾ. നീരാഴിയിൽ പതിഞ്ഞൊരായിരം ഓർമ്മകളുടെ നിശ്വാസം, കാറ്റിന്റെ താളത്തിൽ മിഴികൾ പടർന്നു പോകും. നിശബ്ദമായ വഴികളിൽ ചിറകൊഴിഞ്ഞ സ്വപ്നങ്ങൾ, നിനവുകളുടെ നീരുറവിൽ പുതുങ്ങി കിടക്കുന്ന നാളുകൾ. ആഴങ്ങളിൽ മറയുന്ന വേദന, ഒരു ശാന്ത ജലപ്രവാഹം പോലെ, മറവിയിലകന്ന ഒരു തുമ്പി പ്രകാശത്തേ തേടി പറന്നിടും. മഴ പെയ്തിട്ടും കാറ്റു വീശിട്ടും, കവിത പൂവായ് വിരിയട്ടെ! ജീ ആർ കവിയൂർ 26 03 2025

നാവ് ശത്രു

നാവ് ശത്രു കുറുങ്കുയിലിന്റെ പാട്ടു കേട്ടു കുങ്കുമപ്പൂ തേടി പോയ്, കാലം മറന്നൊരു യാത്രയിൽ കടലുകൾ താണ്ടി നീന്തി മനം. ജീവിത വൃക്ഷം ആടിയുലഞ്ഞു, ജനനം-മരണം ഇടയിൽ വഴികൾ, സ്മരണകളിൽ നിന്നെ തേടി, മറവിയുടെ കാറ്റിൽ കവിഞ്ഞൊഴുകി. അറിവിന്റെ ബോധമോ ദുഃഖമോ? അവനെന്തോ അറിയാതെ ഇരിക്കുമ്പോൾ, അകലം തീരുമോ ഒരുനാൾ? നിശബ്ദമായ് മറവിയിൽ മങ്ങുമോ നാവ്? ജീ ആർ കവിയൂർ 26 03 2025

ഏകാന്ത ചിന്തകൾ - 131

ഏകാന്ത ചിന്തകൾ - 131 പറയാതെ ഇരിക്കുക ചില കാലങ്ങൾ, മനസ്സിനെ വെറുതേ കലക്കാതിരിക്കുക. വാക്കുകൾ കാറ്റിലൊഴുകും നേരം, അർത്ഥമില്ലാത്തത് വിട്ടുകളയുക. ഈർഷ്യയിലുടഞ്ഞ വാക്കുകൾ, ഹൃദയത്തിൽ ചെറു തീ കത്തിക്കും. കയ്യൊഴിഞ്ഞു പോയ ബന്ധങ്ങൾ, വേദനയുടെ ഒഴുക്കിൽ മുങ്ങിപ്പോകും. നോമ്പരംകൊള്ളിക്കും വാക്കുകൾ, സ്നേഹത്തിന് മങ്ങലേൽപ്പിക്കും. അതിനാൽ മൗനം ചിലപ്പോൾ നല്ലത്, ശാന്തിയുള്ള മനസ്സാണ് സമൃദ്ധി. ജീ ആർ കവിയൂർ 26 03 2025

ഏകാന്ത ചിന്തകൾ - 130

ഏകാന്ത ചിന്തകൾ - 130 നമ്മുടെ ഭൂമി എല്ലാവർക്കും സമം, മനുഷ്യൻ മാത്രം യജമാനനല്ല, കടലും കാറ്റും പുഴയും കാടും മറ്റു ജീവികൾക്കും താങ്ങാകണം. ചിറകിനുള്ള പക്ഷികൾ ആകാശത്തിൻ, മത്സ്യങ്ങൾക്ക് കടലിൽ ആവാസഭൂമി, മൃഗങ്ങൾ കാട്ടിൻ തണലിലൊളിക്കും, ജീവിതം എല്ലായിടത്തും ഒരുപോലെ. നദികൾ ഒഴുകട്ടെ ദാഹം മാറാൻ, വെളളവും വായുവും മണ്ണുമൊക്കെ പ്രകൃതിയുടെ വരദാനവും അവകാശവും, അതേവർക്കുംനുകരാം ,മുന്നോട്ടുപോകാം. ജീ ആർ കവിയൂർ 26 03 2025

"तू ही तू" (ग़ज़ल)"നീ മാത്രം" (ഗസൽ)

"तू ही तू" (ग़ज़ल) "നീ മാത്രം" (ഗസൽ) इश्क़ की फ़रियाद में तू ही तू हो, हर बीती हुई याद में तू ही तू हो। तेरी वो भीगी छुअन गालों पे अब तक, अब भी दिल में ठंडक सी रखती है तू हो। जो लब पे दुआ थी, जो अश्कों में थी, वो पहली मुहब्बत की राहत थी तू हो। हर एक मंजर में खुशबू बसी तेरी, जो बीत भी जाए, हकीकत थी तू हो। तन्हाइयों में जागी हैं आँखें मेरी, रातों में अब भी सिसकती है तू हो। 'जी आर' की ग़ज़लों में हर इक जगह, हर शेर, हर नज़्म, हर दास्तान में तू हो। जी आर कवियुर  25 - 03 -2025 എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ ശ്രമം  ഹിന്ദിയിൽ ഉള്ള മാറ്റ് ഒരു പക്ഷെ മലയാളത്തിൽ നൽകാൻ കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു  "നീ മാത്രം" (ഗസൽ) അറിയുക, പ്രണയത്തിൽ നീ മാത്രം, ഓർമ്മകളുടെ വസന്തത്തിൽ നീ മാത്രം. നിന്റെ തണുത്ത തൊടലുകളിൽനിന്നും, മനസിൽ നിറയുന്ന ശിശിരമേ, നീ മാത്രം. പ്രാർത്ഥനകളിലും, അശ്രു തുള്ളികളിലും, ആദ്യ സ്നേഹതരംഗമേ, നീ മാത്രം. ഓരോ നിമിഷവും സുഗന്ധം നിന്റെ, കാഴ്‌ചയല്ല, സത്യമായ് നീ മാത്രം. തനിമയിൽ മിഴികൾ ഉണരുന്നു, രാത്രികൾക്കും ശ്വാസമേ, നീ മാത്രം. 'ജി ആർ'ന്റെ ഗാനങ്ങളിൽ എല്ല...

ഏകാന്ത ചിന്തകൾ - 129

ഏകാന്ത ചിന്തകൾ - 129 തണലേകിയ നിന്നിരുന്ന വൃക്ഷമിന്ന് വാടിയീടുന്നു, പാതയോരത്ത് ഒറ്റയായി പുലരിയും കടന്നുപോകുന്നു. ഒരുകാലത്ത് എല്ലാവരും ഇവിടേക്ക് എത്തിയിരുന്നു, ഇന്നാരുമില്ലെന്നോണം, നിഴൽപോലും മാഞ്ഞുപോയി. വർഷങ്ങൾ കഴിയും, പലരും വീഴും, വേരുകളും ഉണങ്ങി പോകും, ജീവിതവും അതുപോലെ, പുതിയൊരു വഴി തേടും. ജീ ആർ കവിയൂർ 25 03 2025

കനവോ നിനവോ

കനവോ നിനവോ കനവോ നിനവോ രാവോ പകലോ അറിയില്ല ഒരിക്കലും, ഞാനോ നീയോ എന്നതറിഞ്ഞില്ല, കണ്ണിൽ വന്നു മറഞ്ഞു എൻ മനസ്സിനുള്ളിലായ് വന്നു നീ നിറഞ്ഞില്ലേ. കാറ്റുപോലെത്തി നീ പുഞ്ചിരിച്ചു, മിഴികളിൽ സ്വപ്നം തെളിഞ്ഞു, ഒരുനാളുമാറാത്ത സ്നേഹമാം ഓർമകളായ് എൻ ചിന്തയിൽ നിറഞ്ഞു. നദിപോലെത്തും നിന്റെ വരവിൽ വിരിയുന്ന പൂവിൻ മന്ദഹാസം, നീ ചൊരിയുന്ന മൗനസംഗീതം മധുരമഴയായി ചിതറുന്നു. ജീ ആർ കവിയൂർ 25 03 2025

ഏകാന്ത ചിന്തകൾ - 128

ഏകാന്ത ചിന്തകൾ - 128 മൗനമാകെ മറുവചനം, കാണാതിരിപ്പിൻ ദുഃഖം തന്നെ. പറഞ്ഞൊന്നുമില്ലെങ്കിലും, ഹൃദയത്തിൽ ചെറുതൊന്നുമില്ല. തെറ്റുകാരോടോർത്തു നോക്കു, ന്യായം തേടും വാക്കുകളാൽ. വിവാദമാകും നേരങ്ങളിലെ, നമുക്കാകട്ടെ മൗനം തനിയെ. ശാന്തമാകുമ്പോൾ മനസ്സ്, സത്യത്തിന്റെ താളം കേൾക്കും. ഒടുവിൽ സമയം തെളിയിക്കും, ആരാണു നല്ലവൻ, ആരാണു മോശം. ജീ ആർ കവിയൂർ 24 03 2025

കണ്ണാ, നീ നിലനിൽക്കുന്നുവോ?

കണ്ണാ, നീ നിലനിൽക്കുന്നുവോ? വിരിഞ്ഞു പൂക്കുന്ന ഭക്തഹൃദയത്താലോ നിശ്വാസമെല്ലാം നിൻ സ്മരണയാകുമ്പോൾ, മോഹങ്ങൾ തീർന്ന് മുരളിയാകുമ്പോൾ, അവിടെ മാത്രം, കണ്ണാ, നീ നിവാസിക്കുന്നുവോ? ഹൃദയമന്ദിരത്തിങ്കൽ നിൻ താളം, അവിടെഒന്നായ് നിൻ സംഗീതസാന്നിധ്യം. മറന്നിടുമോ കാളിന്ദിയും വൃന്ദാവനവും, കാണുമോ, ശുദ്ധമായ ഈ മനസ്സിനെ, കണ്ണാ? കണ്ണുകൾ തുറന്നാൽ കാണുന്നു നിൻ രൂപം, ഉള്ളം തുറന്നാൽ നിൻ ചന്ദനഗന്ധം വീശുന്നു. പകലും ഇരുളും ഒന്നാകുമ്പോൾ, അവിടെ മാത്രം, മുകുന്ദാ, നീ നിലനിൽക്കുന്നുവോ? ജീ ആർ കവിയൂർ 24 03 2025

ഏകാന്ത ചിന്തകൾ - 127

ഏകാന്ത ചിന്തകൾ - 127 ഗൗരവമായി നിന്നാലോ ജീവിതം ഒറ്റപ്പെട്ട് പോകും, ചലനം ഇല്ലാതെ ഇരുന്നാൽ നദി പോലെ ഉണങ്ങിപ്പോകും. പുഴ കല്ലുകളിൽ അടഞ്ഞുപോയാൽ അരുവിയാകില്ല ശബ്ദം, കാറ്റിനൊപ്പം ചിരിച്ചില്ലെങ്കിൽ മിഴികൾ മേഘങ്ങളാകില്ല. പൂക്കൾ വിരിയുന്ന നേരത്ത് മഴത്തുള്ളി തളിരിലൊരുങ്ങും, ഹൃദയം തുറന്നാലേ ഗാനമാകൂ, ജീവിതം ചിരികളാൽ നിറയും! ജീ ആർ കവിയൂർ 24 03 2025

കണ്ണാ, പറയൂ"

കണ്ണാ, പറയൂ" വെണ്ണയോടോ യശോധയോടോ  വെണ്ണ കട്ടു ഉണ്ണും കണ്ണാ നിനക്ക് പ്രിയം  ഗോവർദ്ധനത്തിനോടോ ഗോപാല വൃന്ദ ത്തോടോ നിനക്ക് പ്രിയം കാളിന്ദിയോടോ കാർമുകിലിനോടോ  പറയൂ കണ്ണാ ആരോട് നിനക്ക് ഏറ്റം പ്രിയം  രാധയോടോ ഭാമയോടോ രുക്മണിയോടെ  മീരയോടോ മീരപാടും പാട്ടിനോടോ  നീയൂതും മുരളികയോടോ നീ ചൂടും മയിൽപീലിയോടോ നിനക്ക് ഏറ്റം പ്രിയം  ഭക്തൻ്റെ ഹൃദയത്തിൻ താളത്തിലോ സ്മരണകളിലെ സാന്നിധ്യത്തിലോ നീയിപ്പോഴും കണ്ണാ, നിലനിൽക്കുന്നു സ്നേഹഭാവത്തിൽ എന്നിൽ നിറയുന്നുവോ? ജീ ആർ കവിയൂർ 24 03 2025

ഹരേ കൃഷ്ണാ

ഹരേ കൃഷ്ണാ  അരികത്തു വന്നു നീ കുഴലയങ്ങ് ഊതിയപ്പോ അഴലൊക്കെ നീങ്ങിയല്ലോ അണയാതെ കാക്കണേ കണ്ണാ കാർവർണ്ണ കേശവാ കരുണാനിധിയേ മോഹനാ നീ മന്ദസ്മിതം ചൊരിയും നേരം മനമന്ദാരങ്ങൾ പൂവിടുന്നുവല്ലോ വേദഗീതത്തിൻ ചാരുലയത്തിൽ മുരളീരവം പൊഴിച്ച മാധവാ നീ രാധതൻ മനസ്സിൽ തളിരിട്ട പ്രണയവൃക്ഷം മലരിട്ടുവല്ലോ  ഭക്തജനത്തിൻ ഹൃദയത്തിലായ് സ്നേഹഗീതം പകർന്ന് നീ നിത്യാനന്ദ സാന്നിധ്യം നൽകുമോ ശ്രീ ഗീതാ ഗോവിന്ദ മുരളീധരാ കൃഷ്ണ ജീ ആർ കവിയൂർ 23  03 2025

ഏകാന്ത ചിന്തകൾ - 126

ഏകാന്ത ചിന്തകൾ - 126 സ്വന്തം വഴിയിലേയ്ക്കുയരൂ, മറയുമ്പോൾ ചില മുഖങ്ങൾ. വരും, പോകും, നിഴലാകും, ഓർമ്മ മാത്രം പിന്നിലാകും. ഹൃദയത്തിൽ ശാന്തി നിറക്കൂ, ഇന്നലെ പോലെ ഇന്നുമാകൂ. കാലം മാറ്റും ചില ബന്ധങ്ങൾ, നിലനിൽക്കും നിശ്ശബ്ദ താളങ്ങൾ. സ്വയം കണ്ടെത്തി മുന്നോട്ടുപോവൂ, ഒളിച്ചിരിക്കുന്ന വെളിച്ചമാകൂ. ജീ ആർ കവിയൂർ 23 03 2025

"നിലാവിന്റെ ചാരുതയിൽ"

"നിലാവിന്റെ ചാരുതയിൽ" കുങ്കുമം മണക്കും താഴവാരത്തിൽ ഒരു കുഞ്ഞിക്കാറ്റ് മൂളിയകന്നു പോയ് മധുരസ്മൃതികൾ അലയടിച്ചപ്പോൾ ഹൃദയത്തിൻ താളം തുടികൊട്ടിയപ്പോൾ നിന്റെ നിഴലിൽ തളർന്നു നിന്നു സന്ധ്യാംബാര കവിളുകൾ ചുവന്നു നീയറിയാതെ വിസ്മൃതിയിലാവുമോ? മിഴികളിലാണ്ട എൻ സ്വപ്ന മരാളം നീ വരുമെന്നൊരു മോഹവുമായ് പാതിരാ പൂവിനും ഗന്ധമേറുമോ? പ്രണയ നഷ്ടങ്ങൾക്ക് കാതോർക്കാതെ പരാജയ ഭയമില്ലാതെ മുന്നേറാം നിലാവിന് ചാരുതയിൽ നനവേറുമ്പോൾ പുഞ്ചിരിപ്പൂവിൻ നറു സുഗന്ധമണഞ്ഞു പുതുവഴികളിൽ കൈ കോർത്ത് ഞാനും നീയും സംഗീതമായ് ഒരു ലോകം തീർക്കാം ജീ ആർ കവിയൂർ 22 03 2025

തമ്പുരാനേ, സത്മാർഗം കാട്ടണേ!"

തമ്പുരാനേ, സത്മാർഗം കാട്ടണേ!" ജീവിതപാതയിൽ ഓരം ചേർന്നു നടക്കുമ്പോൾ, ഒരു തിരിവെട്ടമായ് മുന്നേ നീ നടക്കുന്നു. ഏവരുടെയും സങ്കടം ഏറ്റു, മുൾകിരീടമണിഞ്ഞു ക്രൂശിതനായില്ലേ, അല്ലയോ, യഹോവ തൻ നല്ലിടയാ! കാര്യങ്ങളറിയാതെ ഉഴലുന്നു ഈ ഭൂവിൽ, സ്വർഗ്ഗമാം ഭൂവിതിൽ പരസ്പര വൈര്യത്താലേ, ഇവർക്കൊക്കെ സത്മാർഗം കാട്ടണേ, തമ്പുരാനേ! അന്ധകാരത്തകറ്റി, പ്രകാശം വിതറി, സ്നേഹത്തിന്റെ വഴി കാണിച്ചിടേണമേ! മാറാത്ത സത്യവും, നീതി നിലനിൽക്കും, ആ സമാധാനം നൽകേണമേ, യേശുവേ! പാപികളായവർക്കായ് നിൻ കനിവിൻ വൃഷ്ടിയാൽ, നിത്യം അനുഗ്രഹം ചൊരിയേണമേ! നിൻ വചനം നിലനില്ക്കട്ടെ, എൻ ഹൃദയത്തിൽ തെളിയട്ടെ! ജീ ആർ കവിയൂർ 22 03 2025

സത്യമായ നിയതി

സത്യമായ നിയതി ജീവിതം അവനിൽ നിന്നുള്ള വരദാനമായോ, ഓരോ നിമിഷവും അവൻ്റെ തണലായോ। വരുന്നത് ഇവിടെ, പോയവരാകും, ഈ സത്യം അവൻ്റെ പ്രതിഫലമായോ। അവൻ താല്പര്യം കണ്ടാൽ കല്ലും പൊന്നാകും, ഓരോ നിമിഷവും അനുഗ്രഹമായോ। ഒരിക്കൽ വെളിച്ചം, മറ്റൊരിക്കൽ നിഴൽ, ഓരോ രൂപവും അവൻ്റെ ദർശനമായോ। 'ജി.ആർ' എഴുതുന്ന ഓരോ വാക്കും, അവൻ്റെ പ്രാർത്ഥനായോ। ജീ ആർ കവിയൂർ 22 03 2025

അപരിചിതൻ എന്നു കരുതിയിരുന്നു ( ഗസൽ )

അപരിചിതൻ എന്നു കരുതിയിരുന്നു ( ഗസൽ ) ഇന്ന് നീ എന്നെ അപരിചിതനായി കരുതിയിരുന്നു, ഇന്നലെ വരെ ആത്മീയനായി കരുതിയിരുന്നു. ഹൃദയത്തിനുള്ളിൽ ഇരുണ്ട മേഘങ്ങൾ, നിന്റെ തിരിഞ്ഞുനോട്ടമെല്ലാം കരുതിയിരുന്നു. കാത്തിരിപ്പ് നീളുമ്പോൾ കണ്ണുകൾ മങ്ങിയപ്പോൾ, ഒരുകാലത്ത് സന്ധ്യയായ് കരുതിയിരുന്നു. വഞ്ചനക്കും അതിരുണ്ടെന്നു വിചാരിച്ചില്ല, എന്നുവരെ വിശ്വസ്തനായി കരുതിയിരുന്നു. നിന്റെ സാന്നിധ്യം ജീവിതത്തിന്റെ വെളിച്ചം, ഇന്നലെ വരെ കനവായി കരുതിയിരുന്നു. ഇന്ന് 'ജി ആർ' മൌനമായി മാറി, നിലാവിലോരാക്കുകൾ അവസാനമായ് കരുതിയിരുന്നു. ജീ ആർ കവിയൂർ 21  03 2025

ഏകാന്ത ചിന്തകൾ - 125

ഏകാന്ത ചിന്തകൾ - 125  നമ്മുടെ വാക്കുകൾ ചിരിയാകട്ടെ, ഒരാൾക്കെങ്കിലും സന്തോഷം തരട്ടെ. ഒരു നല്ല പുണ്യം ചെയ്യുമ്പോൾ, ഹൃദയതാളങ്ങൾ ഗാനമാവട്ടെ. ഒരു കൈത്താങ്ങായി നമുക്ക് മാറാം, തണലാകാം ചൂടൻ രാവിലാകാം. ചിരിച്ചുനോക്കിയാൽ മായും ദുഃഖം, സ്നേഹമൊഴുകുന്ന തേജസ്സാകാം. ഒരു നന്മ ചെയ്യുമ്പോൾ നമ്മൾ, ലോകത്തിൽ മാധുര്യം ചേർക്കുന്നു. ഒരു ഹൃദയം ദുഃഖം മറക്കുമ്പോൾ, ജീവിതം സന്തോഷം നിറയുന്നു. ജീ ആർ കവിയൂർ 21 03 2025

രാവിൽ നിന്ന് പുലരിയോളം

രാവിൽ നിന്ന് പുലരിയോളം രാവിന്റെ രാഗാർദ്രവാം നിമിഷങ്ങളിൽ വെണ്ണിലാവിനാൽ കോർത്തൊരു അല്ലിയാമ്പൽ മാല നിനക്കായി കാറ്റിൻ നെടുവീർപ്പിൽ താളം മുഴങ്ങി നീലനിഴലിൽ പകൽ പൂത്തൊരു മധുരസൗരഭം ചാർത്തി നീ സ്വപ്ന സന്ധ്യയുടെ പ്രണയഗീതം മൗനം സംഗീതമുണർത്തി പാടി ചന്ദ്രിക പായുന്ന തിരമാലകളിൽ നാം ചേർന്നു കണ്ട ഒരു സ്വപ്നം ഓർമകളിലെ തളിർവേനൽമഴപോൽ ആരുമറിയാതെ തഴുകി പോയോ കൈകോർത്ത് പിടിച്ച് നടന്ന നാളുകൾ മിഴിവേറെ കനവുകൾ കണ്ടു തീർന്നപ്പോൾ മന്ദാര പൂവിന്റെ നനവിലൊളിഞ്ഞു പുലരികൾ ഓർമ്മകളാകുമ്പോൾ ജീ ആർ കവിയൂർ 21 03 2025

ഏകാന്ത ചിന്തകൾ - 124

ഏകാന്ത ചിന്തകൾ - 124 നമ്മുടെ പിഴവുകൾ തിരിച്ചറിഞ്ഞാൽ തീരെ പരാജയം വരില്ലല്ലോ, മറക്കാതെ സത്യം നേരിടുമ്പോൾ ജീവിതം തീർച്ചയായും തിരിയില്ലല്ലോ. തെറ്റുകൾ പൊരുത്തപ്പെടും നാമൊരുമിച്ച്, ഹൃദയത്തിൽ സത്യത്തിൻ പ്രകാശം, പക്ഷേ മറ്റുള്ളവരെ കുറ്റം പറഞ്ഞ് നാം വീഴുമ്പോൾ ഇല്ലാതാകും വിശ്വാസം. തന്നെ തിരുത്തി മുന്നോട്ട് പോരുമ്പോൾ വഴികൾ തെളിയും, വാതായനങ്ങൾ, പക്ഷേ പിഴവു മറച്ചുപിടിക്കുമ്പോൾ വീണുപോകും ജീവിത സ്വപ്നങ്ങൾ. ജീ ആർ കവിയൂർ 20 03 2025

കണ്ണും നട്ട്

കണ്ണും നട്ട് >>>>>>>>>> ഹൃദയ പൂങ്കാവനത്തിൽ പുഞ്ചിരി പുഷ്പവുമായി മുത്തു പൊഴിക്കും സ്നേഹവുമായി വന്നവളെ! നീ നിലാവിൻ കുളിർ തെന്നലായ് മിഴികൾ തേടിയകലും പാതയിൽ ഓർമ്മകളിൻ ചുവർനിഴലിലിരുന്ന് അയവിറക്കും നൊമ്പരങ്ങൾതൻ ചായം. നിൻ കൊലുസ്സിൻ കിലുക്കങ്ങൾ സ്വപ്നങ്ങൾ തൊട്ടുണർത്തുമ്പോൾ വിരഹവേദനയുടെ നീരാഴിയിൽ ഹൃദയമിടുപ്പുകളേറി ടുന്നു. നിന്നെ ഓർക്കാത്ത ഒരു നാളും ഇല്ലെന്നുമീ നരകേറിയ മാനത്ത് നാലും കൂട്ടി മുറുക്കിയ സായന്തനവേളയിൽ കണ്ണും നട്ട്,മുക്കൂട്ടുമണക്കും കോലായിൽ. ജീ ആർ കവിയൂർ 20  03 2025

ഏകാന്ത ചിന്തകൾ - 123

ഏകാന്ത ചിന്തകൾ - 123 രക്ത ബന്ധം പറയാൻ സൗകര്യം, സ്നേഹ ബന്ധം മനസ്സിൽ ആഴം, വാക്കിനപ്പുറം മനസ്സിലാവും, നിശ്ശബ്ദ സാന്നിധ്യത്തിൽ തേനും. വേദനകളിൽ കൈ പിടിക്കുമ്പോൾ, നിറയുന്നത് ഹൃദയമാകുമ്പോൾ, അവകാശമില്ലെങ്കിലും തൊട്ടു നോക്കാം, സൗഹൃദ സ്നേഹം പറയാതെ പോന്നാൽ. അഴകിനപ്പുറം അർത്ഥമുണ്ടോ? നേർക്കില്ലെങ്കിലും ബന്ധമുണ്ടോ? സ്നേഹിക്കാൻ മാത്രം അറിയാവുന്ന അത്താണിയായ് ഒരു ഹൃദയം മതി! ജീ ആർ കവിയൂർ 20 03 2025

ഏകാന്ത ചിന്തകൾ - 122

ഏകാന്ത ചിന്തകൾ - 122 പാത മനസ്സിലാക്കാതെ വിലയിരുത്തൽ തികച്ചും തെറ്റേ, നിരീക്ഷിക്കാതെ വിധി പറയൽ നീതി കാത്തിടുമോ നിശ്ചയം? മിഴി കണ്ടതൊക്കെ സത്യമോ? ചൊല്ലിയതൊക്കെ ന്യായമോ? മൗനത്തിനുള്ളിൽ മറഞ്ഞു നിൽക്കും അസത്യത്തെയും കടത്തിയവൾ. പുതുവഴികൾ തുറന്നു നോക്കൂ, ഹൃദയത്തിൻ താളം കേട്ടു നോക്കൂ, മനസ്സിലാക്കാതെ മതിയായോ വേണ്ടാത്തതൊരു വിലയിരുത്തൽ? ജീ ആർ കവിയൂർ 20 03 2025

നിന്റെ ഗന്ധം

നിന്റെ ഗന്ധം  നിന്റെ മുറ്റത്തെ തുളസി പൂവിന്റെ ഗന്ധമാവാം നിൻ മുടിയിലൊരു മുല്ലമലരായ് വിരിയാം. കണ്ണുകളിൽ തുളുമ്പുന്ന കണ്ണീരിന്റെ പാത, ഒരു പ്രാർത്ഥനയായി അതിൽ അലിഞ്ഞുചേരാം. വേർപിരിയലിൻ വേദനയെ   വിരൽ തുമ്പിലെ കവിതയാൽ , നിന്റെ ഓർമ്മകളിൽ നൊമ്പരമായി മാഞ്ഞുപോകട്ടെ. സാമീപ്യത്തിൻ സമാധാനം തേടി  ഹൃദയതാളത്തിൽ ഒരു സ്വരമായി മാറട്ടെ . നിൻ അരികിൽ നിൽക്കുമ്പോൾ  ഒരു പൂവിന്നരികിലെ മധുപനായ് തീരട്ടെ, എല്ലാ ഇടത്തും നിന്നെ കുറിച്ച് പാടട്ടെ  ഇപ്പോഴും ഗസലുകളിൽ നിന്റെ പേരുണ്ടാവട്ടെ മഹഫിലിൽ നീ ഒരു കഥയായി പടർന്നു ഒഴുകട്ടെ  ജീ ആർ കവിയൂർ 20 03 2025

മറക്കാനാവുമോ? ( ഗസൽ)

മറക്കാനാവുമോ? ( ഗസൽ) നീ പറഞ്ഞുപോയവെല്ലാം, മറക്കാനാവുമോ? മനസ്സിനകത്തു തീർത്ത സ്വപ്നം, മറക്കാനാവുമോ? നിലാവിന്റെ ചിരിയിൽ നിൻ സാന്നിധ്യമറിഞ്ഞു, നീ പുഞ്ചിരിച്ച നിമിഷങ്ങൾ, മറക്കാനാവുമോ? വേനലായി മാറിയ കനവുകൾക്ക് കാത്തിരിക്കുമ്പോൾ, മഴത്തുള്ളികളെയൊക്കെ, മറക്കാനാവുമോ? ജീവിത പാതകളിൽ നീ മഴയായ് പെയ്തിടുമ്പോൾ, നിന്നൊടൊപ്പം പങ്കുവച്ച രാവുകൾ, മറക്കാനാവുമോ? ജീ ആറിൻ്റെ ഹൃദത്തിൽ തീർത്ത വരികളിലെ അക്ഷരങ്ങളെ നിന്നെ കുറിച്ചു, മറക്കാനാവുമോ? ജീ ആർ കവിയൂർ 18 03 2025

ഏകാന്ത ചിന്തകൾ - 121

ഏകാന്ത ചിന്തകൾ - 121 പിഴവുകൾ തീർത്തു തളരേണ്ടാ പരിഹരിക്കുമ്പോൾ വിജയം നേടാം തെറ്റുകൾ മനസിലാക്കുവാൻ പഠിക്കണം നീതി വഴിയിൽ മുന്നോട്ട് നടക്കണം പറയാതെ മറ്റുള്ളവരെ കുറ്റം തനിയെ നാം വഴി തിരുത്താം നമ്മുടെ വീഴ്ച നമ്മുടേതാവാം അതിനാൽ ഉണർന്ന് പോരാടാം മറിച്ചാൽ ലോകം തിരിഞ്ഞാലും സത്യം നിലയ്ക്കും, ദുഃഖം മാറും! ജീ ആർ കവിയൂർ 18 03 2025

വാഴൂരിൽ വാഴും ശ്രീ വീരഭദ്ര സ്വാമി

വാഴൂരിൽ വാഴും ശ്രീ വീരഭദ്ര സ്വാമി  വൈതരണികളൊക്കെ അകറ്റിത്തന്നീടണേ സ്വാമി ശയന പ്രദക്ഷിണവും പാനക നിവേദൃവും നാരങ്ങ വിളക്കും രാത്രി അന്നദാനവും കുരുതിയും വഴിപാടായി നൽകാം  വാഴുക വാഴുക നീ ശ്രീ വീരഭദ്ര സ്വാമി ശിവജടയിൽ ജനനം  ശിവസേനാപതി വീരഭദ്ര  ദക്ഷ യാഗം മുടക്കി  ദുഷ്ടനിഗ്രഹം ചെയ്ത സ്വാമി  വാഴുക വാഴുക നീ ശ്രീ വീരഭദ്ര സ്വാമി വാഴൂരിൽ വാഴും ശ്രീ വീരഭദ്ര സ്വാമി  വൈതരണികളൊക്കെ അകറ്റിത്തന്നീടണേ സ്വാമി വാഴുക വാഴുക നീ ശ്രീ വീരഭദ്ര സ്വാമി ശ്രീഭദ്രകാളിക്ക് സോദരനെ  ശ്രീയെഴും ദേവ കാത്തു കൊള്ളണേ  ശ്രീ വീരഭദ്ര സ്വാമി  സർപ്പം വിഴുങ്ങിയ ദേവതമാരെ സർവ്വരെയും രക്ഷിച്ച ദേവ വാഴൂരിൽ വാഴും ശ്രീ വീരഭദ്ര സ്വാമി  വൈതരണികളൊക്കെ അകറ്റിത്തന്നീടണേ സ്വാമി വാഴുക വാഴുക നീ ശ്രീ വീരഭദ്ര സ്വാമി ജീ ആർ കവിയൂർ 18 03 2025

നിൻ ഓർമ്മകളുടെ നിഴൽ (ഗസൽ )

നിൻ ഓർമ്മകളുടെ നിഴൽ (ഗസൽ ) മറയാതെ നിൽക്കുന്നു നിൻ ഓർമ്മകൾ, മനസ്സിൽ നിറയുന്നു നിൻ ഓർമ്മകൾ. പകർന്ന മന്ദഹാസത്തിനെന്തു മധുരം, മറക്കാതെ മിഴിയുന്നു നിൻ ഓർമ്മകൾ. നിലാവുള്ള രാവുകൾ സാക്ഷിയായ്, ഉള്ളിൽ വിരിയുന്നു നിൻ ഓർമ്മകൾ. കാറ്റായി സ്പർശിച്ചു പോകുമ്പോഴും, കാതിൽ മൂളുന്നു നിൻ ഓർമ്മകൾ.   നിഴലായി അകന്നു പോന്നുവെങ്കിലും, നിഴലൊന്നു തേടുന്നു നിൻ ഓർമ്മകൾ. ജി ആർ തൻ വരികളിൽ പാകുമ്പോൾ, വേരായ് മുളക്കുന്നു നിൻ ഓർമ്മകൾ. ജീ ആർ കവിയൂർ 18 03 2025

ഏകാന്ത ചിന്തകൾ - 120

ഏകാന്ത ചിന്തകൾ - 120 ചിലരെ നമുക്ക് സ്നേഹിക്കാം, പക്ഷേ സ്വന്തമാക്കാൻ കഴിയില്ല, ഹൃദയത്തിൽ വിരിയുന്ന സ്നേഹം, വരികളാൽ പോലും പറഞ്ഞു തീർക്കാനാവില്ല. നമ്മുടെതാവണമെന്നുണ്ടെങ്കിലും, വിധി വഴികളെ മാറ്റിമറിക്കും, കൈ വിടാതെ മുന്നോട്ട് പോകുമ്പോഴും, ഹൃദയതാളത്തിൽ അവരായിരിക്കും. നഷ്ടപ്പെട്ടിട്ടില്ല, മറക്കാനുമാവില്ല, അവർ ഉള്ളിലൊളിഞ്ഞ മായാസ്വപ്നം, ഒരിക്കലും മങ്ങാത്ത ഒരു ജ്യോതി പോലെ, ജീവിതരാഗമായി മനസ്സിൽ തെളിയും. ജീ ആർ കവിയൂർ 17 03 2025

ഏകാന്ത ചിന്തകൾ - 119

ഏകാന്ത ചിന്തകൾ - 119 അകന്നു പോയവരെ അകന്നു പോയ നീ എവിടെയോ, ഓർമകളിൽ പൂവായി വിരിയുമോ... നിന്റെ ചിരിയും ശബ്ദവും, കാറ്റിനോടൊപ്പം മുഴങ്ങുമോ... കാലം മാറിയാലും, ഹൃദയം തിരഞ്ഞ് നടക്കുന്നു... കണ്ണുകളോ തേടിനോക്കുന്ന, നിഴലുകൾക്കിടയിൽ നിന്നെയൊരു ക്ഷണം... മറക്കില്ല ഒരിക്കലും നിന്നെ, മിഴികളിൽ സ്വപ്നമായി വരുമോ... നിനവുകളാൽ നിറഞ്ഞ് ജീവിക്കാം, നിന്റെ സാന്നിധ്യത്തിൽ ഒരുനിമിഷം... ജീ ആർ കവിയൂർ 17 03 2025

കാളികേ നമോസ്തുതേ ഭദ്ര കാളികെ നമോസ്തുതേ

ഏകാന്ത ചിന്തകൾ - 119 അകന്നു പോയവരെ അകന്നു പോയ നീ എവിടെയോ, ഓർമകളിൽ പൂവായി വിരിയുമോ... നിന്റെ ചിരിയും ശബ്ദവും, കാറ്റിനോടൊപ്പം മുഴങ്ങുമോ... കാലം മാറിയാലും, ഹൃദയം തിരഞ്ഞ് നടക്കുന്നു... കണ്ണുകളോ തേടിനോക്കുന്ന, നിഴലുകൾക്കിടയിൽ നിന്നെയൊരു ക്ഷണം... മറക്കില്ല ഒരിക്കലും നിന്നെ, മിഴികളിൽ സ്വപ്നമായി വരുമോ... നിനവുകളാൽ നിറഞ്ഞ് ജീവിക്കാം, നിന്റെ സാന്നിധ്യത്തിൽ ഒരുനിമിഷം... ജീ ആർ കവിയൂർ 17 03 2025

ഏകാന്ത ചിന്തകൾ - 118

ഏകാന്ത ചിന്തകൾ - 118 അനുമോദനത്തിന്റെ ആശംസകൾ നേരാൻ സ്മൃതി ജാലകം തുറക്കാതെ വിസ്മൃതിയിലാഴുന്നു ഇന്നും. അഹമോ ഇത് അറിയില്ല, അജ്ഞതയല്ലയെന്നു കരുതാം, വിജ്ഞാനത്തിന് കുറവല്ല, അവിരാമമിടട്ടെ സത്യമെന്നതും! അന്തർദൃശ്യ ജാലകത്തിൽ കാണും കാഴ്ചകൾ ഒക്കെ, വീണിടത്തു കിടന്ന് ഉരുളുന്നവർ, സ്വയം കിടന്നിട്ടുതുപ്പുന്നു ചിലർ! ജീ ആർ കവിയൂർ 17 03 2025

"നിന്നോർമ്മയുടെ അപാര തീരത്ത്"

"നിന്നോർമ്മയുടെ അപാര തീരത്ത്" നിന്നോർമ്മകൾ പെയ്യുമാ മഴ നനയുവാൻ വല്ലാത്തൊരു അനുഭൂതി പറയുവാനാവാത്ത ആത്മാനുരാഗത്തിൻ ഭാവം ഹൃദയത്തിൽ അടുങ്ങിയ നോവുമായ്  നിഴലായി നീ മെല്ലെയകന്ന നേരം ജീവിത വഴിയിൽ ഏകാകിയായി  കണ്ണീർക്കലാഴ്ന്നു നിന്നു മൗനമായി നീലാകാശത്തിൻ നിറം മങ്ങിയപ്പോൾ  നക്ഷത്രങ്ങൾ തിളങ്ങിയത് നിൻ വരവാർന്ന സ്വപ്നങ്ങളായിരുന്നോ വസന്തത്തിൻ്റെ തേരേറി വരുമോ ? വന്നാലിനിയും നീ ഒരിക്കലും  മിഴികൾ നിറഞ്ഞു സങ്കടക്കടലിലായ് വിട്ടുപോകരുതേ എന്നെ തനിച്ചാക്കി വീണ്ടും ഏകാന്തതയുടെ അപാര തീരത്ത് ജീ ആർ കവിയൂർ 16 03 2025

നിലാ പൊയ്കയിൽ

നിലാ പൊയ്കയിൽ  നീറും മനസ്സുമായി  ഏകാകിയായി നിന്നവളെ  നിന്നോർമ്മകൾ മെയ്യുന്ന ചിതാകാശത്തിൽ തെളിയുന്നുവോ  പോയി പോയ വസന്തങ്ങളുടെ  സുഗന്ധംമാർന്ന നിമിഷങ്ങൾ  വിരഹക്കടലായ് അലറി അടുക്കുന്നുവോ വേരൊടുങ്ങിയ സ്വപ്നങ്ങളിൽ ഗ്രീഷ്മത്തിൻ ചൂടാൽ തണൽ തേടുന്നുവോ മരീചികയിൽ  ഒരു കുളിർ കാറ്റിൻ്റെ തലോടലിനായ് നീലിമയിൽ ചേർന്നുനിന്ന ഒരു തുള്ളി വെളിച്ചമാകാൻ, വേദനയുടെ ശിശിരങ്ങളിൽ  ചൂടു നുകരാനാവില്ലൊരിക്കലും  ജീ ആർ കവിയൂർ 15 03 2025

ഏകാന്ത ചിന്തകൾ - 114

ഏകാന്ത ചിന്തകൾ - 114 നല്ലവനാകാൻ ആഗ്രഹിക്കേണ്ട നന്മയുള്ള പാത തെരഞ്ഞെടുക്കേണ്ട കൈകളിൽ തഴുകട്ടെ ഉണർവു ഹൃദയത്തിൽ നിറയട്ടെ സദ്ഭാവം കാലം തെളിയിക്കും സത്യം എന്നും മനസാകട്ടെ നിർഭരമായ ദീപം ചിന്തകൾ തേടിയെത്തിയെങ്കിലും ഹൃദയത്തിൽ നിന്നാലേ ശാന്തി നിശ്ശബ്ദതയിൽ അർത്ഥം തുളുമ്പട്ടെ നിശ്ചയങ്ങൾ വഴികൾ തെളിയട്ടെ ജീ ആർ കവിയൂർ 14 03 2025

ഏകാന്ത ചിന്തകൾ - 113

ഏകാന്ത ചിന്തകൾ - 113 മറഞ്ഞു നിൽക്കുന്ന സ്നേഹം സ്നേഹിച്ചിട്ടു പറയാതെ, അകത്താക്കി മറച്ചിടുക, മണമറിയാത്ത പൂവോ പോലെ, മക്കൾക്കത് അറിയുമോ? നേരം പോലെയൊരുങ്ങി മാറും, നിഴലായ് കൂടെ നിൽക്കുമോ? വാക്കിനാളം സ്പർശിയാതെ, മനസ്സിൽ വീണു മനസ്സിലാവുമോ? പെയ്യുന്ന മഴയെ കണ്ടില്ലെങ്കിലും, നനഞ്ഞതറിയാൻ കഴിയുമോ? സ്നേഹം ചേർത്ത് കൈ പിടിക്കാം, അമ്മയും അച്ഛനും മക്കൾക്കും! ജീ ആർ കവിയൂർ 14 03 2025

ഏകാന്ത ചിന്തകൾ - 112

ഏകാന്ത ചിന്തകൾ - 112 സത്യമിത്രം സൽമിത്രം എന്ന് വിളിക്കാം, സത്യത്തിന്‍റെ നിഴലായി, നമ്മെ കാത്തു നില്ക്കുന്നോരു ശക്തിയാകും ജീവിതത്തിൽ. ദുഃഖതീരം താണ്ടുമ്പോൾ, കൈത്താങ്ങായി മാറുന്നതു, ആപത്ത് വന്നാൽ ഒളിക്കാതെ സഹായമേകി നിൽക്കുന്നതു. സന്തോഷത്തിൽ പങ്കുവെച്ചു, വേദനയിൽ ഭാരം ചേരും, അങ്ങനെയൊരേൊരു മിത്രം, ജീവിതത്തിൽ ലഭിക്കുമോ? ജീ ആർ കവിയൂർ 14 03 2025

ഏകാന്ത ചിന്തകൾ - 110

ഏകാന്ത ചിന്തകൾ - 110 മറ്റുള്ളവരെ മാറ്റാൻ നിനക്കെന്തിന്? സ്വയം മാറിയാൽ പോരേ നിനക്ക്? ചിന്തകൾ നീക്കി തെളിയുമ്പോൾ ലോകം തന്നെ മാറും മുന്നിലത്! നിന്നെ നീയും പരിഷ്കരിക്കൂ നിന്റെ വഴികൾ തെളിയിക്കൂ ഇന്നലെ പോലെ തുടരാതിരി പുതിയൊരു രാവിലെയാകൂ ഹൃദയം തുറക്കുമ്പോൾ കാണാം പ്രകാശം നിറഞ്ഞൊരു ജീവിതം മാറ്റം നീക്കുമ്പോൾ മനസിൽ നീ ആയിടും ആകാശത്തരം! ജീ ആർ കവിയൂർ 13 03 2025

ഏകാന്ത ചിന്തകൾ - 117

ഏകാന്ത ചിന്തകൾ - 117 നല്ല ചിന്തകൾ മനസ്സിൽ നിറയട്ടെ, കനവുകളായി വിടർന്നു വിരിയട്ടെ. സന്ധ്യാമിഴിയിൽ നക്ഷത്രം പോലെ, ആശയങ്ങൾ അതിരുകൾ തകർത്തിടട്ടെ. കാറ്റിനോടൊപ്പം പാട്ടായി ഉയരട്ടെ, വെളിച്ചമാകട്ടെ രാത്രിയിൽ വിചാരങ്ങൾ. ചില നിമിഷങ്ങൾ മോഹത്തിന്റെ രാഗം, ചില ഓർമ്മകൾ വിജയം നൽകട്ടെ. ഹൃദയത്തിൻ ആഴങ്ങളിൽ ഇറങ്ങട്ടെ, സത്യവാങ്മൂലം പോലെ നിലനിലക്കട്ടെ. കനവുകൾ യാഥാർത്ഥ്യമായി നിറയട്ടെ, ജീവിതം വിജയത്തിന്റെ മധുരമാകട്ടെ. ജീ ആർ കവിയൂർ 16 03 2025

നിൻ സാന്നിധ്യം (ഗസൽ)

നിൻ സാന്നിധ്യം (ഗസൽ) നിൻ്റെ മൗനം എന്നെയെറെ അസ്വസ്ഥനാക്കുന്നു, നിൻ മിഴികളിലെ തിളക്കം അസ്വസ്ഥനാക്കുന്നു। ചിത്രമായ് തീർന്ന നിൻ ദൃഷ്ടി സ്വപ്നങ്ങൾ തീർക്കുന്നു, അകലത്തവളെന്നെ കാണാതെ അസ്വസ്ഥനാക്കുന്നു। പക്ഷികൾ പാടുമ്പോഴും എനിക്കില്ല മനശാന്തി, വസന്തത്തിലെ കാറ്റ് പോലും ഇന്ന് എന്നെ അസ്വസ്ഥനാക്കുന്നു। പൂക്കളെല്ലാം പൊഴിഞ്ഞു പോകുന്നു, നിൻ സ്മൃതികൾ മാത്രം എന്നെ അസ്വസ്ഥനാക്കുന്നു। മൊഴികൾ ഒളിച്ചാലും മനസ്സ് മറയ്ക്കാനാകുമോ, നിൻ സാന്നിധ്യം പോലും എന്നും അസ്വസ്ഥനാക്കുന്നു। എൻ്റെ ഗസൽകൾ വരെ നിൻ ശബ്ദം തേടുമെൻ പ്രിയതെ, "ജീ ആർ" എവിടെയും ഗാനം അസ്വസ്ഥനാക്കുന്നു। ജീ ആർ കവിയൂർ 16 03 2025

ഏകാന്ത ചിന്തകൾ - 116

ഏകാന്ത ചിന്തകൾ - 116 മനസ്സിനാകണം ശാന്തി നിത്യം, ചിന്തകളാകണം നിർമലമായ്. കാറ്റുപോലെ ഒഴുകട്ടെ, കലരാതെ, ശാന്തമായി. കഠിനമായ ജീവിത വഴികളിൽ, തളരാതെ മുന്നോട്ട് പോകണം. സന്തോഷവും ദുഃഖവും തുല്യമായി, സ്വീകരിക്കണം ഹൃദയത്തിൽ. നിരാശയുടെ അന്ധകാരം നീങ്ങി, പ്രകാശം വിരിയട്ടെ ചിന്തയിൽ. ശുദ്ധമായ മനസ്സിന്റെ ആലോകത്തിൽ, I ജീ ആർ കവിയൂർ 15 03 2025

ഏകാന്ത ചിന്തകൾ - 115

ഏകാന്ത ചിന്തകൾ - 115 നമ്മളൊരുക്കിയ വഴികൾ എല്ലാവരും പറയും, ഞാനുമുണ്ടാവും കൂടെയെന്ന്, പക്ഷേ ജീവിതം പഠിപ്പിക്കും, ആരും ഉണ്ടാകില്ല നമുക്ക്. നീ മാത്രമാകില്ലെന്ന്, വാക്കുകൾ മാത്രം എങ്ങനെ വിശ്വസിക്കും? നിഴലുകൾ പോലും മാറിപ്പോകും, നമ്മുടെ പാത ഒരിടത്തൊരിക്കൽ. നേരം കഴിയുമ്പോൾ മനസ്സിലാകും, കാറ്റ് പോലും തനിച്ചാകുന്നതെന്ന്, നമുക്ക് നമ്മളായിരിക്കാൻ ഹൃദയം ദൃഢമാകണം. ജീ ആർ കവിയൂർ 15 03 2025

तेरी यादों की शबनम" (ग़ज़ल )നിൻ ഓർമ്മകളുടെ മിഴിത്തുള്ളികൾ (ഗസൽ)

तेरी यादों की शबनम" (ग़ज़ल ) നിൻ ഓർമ്മകളുടെ മിഴിത്തുള്ളികൾ  (ഗസൽ) तेरी यादों की शबनम में भीगता रहा, मैं खुद को हर रात सँभालता रहा। दूरियों का असर अब दिखने लगा, फिर भी दिल तेरा ही हाल पूछता रहा। तेरे वादों की छाँव में बैठा रहा, धूप आई मगर मैं जलता रहा। अब शिकवा भी तुझसे करूँ तो कैसे, मोहब्बत का दर्द खुद पीता रहा। कभी शामों में तेरा अक्स मिला, कभी चाँदनी में तुझे सोचता रहा। "जी आर" की सदा गूँजती रह गई, वो सुनती नहीं, मैं बुलाता रहा। जी आर कवियूर 14 - 03 -2025 അങ്ങിനെ ഏറെ നാളത്തെ പ്രയത്നം കൊണ്ട് ഹിന്ദി ഗസലിൻ്റെ തനിമ മലയാളം വരികളിൽ ആവാഹിച്ച് കൊണ്ട് വരാൻ ശ്രമത്തിന് ഒരു ആശ്വാസം നിൻ ഓർമ്മകളുടെ മിഴിത്തുള്ളികൾ  (ഗസൽ) നിൻ ഓർമ്മകളിൽ ഞാനൊരു മിഴിത്തുള്ളി, രാത്രികൾ താണ്ടി ചിതറുന്ന മിഴിത്തുള്ളി। ദൂരെ പോയാലും ഹൃദയം തേടി, നിന്റെ വഴിയിൽ അലഞ്ഞു മിഴിത്തുള്ളി। വാഗ്ദാനങ്ങളുടെ ചായലിനുള്ളിൽ, നിർവീര്യമായ് പോയ് മിഴിത്തുള്ളി। നിന്റെ നിശ്ശബ്ദത ചോദ്യമാകുമ്പോൾ, നിനയ്ക്കാതെ തൂങ്ങുന്ന മിഴിത്തുള്ളി। ചന്ദ്രികയിലോ നക്ഷത്രമിഴികളിലോ, നിൻ സ്നേഹം തേടി മിഴിത്തുള്ളി। ഇടറി നിന്നൊരാ ജി ആറിൻ സ്വരം, കേൾക്കാതെ അവളെന...

സത്യ മിത്രം

സത്യമിത്രം സൽമിത്രം എന്ന് വിളിക്കാം, സത്യത്തിന്‍റെ നിഴലായി, നമ്മെ കാത്തു നില്ക്കുന്നോരു ശക്തിയാകും ജീവിതത്തിൽ. ദുഃഖതീരം താണ്ടുമ്പോൾ, കൈത്താങ്ങായി മാറുന്നതു, ആപത്ത് വന്നാൽ ഒളിക്കാതെ സഹായമേകി നിൽക്കുന്നതു. സന്തോഷത്തിൽ പങ്കുവെച്ചു, വേദനയിൽ ഭാരം ചേരും, അങ്ങനെയൊരേൊരു മിത്രം, ജീവിതത്തിൽ ലഭിക്കുമോ? ജീ ആർ കവിയൂർ 14 03 2025

ഏകാന്ത ചിന്തകൾ - 111

ഏകാന്ത ചിന്തകൾ - 111 നിശ്ശബ്ദതയുടെ ഭാഷ നിശ്ശബ്ദത പോലും പറയുന്നുവോ, മനസു മനസ്സു ചേർന്നിടുമ്പോൾ, സ്നേഹത്തിന്‍റെ സൗരഭ്യം തളിരിലാകും, സൗഹൃദത്തിന് താളമാകും. വാക്കുകൾ കടുത്തതാകുമ്പോൾ, അർഥങ്ങൾ വഴിമാറിപ്പോകും, വിശ്വാസം തേടിയില്ലെങ്കിൽ, കാഴ്ചകൾ പോലും മങ്ങും. സൗഹൃദം നിലനില്ക്കുന്നിടത്ത്, ഒരിക്കലും ദൂരങ്ങൾ ഇല്ല, നേർവഴി പിടിച്ചുനില്ക്കുമ്പോൾ, ബന്ധങ്ങൾ അകലുകയില്ല. ജീ ആർ കവിയൂർ 14 03 2025

"നീ മഴയായോന്നു വന്നെങ്കിൽ

"നീ മഴയായോന്നു വന്നെങ്കിൽ ഇന്നലെ എൻ്റെ സ്വപ്നത്തിൻ വാതിലിൽ വന്ന് മുട്ടിവിളിച്ചില്ലേ, തുറക്കാനൊരുങ്ങിയ നേരം, പിടിവിട്ടു കണ്ണ് തുറന്നു പോയല്ലോ... കിനാവിന്റെ വഴികളിൽ നാം തമ്മിൽ കണ്ടു മുട്ടിയ നേരം , പകലിലവയെ തേടിയപ്പോൾ നിഴലായി മങ്ങിയതെന്തിനു നീ? കാറ്റായ് വന്നു തഴുകിയപ്പോൾ ഹൃദയം തുടിച്ചു മന്ദം, നീ അകലയുമില്ല അരികിലുമില്ല ഈ സ്നേഹം എവിടെ മറഞ്ഞു? പാതിരാവിൻ നിലാവിൽ ഞാൻ നിന്നോർമ്മകളാലൊരു ഗാനം പാടിയപ്പോൾ, ഒറ്റക്കായ നിമിഷങ്ങളിലേക്കു നീ മഴയായ് വന്നാൽ മതി, പ്രിയതെ... ജീ ആർ കവിയൂർ 14 03 2025 

ഏകാന്ത ചിന്തകൾ - 109

ഏകാന്ത ചിന്തകൾ - 109 നിലപാടുകളിൽ ഉറച്ചുനിൽക്കുന്നവൻ, സത്യമെന്നോർത്ത് മുന്നേറുന്നവൻ, കാലം മാറിയാലും വഴിമാറില്ല, ധൈര്യം സ്നേഹമാകട്ടെ കടമ്പ. ആടിയാടി വഴിതിരിയുന്നവൻ, കാറ്റിൻ ചൂടിൽ രൂപമാറുന്നവൻ, നാലുപക്ഷം നോക്കി ചിന്തിച്ചാലും, സത്യത്തിൻ നേരെ പോകുമോ പഥം? സമർത്ഥൻ ആരെന്നോരാളേ? സമയത്തിന് വഴങ്ങിയാൽ തീർച്ചയോ? നിലപാടിലും വിജ്ഞാനത്തിലും, നീതിയിലുമാണ് കരുത്തിന്റെ ശിഖരം. ജീ ആർ കവിയൂർ 13 03 2025

നാദബ്രഹ്മം

നാദബ്രഹ്മം അനാദിയിൽ നാദമുണർന്നു അനവദ്യ ലയതാളം ഉണർന്നു ആ രാഗസുതയ്ക്കുമുന്നിൽ അറിയാതെ പകച്ചു നിൽക്കുന്നേരം അറിഞ്ഞു ശിവഢമരുകത്തിൽ നിന്നും അലയൊലിയായ് മുരളിയിലൊഴുകി ആനന്ദം പകരുന്നു സിരകളിലാകെ സംഗീതധാരയിൽ ലയിക്കുവാൻ മനം അലഞ്ഞു ചിദംബര മന്ദിരതലമുണരുമ്പോൾ നാദബ്രഹ്മം തുളുമ്പി നിറയുമ്പോൾ സാന്ദ്രമായ് സ്വരസാഗരമൊഴുകുമ്പോൾ ശ്രുതിമധുരമാകട്ടെ സ്വരലോകം നിത്യസംഗീതം ശിരസിലേന്താം ജീവിത തമ്പുരു കാതോർത്തു നാം മീട്ടുകിൽ സ്വരലയം വസന്തമായ് പ്രകൃതിയോടൊപ്പം പഠിച്ചുപാടാം ജീ ആർ കവിയൂർ 13 03 2025 

മഹിമയാർന്ന പ്രകൃതി

മഹിമയാർന്ന പ്രകൃതി മയിൽപീലി കണ്ണിൽ മഷി എഴുതിയതാര്? മന്ദാരത്തിനു മണമേകിയതും, മാരിവില്ലിന് ഏഴു വർണ്ണവും? മാരിവിൽ കാവടിനോക്കി മനോഹര നൃത്തം വയ്ക്കും, മയൂരത്തിന് മെയ് വഴക്കവും, മാന്തളിരുണ്ണും കുയിൽ പാട്ടും. മാറ്റൊലി കൊള്ളും മലയ്ക്ക് മധുരം നിറച്ച് സുന്ദരമാക്കിയത് ആര്? മാധുര്യം നിറച്ചയീ ഭൂമിയെയൊരുക്കിയ, മഹാശക്തിയെ നമുക്ക് നമിക്കാം! ജീ ആർ കവിയൂർ 12 03 2025 

ഏകാന്ത ചിന്തകൾ - 108

ഏകാന്ത ചിന്തകൾ - 108 അറിവിന്റെ വഴി തെളിയുമ്പോൾ ജീവിതം തേടും സുഖതേജസ്സു. ഒരൊരു പടിയേറി മുന്നേറുമ്പോൾ മാനസ ചിന്തകൾ തെളിയുന്നുവോ? കേൾവി കടലിൽ അലകൾ പോലെ വേദങ്ങൾ കൊണ്ട് നന്മ തരും. മനസ്സിലാക്കൽ തണലാകുമ്പോൾ ദുഃഖം പോലും തേൻ ചിതറും. ജ്വലിക്കുന്ന നാളേറെ താണ്ടുമ്പോൾ വിജയത്തിനായ് കടന്നുപോകൂ. അറിവിൻ ദീപം കരുതിയാൽ വഴിയൊളിപ്പിക്കും വിജയം താൻ. ജീ ആർ കവിയൂർ 11 03 2025

എൻ്റെ ഹിന്ദി ഗസലിൻ്റെ മലയാളം ആക്കാൻ ഒരു ശ്രമം

എൻ്റെ ഹിന്ദി ഗസലിൻ്റെ മലയാളം ആക്കാൻ ഒരു ശ്രമം  यादों का सिलसिला (ग़ज़ल) ग़मों ने बांट लिया तेरी यादों का सिलसिला, गुस्ताखियों ने फिर छेड़ा तेरी यादों का सिलसिला। सफ़र में राहें भटकती रहीं तमन्नाओं की, मगर न टूटा कभी दर्द-ए-दिल का सिलसिला। नज़र से गिर गए सब झूठे सपने तेरे, बचा रहा तो बस एक वफ़ा का सिलसिला। जो बात दिल में थी, होंठों पे आ न सकी, सुलग रहा है अभी तक ख़ामोशी का सिलसिला। चले थे छोड़ के जिस मोड़ पर मुझे तुम, वहीं खड़ा है अब भी इंतज़ार का सिलसिला। क़लम से अश्क टपकते रहे, ग़ज़ल बनती गई, जी आर ने यूँ लिखा अपने ग़म का सिलसिला। जी आर कवियूर  10 - 03 -2025 ഓർമകളുടെ ശൃംഖല ദുഖങ്ങൾ പങ്കിട്ടു നിന്റെ ഓർമകളുടെ ശൃംഖല, നിശ്ശബ്ദത വീണ്ടും ഉണർത്തി ആ ശൃംഖല. പ്രണയമഴയിലൊഴുകി വഴികൾ മറഞ്ഞുവെങ്കിലും, ഹൃദയത്തിലിന്നും കനിഞ്ഞിരിക്കുന്നു ആ ശൃംഖല. നീ വിട്ടുപോയ സ്വപ്നങ്ങൾ പൊഴിഞ്ഞുവെങ്കിലും, അവശേഷിച്ചോരു സ്നേഹത്തിന്റെ ശൃംഖല. മനസ്സിലെ വാക്കുകൾ ഒടുങ്ങിയതെന്തേ, ചടഞ്ഞിരിക്കുമീ നിശ്ശബ്ദതയുടെ ശൃംഖല. വിട്ടുപോയ വഴിത്തിരിവിൽ നീറിനില്ക്കുന്നു, അതിരുകളില്ലാത്ത കാത്തിരിപ്പിന്റെ ശൃംഖല. കാലത്തിൻ കണ്ണീർ തുളുമ്പി...

ഏകാന്ത ചിന്തകൾ - 106

ഏകാന്ത ചിന്തകൾ - 106 കാലത്തിൻ നേരിൽ തണുത്ത കാറ്റ്, ഒന്നായ് വന്ന നാളുകൾ പോയി. കൈകോർത്ത് നടന്ന വഴികൾ, ഇന്നെവിടെ മറഞ്ഞു പോയി? ഒരിക്കൽ പൂവായ നിമിഷങ്ങൾ, ഇന്നെന്തിന് വേനൽ പോലെ? മറക്കുമോ പറഞ്ഞ വാക്കുകൾ, മനസ്സിൽ പതിഞ്ഞ പ്രതിബിംബം? നാളെ എന്നും കൂടെയുണ്ടാവുമോ ഇന്നെന്തിന് മൗനം മാത്രം? ഒരു മനസ്സിൽ ഉണ്ടായതെല്ലാം, മറക്കുമോ അതേ നിറങ്ങളോടെ? ജീ ആർ കവിയൂർ 10  03 2025

"വിഷുവിന്നോർമ്മകൾ"

വിഷുവിന്നോർമ്മകൾ" കൊന്നപ്പൂ നിലാവിലായ് തിളങ്ങി കാലം, കൊഴിഞ്ഞുപോയ വിഷുവിന്നോർമ്മകൾ. കോലായിലെ ആട്ടുകട്ടിലിലെ ആട്ടവും, കൊലിസ്സിൻ കിലുക്കവും മുല്ലമലർ ഗന്ധവും. പകൽവെയിലിൽ പെയ്തിറങ്ങിയ നിൻ ചിരിയിൽ, മനസ്സിന്റെ താളത്തിൽ വീണ മീട്ടും. ഹൃദയത്തിൻ സ്പന്ദനം തരളമാകുന്നു, നീയാം നിഴൽ സ്വാന്തനം നൽകുന്നു. വണ്ടിൻ ചുണ്ടിൽ മൂളും ഗീതം, നിത്യേന പാടുന്ന നിന്റെ സൗന്ദര്യമോ? പറന്നുപോയ ബാല്യകൗമാരമിനിയും, തിരികെ വരുമോ ഈ ജീവിതസായാഹ്നത്തിൽ? മിഴികൾ തേടിയ നേരങ്ങളിൽ, ചാരുതയോരായിരം സ്വപ്നങ്ങൾ. ഇന്നുമീ അന്തരാഴത്തിൽ മുഴങ്ങുന്നുവോ, ഇനിയും കണിയൊരുങ്ങി വരുമോ? ജീ ആർ കവിയൂർ 10 03 2025

ഏകാന്ത ചിന്തകൾ - 105

ഏകാന്ത ചിന്തകൾ - 105 നമ്മൾ കണ്ടതിൽ മനോഹരമായ സ്വപ്നമാം സൗഹാർദ്ദവും ശാന്തിയും, മൌനം നോട്ടത്തിലോ ചിരിയിലോ വന്നടുക്കുന്നു മധുരം നിറക്കുന്ന മന്ദാരത്തിൽ തുമ്പിയും. കരുതി നീളും ഒരു കൈ താങ്ങ്, ഒരു മൃദുവായ സ്നേഹസ്പർശം, മനസ്സു നിറയും പുഞ്ചിരിയിൽ ഊർജ്ജമേകും നന്മയുടെ താളം. മഴവില്ലായ് മാനത്ത് വിരിയും, പ്രകാശതീരം തെളിഞ്ഞു നിൽക്കും, ഹൃദയത്തിൽ അശാന്തി മാഞ്ഞ്, ഇരുട്ടു വന്നാലും വഴിമാറാതെ മുന്നേറാം ജീ ആർ കവിയൂർ 10  03 2025

ഏകാന്ത ചിന്തകൾ - 104

ഏകാന്ത ചിന്തകൾ - 104 ജീവിതം തുടരുന്നു ജീവിതം ഒരു പുഴയോ, നേരം വഴിയുണ്ടാക്കുമോ? നിന്നുപോകും നിമിഷങ്ങളോ, തിരിഞ്ഞു നോക്കാതെ നീങ്ങുമോ? സന്തോഷം കനലായ് വീശി, ദുഃഖം മിഴികളിൽ തട്ടി, മാഞ്ഞുപോകും പാത്രം പോലെ, കാലം മുന്നോട്ട് ഒഴുകുമോ? നേർപാതകൾ കാട്ടിനടന്നാലും, മറു താരങ്ങൾ മങ്ങിനില്ക്കും, ഒരു തീരമുണ്ട്, മുന്നോട്ട് നോക്കാം, ഗതി എന്നും തുടരുന്നു! ജീ ആർ കവിയൂർ 09 03 2025

ഏകാന്ത ചിന്തകൾ - 103

ഏകാന്ത ചിന്തകൾ - 103 ജീവിതത്തെ തേടിയ സുഖം സന്തോഷം സുഖമായ് ചിരിക്കാൻ മാത്രമല്ല, ജീവിതത്തെ സ്വന്തമാക്കാൻ ഒരു പാട് വലിയ പാഠങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു ഒരിക്കൽ പൊഴിഞ്ഞ മഴത്തുള്ളികൾ പോലെ, നമുക്കൊരിക്കലും മറക്കാനാകാത്ത ഒരു നന്മ. സന്ധ്യ മങ്ങുന്ന നേരമോ രാവിലെ ഉള്ള തേജസോ, നമുക്ക് എല്ലാം സ്വീകരിക്കാം, മുന്നേറാം യഥാർത്ഥ മൂലങ്ങളോടെ നഷ്ടങ്ങൾ നോവുകൾ എല്ലാം ചേർന്നാലും, ഇതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു താളം. നമുക്ക് ലഭിക്കുന്നോരോ നിമിഷവും, സമ്മാനമായി വാങ്ങുക ഒരു ദീപം തെളിയിച്ച്. സന്തോഷം നേടാൻ വഴികൾ തേടേണ്ടതില്ല, കാത്തിരിക്കൂ  കർമ്മഫലം തന്നെയാകും, അതിന്റെ മണം പകരുന്നത് ജീ ആർ കവിയൂർ 09 03 2025

പ്രഭാത കിരണം

*പ്രഭാത കിരണം ...* പ്രഭാതകിരണങ്ങൾ തിളങ്ങി തുഷാര കിരണം മുത്ത് പോലെ കണ്ടു ഉള്ളിൽ തോന്നി ആനന്ദം   (പ്രഭാത ) പ്രകാശമെങ്ങും പടരും പകലിന്‍ പ്രഭവം നീയല്ലോ - പകലിന്‍ പ്രഭവം നീയല്ലോ  (പ്രഭാത ) പ്രകാശരൂപന്‍ പ്രപഞ്ച സ്വരൂപൻ എരിഞ്ഞുയര്‍ന്നു കിഴക്കൻ ചക്രവാളത്തിൽ ജ്യോതിയായ് (പ്രകാശ ) വെയിലില്‍ നീര്‍മണി ബാഷ്പമായ് പൂവും വാടികരിഞ്ഞു - ഹോ  സൂര്യദേവൻ്റെ ഭാവം മങ്ങി... (പ്രഭാത ) കരുതുന്നു പുല്ലിലും പൂവിലും കിനാവു കണ്ട് തീരും മുന്നേ  മരണം അടുക്കുന്നു (കരുതുന്നു ) കാലം മാറും ഓര്‍മ്മകള്‍ മായും നിൻ ചിരമായ് തെളിയും - സൂര്യ ദേവ ജീവന്റെ അമൃതായി നീ വാഴ്ക കല്പാന്ത്യം  (പ്രഭാത ) ജീ ആർ കവിയൂർ 09 03 2025

ഭദ്രകാളി തോറ്റം

ഭദ്രകാളി തോറ്റം അമ്മേ മഹാമായേ ശരണം! ഭദ്രകാളീ പാടുന്നേൻ,  തോറ്റം നിനക്കായി! പച്ചപ്പന്തലൊരുക്കി പാടും മുമ്പേ കാപ്പു കെട്ടി, തോറ്റമായി പാടുന്നു, തപ്പിൻ താളത്തിൽ. പവിത്രകാരിണിയേ, പരമപ്രഭാവമമ്മേ, പാരാവാരമാം ദുഃഖം മാറ്റുവാൻ, പാരായമില്ലാതെ ഭദ്രേ, ഭജിക്കുന്നു. അമ്മേ മഹാമായേ ശരണം! ഭദ്രകാളീ പാടുന്നേൻ,  തോറ്റം നിനക്കായി! മധുര നഗരിയിൽ കോവിലൻ, ചിലമ്പിനായി കടവു കടന്നു, കാണാതെ കള്ളവാഴ്ച, മരണശിക്ഷ വിധിച്ചിതാരോ? അജ്ഞാനരാജാവിൻ ചതി, നീതി തേടി കണ്ണകി നില്ക്കും, ചുടലായി നഗരമാകെ, അഗ്നിജ്വാലയിൽ മൂടിപ്പോകും. അമ്മേ മഹാമായേ ശരണം! ഭദ്രകാളീ പാടുന്നേൻ,  തോറ്റം നിനക്കായി! മനസ്സിലുണർന്ന മഹാതാപം, അഗ്നിയാകി ഉയർത്തി ഭദ്രേ, മധുരരാജ്യം കത്തുമ്പോഴും, പ്രത്യക്ഷമായവളേ! അമ്മേ ഭദ്രകാളീ, കണ്ണിലെ തീപ്പൊള്ളിനാലേ, അനീതിയെ അഴിച്ചുമാറ്റി, സത്യത്തിനായ് പ്രത്യക്ഷമായീ! അമ്മേ മഹാമായേ ശരണം! ഭദ്രകാളീ പാടുന്നേൻ,  തോറ്റം നിനക്കായി! ഭക്തർ നൊന്തു വിളിക്കുമ്പോൾ, രക്ഷകിയാം അമ്മ വരവായീ ,  അമ്മേ നീയൊരാശ്രയമാം കരുണ, ഭക്തജനങ്ങൾക്ക് കൃപാനിധിയേ! അമ്മേ മഹാമായേ ശരണം! ഭദ്രകാളീ പാടുന്നേൻ,  തോറ്റം നിനക്കായി! ജീ ആർ കവിയൂർ 08 0...

മഴമൂടിയ മനം

മിഴിനീരാൽ നനഞ്ഞതു പോലെ മെല്ല മാനം മഴമേഘ കംമ്പളം പുതച്ചു അമ്പിളി പരിഭവത്താലേ മറഞ്ഞു അല്ലിയാംമ്പലുകൾ തലകുനിച്ചു വിരഹത്തിൻ കനലിൽ ഹൃദയം മങ്ങും അകലെ നീന്തുന്ന ഓർമ്മകൾ ഉണർന്നു കാത്തിരിപ്പിൻ വേനലിൽ തേങ്ങി മനം നീ വരുമെന്നൊരു സ്വപ്നം മധുരം ഇരുളിൽ ദിശയറിയാതെ തപ്പി തടഞ്ഞു അരികിലണഞ്ഞ സന്ധ്യയുടെ വെട്ടം നീരാഴിയിൽ മറയുന്ന വാക്കുകൾ കാറ്റിൻ താളത്തിൽ ചേന്നു ചേരും ജീ ആർ കവിയൂർ 08 03 2025

ഏകാന്ത ചിന്തകൾ - 102

ഏകാന്ത ചിന്തകൾ - 102 ക്ഷമ കാത്തു സൂക്ഷിക്കാനാകുന്നു ഹൃദയത്തിലെ വലിയ നേട്ടം, നിഴലുപോലേ നില്ക്കുന്നവർക്കു സ്വാന്തനം നൽകും ഒരു നേരം. കാറ്റുപോലെ കടന്നുപോകട്ടെ, നോവുകളാകട്ടെ പൊടിപടലങ്ങൾ, കൊഴിഞ്ഞു വീണ വിലാപങ്ങൾ, പുഞ്ചിരിയായി പൂത്തു വരട്ടെ. സഹനത്തിന്റെ വഴിയിലൂടെ നമുക്ക് മുന്നോട്ട് നടക്കാം, സ്നേഹവും ശാന്തിയുമായി ഹൃദയം മുഴുവൻ നിറക്കാം. ജീ ആർ കവിയൂർ 08 03 2025

ഏകാന്ത ചിന്തകൾ - 101

ഏകാന്ത ചിന്തകൾ - 101 നാളത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ഇന്നലകളെ നോക്കി പഠിക്കണം, ഇന്നത്തെ നേരം പോവുമ്പോൾ സന്തോഷത്തിൻ നീതി നിറക്കണം. പൊഴിഞ്ഞ കണ്ണീർ പുഞ്ചിരിയാക്കണം, തഴുകിയ നോവുകൾ പാട്ടാക്കണം, ചിതറീടിയ സ്വപ്നം തെളിയണം, ഇന്നലിന്റെ മറവിൽ മറയരുതേ. നാളെ ഭംഗിയായി വരട്ടെ, ഇന്നത്തെ നാൾ സന്തോഷമാകട്ടെ, പകൽപോലൊരു മിഴിവുള്ള ഞാൻ, മോഹ ശലഭമായ് ആകാശത്തേയ്! ജീ ആർ കവിയൂർ 08 03 2025 

ഏകാന്ത ചിന്തകൾ - 100

ഏകാന്ത ചിന്തകൾ  - 100 ജനിച്ചവൻ മരിച്ചീടും, മരിച്ചാലും ജനിക്കുമതും, ഇത് നിയമം, മാറ്റമില്ല, കാലചക്രം തിരിയുമല്ലോ. നദി ഒഴുകി കടലിലാകും, മേഘം മഴയാം, വീണ്ടും ഉയരും, പൊൻചന്ദനമഴയിലെന്നപോൽ, ജീവിതം മാറിമറിയും. അല പൊങ്ങിയടിയുമെങ്കിലും, കടൽ ശാന്തമാവുമല്ലോ, നാശമെന്തോ, ജന്മമെന്തോ? യാഥാർത്ഥ്യം മാത്രം നിലനിലക്കും. ജീ ആർ കവിയൂർ 08 03 2025 

നിനക്കായ്…

നിനക്കായ്… ജീവിത പാതയിൽ നിന്നെത്തിയോ, മനസിന്‌ സൗഖ്യം പകരുമേയോ… ഇരുളിൻ മിഴിയിൽ വെളിച്ചം പകർന്ന്, ഒരു താരകം പോലെ തിളങ്ങുമേയോ… കരളിൻ താളിൽ ഒരു സ്വപ്നം വിരിഞ്ഞ്, സ്നേഹ മധുവുള്ളൊരു പൂവായോ… മറന്നപോയ വഴികൾ മടങ്ങി, വീണ്ടും ഒരിക്കലായ് ചേർന്നോ… സന്ധ്യവെളിച്ചത്തിൽ നീ വരുമ്പോൾ, മധുര സ്മൃതികൾ തേടുമേയോ… നിന്റെ വരവിൽ ഹൃദയം ഉണരും, സൗന്ദര്യമാകെ തെളിയുമേയോ… ജീ ആർ കവിയൂർ 08 03 2025 

എൻ്റെ ഹിന്ദി ഗസലിൽ നിന്നും

എൻ്റെ ഹിന്ദി ഗസലിൽ നിന്നും  धड़कता हुआ एहसास (ग़ज़ल ) जान लो, ये पत्थर नहीं, धड़कता हुआ है, सीने में बसा दिल, तड़पता हुआ है। यादों की लपट से ये जलता रहा है, ख़्वाबों में भी हर पल सिसकता हुआ है। मौसम भी समझता है आहों की गर्मी, बादल भी मेरे संग बरसता हुआ है। तन्हाई के साए में रोता है कोई, हर दर्द का रिश्ता पिघलता हुआ है। तू दूर सही, पर ये मन मानता क्या, हर रोज़ तेरा नाम लिखता हुआ है। पूछो न 'जी आर' ये हालत मेरी अब, आईना भी चेहरा झिझकता हुआ है। जी आर कवियूर 07 - 03 -2025 എൻ്റെ ഹിന്ദി ഗസൽ പരിഭാഷപ്പെടുത്തിയപ്പോൾ ഒരു ഗീതായി മലയാളത്തിൽ ഗസൽ നിയമങ്ങൾ പാലിച്ച് എഴുതാൻ ഏറെ ബുദ്ധി മുട്ട് ഉണ്ട്  ഉണർന്നു സ്പന്ദനം  പാഷാണമല്ല ഇത്, ഉരുകുന്ന ഹൃദയമാണ്, കണ്ണുകളിൽ നിറയുന്ന ഓർമ്മകളാണ്. ഓർമകളിൽ വീണ്ടും മിഴിവുണരുമ്പോൾ, സ്വപ്നങ്ങൾ തളിർക്കും, ദുഃഖം മറയുമ്പോൾ. നിശ്ശബ്ദതയിൽ മുഴുകും ഈ രാവിൽ, നയനം തിരയുന്നു, തിരിച്ചു വരുമോ? മേഘങ്ങൾ അറിയും മൗന തിരകളിൽ, നേരം കടന്നാലും മുറിവുകൾ ഉണങ്ങുന്നില്ല. നീ വിട്ടുപോയെങ്കിലും മനസ്സിലോ, ഇന്നും നിറയുന്നു നിന്റെ നിശ്വാസം. ജീ ആർ കവിയൂർ 07 03 2025 

ഏകാന്ത ചിന്തകൾ - 99

ഏകാന്ത ചിന്തകൾ - 99 ജീവിതം പുഞ്ചിരിയായി മാറട്ടെ, ഇഷ്ടങ്ങൾ നിറഞ്ഞൊരു ലോകം ആവട്ടെ. നഷ്ടങ്ങളെ എണ്ണിയിരിക്കേ, ഹൃദയം സന്തോഷം മറക്കാതിരിക്കേ. കാറ്റിനോട് പുഞ്ചിരിച്ച് നിന്നാൽ, കരയുന്ന മഴയില്ലെന്നതറിയേ. നീലാകാശം നോക്കി സ്വപ്നമെഴുതുക, ചിറകുവിരിച്ച് ഉയരങ്ങൾ കൈവരിക്കേ. കഷ്ടങ്ങൾ വന്നാലും കരുതുക, ഇഷ്ടങ്ങൾക്ക് വേണ്ടി നിലകൊള്ളുക. ഉറങ്ങാത്ത ആ നീണ്ട രാവുകളിൽ, സ്വപ്നങ്ങൾ സംഗീതമാകട്ടെ! ജീ ആർ കവിയൂർ 07 03 2025 

മലയാളത്തിൽ എഴുതി മൊഴി മാറ്റങ്ങളും

ഇതാ മലയാളത്തിൽ എഴുതി പിന്നെ ഹിന്ദിയിലും ഇംഗ്ലീഷിലും ചിന്തകളിൽ  വിരിഞ്ഞ എൻ്റെ കവിത പ്രകൃതിയോട് പ്രകൃതിനിന്നെ സുന്ദരിയാക്കി നിനക്ക് മഴമുകിൽ ചൂടി തന്നതാരു? എന്തിനു കണ്ണുനീർ വാർക്കുന്നു? പൂക്കൾ അഭരണമായി സമ്മാനിച്ചില്ലേ? വെള്ളിനിഴലായ് ഒഴുകിയ അരുവികൾ, നിന്നൊരിക്കലും മോഹമില്ലാതെയേകി. പകലിൽ കൊഞ്ചി നിന്നു പൂവുകൾ, മേഘങ്ങൾ സാന്ത്വനമായി നീട്ടി. കാണാൻ കരിമഴ പുഞ്ചിരിയാകുന്നു, കാതോട് ചേര്‍ന്നത് കിളികളുടെ ഗീതം. എന്തിനു പകൽ കറുത്ത നിഴലായ്? രാത്രി തീരുമ്പോൾ കനൽവെട്ടം? നിനക്ക് മന്ദഹാസമായ് നിലാവ് മാറുന്നുവോ? വഞ്ചന കൈവിട്ടു പോയതോ സ്വപ്നമായി? അതിര് കടന്ന് നിരാശയായി മങ്ങുമോ? കടലിരമ്പലിൽ മറയുമോ നിന്റെ വേദന? നിന്റെ സ്നേഹത്തിന് മറുവചനമുണ്ടോ? നിന്റെ മൗനത്തിൽ എത്ര കഥകളുണ്ട്? സകലത്തിനുമപ്പുറം നീ അമ്മയല്ലോ, കവിക്കുമിങ്ങനെ തോന്നിയതെന്തേ! ജീ ആർ കവിയൂർ 07 03 2025  प्रकृति से   प्रकृति तुझे सुंदर बनाया किसने तुझे बादलों की चुनरी ओढ़ाई? फिर क्यों आँसू बहाती है? फूलों का श्रृंगार नहीं मिला क्या? चाँदी-सी बहती नदियाँ, तुझे निस्वार्थ रूप में दी गईं। दिन में किलकारी भरते फूल, बादल तुझे सांत्वना देने आए। द...

ഹരേ കൃഷ്ണ ഹരേ കൃഷ്ണ

ഹരേ കൃഷ്ണ ഹരേ കൃഷ്ണ  കൃഷ്ണ കൃഷ്ണ ഹരേ ഹരേ തൊഴുതു മടങ്ങും നേരം  തഴുകിയടുത്തൂ കാറ്റ് അരികിലായി  തന്നകന്നിതു മയിൽപീലിയൊന്ന്  തണുപ്പാർന്ന സ്പർശനം  ഹരേ കൃഷ്ണ ഹരേ കൃഷ്ണ  കൃഷ്ണ കൃഷ്ണ ഹരേ ഹരേ നടന്നിടുന്നു പതുക്കെയങ്ങ്  നടപ്പാതയ്ക്ക് അരികിലുടെ  ഇല്ലിമുളം കാട്ടിൽ നിന്നും  ഈണമാർന്നൊരു മുരളീരവം  ഹരേ കൃഷ്ണ ഹരേ കൃഷ്ണ  കൃഷ്ണ കൃഷ്ണ ഹരേ ഹരേ കാൽ തട്ടി വീഴുവാൻ തുടങ്ങിയപ്പോൾ  മാനത്തു കണ്ടു കാർമേഘജാലം നിരനിരായ് മാനസ ചോര മണി വർണ്ണ നിൻ രൂപം മനസ്സിൽ നിറഞ്ഞു ഹരേ കൃഷ്ണ ഹരേ കൃഷ്ണ  കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്നുള്ളിൽ ഉള്ളതെല്ലാം നീയല്ലേ  "എള്ളോളമില്ല പൊളി വചനം" എന്നും നിറഞ്ഞിരിക്കണേ നീ  എല്ലായിടത്തും എന്നപോലെ എന്നുള്ളിലും  ഹരേ കൃഷ്ണ ഹരേ കൃഷ്ണ  കൃഷ്ണ കൃഷ്ണ ഹരേ ഹരേ.. ജീ ആർ കവിയൂർ 06 03 2025 

ഏകാന്ത ചിന്തകൾ - 98

ഏകാന്ത ചിന്തകൾ - 98 മനസ്സ് ഒരു കാന്തം പോലെ, ചിന്തകൾ എല്ലാം ആകർഷിക്കും. നന്മയാലെ പകരുമ്പോൾ, സന്തോഷം ചുറ്റും വിരിയും. കുഴപ്പങ്ങളെ തേടുമ്പോൾ, ദുഃഖം കൂടെ നടും. ആശയങ്ങൾ ഉജ്ജ്വലമായാൽ, ജീവിതം പ്രഭയോടെ നിൽക്കും. സത്യവും സ്നേഹവും പൂത്താൽ, ഹൃദയം സമാധാനം നിറയും. വിശ്വാസവുമായി മുന്നേറുമ്പോൾ, സൗഭാഗ്യം വഴികാട്ടും. ജീ ആർ കവിയൂർ 06 03 2025 

നിൻ ശരണം ഗതി (ഗാനം)

നിൻ ശരണം ഗതി  (ഗാനം) മുല്ലമലർ മാലകൊണ്ട്  ചാർത്താം നിൻ നടയിൽ പൂവാലി പൈപാല് പായസം നേദിക്കാം നിനക്കായ് കരുതലോടെ കൈപിടിച്ച് നീയെന്നെ നേർവഴിക്കുനയിക്കുമോ? ഭവസാഗരതീരത്തു നിന്നും  നിൻ കൃപാകിരണത്താൽ ഏറ്റു കൊള്ളുമോ? നന്ദലാലാ, തവ പാദങ്ങളിൽ നിത്യവാസം നൽകുമാറാകണേ ! മോഹമെല്ലാമകറ്റി എന്നെ നീ മോഹന മോക്ഷ പദം നൽകിടേണേ  ജീ ആർ കവിയൂർ 06 03 2025

പാടുവാൻ മറന്ന ഈണം

പാടുവാൻ മറന്ന ഈണം പാടാനൊരുങ്ങി മെല്ലെ പൊന്നേ, നിന്നോർമകളാൽ ഹൃദയം ഉണർന്നിരിക്കും. കാറ്റിനോടൊത്തു പാടി മഴത്തുള്ളികളായി ഞാൻ നിൻ സ്മരണകളിലൊളിഞ്ഞ് സ്നേഹരാഗമണിയുമ്പോൾ. നീലാകാശ സാക്ഷിയാക്കി നിൻ ചിരിയിൽ ഞാൻ കണ്ടു പ്രണയത്തിൻ സ്വപ്നമഴ, മിഴികളിൽ നീരണിയുമ്പോൾ. ജീ ആർ കവിയൂർ 05 03 2025 

എൻ്റെ ഹിന്ദി ഗസൽ മലയാളം ഗാനം ആയപ്പോൾ

सावन और साजन" (ग़ज़ल) सावन को ज़रा आने दो, साजन दिल बहलाने दो। बादल को बरस जाने दो, प्यासे मन को भीग जाने दो। यादों की घटा छाई है, आँखों को भी नम जाने दो। धड़कन में जो लय छेड़ी है, उस धुन को मचल जाने दो। छू लेने दो भीगी ख़ुशबू, सांसों में उतर जाने दो। "जी आर" ने जो अरमान सहेजे, उस प्यार को पल आने दो। जी आर कवियूर 05 - 03 -2025 എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷയാണ് ഈ ഗാനം മലയാളത്തിൽ ഗസൽ നിയമങ്ങൾ പാലിച്ച് എഴുതാൻ ഏറെ ബുദ്ധി മുട്ട്  "മഴക്കാലം വരട്ടെ" ( ഗാനം ) മഴക്കാലം വരട്ടെ, പ്രിയനേ, ഹൃദയം നിറയട്ടെ। മേഘങ്ങൾ പൊഴിയട്ടെ, മഴത്തുള്ളി ചിതറട്ടെ। ഓർമകളുടെ മേഘം തുളുമ്പി, കണ്ണുകൾ നനയട്ടെ। നീർത്തുള്ളിയിലുണർന്ന പാട്ട്, ചന്തം മണിയട്ടെ। കാറ്റിൻ മൃദുലതയാൽ കുളിർത്ത് ഹൃദയം മുഴങ്ങട്ടെ। മന്ദമുകിലിൻ ഗന്ധം തൊട്ടു, ശ്വാസങ്ങൾ തേനൂറട്ടെ। മഴക്കാലം വരട്ടെ, പ്രിയനേ, ഹൃദയം നിറയട്ടെ। ജീ ആർ കവിയൂർ 05 03 2025 

ഏകാന്ത ചിന്തകൾ - 97

ഏകാന്ത ചിന്തകൾ - 97 ജീവിതം തന്നെ ഗുരുവാകുമ്പോൾ, കേൾവി വേണ്ട വിദ്യകൾക്ക്, തെറ്റുകൾ തന്നെയാകുമ്പോൾ, പാഠങ്ങൾ എഴുതുവാൻ കടലാസില്ല. സന്തോഷം എങ്കിലും സങ്കടം എങ്കിലും, ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കും, വിജയം എങ്കിലും പരാജയം എങ്കിലും, ഒരു പുതിയ വഴിയുണ്ടാക്കും. ദുഃഖം കടന്ന് പൊങ്ങേണ്ട നേരം, സഹനമെന്ന പാഠം നൽകും, ജീവിത പാഠങ്ങൾ മനസ്സിലാക്കുമ്പോൾ, നമ്മൾ തന്നെ ഗുരുക്കൾ ആവും. ജീ ആർ കവിയൂർ 05 03 2025 

ഏകാന്ത ചിന്തകൾ - 96

ഏകാന്ത ചിന്തകൾ - 96 അനുരാഗത്തെ നിനച്ചു ഹൃദയം നനയുമ്പോൾ, ഒഴുകി വരുന്നു മിഴികളിൽ ഓർമ്മകൾ. ആലിംഗനത്തിൻ ചൂട് കാത്തിരിക്കുമ്പോൾ, ഒറ്റയ്ക്കായ് നിൽക്കുമ്പോൾ കണ്ണുനീർ തുളുമ്പുമ്പോൾ. നന്മയാണെന്നു കരുതിയ നിമിഷങ്ങൾ, വേദനകളാകുന്നു നിശ്ശബ്ദ യാമങ്ങൾ. നാടോടിക്കാറ്റുപോൽ കനിവ് മാറുമ്പോൾ, മനസ്സിൻ തണലിൽ മൂടൽമഞ്ഞാവുമ്പോൾ. ജീവിതം നമ്മളെ പഠിപ്പിച്ച പാഠമതു, സ്നേഹവും വേദനയും ഒരേ മുറിവതു. വേദനിച്ചാലും ഹൃദയം പുഞ്ചിരിയാകട്ടെ, കാലം മാറുമ്പോൾ പ്രണയം പൂക്കട്ടെ. ജീ ആർ കവിയൂർ 05 03 2025 

വരവിനായി കാത്തിരിപ്പ്

വരവിനായി കാത്തിരിപ്പ് നിന്റെ വരവിനു ഞാനിങ്ങനെ കാത്തിരിക്കേണം വേദനകളിൽ എന്തിന് നിനക്ക് മാത്രം മൗനം? എന്നിൽ വിരിയും പ്രതീക്ഷയുടെ. തിരിനാളമിനിയും കെട്ടടങ്ങിയില്ല, സ്നേഹദീപം തീരാതിരിക്കുന്നു. നിന്റെ ചുവടുകളെ കാണാതിരിക്കും, ഈ ഹൃദയ താളം നിലച്ചാലോ? കാറ്റൊരിക്കൽ കൊണ്ടുവരുമോ? നിന്റെ ഓർമകളുടെ പുഞ്ചിരി. നിഴലായിട്ടെങ്കിലും വന്നുചേരുമോ? ഈ ഏകാന്തതയുടെ നിശ്ശബ്ദതയിൽ. ഓരോ രാത്രിയും സ്വപ്നമാവുന്നു, നിന്റെ വരവിൻ സ്വരമാധുരിയെറുന്നു. ജീവിതത്തിന്റെ അവസാനപാദം, നിനക്കായ് ഞാൻ ജീവിച്ചിരിക്കെ. ഇവിടെ കാത്തിരിക്കാം മൗനത്തിൽ, ഒരിക്കലെങ്കിലും നീ വരുംവരെ. നീ വരുമെന്നൊരു മോഹത്താൽ, വിരിയുമീ കണ്ണുകളുടെ നനവാൽ. ജീ ആർ കവിയൂർ 05 03 2025 

ഏകാന്ത ചിന്തകൾ - 95

ഏകാന്ത ചിന്തകൾ - 95 നിന്നെ വേദനിപ്പിച്ചവരോട് നീ ക്ഷമിക്കണം ഹൃദയത്തോടെ, സത്യമാണെങ്കിൽ നിന്നിലെ വാക്ക് ഭഗവാന്റെ പക്കലുണ്ട് നീതി. നേരം കടന്നുപോകുമ്പോഴും സത്യം മങ്ങിപോകില്ല, ക്ഷമയുടെ പ്രകാശത്തിൽ ജീവിതം സമൃദ്ധമാവും. കൈയിലൊന്നുമില്ലെന്നായാലും ദൈവം നിന്നൊപ്പം നില്ക്കും, വേദനയെ തണുപ്പിക്കുമ്പോൾ നിനക്കായ് പ്രകാശം വീശും. ജീ ആർ കവിയൂർ 05 03 2025 

ഏകാന്ത ചിന്തകൾ - 94

ഏകാന്ത ചിന്തകൾ  - 94 ഒരിക്കലും പരാതിപ്പെടരുത്, ഒരിക്കലും വിശദീകരിക്കരുത്. കാലംതന്നെ തെളിവാകുമെന്നേ, വേദന മറച്ച് പുഞ്ചിരിയോടെ. വാക്കുകൾക്ക് പലപ്പോഴും വിലയില്ല, നേരം തനിയെ മറു വാക്കാകും. ആരും മനസ്സിലാക്കുമോ സത്യങ്ങൾ? നിലാവിന്റെ സാക്ഷി മതിയാകും. നിശ്ശബ്ദതയുടെ ശക്തി വിശ്വസിക്കൂ, നടപടികൾതന്നെ കഥപറയും. മൗനത്തിൽ വേരൂന്നുന്ന സത്യങ്ങൾ, ഒരു ദിവസം പ്രകാശമാനമാവും. ജീ ആർ കവിയൂർ 05 03 2025 

ഏകാന്ത ചിന്തകൾ - 93

ഏകാന്ത ചിന്തകൾ  - 93 ഓരോ സുന്ദര പ്രഭാതവും പുതിയൊരു സ്വപ്നം വിരിയുന്ന നേരം, ചിറകു വിരിച്ചാകാശത്തിലേക്ക് പറന്നുയരാം  പ്രതീക്ഷ നിറഞ്ഞ് സൂര്യരശ്മികൾ. കാറ്റിൻ ചുംബനം തഴുകിയപ്പോൾ മനസ്സിൽ മധുരമാം സംഗീതം, പുതിയൊരു ദിനം വിടരുമ്പോൾ  പടിയേറുന്നു വെളിച്ചമെന്നോണം. മറന്നുപോകാൻ ഒന്നുമില്ലീനി, ഓർമകൾ തേടി വിളിച്ചാലും, ഇന്നലെയല്ല, നാളെയല്ല, ഇന്നത്തെ നിമിഷം ആശ്വാസമേ! ജീ ആർ കവിയൂർ 05 03 2025 

ഏകാന്ത ചിന്തകൾ - 92

ഏകാന്ത ചിന്തകൾ  - 92 മറഞ്ഞു കിടക്കുന്ന മേഘങ്ങൾ മാറി ചന്ദ്രൻ പോലെ നമുക്കും തെളിയാം, ഇരുട്ടിനകത്തു ഒരു വിളക്കായ് നന്മയാൽ ചുറ്റും നിറയാം. മൗനം വിട്ടു നമുക്ക് ചിരിക്കാം, സന്തോഷം ചുറ്റും പകരാനായി, ഒരു നല്ല വാക്ക്, ഒരു ചിരിയോടെ മനസ്സുകൾ ചേർത്ത് നമുക്കുനടക്കാം. ചെറിയ നന്മകൾ അളവില്ലാതെ ഒരുങ്ങിയാലും നമ്മിലൊരിക്കലും, സൗന്ദര്യമാവട്ടെ ഈ ജീവിതം, ചന്ദ്രനേ പോലെ പ്രകാശിക്കാം. ജീ ആർ കവിയൂർ 04 03 2025

ഏകാന്ത ചിന്തകൾ - 91

ഏകാന്ത ചിന്തകൾ - 91 മറക്കണം, പൊറുക്കണം ഉള്ളിൽ വെറുപ്പു ചിന്തകളാൽ നമുക്കെന്തു സാന്ത്വനം? പകവച്ചുള്ള പാതകളിൽ സന്തോഷം ഉണ്ടാകുമോ? മറന്നുപോണം മോഹങ്ങൾ, പൊറുക്കണം തെറ്റുകൾ, സൗഹൃദത്തിന്റെ നിഴലിൽ മനസ്സിനൊരു മധുരം. കൂടി നിൽക്കാം കൈകൊടുത്ത്, സ്നേഹത്തിന്‍റെ പ്രകാശത്തിൽ, അഗ്നിയാകരുതെ ഹൃദയം, ശാന്തിയാകട്ടെ ജീവിതം. ജീ ആർ കവിയൂർ 04 03 2025 

ദേവാദി ദേവ ഗണപതി ദേവ

ദേവാദി ദേവ ഗണപതി ദേവ  നിന്നിലും ശ്രേഷ്ഠനായാരുണ്ട് ദേവ പ്രണവ സ്വരൂപ പർവ്വതി  നന്ദന പ്രാണപ്രിയ പാപവിമോചന  ദേവാദി ദേവ ഗണപതി ദേവ  ഹേ ശിവ നന്ദന ബാല ഗജാനന  ഹനിക്കുക വിഗ്നങ്ങളൊക്കെ ദേവാ മൂലാധാര ക്ഷേത്രത്തിൽ അമരും  മുരുക സ്വാദര മൂഷിക വാഹന  ദേവാദി ദേവ ഗണപതി ദേവ  മോദക പ്രിയനേ ആമോദം നൽകും മോക്ഷ പ്രദായകനെ രിദ്ധി സിദ്ധി പതിയേ  വേദ വ്യാസനു വേദങ്ങൾ ചമക്കാൻ  വേപഥുകൂടാതെ കാത്തവനേ  ദേവാദി ദേവ ഗണപതി ദേവ  ശരണം ശരണം ഗണപതിദേവാ സദാനന്ദമയ അഖിലേശ്വരാ (2) അനന്ത കിരണമേ അഭയദാനമേ അവതാരമായ് ലോകസംരക്ഷക ( 2) ദേവാദി ദേവ ഗണപതി ദേവ  നിന്നിലും ശ്രേഷ്ഠനായാരുണ്ട് ദേവ പ്രണവ സ്വരൂപ പർവ്വതി നന്ദന പ്രാണപ്രിയനെ പാപവിമോചന ദേവ ശരണം ശരണം ഗണപതിദേവാ സദാനന്ദമയ അഖിലേശ്വരാ  ശരണം ശരണം ഗണപതിദേവാ... സദാനന്ദമയ അഖിലേശ്വരാ  ശരണം ശരണം ഗണപതിദേവാ... ജീ ആർ കവിയൂർ 04 03 2025

കവി മനസ്സ്

കവി മനസ്സ് ഒരു പൂവിടരാൻ മണം പകരൻ തേൻ നുകരാൻ കാത്തിരിക്കും വണ്ടും രവിയണയാൻ  മിഴി തുറക്കാൻ കാത്തിരിക്കും  അംബുജവും  മാനം കറുക്കാൻ  പീലിവിടർത്തിയാടാൻ കൊതിക്കും  മയിൽ പേടയും  രാവോന്നണയാൻ രാഗിലമാം അമ്പിളി വെട്ടം കണ്ട്  പുഞ്ചിരിക്കാനൊരുങ്ങും അല്ലിയാമ്പലും ഇതൊക്കെ അനുഭച്ച് അറിയാനായ് മാത്രം കണ്ണും കാതും മനസ്സും  തുറന്നിരിക്കും  എത്ര പറഞ്ഞാലും തീരില്ലയാ കവി മനസ്സ്.. ജീ ആർ കവിയൂർ 03 03 2025 

ഏകാന്ത ചിന്തകൾ - 90

ഏകാന്ത ചിന്തകൾ - 90 ഒരു വിത്ത് മണ്ണിൽ പതിഞ്ഞ് നിശ്ശബ്ദമായ് വളരുന്നു. വൃക്ഷം വീഴുമ്പോൾ ശബ്ദം കൂടും, കാറ്റ് പോലും കരഞ്ഞു പോവും. മൗനം സൃഷ്ടിയുടെ ശക്തിയാണ്, പൂവ് വിടരുമ്പോൾ ശബ്ദമില്ല. സൂര്യൻ ഉയർന്നാലും ശബ്‌ദമില്ല, പക്ഷികൾ മാത്രം പാടും. ശാന്തമായതിനാണ് കരുത്തുള്ളത്, സ്നേഹം മൗനത്തിൽ തേൻ പോലെ. അഹങ്കാരമുള്ളവൻ ശബ്ദമുണ്ടാക്കും, നിസ്സംഗൻ മൗനത്തിൽ തിളങ്ങും. ജീ ആർ കവിയൂർ 03 03 2025 

മനസ്സേ ഒന്ന് ശാന്തമാകൂ

മനസ്സേ ഒന്ന് ശാന്തമാകൂ മയിലായി കൂയിലായി മാനായ് മഴവില്ലായി മാറാൻ കൊതിച്ചു മോഹം മനസ്സേ ഒന്ന് ശാന്തമാകൂ കാറ്റായി ഭാവങ്ങൾ തീരും മേഘങ്ങൾ ഓർമ്മകൾ തീർത്ത് മിഴികളിൽ മൂടി കനവുകൾ മനസ്സേ ഒന്ന് ശാന്തമാകൂ ചന്ദ്രനായി രാവുകളിൽ നിന്റെ ചിരികൾ സ്വപ്നം പോലെ കണ്ണീരായി ഉരുകിയാലും മനസ്സേ നീ ശാന്തമാകൂ വിരഹവും കാത്തിരിപ്പും  മൗനമായി തീരുന്ന നേരം  വരുമെന്ന് കരുതി ഒന്ന്  മനസ്സേ, നീ ശാന്തമാകൂ ജീ ആർ കവിയൂർ 03 03 2025 

ഇതും അത് പോലെ കടന്നു പോകും

ഇതും അത് പോലെ കടന്നു പോകും നേരം കറങ്ങും, കാലം മാറും, ചിരിയും കണ്ണീരും കൂടെയാവും. നമ്മളെ തൊട്ടു കടന്നുപോകും, ഇന്നലെപോലും മറന്നു പോകും. വരാനിരിക്കുന്ന ദിനങ്ങളെക്കുറിച്ച്, എന്തിന് വിഷമം മനസ്സിലുണ്ടാക്കാൻ? മഞ്ഞു വീഴുന്ന പുലരിയെ പോലെ, ഇതും അതുപോലെ ഒഴുകിപ്പോകും. നിഴലുകൾ നീങ്ങും, വെയിലും വീഴും, പക്ഷേ, കാറ്റിന് പിടിച്ചുനില്ക്കുമോ വേലി? നമുക്ക് കാത്തിരിക്കാൻ പാടില്ല, ഇതും അതുപോലെ കടന്നു പോകും. നാളത്തെ പേടിയിൽ മുങ്ങാതിരിക്കുക, ഇന്നത്തെ നേരം സ്നേഹത്തോടെ ജീവിക്കുക. ജീവിതം ഒരു ഒഴുക്ക്, ഒഴുകിനടന്നാൽ, ഇതും അതുപോലെ കടന്നു പോകും. ജീ ആർ കവിയൂർ 03 03 2025 

മായാവിലാസം ദിവ്യം

മായാവിലാസം ദിവ്യം കണ്ണാ കണ്ണാ കണ്ണാ .... കദനങ്ങളറിയിക്കാതെ കരുണ ചൊരിയും കണ്ണാ  കാർമുകിലിൻ നിറമാർന്നവനെ  കായാമ്പൂ വർണ്ണ കണ്ണാ കാലിയേമെപ്പവനെ  കാളിയൻ ഫണത്തിലേറിതും കുടയാക്കി ഗോവർദനത്തെ കാത്തത്തും നീയേ കണ്ണാ ...  രാധാമധവൻ നീയല്ലോ രാഗം നിറയും വേദങ്ങളിൽ മുരളീഗാനത്തിൽ മധുരം മാനസമാകാശം വാരിധിയും കണ്ണാ കണ്ണാ കണ്ണാ... മാധവൻ നിൻ കൃപാകിരണം മാലോകർക്കായി നീ നൽകി  ഗീതാമൃതമെത്ര സുന്ദരം  നിൻ മായാവിലാസം പുണ്യം കണ്ണാ കണ്ണാ കണ്ണാ.....   ജീ ആർ കവിയൂർ 03 03 2025 

സ്നേഹത്തിന്റെ തിളക്കം

സ്നേഹത്തിന്റെ തിളക്കം കാത്തിരിപ്പ് അവസാനിച്ചതായി തോന്നി, കണ്ണിലെ തിളക്കം കണ്ടപ്പോൾ! തണലേൽക്കാൻ കൊതിച്ച നേരം, സ്നേഹത്തിൻ്റെ അവസാന പോരാട്ടം കണ്ടു! ഹൃദയത്തിൽ വെളിച്ചം നിറയ്ക്കണമെന്നു വിചാരിച്ചു, പക്ഷേ, ദുഃഖമേ ലോകമായതറിഞ്ഞില്ല! എല്ലാ സ്വപ്നങ്ങളും വാക്കുകളായി മിഴികളിൽ, പക്ഷേ, മാത്രം കൈവിട്ടൊരു കിനാവായി! എല്ലാവരിൽ നിന്നും മറച്ചുവച്ചത്, കാഴ്ചയിൽ സത്യമായി തെളിഞ്ഞു! ഒപ്പം നിന്ന നിമിഷങ്ങൾ ഓർമ്മകളായ്, ഇന്നും ഹൃദയത്തിൽ മാധുര്യം ചേർത്ത് നില്ക്കുന്നു! ജീ ആർ കവിയൂർ 02 03 2025 

ഏകാന്ത ചിന്തകൾ - 89

ഏകാന്ത ചിന്തകൾ - 89 നല്ല സൗഹൃദം കണ്ണുപോലെയും ഹൃദയമാം, ഒരു ചിരിയാൽ ഹൃദയം തണുപ്പിക്കാം. സന്തോഷത്തിലൊരു കിരണമാകും, ദു:ഖത്തിൽ ചാർത്തും ഒരു കരുതലായ്. സത്യത്തിനും സ്നേഹത്തിനും മുഖമായ്, ഒരിക്കലും തകരാത്ത ബന്ധമായ്. നമ്മിൽ പ്രതിഫലിക്കുമൊരു പ്രകാശം, നന്മപകർന്നൊരു നിഴലാകാം. കാലം മാറിയാലും മങ്ങുന്നില്ല, സൗഹൃദത്തിന്റെ തിളക്കം ചെരിയുന്നില്ല. ജീ ആർ കവിയൂർ 01 03 2025

തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ.

തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ തിരുവുള്ള കേടില്ലാതെ കാപ്പവനേ  ഇരുളും വെളിച്ചവും സമരേഖയായ് പരിപാലിക്കും പരം പൊരുളല്ലോ തിരുവില്ലം തൃകൈകൊണ്ട് കാട്ടിയ  തിരുവല്ലയിൽ വാഴും ശ്രീവല്ലഭൻ  തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ തിരുവുള്ള കേടില്ലാതെ കാപ്പവനേ  സുസ്‌മേരവദനായി വാഴും വിഷണോ  സ്നേഹ മൂർത്തിയാം അവിടുന്ന് ഭക്തരുടെ കണ്ണുനീരൊപ്പും  ദിവ്യ കാരുണ്യ വാരിധില്ലോ ഭഗവാനേ  തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ തിരുവുള്ള കേടില്ലാതെ കാപ്പവനേ  മല്ലിവനത്തിലമരുവും ഭഗവാനെ അധർമിയാം തുകിലാസുരനെ ശ്രീ ചക്രത്താൽ നിഗ്രഹിച്ചു  ശംക്രോത്തമ്മയുടെ ദുഖമകറ്റി തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ തിരുവുള്ള കേടില്ലാതെ കാപ്പവനേ  കഥകളിയേറെ പ്രിയമാർന്നവനെ കലാവല്ലഭനാം കാരുണ്യമല്ലോ അങ്ങ്  കന്മഷമകറ്റി ദിവ്യ ചൈതന്യമായ്  കഴിയുന്നു നിത്യം മനസ്സുകളിൽ തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ തിരുവുള്ള കേടില്ലാതെ കാപ്പവനേ  ജീ ആർ കവിയൂർ 01 03 2025

നിന്നോർമ്മ മഴയിൽ

നിന്നോർമ്മ മഴയിൽ ഒരു പാട് ദുഃഖങ്ങൾ നെഞ്ചിലേറ്റി ഞാൻ ഒരായിരം കിനാകണ്ട നാളുകൾ ഇന്നുമോർക്കുന്നു വിരഹനോവുമായ്. കാതിരിപ്പിൻ നീളങ്ങൾക്കുള്ളിൽ മിഴിവറ്റ രാത്രികൾ ചായുന്നു, നിന്റെ ചിരിയുടെ മുഴക്കം മാത്രം കാറ്റിലൊഴുകി മാറ്റൊലിയാകുന്നു. നിഴലുകൾ മാത്രം നിറയുന്നു, വഴിത്താരകളിലാകെ സാന്ത്വനം, മിഴികൾ പൊഴിയുന്ന മഴയിൽ അവകാശപ്പെട്ട നാളുകൾ നനയുന്നു. പകലുകളിൽ മൗനം തീരുന്നു, രാത്രികൾ കണ്ണീരാകുന്നു, പ്രണയം തീർന്നാലും, ഹൃദയത്തിൽ നിന്നെ വിടുമോ? ജീ ആർ കവിയൂർ 28 02 2025

ഏകാന്ത ചിന്തകൾ - 88

ഏകാന്ത ചിന്തകൾ - 88 ജീവിതത്തിന്റെ സത്യങ്ങൾ സങ്കടം വിട്ടുപോകുമോ? വ്യാധികൾ മാറിപ്പോവുമോ? ആധികൾ നെഞ്ച് കുത്താതിരിക്കും ഒരു നാൾ വരുമോ നമുക്കായ്? തളർച്ചയുടെ കാറ്റൊഴിഞ്ഞ് സ്വപ്നങ്ങൾ പൂക്കുമോ വീണ്ടും? കണ്ണുനീർ ഒഴിയുമോ വെളിയിൽ, മനം നിറയുമോ സന്തോഷത്തോടെ? ജീവിതം പൂർണ്ണമാകുമോ? ദുഃഖങ്ങൾ ഇല്ലാതാകുമോ? ഇതിലൊന്നും ഉറപ്പില്ലെങ്കിലും സ്നേഹത്തോടെ നമുക്ക് നടക്കാം! ജീ ആർ കവിയൂർ 28 02 2025

ഏകാന്ത ചിന്തകൾ - 87

ഏകാന്ത ചിന്തകൾ - 87 സ്നേഹത്തിന്റെ മഹത്വം നന്മകളിൽ നല്ലതത്രേ സ്നേഹത്തിന് പരിമിതിയില്ല, നൽ‌കുമ്പോൾ മാത്രമേ അതിന് മഹത്വമാകുവാൻ കഴിയൂ. പക്ഷികൾ പാട്ടായി പകരുന്നു, മുഴുവൻ ലോകത്തിന് സ്നേഹം, പുഷ്പങ്ങൾ സുഗന്ധം ചൊരിയുന്നു, സ്വന്തം ഉള്ളം മറന്നപോലെ സ്നേഹം തന്നാൽ മടങ്ങിവരും, മരണമേന്താ മഹത്വമെന്നോ? നന്മയുടെ വഴികളിലൂടേ നമുക്കൊരുമിച്ച് നടക്കാം വീണ്ടും! ജീ ആർ കവിയൂർ 28 02 2025

അനന്തനാദം

അനന്തനാദം ആദിയുഷസ്സിൽ, അനാദിയൂഷസ്സിൽ, ഉണർന്നൊരു നാദം, അകാര ഉകാര  മകാരമാം പ്രണവം. ഏകതയാകുന്നു, അഖിലം ബ്രഹ്മമയം, അനന്തമായൊരു സ്പന്ദനം, അസിമിതമായ പ്രകാശം. ചിന്തകളാകുന്നു, ലോകങ്ങൾ സൃഷ്ടിച്ചു, ജീവൻ നിറഞ്ഞിടും, നന്മയാകുന്ന വചനങ്ങൾ. സത്യസാന്ദ്രമായ്, സ്നേഹമാകുന്ന താളങ്ങൾ, നിത്യതയാകുന്ന ഈ രാഗം, സാർവ്വഭൗമമായ സംഗീതം! ജീ ആർ കവിയൂർ 28 02 2025 

ഏകാന്ത ചിന്തകൾ - 85

ഏകാന്ത ചിന്തകൾ - 85 തെറ്റിധാരണ തെറ്റായി ഓർത്തതുമാത്രം കൊണ്ട് തകർന്നുപോകും മനസ്സിൻ സ്വപ്നം, നിറം മങ്ങിയോരു ചിന്തകളിൽ നിത്യം കുരുങ്ങി വേദനിക്കും. ഒരു വാക്ക് തെറ്റിയായി തോന്നുകിൽ ഉള്ളം കരിയുകയും കത്തുകയും, നിസ്സാരമെന്നു തോന്നിയതും മഞ്ഞ് പോലെ ഉരുകുമെന്നില്ല. സത്യമറിഞ്ഞാൽ മനസ്സു ശാന്തം, തീരും കിനാവുകൾ, കണ്ണ് തുറന്ന് ഒരു വഴിയിലൂടേ നമുക്കൊരുമിച്ചുള്ള യാത്ര വീണ്ടും! ജീ ആർ കവിയൂർ 28 02 2025

ഏകാന്ത ചിന്തകൾ - 86

ഏകാന്ത ചിന്തകൾ  - 86 നമ്മളെ ആരും അറിയാതെ… ജനിച്ചപ്പോൾ മുഴുവൻ കണ്ടു, മരിച്ചപ്പോൾ ലോകം വിങ്ങി, പക്ഷേ ജീവിച്ച നാളുകളിലെ നമ്മെ ആരൊക്കെയാണറിയുന്നത്? നമുക്ക് ഉള്ളിലെ ദുഃഖം പോലെ കാറ്റിന് പോലും അറിയില്ല, ചിരിച്ചെങ്കിലും കണ്ണുനിറഞ്ഞു നമ്മെ ആരെങ്കിലും കണുമോ? നേരം മാറും, ലോകം മാറും, നാം ആരെന്നോർത്ത് ആരുമോ? അവസാനം നിഴലായ് നാം ജീവിതത്തിൻ വഴികൾ താണ്ടും! ജീ ആർ കവിയൂർ 28  02 2025

"അപരിചിത സ്വപ്നം എന്നിൽ"

"അപരിചിത സ്വപ്നം എന്നിൽ"  ചന്തനവാതിൽ കാത്തിരിപ്പൂ ഒരു മന്ദാകിനി തീരത്തെ മിഴിയിലൊളിപ്പിച്ചു സ്വപ്നങ്ങൾ നിറമെത്തുന്ന നേരത്തേ ഒരു പരിചയമോ നിഴലിൽ? ഒരു മൃദുസ്പർശം കാറ്റിൽ? വിരഹം നിറയുമീ വഴികൾ സ്വരഭാവമേകും ഗാനത്തിൽ മൗനം തുളുമ്പും മനസ്സിലൊരു മധുരം ചിന്തവിരിഞ്ഞാലോ? അണയാതെ മിഴികളിലൊരു ദീപ്തി തീർക്കുന്നോ ആരോ? ജീ ആർ കവിയൂർ 27 02 2025 

നിഴലുകൾ സ്നേഹമായ് മാറി (ലളിത ഗാനം)

നിഴലുകൾ സ്നേഹമായ് മാറി  (ലളിത ഗാനം) രാവും പകലും ഇണ ചേരും സന്ധ്യാമാനം ഇരുളും പുഞ്ചിരി പൊഴിച്ചുകൊണ്ട് നിലാചന്ദ്രൻ വരവറിയിക്കുമ്പോൾ നിഴലുകൾ ചേർന്ന് ലയിക്കും കാറ്റ് സ്നേഹിച്ചയകലും നേരം മിഴികളിൽ സ്വപ്നങ്ങൾ വിരിയും ഹൃദയതാളങ്ങൾ ചൂടോടെ ചേരും ചുണ്ടുകൾ മൗനമായ് നിലകൊള്ളുമ്പോൾ നിഴലുകൾ സ്നേഹമായി തീരും അനുരാഗം പുതുമഴപെയ്യും മനസ്സ് മധുരമോഹങ്ങൾ തീർക്കും ജീ ആർ കവിയൂർ 27 02 2025

ഏകാന്ത ചിന്തകൾ - 84

ഏകാന്ത ചിന്തകൾ - 84 ഒരിക്കലും നിനച്ചിടരുത്, ഒരുവൻ തീർത്തു ചെറുതെന്ന്, കാലം കൈവെക്കുമപ്പോൾ, വജ്രം തിളങ്ങും മണമോടെ. നിഴലിനേക്കാൾ ഇരുണ്ടിട്ടും, നാളെയുടെ വെളിച്ചമുണ്ട്, കറുപ്പിൽ പറ്റിയ മണ്ണിനും, മൂല്യങ്ങൾ പൊന്നാകുന്നു. കാറ്റു കടന്നുപോകുമ്പോൾ, വിരിഞ്ഞു പൂക്കും കാട്ടുതീ, നിമിഷങ്ങൾ മാറ്റുമൊരു ദിവസം, കാതിരിപ്പിൻ വിശ്വസിച്ചോരു മനസിൽ. ജീ ആർ കവിയൂർ 27 02 2025

ഏകാന്ത ചിന്തകൾ - 83

ഏകാന്ത ചിന്തകൾ - 83 ജീവിതത്തിന്റെ വെളിച്ചം ഇരുളിലകന്നു മായാത്തോരു സങ്കടമേതും നീളുകയില്ല, പുലരിപോലെ പ്രതീക്ഷകൾക്ക് പോരായ്മ ഇല്ല, തീരുവതുമില്ല. മഴപെയ്താലും മേഘം നീങ്ങി വെയിലൊരുങ്ങും അകന്നീടാൻ, കണ്ണീരൊഴിഞ്ഞ് ചിരിയുലരുമ്പോൾ മനം തെളിയും പുതിയോരാളം. കഠിനമാം യാത്രക്കിടയിൽ പോലും വിശ്രമത്തിനായ് തണൽ തേടി, മനസ്സിലുറപ്പേറുമ്പോഴെല്ലാം ജീവിതം ചിരിക്കും പുതുയൗവനം! ജീ ആർ കവിയൂർ 26 02 2025

ഏകാന്ത ചിന്തകൾ - 82

ഏകാന്ത ചിന്തകൾ  - 82 പ്രശ്നങ്ങളില്ലാത്ത ജീവിതമോ? അത്തരം സ്വപ്നം ആര്ക്കുമില്ലോ! മഴപെയ്തിടുമ്പോൾ മേഘം മാറും, അവസാനിക്കും കനൽവേദന. കാറ്റുപോലെത്തും കഷ്ടതകൾ, കാലം തീർക്കും മറവികൾ, അവയാകരുത് നിനക്കൊരു ഭാരം, സഹനത്തിലുണ്ട് തീർച്ചയായ് ഉജ്ജ്വലം. ഉറച്ച മനസോടെ നീ മുന്നേറുക, നാളെയുണ്ട് ഒരു പുതിയ വെളിച്ചം, കണ്ണീരിൽ നീ ജീവിക്കേണ്ട, സന്തോഷം കാത്തിരിക്കുമ്പോൾ! ജീ ആർ കവിയൂർ 26 02 2025

"നിഴലുകളിൽ തേടിയൊരാകാശം"

"നിഴലുകളിൽ തേടിയൊരാകാശം" ഓർമ്മകൾ നൽകും ഒരായിരം സ്വപ്നങ്ങൾ പ്രണയാർദ്രയായ് വന്നു  വസന്തത്തിൻ ഗന്ധം  മഴയെന്നോ വീണു  മിഴികളിലായ് നിൻ സ്നേഹം വാക്കുകളിലോ മൗനമെല്ലാം നിശ്വാസമായ് മറയുന്നു നിഴലുകളിൽ തേടി ഞാൻ നീ നടന്ന വഴികളിൽ മാത്രം വേദനകൾ എന്നിൽ നിറഞ്ഞു നിൻ വരവിൻ കാത്തിരിപ്പ്  നിശ്ശബ്ദമായ രാത്രികളിൽ നിറം ചേർത്ത് നീരാഴിയാകണം അലറി അടുത്ത് ചുംബിച്ചകലുമോ തീരത്തിനു സമ്മാനമായ് പവിഴവും മുത്തും ജീ ആർ കവിയൂർ 25 02 2025

"നിഴലിൽ വിരിഞ്ഞ പ്രണയം"

"നിഴലിൽ വിരിഞ്ഞ പ്രണയം" കണ്ണാടി കവിളിലെന്തെ സിന്ദുര തിളക്കം പോലെ വാലിട്ടെഴുത്തിയ കണ്ണുകളിൽ  കരിമഷി ചേലുകളാൽ കവിത കണ്ട് തീരും മുമ്പേ ചക്രവാളം  കറുത്തിരുണ്ട് പുഞ്ചിരിയുമായി വന്നുവല്ലോ നിഴൽ വിരിക്കും നിലാവ് അനുരാഗ കനവുമായി തനുവിൽ മന്ദാര പൂക്കളുടെ ഗന്ധം സ്വപ്നം വിരിയുന്നു നിൻ സാന്നിധ്യം നിറങ്ങളായി നീരാടുന്ന നേരം മൊഴിയാതെ മിഴിയുന്നു മാനസം നിശീഥിനിയിൽ ഓർമ്മകളാകി നിറഞ്ഞു നിന്നുയെൻ ഹൃദയതാളം മൗനം തകർത്തു മധുരം പകർന്ന വാക്കില്ലാതെ നീ പറഞ്ഞു പ്രണയം ജീ ആർ കവിയൂർ 25 02 2025

ഏകാന്ത ചിന്തകൾ - 81

ഏകാന്ത ചിന്തകൾ - 81 ചില പാഠങ്ങൾ  ജീവിതം നമ്മെ പല വഴികളിലൂടെ നടത്തുന്നു, കഴിഞ്ഞ ദിവസങ്ങൾ ഓർമ്മകളായി മാറ്റുന്നു. ഒരൊറ്റ പുഞ്ചിരി ചിലപ്പോൾ മതിയാകും, ഒരു തുള്ളി കണ്ണീരും ഹൃദയം തളിർക്കും. സ്നേഹവും ദുഃഖവും കൈകോർത്ത് നടക്കും, വിരഹം ചിലപ്പോൾ ഉള്ളിൽ നോവിക്കും. കാറ്റ് വരുമ്പോൾ അസംഖ്യ ചിന്തകൾ, മഴപെയ്താൽ ഉള്ളിൽ ഗന്ധമുണരും. അനുഭവങ്ങൾ കൊണ്ട് ഹൃദയം കടുക്കുമ്പോൾ, നാളെയെന്ന സ്വപ്നം വഴികാട്ടും. ജീ ആർ കവിയൂർ 25 02 2025

ഏകാന്ത ചിന്തകൾ - 80

ഏകാന്ത ചിന്തകൾ - 80 കാലം മാറുമ്പോൾ കാലം മാറുമ്പോൾ ജീവിതവും മാറും, നീലവാനിൽ പോലും മേഘങ്ങൾ വരും. പുഞ്ചിരിയാലും കണ്ണുനീരാലും, നമ്മുടെ വഴി നമുക്ക് നെടും. കാറ്റ് കടന്നുപോകും കാലംപോലെയേ, നാം പിടികൂടാനാവില്ല അതൊരിക്കലും. ഉണ്ടിരിക്കുമ്പോൾ ഓർമ്മിക്കണം, ഉയർന്നാലും താഴ്ന്നാലും സുഖദുഃഖം. കാലം പഠിപ്പിക്കും പലതും നിനക്ക്, മാറ്റങ്ങൾ തരും പുതിയ പാതകൾ. നമ്മുടെ മനസ്സിൽ ഭയം വേണ്ട, ജീവിതം ഓരോ നാളും ഒരു പുതിയ പഠനം. ജീ ആർ കവിയൂർ 25 02 2025

നിന്നോർമ്മകളുടെ സായാഹ്നം

നിന്നോർമ്മകളുടെ സായാഹ്നം മഴയായി നീ വന്ന നേരം മനസ്സിന്റെ ഒരു പൂക്കാലം. കാറ്റ് പറഞ്ഞുയർന്ന കഥകൾ മിഴികളിൽ ഒരു ചാരുത പൂത്തു. നീലാകാശം തൊട്ടു നോക്കിയ അവളുടെ സ്വപ്ന ഗീതങ്ങൾ. നിഴലായി നീ നീങ്ങിയപ്പോള്‍ ഹൃദയത്തിൽ ഒരു തരംഗം. കാണാതെ നീ പോയെങ്കിലും ഓർമ്മകളിൽ ഒരു മാധുര്യം. താളം തെറ്റിയ മനസ്സിൽ നീ വന്നതുപോൽ തോന്നൽ. ജീ ആർ കവിയൂർ 25 02 2025

വിരഹത്തിന്റെ വസന്തം

വിരഹത്തിന്റെ വസന്തം തണലൊഴിഞ്ഞ പൂമരം തേങ്ങുമൊരു മൈന തേടുന്നു ഇണയുടെ തണുപ്പാർന്ന കൂട്ടിനായ് നിഴലില്ലാതെ പൊഴിഞ്ഞാകാശം മഴയൊഴുകിയൊരു മോഹം തീരവേ പെയ്തീടുമ്പോൾ മിഴികളിലൊന്നിച്ച് നാം പിന്നെ പിണങ്ങുമോ? തിരമാലകളായ് ചുംബനമേകി നിന്റെ ശ്വാസങ്ങൾ തളിരണിയട്ടെ ഓർമകളിൽ വിരിയുമീ വസന്തം നമുക്കായ് പാടുമോ പ്രേമഗീതം? ഒറ്റയായോ ഈ മൈന വീണ്ടുമീ കാറ്റിനോടായ് വിരഹം ചൊല്ലുകയോ? കനലിതാ ഞാൻ മാഞ്ഞൊഴുകുമ്പോൾ നീ തന്നിലൊരു തണലാകിലോ? ജീ ആർ കവിയൂർ 24 02 2025

മേടയിൽ മഠത്തിലെ....

"മേടയിൽ മഠത്തിലെ മേടയിൽ മഠത്തിലെ കുടുംബത്തെ നിത്യം കാക്കും നാഗരാജാവും നാഗയക്ഷിയും, വാഴ്ക വാഴ്ക! നൂറും പാലും നൽകി പൂജിക്കാം ഭക്ത്യാ സർവ്വ ദോഷങ്ങളുമകറ്റി സന്തതി സംരക്ഷിക്കായ്, വാഴ്ക വാഴ്ക! നാഗ ദൈവങ്ങളുടെ അനുഗ്രഹം കൊണ്ടേ കുലം പുണ്യമായ് നാഗയക്ഷി കരുണയോടെ നിലവിളക്കായ് എരിയുന്നു, ഐശ്വര്യം വാഴ്ക വാഴ്ക! തന്ത്രി മന്ത്രം ജപിക്കുന്നു ആശീർവാദ മധുരം ചേർന്നിടുന്നു നിത്യതക്കായ് നഗസ്തുതി പാടും പുള്ളുവ കുടവും  വീണയും നാദം പകരുന്നു നാഗഭഗവാനേ, സ്തുതിയോടെ ഭൂമിയിൽ നീ ദീപ്തമാകുന്നു! മേടയിൽ മഠത്തിലെ കുടുംബത്തെ നിത്യം കാക്കും നാഗരാജാവും നാഗയക്ഷിയും, വാഴ്ക വാഴ്ക! ജീ ആർ കവിയൂർ 23 02 2025

"രാഗാനുരാഗം"

"രാഗാനുരാഗം"  നീ എൻ ഭാവനയിൽ വിരിയും നറു സുഗന്ധം നിറഞ്ഞ പുഷ്പമോ, എൻ മാനസ പൂന്തോപ്പിൽ പുഞ്ചിരിക്കും  വസന്തമോ? അനുരാഗ നിലാവിൻ്റെ നിഴൽ തീർക്കും ഗാനത്തിൻ പല്ലവിയോ, അതോ ഉള്ളിൽ തട്ടും അനുപല്ലവിയോ? അതിൻ മധുരം പകരും, തനിയാവർത്തനം പാടും രാഗമാലികയോ? ഓർമ്മകളിൽ തളിർക്കും ഋതുഭേദ കൽപനകളുടെ മധുരനോവിൻ ഹൃദയതാളം  മൗനത്തിൽ നിന്നും മർമ്മരമായ് ഒഴുകുന്ന സംഗീത വേദികയോ  ഒരുമയാൽ വിടരും മലരുകൾ  സംഗീതമായി വിരിയുന്നുവോ? കാലങ്ങൾ മാറുമ്പോഴും സ്നേഹ ഭാവങ്ങളുടെ അടയാളം തീർക്കും സപ്തസ്വരങ്ങളുടെ  നാദ ധ്വനിയാൽ മാറും നീലാംബരിയോ ബന്ധളുടെ ആഴങ്ങൾ നമ്മെ ഒന്നാക്കുന്നുവോ? ജീ ആർ കവിയൂർ 24 02 2025