Posts

Showing posts from July, 2014

നിന്നെ നിയന്ത്രിക്കാനാകുകിൽ

നിന്നെ നിയന്ത്രിക്കാനാകുകിൽ നീ പോകാത്ത നാടുണ്ടോ കാണാത്ത കനവുണ്ടോ മോഹങ്ങളുടെ കൂത്തരങ്ങു വഴുക്കലുകളിളുടെ എത്ര ലാഖവത്തോടെ ഒഴുകി ചിലപ്പോൾ വിദ്വേഷങ്ങൾ തീർക്കുന്നൊരു മഹാ പ്രഹേളിക ചൂടുല്ലപ്പോൾ തണുവും തണുപ്പുള്ളപ്പോൾ തിരിച്ചും നിമിഷങ്ങൾ കൊണ്ട് സുഖ ദുഃഖങ്ങളാൽ കടലായി തിരയടിച്ചു തീരത്തണഞ്ഞയകലുകയും നനുനനുത്ത രാവുകളിൽ നിമ്നോന്നതങ്ങൾ തേടിപപോകാറില്ലെ ,ഋതുക്കളൊക്കെ അന്യമല്ലെങ്കിലും   അവസാനം പലപല പതനങ്ങളും കദനങ്ങളിലും പെട്ട് കരേറുന്നത് നിന്റെ ഒരു വൈഭവമല്ലൊയല്ലേ.. നിന്നാലാവുമ്പോൾ നീ നിന്നെ തന്നെ കുറ്റം ചുമത്തുകയും സ്വയം പുകഴ്ത്തി ആനന്ദത്തിൽ ആറാടിക്കുകയും യുദ്ധസമാധങ്ങൾ നിൻ സൃഷ്ടി യല്ലോ മർക്കട മുഷ്ടികൾ കാട്ടിയങ്ങു പലപ്പോളും പ്രായങ്ങളുടെ  അതിരുകടന്നു മതിമറക്കുന്നു. നിമിഷങ്ങൾക്കകം വേഷ ഭൂഷാദികൾ മാറാനാകുന്ന നിനക്ക് നിന്നെ കടിഞ്ഞാണിടാൻ കഴിയുകിൽ  നീ  തീർക്കുന്നു സ്വർഗ്ഗ നരഗങ്ങൾ നിന്നെ ജയിച്ചാൽ നേടാമെല്ലാം നിൻ ശക്തി അപാരമല്ലോ അതെ നിന്നെ എല്ലാവരുമറിയുന്ന നീ അല്ലോയെൻ നിയന്ത്രണമില്ലത്ത ''മനസ്സു ''.                   ...

കുറും കവിതകള്‍ 319

കുറും കവിതകള്‍ 319 കാര്‍മേഘ പുതപ്പില്‍  ഓലപ്പീലിക്കിടയിലുടെ  ഒരു അമ്പിളി മുഖം  പതഞ്ഞു പൊന്തുന്ന  ഭക്തിയുടെ ചൂടില്‍.  മനസ്സു ധ്യാനത്തില്‍ ..!! കിതച്ചു പുകതുപ്പി കയറ്റം കയറുന്ന  നിത്യം നഷ്ടത്തിന്‍ കണക്ക് . എത്ര എഴുതിയിട്ടും  മന കണ്ണിൽ തെളിയുന്നില്ല വേദനയുടെ കറുപ്പ്     എത്രവളവുകള്‍ തിരിഞ്ഞു  നിന്‍ അരികിലെത്താന്‍ . നീങ്ങുന്നില്ലല്ലോയീ  ആനവണ്ടി.  ഇനി നാലുനാളെങ്കിലും  പലരും കാണിപ്പയ്യുരിനെ പോലെ  വരാനും വരാതിരികാനും സാധ്യതയെന്ന്    മഞ്ഞിന്‍ തണുപ്പില്‍  കണ്ണോടു ചേര്‍ത്തു ചിലര്‍ . ക്യാമറ കണ്ണിലുടെ ജീവിക്കുന്നു   ഗ്രീഷ്മസായാന്നം ചേക്കേറാനാരുമില്ല    നെഞ്ചിലെ നോവ് പച്ചക്ക് മഞ്ഞയോടു  പുച്ഛം ചെടി ധ്യാനത്തില്‍ 

കുറും കവിതകള്‍ 318

കുറും കവിതകള്‍ 318 ഓരോ വിശ്വാസിയും ആനന്ദത്തേരിലേറി ഈദ്‌ ഗാഹുകളില്‍ നിന്‍ മഹാത്യാഗം കാരുണ്യവാനെ എന്നുമെന്നില്‍ നിറക്കണേ അമ്മവെയിലില്‍ പഞ്ഞിയുണക്കാനിട്ടു . മലനിരയില്‍ മഞ്ഞു.. ആന ചൂരുമണക്കും  വഴിയില്‍ നെഞ്ചിടുപ്പോടെ.. കരിയില അനങ്ങാതെ ഫോട്ടോഗ്രാഫര്‍ ... ഇറയത്തെ ഓടില്‍ തട്ടി ഒഴുകി മിറ്റം കുഴിയുന്നു.  . അമ്മക്ക് പണിയേറി ..!! അല്ലാഹുവിന്‍ കാരുണ്യ മധുരം വഴിനീളെ ഈന്തപനകള്‍ , ഈദ് മുബാറക് ''വൂടൂ'' സ്വീകരിക്കാന്‍ മനം കൊതിച്ചു സ്വയമറിയാന്‍ ആശിര്‍വദിക്കാന്‍ voodoo ഒരു ആഫ്രിക്കന്‍ മതം വരിമുന്നെഴുതാന്‍ അറിയാത്തവര്‍ സര്‍വ്വജ്ഞപീഠത്തിലേറുന്നു. ഒരു നീണ്ടയാത്രയില്‍ ഇടനേരങ്ങളിലേ  മണമുള്ള ചായ. മഞ്ഞിന്‍ കണങ്ങള്‍. നെല്‍പ്പാടം കേള്‍ക്കാത്ത കാല്‍പെരുമാറ്റം . ഒരു ക്രൗഞ്ചം.

കുറം കവിതകള്‍ 317

കുറം കവിതകള്‍ 317 സന്ധ്യ ആ കാര്‍മേഘങ്ങള്‍ മോഷ്ടിച്ചോ കുറച്ച് മധുരനാരകം എലിയുടെ കുതിച്ചോട്ടം മച്ചില്‍ ഓടിന്‍ പലകക്ക്  കുറുകെ. സൂര്യാസ്തമയം .!! പൈപ്പിന്റെ ചുവട്ടിലെ നീണ്ട നിരയില്‍ പ്ലാസ്റ്റിക്‌  കുടങ്ങള്‍ ഉരുകി . അരിയിട്ടു കാത്തിരുന്നു തീകൊളുത്താൻ മറന്നൊരു ഹൈക്കു കവി..!! ഇപ്പോഴും  ശ്രമിക്കുന്നു പാടാന്‍ നിന്റെ പ്രണയത്തിന്റെ സംഗീതം അത്  എന്നുള്ളില്‍ നിറയുന്നു.. ഊദിൻ മണത്താൽ നിൻ സാമിപ്യം   പുതു പെണ്ണാക്കിമാറ്റുന്നുയിന്നും കളിച്ചും കറി വച്ചും മണ്ണ് വാരിയും. ഇന്ന് ജീവിതത്തിൽ ..!! മൈലാഞ്ചിയിട്ട കൈകളില്‍  സ്വപ്‌നങ്ങള്‍ . ചിറകടിച്ചു പറന്നു. വഴിയിലെ കുഴിയില്‍ കാക്ക കുളിക്കുന്നു . വാഹനങ്ങള്‍ ചീറി പാഞ്ഞു . നേര്‍ കാഴ്ചക്കായി മനം മാനം പോലിരുണ്ടു കടലിനക്കരെ സ്വപ്‌നങ്ങള്‍ 

കുറും കവിതകള്‍ 316

കുറും കവിതകള്‍ 316 മണ്ടയകന്നതിന്‍ മേലാപ്പില്‍ മന്ദമാരുതന്റെ വീശലാല്‍ തളര്‍ച്ച തീര്‍ക്കും ദേശാടനം ..!! ശാന്ത തീരത്ത്‌ സന്ധ്യയായിട്ടും കാത്തു നിന്നു. ഏകാന്തതയുടെ ചക്രങ്ങള്‍..!! എന്നിരിക്കിലും ഒരു കുടക്കീഴിലീ പട്ടിയും ഞാനും . ചുവപ്പുകാട്ടിയിട്ടും ദേശാടനപ്പറവകള്‍ ചക്രവാളത്തിലേക്കു മറഞ്ഞു പ്രഭാപൂര്‍വ്വമായ മേഘങ്ങള്‍ - സഞ്ചരിക്കുന്നു വാനമ്പാടിപ്പക്ഷിയുടെ ഭാരമേറും പാട്ടുമായി ...... കാലവര്‍ഷക്കാറ്റുള്ള രാത്രി- ചഞ്ചലമായ തലോടല്‍. അവളുടെ തുലികയും നിറവും !! ദര്‍ഭ മോതിരമൂരിയിട്ടു സമസ്താപരാധം ക്ഷമ പറഞ്ഞു . മുങ്ങി നിവര്‍ന്നു , മനശാന്തി വിരല്‍ മടക്കിലെ കറുപ്പുകള്‍ ഇന്നും ഓര്‍മ്മയില്‍ ഒരു ഗോട്ടി കളി ..!! എള്ളും പൂവും ചന്ദനവും കടലേറ്റുവാങ്ങി മനം ശാന്തം കർക്കിട വാവട തിന്നാൻ അടങ്ങാത്ത ആഗ്രഹം. ഓർമ്മകൾ പിന്നോട്ട് വലിക്കുന്നു തര്‍പ്പണമൊരുര്‍പ്പണം സമര്‍പ്പണം . തവ സ്മരണം പുണ്യം ..!! ഉന്നതങ്ങളിലെ ദൈവത്തിനു വിശപ്പും ദാഹവുമില്ലേ ? മനുഷ്യന് സമാധാനവുമില്ല !! അസൂയ എന്നതുയില്ലായിരുന്നെങ്കിൽ   ഇന്ന് കലാരുപങ്ങളൊന്നുമിന്നു ഉണ്ടാവുമായിരുന്നോ !!   

"മനദൃശ്യം "

"മനദൃശ്യം " എനിക്കറിയാം ഞാന്‍ ആരാരെന്നു ഉള്ളിലെ ഞാന്‍ ചിത്രം തീര്‍ക്കുന്നു എന്‍ ലോകത്തെ ഉള്ളിലായി രമിക്കുന്നു സ്വയം ചിന്തകളാല്‍ ഉള്ളിന്റെ ഉള്ളില്‍ നീന്തുന്നു എന്‍ ലോകത്ത് ഉളില്ലിന്റെ ഉള്ളില്‍ നിശ്വസിക്കുന്നു അകത്തളങ്ങളില്‍ ഏറെ ആശ്വാസം മഥിക്കുന്നു ചിന്തകളാല്‍ അമൃതം തീര്‍ക്കുന്നു ജീവിക്കുന്നു എന്റെ ഗുഹകളില്‍ ഉള്ളിന്റെ ഉള്ളില്‍ ഒരിക്കലും ഞാന്‍ പറയുകയില്ല നിന്റെ ലോകത്തെ നീ മാറ്റണം എനിക്കായിയെന്നു ഇല്ല ഞാന്‍ ഒരിക്കലും അവകാശമുന്നയിക്കുന്നില്ല നീ തെറ്റാണെന്നും ഞാന്‍ ശരി എന്നും എനിക്കറിയാമിതു നമ്മുടെ ലോകം എല്ലാം കൊണ്ടും നെയ്യുതു ഉണ്ടാക്കിയത് നിന്‍ നിറങ്ങളാല്‍ എന്റെ വര്‍ണ്ണങ്ങളാല്‍ നമ്മുടെ ചിത്രം ഇത് ഒരു അതുല്യമായ മനോഹരമായ ലോകമാണ് നാം ജീവിക്കുന്നത്..!!

എന്റെ പുലമ്പലുകള്‍ 22

എന്റെ പുലമ്പലുകള്‍ 22 പ്രണയത്തിന്‍ ഭാഗ്യത്തെ ആരും അറിയുന്നില്ല മരിക്കാന്‍ തന്നെ തയ്യാര്‍ ആണ് പ്രണയിതാക്കള്‍ ലോകം കാണട്ടെ ഈ തമാശകളൊക്കെ എന്നിട്ട് പറയട്ടെ എരിഞ്ഞടങ്ങട്ടെ ഈയാം പാറ്റകളെ പോലെ പ്രണയ തീയില്‍ ഓര്‍മ്മക്കളില്‍ നിന്‍ കണ്ണിണകള്‍ നിറക്കുന്നു ആരോ ഓരോ ശ്വാസത്തിനൊപ്പം നിന്നെ ഓര്‍മ്മിക്കുന്നു ആരോ മരണം സത്യമാണ് ഒഴിയാക്കാനാവില്ല എന്നാല്‍ നിന്റെ വിരഹത്തില്‍ എന്നും മരിക്കുന്നു ചിലര്‍ ഏതൊക്കെ എന്തൊക്കെ നിന്റെ പേരില്‍ എഴുതും ഹൃദയമേ എന്നോ ജീവനെ എന്നോ നിന്റെ മനോഹര നയനങ്ങളില്‍ നിന്നും കണ്ണുനീര്‍ കട്ടെടുത്തു ഞാന്‍ എഴുതട്ടെ എന്റെ സന്തോഷങ്ങളൊക്കെ നിന്റെ പേരില്‍

ആമരമീമരം- കര്‍ക്കട ചിന്തകള്‍

ആമരമീമരം- കര്‍ക്കട ചിന്തകള്‍ കൈകേയിക്കുവരം രണ്ടു കിട്ടിയില്ലായിരുന്നെങ്കില്‍ മന്ഥര കാതില്‍ മെല്ലെ മന്ത്രണം നടത്തിയില്ലായിരുന്നെങ്കില്‍ കൃഷ്ണമൃഗത്തില്‍ ആകൃഷ്ടയായ സീത ലക്ഷ്മണ രേഖ കടന്നില്ലായിരുന്നുയെങ്കില്‍ രാമ പാദ സ്പര്‍ശനത്താല്‍ ശിലയാം അഹല്യക്ക്‌ മോക്ഷം സാധ്യമോ രാമ ഭക്തയാം ശബരിക്കു മോക്ഷമത് ലഭിക്കുമായിരുന്നോ കാമാതുരയായ ശൂര്‍പ്പണഖ ലക്ഷമണനാല്‍ നാസ കുജങ്ങള്‍ പരിചേദം നടത്തിയിരുന്നില്ലായെങ്കില്‍ സുഗ്രീവരാഘവ സഖ്യം നടന്നില്ലായിരുന്നെങ്കില്‍ താര മോചിത ആകുമായിരുന്നോ ലങ്ക ചാടി കടക്കുമ്പോള്‍ സുരശയെ ഹനുമാന്‍ തോല്‍പ്പിച്ചിലായിരുന്നെങ്കില്‍ മണ്ഡോദരിയുടെ സത് വാക്കുകള്‍ രാവണന്‍ കേട്ടിരുന്നെങ്കില്‍ ജനപവാദ കഥകള്‍ കേട്ട് രാമന്‍ സീതയെ അഗ്നിസാക്ഷിയാക്കിയില്ലായിരുന്നെങ്കില്‍ അശ്വമേധത്താല്‍ ലവകുശന്മാര്‍ അശ്വത്തെ ബന്ധിച്ചില്ലായിരുങ്കില്‍ ഇന്നുയി  രാമായണകഥ ഉണ്ടാവുമായിരുന്നോ ഞാനുമിതു  എഴുതി താങ്കള്‍ വായിക്കുമായിരുന്നോ?!!

കുറും കവിതകള്‍ 315

കുറും കവിതകള്‍ 315 നീ തന്നയീ ജീവിതമെന്ന ''സക്കാത്തിനായി ഷുക്‌റന്‍ '' !! എത്ര കാതങ്ങൾ താണ്ടിയിട്ടും നിൻ ഓർമ്മകളെന്നെ നയിക്കുന്നു ..!! ഒരുവാക്കിന്‍ മറു വാക്കു തേടി മൗനമായി പ്രണയം .!! നിണമൊഴുകിയ തീരങ്ങളിലുടെ കരകവിഞ്ഞു. ഭാരതപ്പുഴയാമെന്‍ മനം ...!! കുരങ്ങന്റെ കയ്യിൽ ക്യാമറ കിട്ടിയാൽ പഴയ പൂമാല ,അത്രതന്നെ ഇടനാഴികളില്‍ നാലു രണ്ടായി. എവിടെ നീ പ്രണയമേ ..!! പണമേ നിന്നെ കാത്തു പണിയെടുക്കുന്നോപ്പം. മണിമണിയായി വിരിയുന്നു കവിത അകിട് തേടി വിശപ്പ്‌ ചുറ്റുന്നു ഓമനത്തം

കുറും കവിതകള്‍ 314

കുറും കവിതകള്‍ 314 എന്നും കാത്തിരുന്നു നീവിരിയും സമയത്ത് കിട്ടും കത്തിനായി പ്രണയമേ !! കവിതയവളും ഭാവനയും പ്രതിഭയും കുടെ ഉണ്ടന്ന് കണ്ടു സബിതയവള്‍ക്ക് ദേഷ്യം സൂക്ഷിക്കുക !!ഒളിച്ചിരിക്കും കൂര്‍ത്ത മുനയുടയാത്ത കണ്ണുകള്‍ ചുറ്റും ശലഭങ്ങളെ !! ചുംബിച്ചുണര്‍ത്തി മഞ്ഞു കണം പോല്‍ നീ എങ്ങകന്നു പ്രണയമേ ..!! നീറി പുകയുന്നു മനസ്സാകെ, നീ അകലേയല്ലോ , പ്രണയമേ!! പുലരിയും സന്ധ്യയും പുണര്‍ന്നു നിന്നോര്‍മ്മ പരിഭവിക്കല്ലേ പ്രണയമേ ..!! കാറ്റില്‍ നിന്‍ മണം നാം വന്നു പോയ നാളുകള്‍ ആ ചാരു ബെഞ്ചും ഓര്‍ക്കുന്നുണ്ടാവും .. കാറ്റിനോടും മഴയോടും പുല്‍ക്കൊടി തുമ്പിനു പറയാന്‍ കഴിയാത്തതെന്തേ ..... മുല്ലപ്പൂമണം ഓര്‍മ്മയില്‍ നീ പ്രണയമേ .....

കുറും കവിതകള്‍ 313

കുറും കവിതകള്‍ 313 നോവിൻ കണ്ണുനീർ, യുദ്ധക്കൊതി. ശ്‌മശാനഭൂമിയില്‍ മാലാഖച്ചിറകുമായി . ഒരു വെള്ള ശലഭം.. താരകങ്ങള്‍ വഴിത്താരകള്‍... എന്നും ഉതകുന്നു യാത്രക്കായി..!! വിളവുതിന്നുന്നവര്‍ അറിയുന്നില്ലല്ലോ?.. വയലിന്റെയും വലലന്റെയും ദുഃഖം ..!! ഒറ്റക്കൊരു തുരുത്തിലാണെങ്കിലും. സുഖദുഃഖങ്ങള്‍ പറയാതെ വയ്യ..!! ജീവിതപ്പോരിനിറങ്ങി പുള്ളുവത്തികള്‍. സര്‍പ്പദോഷം അകലട്ടെ പ്രണയത്തിനു നിറമെന്നോന്നില്ല മനസ്സല്ലേ വേണ്ടു ... ജീവിതമെന്ന കിനാവള്ളി പടര്‍ത്തുന്നു നിലനിര്‍പ്പിന്‍ മോഹങ്ങളേ ഉണര്‍ത്തി നിര്‍ത്തുന്നു ശോഷിച്ച ചില്ലകളില്‍ നിന്‍ പ്രണയം ഒടുക്കല്ലേ. ഗ്രീഷമകന്നു വസന്തം വരുമല്ലോ ?!! ചിറകിന്‍ തലോടാലോ ചുംബിച്ചു ചുവന്നതോ ? നാണമെന്തേ നീയും പ്രണയത്തിലോ ?!!

കുറും കവിതകള്‍ 312

കുറും കവിതകള്‍ 312 എത്രയോ രാവുകള്‍ കണ്ചിമ്മാതെ കല്ലിനെ ശില്‍പ്പി  അനന്തശായിയാക്കി കളിമണ്ണില്‍ തീര്‍ത്തൊരു ശില്പ ചാതുരി കണ്ടിട്ട് മൗനത്തിന്‍ ഭാഷയാല്‍ നന്ദി പറഞ്ഞു . രാവേറെ ചെന്നിട്ടും രാക്കുയിൽ പാടിയിട്ടും അവന്റെ വരവൊന്നും കണ്ടില്ല . നാലും കൂട്ടി മുറുക്കി അല്‍പ്പം പരദുഷണം. ജീവിത തണലില്‍ ..!! റോഡ്‌ എല്ലാം തോടായി തോടല്ലാം റോഡും വികസ്വനം മാത്രം ഭീമനാല്‍ ശാപം പേറുന്നവര്‍ കാഴ്ചകളെറുന്നു പ്രണയത്തിന്‍ കര്‍ക്കട വാവടുക്കുന്നല്ലോ..!! രാമമനം കേണു നീര്‍ പൊഴിച്ചു മാനവും . അമ്മുമ്മ കണ്ണുകള്‍ നിറഞ്ഞു .. നാട്ടിലേക്കു പോകുമ്പോള്‍  നിറഞ്ഞിരുന്നു ബാഗും പേഴ്സും . തിരികെ വരുമ്പോള്‍ നിറഞ്ഞു കണ്ണും മനസ്സും മുല്ലവള്ളിയും മാനും സഖികളും നോക്കി നിന്നു. മുള്ളു കൊള്ളൂന്ന വിരഹവേദന.. നീര്‍തടങ്ങളില്‍  മുഖം നോക്കി നടന്നു. വേഗതകുറഞ്ഞു കാലവര്‍ഷത്തിന്റെയും..!!

കുറും കവിതകള്‍ 311

കുറും കവിതകള്‍ 311 ഓര്‍മ്മകള്‍ കയറിയിറങ്ങിയ. സ്വപ്നലോകത്തിലേക്കുള്ള പടവുകള്‍. കയറാറില്ല ഇന്നാരുമി സഹാസത്തെ . സ്വപ്‌നങ്ങള്‍ പടികടന്നു കൂരകുട്ടുന്നു നീലാകാശ ചുവട്ടില്‍ . നീകുടെ ഉണ്ടെങ്കില്‍, ഒന്നുനൊന്തു മനം . വിശപ്പ്‌ ഇടനാഴികളില്‍ മൗന സഞ്ചാരം നടത്തുന്നു . ഓര്‍മ്മകള്‍ക്ക് ഇപ്പോഴും ഓണം . പ്രകൃതിക്കൊപ്പം നൃത്തം വെക്കുന്നു ഒരു കുഞ്ഞു തുമ്പി. നിഴല്‍ കാഴ്ചകളില്‍ ജീവിതം  തുഴഞ്ഞകന്നു . നഗരത്തിന്‍ മുഖത്തിനു  സ്വാര്‍ത്ഥത..!! പ്രതാപങ്ങള്‍ ഏകിയകന്ന നടുമുറ്റ ചിന്തകള്‍. മൗന സാക്ഷി തുളസിതറ. പാടവരമ്പത്തു പാറി നടന്ന ശലഭ ശോഭ . കുളര്‍മ്മയെന്നും  കണ്ണുകള്‍ക്ക്‌ .. ഓടിയകന്ന ബാല്യത്തിന്‍ മോഹമുറങ്ങും കളിമുറ്റം ഓര്‍മ്മകളിലെന്നും  നെല്ലിക്ക... ചെമ്മണ്‍ പാതതാണ്ടി ചങ്ങാതിചിരികളുമയി വയൽകടന്നു. കുസൃതി പള്ളിക്കുട മുറ്റത്തു ..!! സന്ധ്യാംബര ശോഭമങ്ങി റാന്തലില്‍ രാത്രി തെളിയുന്നു മനം കുടിലിലേക്കു യാത്രയായി സൂര്യന്‍  കടവത്തു ആല്‍മരം മുടിയഴിച്ചിട്ട് ചേക്കേറും പറവകളെ കാത്തുനിന്നു...

കുറും കവിതകൾ 310

കുറും കവിതകൾ 310 മനംനൊന്തു പ്രാര്‍ത്ഥിച്ചു അവളുമൊരു കുന്നി- കുരുവായി മാറി ഇറയത്തെ മഴക്കൊപ്പം അമ്മരാമായണം വായിച്ചു കേട്ട് മനപ്പാടമാക്കിചീവിടും തവളകളും ഉഷ്ണിക്കും പകലില്‍ സമാന്തരങ്ങളിലുടെ ജീവിത പാത തേടി കയര്‍ക്കുന്നു ശലഭം മൗനത്തിന്‍ ഭാഷയാല്‍ തേനിന്‍ മധുരം കുറഞ്ഞുയെന്നു തണല്‍ വഴി വിരിച്ചു മരങ്ങള്‍ ഉഷ്മളത പകര്‍ന്നു നിസ്വാര്‍ത്ഥ കര്‍മ്മാനുഷ്ടാനം . ആണിയേറ്റും വേദനകള്‍ക്ക് തണലേകിയൊരാല്‍ മരം രാവിന്‍റെ മാറില്‍ വിശപ്പകറ്റാനൊരു തട്ടുകട വെളിച്ചമാശ്വാസം എള്ളിന്‍ കറുപ്പും ചന്ദനത്തിന്‍റെ മണവും തുളുമ്പി മനം കണ്ണിലുടെ അന്യന്റെ ദുഖത്തിന്‍ വിഴുപ്പു ചുമന്നു . അമ്പലമുറ്റത്തോരരയാല്‍. പാവം ദൈവത്താര് മഴയില്‍ കുളിച്ചു കുടക്കീഴില്‍ നിറം മങ്ങി.. ..

കുറും കവിതകൾ 309

കുറും കവിതകൾ 309 തമ്മില്‍ പറഞ്ഞു പിരിയുന്നു അടുത്ത വര്‍ഷം കാണാമെന്നു പ്രതീക്ഷകളല്ലോ ജീവിതം നീ കരഞ്ഞു പ്രളയം സ്കൂളുകള്‍ക്കു അവധി കാത്തിരിപ്പിന്‍ കണ്ണു കഴച്ചു അവള്‍ മാത്രമെന്തേ ചെക്കെറിയില്ല ചുമടുകളെറുന്നു മഞ്ഞുവീഴുന്നവഴി അവസാനിക്കാത്ത ചിന്ത അവസാന വണ്ടിയും പോയി നീ മാത്രമെന്തേ വന്നതില്ല കണ്ണുകളില്‍ വിരഹത്തിന്‍ പരിഭവം അന്തിയോളമെത്തി ജീവിത ചിന്തകള്‍ കരിയിലകളെ മെതിച്ചു മുന്നോട്ടു ...!! മുനമ്പോളമെത്തി ജീവിത വഴിയറിയാതെ അനന്തത മുന്നില്‍ ...... വിരലുകള്‍ നോവുംവരെ തംബുരു മീട്ടിയവനെന്‍ ഓര്‍മ്മയില്‍ നിന്നും മായുന്നില്ല ഉദിച്ചു അസ്തമയിക്കുന്നു ഓര്‍മ്മകളുടെ പ്രഭാപൂരം. പിന്നിട്ട നാളുകളുടെ വിശുദ്ധി ...!!

കുറും കവിതകൾ 308

കുറും കവിതകൾ 308 നാളെയീ വേഷപ്പകര്‍ച്ച നെഞ്ചിലെറ്റണമ്മല്ലോ?. വേണമല്‍പ്പം അമ്മയുടെ അനുഗ്രഹം.!! എല്ലാം ത്വജിച്ചു മറന്നു ഇരിക്കുന്നു . പരമാനന്ദമെന്നത് അവര്‍ക്കല്ലേയറിവു ?!! സൌരയുഥപഥത്തില്‍ നിറയാതെ ചിന്തകള്‍. മിഴിനട്ടു ഒരു ഹൈക്കു കവി..!! വന്നു വന്നിന്നില്ല ഒരല്‍പം കടലാസുപോലും കളയുന്നില്ല കവിയെന്ന മനുഷ്യന്‍ പ്രണയമേ നീ കൊരുത്ത ചരടിൽ ഇരുവരും ഒരു താലിയിൽ ബന്ധിതരായി, ഏകത്വം. . നിന്നിലലിഞ്ഞ് ഒരു മഴനീർക്കണമായി പുൽകൊടിയിലഭയം..!! ഗായത്രി മന്ത്രജപം മനസ്സിൻ വിഴുപ്പലക്കൽ. വസ്ത്രാഞ്ചല വിശുദ്ധി തീർക്കുന്നു..!! കാഷായത്തിൻ ഉള്ളിൽ ഏകാന്ത ബിന്ദു തേടി. ഒടുങ്ങാത്ത പ്രയാണം പ്രകാശമേ നീ ഒഴുകിനിത്യം തിരിക്കുന്നുയീ  ജീവിതചക്രം..!! വഞ്ചനയില്ലാതെയാ പുഞ്ചിരിയിലൊതുങ്ങുന്നു അവസാനമായി മുഴക്കം  ,  ''ഹേ രാം ''!! 

ഇന്നിന്‍ കവിത

ഇന്നിന്‍ കവിത   ''ക'' യുമില്ലാ  വിതയുമില്ല  കളകളേറെ  എല്ലാവരും  കാമിക്കുന്നവളെ  പീഡനത്തിന്‍ മുനമ്പില്‍  പറയാന്‍ വിഷയമേറെയില്ല പ്രണയം നിറക്കുമശ്ലീലവും താന്‍ കൊയിമ്മകള്‍ക്കു മുന്‍തുക്കവും കല്ലെറിഞ്ഞു രസിക്കുന്നു ചിലര്‍ കവന നൊമ്പരമറിയാതെ കാളിദാസനുമാശാനും ഉള്ളറിയാതെഉള്ളൂരാവാനും ചങ്കുതകരാതെ വാഴക്കുല വെട്ടനോരുങ്ങുന്നു തീപ്പെടാതെ തീക്കുനിയും അയ്യോയെന്നറിയാത്തവര്‍ എ അയ്യപ്പനാവാന്‍ കൊതിക്കുന്നു അക്ഷരങ്ങളറിയാതെ കപിയുടെ പിന്‍മുറക്കാരനാം കവിയൂരുകാരനും മണല്‍ വാരി ഒട്ടിയകവിള്‍ ഉന്തിയ എല്ലുമായി പേറ്റുനോവറിയാതെ ചാപ്പിള്ളപിറവികൾ ഇന്നിന്റെ കവിത

നോവുന്നു വല്ലോ ...?!!

നോവുന്നു വല്ലോ ...?!! താരാട്ടു പാടുവാനമ്മയില്ല താലോലമാട്ടാൻ അച്ഛനില്ല താങ്ങി തണലേകാൻ ആരുമില്ല തലങ്ങും വിലങ്ങും നോവുകൾ മാത്രം കർണ്ണ കടോര ശബ്ദങ്ങളെങ്ങും കറങ്ങി നടക്കുന്നു ലോഹ പറവകൾ കാരുണ്യമെന്നതൊട്ടുമില്ല കരഞ്ഞു നിറയുന്ന കണ്ണുകളിൽ വിശപ്പകറ്റാൻ വെടിമരുന്നിൻ വിഷമിപ്പിക്കും ഗന്ധമാത്രം വാചാലരാകും ക്യാമറകണ്ണുകൾ വാതോരാതെ തുപ്പൽ പെയ്യിക്കുമ്പോൾ മണ്ണിൻ നിറമൊക്കെ മാറിമറഞ്ഞു മണക്കുന്നു ചോരയെങ്ങും മതവും ജാതിയും മതികെട്ടുയാടുന്നു മനുഷ്യത്വം  മരുന്നിനു പോലുമില്ല. കരുണാ മയനെ നീയിതോന്നും കാണാതെയിരിക്കുന്നതെങ്ങനെ കണ്ണടച്ചു ചിരിക്കുന്നതെന്തേ അയ്യോ ?. കലികാലമായതിനാലൊ ...?!!

കുറും കവിതകൾ 307

കുറും കവിതകൾ 307 കെട്ടിമെയുന്നു പുര നൊമ്പര കണ്ണുനീര്‍ പൊഴിക്കും മഴയില്‍ നിന്നും മോചനത്തിനായി സ്വയം കണ്ണാടിയില്‍ നോക്കി രസിക്കും ഒരു ഏകാന്ത മനം.... സ്വയം കണ്ണാടിയില്‍ നോക്കി രസിക്കുമൊരു വിരഹിണിയവള്‍ നിറയുന്ന കണ്ണുകള്‍ സ്നേഹത്തിനായി ത്രസിക്കുമമ്മ മനങ്ങള്‍ ഒരുനേരം സ്നേഹം വിളമ്പും  അന്നത്തിനു സ്വാദ്. വൃദ്ധസദനത്തിന്‍  സന്തോഷം... ചെമ്പകം പൂത്തു നൊമ്പരമറിയാതെ . തെയ്യംതിറകള്‍ യാത്രയായി ...!! ഉറഞ്ഞു തുള്ളുന്നു വിളക്കിന്‍മുന്നില്‍ ഒന്നങ്ങു പോയി കണ്ടിരുന്നെങ്കില്‍. മന്സ്സിലെ പ്രവാസമോഹങ്ങള്‍ . മാറില്‍ രണ്ടു കണ്ണന്‍ ചിരട്ടയും മറ്റു പലതും ഉണ്ടെങ്കില്‍ .....?!! കാടുമെടും കാട്ടാറും കടന്നു വരുന്നൊരു മന്ത്രത്താരു. മനം നിറക്കുന്നു.!! സൂര്യനൊപ്പം യാത്ര തുള്ളി വെളിവാക്കി . മടങ്ങുന്നു അസ്തമയം ..!!

കുറും കവിതകൾ 306

കുറും കവിതകൾ 306 തുഴയാല്‍ ഓളംതീര്‍ക്കുന്നു ജീവിത സമകേന്ദ്ര ചക്രങ്ങള്‍ നന്മ നിറഞ്ഞ കൈകള്‍ കൊടുക്കും ''സ്നേഹ സാരമി ഉഴിയില്‍ '' ഇല്ല പിള്ളമനസ്സില്‍ കള്ളമല്‍പ്പവും . അവരല്ലോ ദൈവജ്ഞര്‍...!! തലച്ചുമടായികൊണ്ട് നടന്ന കച്ചവടങ്ങളിന്നു അത്യുന്നതങ്ങളില്‍. ദൈവത്തിനു മഹത്വം ... ഒരുനേരം ഉണ്ണാന്‍ ഇല്ലാത്തവനു കൊടുക്കുക പ്രസാദമായി ... എത്ര വീര്‍പ്പു മുട്ടുന്നുണ്ടാവും ഭഗവാന് ഈ വിധം പൂജകളാല്‍, മാനവ സേവയല്ലോ മഹത്തരം .... ഏതു ഭാഷയിലെഴുതിയാലും ആ നന്മയുടെ പേരു രണ്ടു വാക്കില്‍ ഒതുങ്ങില്ല . നിഴലുകള്‍ നല്‍കുന്നു ഏറെ പരിവേഷങ്ങള്‍ . പ്രകൃതിയിലെ പാഠ പുസ്തങ്ങളില്‍ നിന്നും ജനസേവനം അധ്വാനിക്കുന്നവരും പാപം ചുമക്കുന്നവരും ഉരുളും ജീവിതത്തിന്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ . തെരുവുതോറും അലയുന്ന നൊമ്പരം  ..

കുറും കവിതകൾ 305

കുറും കവിതകൾ 305 ചായില്യം തീര്‍ക്കുന്നു തെയ്യങ്ങളൊരുക്കുന്നു ജീവിത കളത്തിലോരാനന്ദം സന്ധ്യയുടെ തിരി താഴുമ്പോള്‍ കാറ്റിനും കടലിനും വിശപ്പിന്റെ മുഖം ... സന്ധ്യമയങ്ങി കടല്‍ തിരകളില്‍ തേടുന്നു. ആകുലതയാര്‍ന്ന കവി മനം ..!! ദീപ പ്രഭയിൽ താണ്ഡവനൃത്തം . മനം ഭയഭക്തിയില്‍.. നനഞ്ഞ മരങ്ങളും വഴിയും ഓര്‍മ്മകള്‍ക്ക് ഉഷ്ണം മനസ്സു തേടുന്നു മഴ ..!! നിലാവെട്ടം തലതിരിക്കുന്നു ഒറ്റപ്പെടലുകള്‍..!! കാത്തിരിപ്പു മിഴി പൂട്ടാതെ പകലിന്‍ വരവിനായി മിഥുനങ്ങള്‍ ചിറകൊതുക്കി ..!! . വിരഹം പൊലിഞ്ഞു നീലിമയുടെ നിറങ്ങളില്‍ പ്രണയമേ നീയൊരു  പ്രഹേളിക  ..!! അയാള്‍  ഉറക്കെ പാടി കാടിന്റെ സംഗീതത്തോടൊപ്പം . പ്രണയം പൂത്തുലഞ്ഞു വഴി നീളെ ..!! ഋതുമാതിയി വാനം വിരഹം ഇലകൊഴിയിച്ചു ഏകാന്ത ദുഃഖം കവിത പൊഴിച്ചു ആകാശപൂക്കള്‍ വിടര്‍ന്നു  കൊഴിഞ്ഞു. അവര്‍ അറിഞ്ഞതെയില്ലേ .

കുറും കവിതകൾ 304

കുറും കവിതകൾ 304 ഏകാന്തതകള്‍ തുണുംതുണയാകുന്നു വിരഹിണിയവള്‍ . രാത്രിയുടെ അടിച്ചു വാരിയ ചപ്പ്‌. പുലര്‍കാല മുടല്‍മഞ്ഞു മറക്കുന്നു. കണ്ഠക്ഷോപം നടത്തി വന്ന അധ്യാപകര്‍ക്കുയിന്നു ഊന്നുവടി മിച്ചം... ചൂരലുമായി വന്ന വാദ്ധ്യാര്‍ക്ക് ഊന്നുവടി മിച്ചം മുഖമില്ലാതെ അന്യന്റെ മുഖമൂടിയണിഞ്ഞു എന്തുമെവിടെയും വിളമ്പുന്നു മണ്ടത്തരം . പഞ്ചബാണന്‍ തൊടുത്ത അമ്പിനാല്‍ മോഹിതം . ഉലകമേ മറന്നു  മൈഥുനം. അന്നത്തിനായി പല കച്ചകപടങ്ങള്‍. നടത്തുന്നു ജീവത നാടകം . കൊഴിഞ്ഞ കാലങ്ങളുടെ അടയാളങ്ങള്‍ കോറിയിട്ട നെറ്റിയിലെ ഭാസ്മകുറി... മഴയില്‍ പിറന്നു അഗ്നിപ്രേവശത്തോടെ നൈമിഷികജന്മങ്ങള്‍. കുറ്റിക്കാടിനടുത്തു രണ്ടു ഇണകൊറ്റികള്‍ ചുംബനം കൊണ്ടാകന്നു ... ഞായർ വിഴുപ്പുകള്‍ അലക്കാൻ ഒരുങ്ങി രൂപം കൊള്ളുന്നു കാറ്റ് പുകയാര്‍ന്ന മാനവും പുകയുന്ന മനവും പരിസ്ഥിതികം കുരുതി കളം..

വെള്ളി വെളിച്ചം

വെള്ളി വെളിച്ചം ഇന്നലെ രാത്രി എഴുനേറ്റു ഉറക്കത്തിൽ നിന്നും എന്തോ വെള്ളിതിളക്കം മിന്നിമറഞ്ഞു വെളിയിലെ അന്തകാരം പടര്ന്നു ജാലകത്തിൽ ഉറങ്ങുന്ന ലോകം , നിരയാർന്ന മരങ്ങൾ വഴിത്താര നീണ്ടു ചാര നിറമുള്ള മലകൾ. ഇലകൾ നിറഞ്ഞ വിശാലമായ മൈദാനം , കളകളാരവം പൊഴിക്കും നദി ബെക്കറിയും പലവെഞ്ചന കട , അമ്പല മണിനാവുകള്‍ . എല്ലാം കുളിച്ചുനില്ക്കുന്നു തിളക്കത്തോടെ നിലാവിന്റെ വെള്ളിവെളിച്ചത്തിൽ എല്ലാത്തിനേയും ഞാൻ  എപ്പോഴും സ്നേഹിച്ചിരുന്നു എല്ലാം വസ്തുക്കളും എനിക്ക് ഏറെ പ്രിയകരം ചാഞ്ചാടും വിശാലമാം  വെള്ളിവിരിച്ച കടല്‍   ഞാന്‍ ഇപ്പോള്‍ ഗതിതെറ്റിയ ഒരു നഷ്ടപ്പെട്ട  നാവികന്‍ മിന്നി മിന്നി നില്‍ക്കും വെള്ളി തിരമാലകള്‍ക്കൊപ്പം. എവിടെയോ അകലെ വീട്ടില്‍ നിന്നും ഒഴുകിവരുന്ന തളര്‍ന്ന നേരിയ  ശബ്ദാനമാര്‍ന്ന സംഗീതം മാത്രം എന്നെ ഉണര്‍ത്തുകയും  ഉന്മേഷവാനാക്കുന്നു ആ സ്വരനിദാനം നങ്കൂരമിട്ടപോല്‍ അത് എന്റെ ഉള്ളില്‍ എവിടയോ മുഴങ്ങി വിളിക്കുന്നതുപോള്‍ ആനന്ദം ആ ദൃശ്യമാര്‍ന്ന സൂക്ഷ്മതന്തു എന്നെ തളച്ചിട്ടു ഉണ്‍മയാര്‍ന്ന തീരപ്രദേശത്തു വീണ്ടും ഞാന്‍ ഒറ്റ ....

കുറും കവിതകള്‍ 303

കുറും കവിതകള്‍ 303 മരുന്നില്ല ഒന്നിനും മറക്കാതെ ചെവിയില്‍ നുള്ളുക അസൂയയുടെ ലോകമേ ചങ്ങാത്തം കൂടി പള്ളിക്കുട വഴിയില്‍ തട്ടി തെറിപ്പിച്ചു പോന്നമഴക്കാലം ഇന്നിനുയറിയില്ലല്ലോ ?!! നനഞ്ഞു കിടക്കും വഴി താണ്ടി ഓര്‍മ്മകള്‍ കുളിര്‍ കോരുന്നു. ഒരുമഴക്കാലം.!! . സ്നേഹത്തിന്‍ കുടചൂടി കാത്തു നില്‍പ്പു നീളുന്നു . വഞ്ചിയുടെ വരവും കാത്തു ..!! കുടചൂടിയ വിശപ്പ്‌ തോരാത്ത മഴയത്തും . കണ്ണുകള്‍ ചുണ്ട പൊങ്ങില്‍..!! മഴയിലും മായാതെ മനസ്സില്‍ നിന്നും നൊമ്പരമടക്കി പെയ്യ്തിറങ്ങിയ ചിരി മനസ്സും ചിരിയുമായി എന്നും കൂട്ടായിരുന്നു ഏറെ ചിരിച്ചപ്പോള്‍ ആമത്തില്‍ അഞ്ചിലൊന്നിന്റെ മകന്‍ അഞ്ചിലൊന്നിന്റെ മകളെ തേടി അഞ്ചിലൊന്നും കടന്നു അഞ്ചിലൊന്നു  വളര്‍ന്ന പതനത്തെ അഞ്ചിലൊന്നിനു ഇരയാക്കി

കുറും കവിതകള്‍ 302

കുറും കവിതകള്‍ 302 പെയ്യ്തു ഒഴിഞ്ഞാലും ഉള്ളില്‍ തിങ്ങുന്നു ശോകമാം കാര്‍മേഘങ്ങള്‍. ചുമടുതാങ്ങാന്‍ അത്താണിയില്ലാതെ ജന്മങ്ങള്‍ താണ്ടുന്നു വഴിയോര കാഴ്ച .!! പണിഞ്ഞു പര്‍ണ്ണകുടീരം താഴവര സുന്ദര ശീതളഛായയില്‍ നിന്‍ വരവുമാത്രം കണ്ടില്ല എന്തെ ..?!! അകലണം ഇവിടെ പ്രതിഛായാരൂപങ്ങള്‍. അവനവന്‍ തുരുത്തുക്കള്‍ പണിതു സ്വപ്നത്തിന്‍ കൊട്ടാരം കെട്ടുകള്‍ വസന്തം എന്തെയീ  വഴി വന്നില്ല?!! ഇനിഎന്നാണാവോ മണ്ണു വീഴ്ത്തിയെന്‍ അന്ത്യ കൂദാശ ..!! വിടരാന്‍ വിതുമ്പുന്നു വെളിച്ചത്തിന്‍ കാത്തിരിപ്പു . മേഘ മറയില്‍ സൂര്യന്‍ എന്തിനു ഈ ദുഷ്‌ക്കരപ്രവൃത്തി ഒരു പന്ന ചെടി ചന്ദ്ര പൂ വായിമാറുന്നു കൈവിഷം കൊടുത്തു മയങ്ങി കിടക്കുന്നു . മനം മടുത്തു മൂവരി നുര പതഞ്ഞു കുലുങ്ങി ചിരിച്ചോഴുകും   നിന്നിൽ അനുരക്തരാവാത്തവരുണ്ടോ  ?!! ഓര്‍മ്മകള്‍ ചാരി മറന്നുവെച്ച വള്ളികുടില്‍ കാത്തു കിടന്നു നിന്റെ പൊട്ടിചിരിക്കായി വസന്തം ..!!

കുറും കവിതകള്‍ 301

കുറും കവിതകള്‍ 301 മനസ്സിലില്ല അല്പ്പവും. നിഴലിക്കുന്നുമുഖത്തു . നിഷ്കളങ്ക  ബാല്യമേ ... പ്രണയമേ നിനക്കുണ്ടോ വയസ്സാവുന്നു ഇപ്പോഴും എപ്പോഴും ചെറുപ്പമല്ലേ ...... ഒന്നുമറിയാതെ കരയുന്ന കുഞ്ഞിനു നേര്‍ക്കു വീരത . ഭീകരത സ്വര്‍ഗ്ഗം  നേടുന്നുവോ ?!! കാവല്‍ മാടങ്ങളെറെയെങ്കിലും കടത്തുന്നു വന്മരങ്ങള്‍ കടുകേറി നാടും നഗരവും താണ്ടുന്നു...   ജീവിത നിറങ്ങള്‍ പഠിപ്പിക്കുന്നു ഏറെ കറുപ്പും വെളുപ്പുമായി .. ജീവിതമെന്ന ഭാണ്ഡവും പേറി അനന്തമീ യാത്ര.... മുത്തുമണിയായി മരമഴക്കായിയൊരുങ്ങി മനം ഒരു കല്ലോലിനിയായി എത്രനാളായി വലിക്കുന്നുയീ ജീവിത വണ്ടി ഒറ്റക്ക് ജീവിതമേ നീ എത്ര വേഷമതു കെട്ടിക്കുന്നു വിശപ്പുക്കള്‍ക്കായി ഇരയുമിട്ടു ചുളം കുത്തി ഏറെ നേരം കുളക്കരയില്‍ . ഇന്നുമോര്‍ക്കുന്നു ആ കാലമെത്ര സുന്ദരം കര്‍ക്കിട മാസത്തിന്‍ കഷ്ടങ്ങളകലട്ടെ രാമായട്ടെ മനസ്സില്‍ നിന്നും രാമായണതത്വങ്ങളുടെ വെളിച്ചത്താല്‍ കടവത്തു  നിന്നും കുടവുമേന്തി വന്നപ്പോള്‍ കടക്കണ്ണാല്‍  നോക്കി ഹൃദയത്തിലോളിപ്പിച്ചു ഞാന്‍ നിന്നെ .. ഇല്ലത്തെ ചുമര്‍  ചിത്രം കണ്ടപ്പോള്‍ നിന്നെ എവിട...

ഇനിയെന്ത് ...

ഇനിയെന്ത് ... --------------- ആഹാരങ്ങൾ  കിട്ടാതെ  കുഞ്ഞുങ്ങള്‍. കരച്ചിലടക്കനാവാതെ , അമ്മ  മനസ്സ്. ലഹരി കിട്ടാതെ കൈകള്‍ വിറച്ചു നില്‍ക്കുന്നു പലരും. കമിതാക്കള്‍ പരസ്പരം കാണാനും കേള്‍ക്കാനുമാവാതെ വിഷമിക്കുന്നു. എല്ലാ പണമിടപാടുകളും കച്ചവടങ്ങളുമെന്തിനു ഭരണം തന്നെ സ്തംഭനത്തില്‍ . വാഹനങ്ങള്‍ കൂട്ടിമുട്ടുന്നു ആകാശയാനങ്ങളും ഉപഗ്രഹങ്ങളും ഉപദ്രവമാകുന്നു എങ്ങും വയറസ്സുകള്‍ മാല്‍ വയറുകളും നൃത്ത മാടുന്നു. ടെറാ ടെട്ട് റാ ബയിറ്റുകള്‍ക്കു മസ്തിഷ്കമരണം ലോകമേ നിന്റെ അവസ്ഥയിനിയെന്ത്‌ ?!!!

എന്തൊരു ദുഃഖം ......

എന്തൊരു ദുഃഖം ...... കാലത്ത് പത്ര വാര്‍ത്ത കാണാന്‍ ത്രാണിയില്ലാതെ ആകുന്നു നാമൊക്കെ എങ്ങോട്ടാണ് ഈ ലോകത്തെ നയിക്കുന്നത് വൈകല്യം ഏറിയ മനസ്സോ നിങ്ങള്‍ക്ക് ആരെന്നുയെതെ- ന്നറിയില്ലല്ലോ ജന്മങ്ങളില്ലാതെയാക്കുന്നു ജിന്നിനെ അകറ്റുന്നു ജനന്നത്തില്‍ ഇവര്‍ക്ക് എന്താണാവോ സ്ഥാനം ചോരക്കു ചോര ഇതെന്തു  ധര്‍മ്മം പരസ്പരം സ്പര്‍ദ്ധ നിറഞ്ഞു സ്വാര്‍ത്ഥതക്കായി യുദ്ധം ചെയ്യുന്നു എന്താണ് ആര്‍ക്കും ഒന്നുമില്ലേ പറയാന്‍ സഹതപിക്കുക അല്ലാതെ സഹിക്കുവാനാവുന്നില്ല മാതാ പിതാ ഗുരു ദൈവം ഇത് ഒക്കെ വെറും ചൊല്ലുകള്‍ മാത്രമോ ?!!

സന്നിഹിതനാവാതെ

സന്നിഹിതനാവാതെ രാത്രിയുടെ നിശബ്ദതയെ ഉടച്ചുകൊണ്ട് എന്റെ മൊബൈല്‍ മെല്ലെ പാടി നീയാകുമോ ഒരു നിമിഷം മനസ്സ്‌ മന്ത്രിച്ചു ഞാന്‍ ഒരു അപരിചിതനല്ല വൈകി സംസാരിക്കുവാന്‍ ഏറെ കാത്തിരിപ്പിക്കുമായിരുന്നു നീ വൈകിയാ  വിളികള്‍ക്കായി ഞാന്‍ കാതോര്‍ത്തിരുന്നു എകാന്തയില്‍ . പണ്ട് ഞാന്‍ തെരുവിലെ മൂലയിലെ കടയില്‍നിന്നും വിളിക്കുമ്പോള്‍ നമ്മുടെ ചെറു പങ്കുവെക്കലുകളുടെ മധുവും പുളിയും കയിപ്പും കാതോര്‍ക്കുമായിരുന്നോ അക്ഷമനായ മീറ്ററിന്റെ മുന്നിലിരുന്നു ഉടമയയാള്‍. ഇടക്കിടക്ക് എകസ്സ് ചെഞ്ചുകള്‍ നമ്മുടെ ഇടയില്‍ മൗനം തീര്‍ക്കും വീണ്ടും നമ്മുടെ പ്രണയം പൂത്തുലഞ്ഞു ഏറെ കാലം പിന്നെയും മൃദു സ്പന്തനം പോലെ ആ വിളികള്‍ നീണ്ടു നിന്റെ മറു തലക്കലെ പാട്ട് കേള്‍ക്കാന്‍ വീണ്ടും വിളിക്കാറുണ്ട് ഡിസ് കണക്കറ്റായ നമ്പറിലേക്ക് വീണ്ടും വീണ്ടും അത് എനിക്ക് ഒരു പഴക്കമായി ഇനി നീ എന്നെ വളിച്ചാല്‍ സുഹൃത്തെ നിനക്കുഞാന്‍ ആ നിശബ്ദത അല്‍പ്പം പങ്കുവെക്കാം , നിശബ്ദ മൗനത്തെ കുറിച്ച്‌ നിനക്കെന്തറിയാം നീ എന്റെ സംഗീതം മാത്രമല്ലേ കേട്ടിട്ടുള്ളൂ .....

വിരല്‍ത്തുമ്പിലെ അനുഗ്രഹമവള്‍

വിരല്‍ത്തുമ്പിലെ അനുഗ്രഹമവള്‍ മൗനഗോപുരത്തില്‍ നെറുകയില്‍ ഏകാന്തത ഉടയാത്ത  രാവുകള്‍ കാത്തിരിപ്പുകള്‍ക്കൊരു മധുര നോവു .!! നീളുന്ന നിശബ്ദതകള്‍ നിഴലായി നില്‍ക്കട്ടെ  അവള്‍ മാറാതെ നിദ്രതന്‍ മടിത്തട്ടോളം സുഖദുഃഖളുടെ മേടയില്‍ സ്വപ്ന വര്‍ണ്ണങ്ങള്‍ തീര്‍ക്കും നിലാവായി പടരട്ടെ കണ്ടും കേട്ടും തീരുമുന്പേ അകന്നു എവിടെയോ നീലിമയിലെ അനന്തതയില്‍ ശ്വാസനിശ്വാസങ്ങളില്‍ ഉണര്‍വു നല്‍കട്ടെ പ്രഭാതത്തിന്‍ പൊന്‍കിരണ പുഞ്ചിരിയാല്‍ അകലില്ല എന്നില്‍ പടരട്ടെ അക്ഷര നോവുകളായി അവളെന്‍ സ്വാര്‍ത്ഥത വിശ്വാസ ആശ്വാസമെകും ഔഷധമായി ക്ഷതമില്ലാതെ എന്‍ വിരല്‍തുമ്പിന്‍ അനുഗ്രഹമവള്‍

കുറും കവിതകള്‍ 300

കുറും കവിതകള്‍ 300 അകലെ നിന്നും നീ മീട്ടിയ ഹൃദയ രാഗം എന്നില്‍ അനുരാഗമുണര്‍ത്തി ഉടഞ്ഞ ശംഖും പ്രണയവഞ്ചനയാല്‍ പൊട്ടിയവ ഒട്ടിയാലോട്ടില്ല. അശോകവനികയിലേ വൃക്ഷച്ചുവട്ടില്‍ വിഷാദം രാമായണം വായിക്കണമെന്നമ്മ..!! മഞ്ഞും കുളിരും നിന്‍ ഓര്‍മ്മകളും സ്വപനലോകത്ത് ഒറ്റക്ക് . അസ്തമയ സൂര്യന്റെ രാഗാംശു എന്നെ നിന്‍ ഓര്‍മ്മകളിലേക്ക്  ചേക്കേറ്റുന്നു വിരക്തി കുടുന്നു കഴുത്തില്‍ കിടക്കും രുദ്രാക്ഷത്തിന് .. വെന്ത കളിമണ്ണിന്‍ മണത്തിനോടോപ്പം കാലത്തെ പിന്നിലാക്കുന്ന കുശവന്റെ ഹൃദയവും ഇരുളിന്‍ കയങ്ങളില്‍ മൂകമാം നടപ്പില്‍ കവിതയവള്‍ കൂട്ടുണ്ട് ... കല്‍ മണ്ഡപത്തില്‍ ഏകാന്തതയുടെ നടുവില്‍ ചീവിടുകളുടെ കവിത ചൊല്ലല്‍ ... തീ തിന്ന പകലിനെയകറ്റി ഇരുളിനെ മൊത്തികുടിച്ചു തുള്ളിയുറഞ്ഞടുക്കുന്നു തെയ്യക്കോലം ....

കുറും കവിതകള്‍ 299

കുറും കവിതകള്‍ 299 തട്ടുകടയില്‍ യാത്രാ ക്ഷീണം തീര്‍ക്കും കട്ടന്‍ ചായ ഒരുനനഞ്ഞ സുപ്രഭാതം ... മഞ്ഞളാടി പൂങ്കുല ചാര്‍ത്തി നൂറും പാലും നേദിച്ചുവരുന്നൊരു കാറ്റിന്‍ സുഗന്ധത്തിനു നിന്‍യോര്‍മ്മ തണ്ടുലഞ്ഞു കാറ്റിലാടി മഴമണി മുത്തുക്കള്‍ അടര്‍ന്നു മനം നൊമ്പരം കൊണ്ടു..!! അകിടിന്‍ മധുരം നുണയാന്‍ കൊതിയോടെ അമ്മ ദൈവത്തിന്‍ അരികെ മഴമേഘം കണ്ടു പള്ളിവാസിലിലും വൈദ്യുതി മന്ത്രിക്കും കുളിര്‍ കോരി ചായക്കടയുടെ ചുവരിൽ പുകക്കറയേറ്റ് ബാപ്പുജിയുടെ  നിരാഹാരം. പൊട്ടിവിരിഞ്ഞ ഭിത്തി കണ്ടു നില്‍ക്കുന്നത് കൊണ്ടാവാം മുരടിച്ച മനവുമായി റോസാ ചെടി.... പൊട്ടി പൊളിഞ്ഞ ഭിത്തി മുരടിച്ച മനവുമായി റോസാ ചെടി. വിശന്നു കാത്തിരിക്കുന്നു പ്രാതലുമായി തീന്‍മേശ ഉറക്കം നടിച്ച വയറുകള്‍ക്കായി ..!! പുലര്‍ കാലമഞ്ഞിനെ മഞ്ഞവെളിച്ചത്താല്‍ വകഞ്ഞു മാറ്റി. ദുഷ്ക്കരമാം ജീവിത യാത്ര .

കുറും കവിതകള്‍ 298

കുറും കവിതകള്‍ 298 അവളൊഴുകിയിറങ്ങി മെല്ലെ സംഗീതം. മനസ്സില്‍ നിറഞ്ഞു പ്രണവം . സപ്തവര്‍ണ്ണങ്ങളാല്‍ നിറഞ്ഞു കാഴ്ചയുള്ളില്‍. ഏകം ബ്രഹ്മം.!! കേവലം ധ്യാനം നല്‍കും മുന്ന് വരികളില്‍ ബുദ്ധ ഹൈക്കു നിന്‍ ചരണത്തില്‍ ശരണം തരിക അശരണ- യാമെനിക്ക് ,ബുദ്ധംശരണം ഗച്ചാമി.... മഴയും അവനോടൊപ്പം ദുഖത്തെ പങ്കുവച്ചു പുഷ്പാര്‍ച്ചന കോപം കയ്യില്‍ എടുത്ത കത്തുന്ന കല്‍ക്കരിമറ്റുള്ളവര്‍ക്കു നേര്‍യെറിയുകില്‍ സ്വയമെരിയും.. മറക്കുവാനാവാത്തതു മൂന്ന് സൂര്യന്‍ ,ചന്ദ്രന്‍ ,സത്യം. ബുദ്ധവചനമെന്നറിക . എന്ത് നടന്നു എന്നല്ല നോക്കേണ്ടത് ഇനി നടക്കാനിരിക്കുന്നുയെന്നതാണ്. എന്നു ബുദ്ധഭഗവാന്‍ പറഞ്ഞു . താഴ്വാരങ്ങളില്‍ ഉറങ്ങിയുണര്‍ന്നു . ഭക്തിയുടെ വഴിത്താര .. നഷ്ടമാകുന്നു ജീവിതമി വലിച്ചു തള്ളും പുകയിലുടെ പ്രണയവും ..

കുറും കവിതകള്‍ 297

കുറും കവിതകള്‍ 297 നിന്റെ നിറം കറുപ്പെങ്കിലും എന്റെ നിറം ചുമപ്പും മഞ്ഞയുമാ എന്നിട്ടും എന്നെ വെള്ളാനയെന്നെ വിളിക്കു ജനം പച്ചിലക്കാട്ടില്‍ പൂവ് തേടി ഒരു ശലഭ യാത്ര മനസ്സു ഒപ്പം പറക്കുന്നു.... എരിഞ്ഞടങ്ങും പുകച്ചുരുളാല്‍ ജീവിതം ദുസ്സഹം സ്നേഹമെന്നത് ഇരുകാലിക്ക്‌ മാത്രമല്ല പ്രകൃതിയുടെ നൊമ്പരം ഒരു കുടിയും ഒരു കടിയും പിന്നെ പരദൂഷണവും ഇല്ലെങ്കിലെന്തു കൊളുന്തു നുള്ളല്‍  “എന്റെ ആട് പെറട്ടെ , അപ്പൊ കാണാം”. ഇമ്മിണി ബലിയ ഓര്‍മ്മ മനസിലിപ്പോഴും. നെറ്റിയിലേക്കൊരു സിന്ദുരസ്പര്‍ശനം അവളിലാകെ ജീവിതാനുഭൂതി പടര്‍ന്നു . അവളുടെ പദനിസ്വനം അകന്നപ്പോഴാണ് നെഞ്ചിടിപ്പ് നേരെയായത്‌ നിലാവിന്റെ നീലിമയില്‍ അലിഞ്ഞില്ലാതെയാവാൻ കൊതിച്ച മനവുമായിയവള്‍.

കുറും കവിതകള്‍ 296

കുറും കവിതകള്‍ 296 ആരാകിലും നിത്യം കഴിക്കും അന്നത്തിനൊടു നന്ദിയോടെ സ്മരിക്കാം ഇരുളിൻ  മുഖം വെളിച്ചത്തിൻ മുന്നിൽ നിഷ്ഫലം അജ്ഞാനം അന്ധകാരം .. എത്ര വരകളിനി വരക്കണം ജീവിത തീരങ്ങളില്‍. അനന്തം അവര്‍ണനീയം . ജപമാലയിലെ മുത്തിന്‍  ജീവനം എത്ര ധന്യം ... നീ കൊതിച്ച മഴയും അതുതന്ന മോഹങ്ങളും പൂത്തു കായിച്ചു പുളിക്കുന്നുവല്ലോ.... എത്ര പ്രണയിച്ചിട്ടും മതിവരാത്തോരെന്‍ പച്ചപനംതത്ത പറക്കും നാട്. പിന്നിട്ട കാല്‍പാദങ്ങളിലുടെ നഷ്ടമാകുന്ന പദയാത്ര. ജീവിത മണല്‍ തിട്ടയില്‍ നിന്‍ ഓര്‍മ്മകള്‍ താഴിട്ടു പുട്ടിയാലും കിളിര്‍ത്തു പച്ച പിടിക്കുന്നു തീ കാത്ത വിളക്കിലെ തിരി കരഞ്ഞു തീര്‍ന്ന കവിളില്‍ ഒരു കണ്ണുനീര്‍കണം ..

എന്റെ പുലമ്പലുകള്‍ എന്നോടു ....20

എന്റെ പുലമ്പലുകള്‍ എന്നോടു ....20  പതിവുപോലെ കണ്ണുമിഴിച്ചു ഉറക്കമില്ല ഏകാന്തതയില്‍ ഒന്നുമില്ലായ്മയോടെ. ഇനി  ഉറങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ല... എണ്ണമില്ലാത്ത നക്ഷത്രങ്ങള്‍ തിളങ്ങുന്നാകാശത്തിൻ ലക്ഷങ്ങളായ നക്ഷത്ര സമൂഹത്തിന്‍ മിന്നിതിളങ്ങുന്ന   കലാരൂപങ്ങള്‍ . സ്ത്രീ പുരുഷന്മാര്‍ അവരവരുടെ കിടക്കയില്‍ ഉറങ്ങുന്നു മറ്റു ചിലര്‍ കാറ്റ് കൊണ്ട് നടക്കുന്നു അലസമായി ഒറ്റക്ക്  തെരുവില്‍ എന്നെ പോലെ പൂര്‍ണ്ണമായി ഞാൻ മാത്രമേ ഉള്ളു എന്റെ ചുറ്റും മനോഹരമായ ചുരുളഴിയും ബ്രഹ്മാണ്‌ഡത്തിൻ ഗൂഢവും അഗാധവുമായ ആകാശം ഒരു ലാഭകരമാം മംഗോളിയന്‍ ബാഗ്ദാദിലെ ഗ്രാൻഡ്‌  ലൈബ്രറിയിയുടെ മുന്നില്‍ നിന്നു നിരക്ഷരനായ എന്റെ ചുറ്റും പിടികിട്ടാ ചോദ്യങ്ങളുമായി മൗനത്തിൻ ഭാഷ ഞാൻ ഒരു  ജ്വാലയായി  ചുറ്റിത്തിരിഞ്ഞു മണിക്കൂറുകൾ നടന്നകന്നു ,സ്പടിക പാത്രത്തിൽ നിന്നും വീഴും സുവർണ്ണ മണലുപോൽ  കീഴ്പ്പോട്ടു പോകുന്ന ഹൃദയമിടിപ്പും തളരുന്നു  സമയം പോകെ പോകെ പ്രാപ്യമാകാതെ ഇനി തിരികെ വരാനാവാത്തവണ്ണം എന്നുവരികിലും അത് ഒരു ശാഠ്യമുള്ള കുട്ടിയെപോലേ പിന്തുടരുന്നു   ഒരു അര്‍ത്ഥമില്ല...

സുഖദുഃഖങ്ങള്‍

സുഖദുഃഖങ്ങള്‍ എന്‍ ഹൃദ്യത്തിലെറിയ അഴലെ കാണാതെ കേള്‍ക്കാതെ മൌനമായി മഞ്ഞു തുള്ളികണക്കെ മൃദുലമായി പെയ്യ്തു വീഴുന്നു രാത്രിയാമങ്ങളില്‍ നഗനപാദനായി ഞാന്‍ നടന്നു കയറിയെന്‍  ആത്മാവിലുടെ ഋതുക്കളെ മറന്നു പെയ്യുന്നു നീ അല്‍ഭുതമേ നനക്കുന്നു എന്‍ പാദങ്ങളെ   നീ വന്നു പോകിലെ അറിയുന്നു ഞാന്‍ സുഖത്തിന്‍ സന്തോഷത്തെ ഇടക്കുനീ വിരുന്നു വന്നെങ്കിലേ അറിയുക നിന്‍ മഹത്വം മഴയായി പെയ്യുമ്പോള്‍ ഏറെ നിറയുമ്പോള്‍ ദുഖമാകുകയും പിന്നെ വെയിലിനായി കേഴുമ്പോള്‍ സുര്യന്റെ തീഷ്ണത ചൊരിയുമ്പോള്‍ വീണ്ടും കേഴും പാദങ്ങളൊക്കെ പൊള്ളുന്നുയെന്നു എല്ലാ സുഖ ദുഃഖങ്ങള്‍ തീര്‍ക്കുന്നത് എന്‍ ഉള്ളില്‍ ഒളിച്ചിരിക്കും മന്സ്സല്ലോ ...!!!

കെടുത്തുവാനാവില്ല...

കെടുത്തുവാനാവില്ല... എന്നു നീ മടങ്ങിയോ  നീ ഒരിക്കലും തിരോധാനം ചെയ്യതില്ല ഒരു കല്ലുപോലെ മുങ്ങി താണില്ല ആ ആഴമേറിയ നിശ്ചല തടാകത്തിന്‍  ഇല്ല ഒരിക്കലുമങ്ങിനെ വീണ്ടും കാണാനാവില്ല . നീ മടങ്ങി  ഒരുകപ്പല്‍ അതിന്റെ ചാലുകളിലെന്നോണം കലങ്ങി മറിഞ്ഞു നുരപോന്തിയങ്ങിനെ നരച്ച നിറമാര്‍ന്നു ഇന്ത്യന്‍ മാഹാസാഗരം കടന്നു അറബി കടലിലേക്ക് ഞാന്‍ കാണുന്നു നിന്റെ കറുത്ത പുക ചക്രവാളത്തോളം നിന്റെ മുഴങ്ങുന്നശബ്ദം നിശബ്ദതകളെ ഭേദിക്കുന്നു മാറ്റൊലികൊള്ളുന്നു എന്റെ മനസ്സിലും എനിക്കറിയാം നീ എനിക്കുവേണ്ടി ഒന്നും വിട്ടകന്നില്ല കുറെ ഇന്നലകളുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ചിപ്പികള്‍ എന്നില്‍ നിറച്ച ശൂന്യത വീണ്ടും ഭാരമെറ്റുന്നു അതെ എന്റെ ഏകാന്തതയുടെ ആദ്യ രാത്രിയിതു അതു ഞാന്‍ അറിയുന്നു എന്റെ ഹൃദയമിടിപ്പിലുടെ ചിലപ്പോള്‍ ക്രമാതീതമായും വളരെ മൃദുവായും അതുനിന്റെ വേര്‍പാടുകള്‍ തീര്‍ത്ത ഇരുണ്ട വേദന നല്‍കും വിങ്ങലുകളാല്‍ കണ്ടെത്തുന്നു എന്‍ ആത്മാവില്‍ ഒരിക്കലും ഒരു കയിപ്പിന്‍ ഇടനാഴികകളില്‍ ഇല്ല ഒരിക്കലും കാറ്റിന്റെ കൈകളാല്‍ കെടുത്തുവാനാകില്ല നിന്റെ അലൌകികമായ ശോഭയ .......!!!

കുറും കവിതകള്‍ 295

കുറും കവിതകള്‍ 295 മനസ്സിലെ സ്വപ്നങ്ങള്‍ ഇനിയും ഉണ്ടെറെ നടക്കാന്‍ ജീവിത പാതകളില്‍ . എരിയും പുളിയും കയിപ്പും സുഗന്ധവും നിറഞ്ഞ മധുരമോയീ  ജീവിതം. കൊത്തിപ്പറക്കുവാനിന്നു ഏറെയില്ലയൊന്നുമേ. കത്തിതീരുന്നു പ്രണയവും .... ജീവിത ചുമടുകളെ താങ്ങാന്‍ വഴിയോരങ്ങളില്‍ ചുമടുതാങ്ങിയുണ്ടായിരുന്നു. ഇന്നു അതു ബാറായോ ?!!. മുവരിയിലോതുക്കാനാവാത്ത മനുഷ്യ കുരുതിഎന്തു പറയുവാന്‍ ഗാസ്സാ,വ്യാസന്റെ മഹാഭാരതത്തോളം കൂമ്പു ചെത്തി കൊട്ടിയിറക്കി കുടംകമത്തി. ലഹരിയിറങ്ങി നടന്നു. അടുക്കള മുറിയിലെ പുകമറയില്‍ മറന്നുവച്ച ഓര്‍മ്മയുടെ വെളിച്ചം മരണം മണത്തറിഞ്ഞു കവിതയിലുടെ മുന്നറിപ്പ് ആലുവാ മണപ്പുറം എന്‍ കാഴ്ച മലയുംപുഴയും മരങ്ങളും പറഞ്ഞ കവിത ഏകാന്തതയുടെ നിറം ചേര്‍ത്തു പകര്‍ത്തി. മധുരിക്കും പുളിക്കും കയിക്കും എരിക്കും അതാണോ പ്രണയം ?!! മണലില്‍ തീര്‍ക്കും ബാല്യ കളിവീടുകള്‍ സ്വപ്‌നയനം

കുറും കവിതകള്‍ 294

കുറും കവിതകള്‍ 294 തലയറ്റുപോകിലും ചുരത്താന്‍ മനസ്സുള്ള നോവുമായി അമ്മ മരം. നിറത്തിനോപ്പം മണവും മുള്ളുമായി വിടരാനൊരുങ്ങും മായികമാം മോഹം ലഹരി ഉദിക്കുന്നു ചഷകത്തില്‍ മുങ്ങി പൊങ്ങുന്നു പ്രഭാതം മനസ്സില്‍ . ധ്യാനം പ്രഭുദ്ധം ബുദ്ധമൗനം തെരുവില്‍ അലയും ഭ്രാന്തമാം മലയാളം. ക്യാമറകള്‍ക്കു കാഴ്ചാ സുഖം .!! ജീവിക്കാന്‍ ശബ്ദവും വേഷങ്ങളും നടമാടുന്നു. ഇന്നു ഓണമാണേന്നും.. നഷ്ടമാകുന്നതെന്നതറിഞ്ഞില്ല കഴിഞ്ഞകന്നു ഓര്‍മ്മകളിലുടെ പള്ളിക്കുടത്തിലേക്ക് ഒരു പോക്ക് . വേഷങ്ങള്‍ കെട്ടുന്നു ജീവിതം പുലര്‍ത്താന്‍ . കൈത്താങ്ങ്‌ നല്‍കും സ്നേഹം. പടച്ചവനെ നിന്‍ വെളിച്ചം എന്നുമെനിക്കു കുട്ടായിരിക്കും  " അൽഹംദു ലില്ലാഹ്" നിന്‍ വിരിമാറിലെത്ര കണ്ണുനീര്‍ പൂവിരിഞ്ഞു പൊലിയുന്നു . എന്നിട്ടും സുന്ദരി കാശ്മീരമേ !! സ്നേഹത്താല്‍  പദ്മിനിയെന്നു വിളിച്ചു യാത്രകളൊക്കെ നടത്തി നീയി ന്നെത്ര ക്രൂരന്‍ !! എരിഞ്ഞടങ്ങുന്നു ദുഖത്തിന്‍ തിരികൾ. മനസ്സിന്നു സന്തോഷം.!!     മുഖപുസ്തക ക്കടലിലെ സുഹൃത്തുക്കളാകും തിരമാലയിലേക്ക്   മൂന്നു വരി കുറിച്ച് കാത്തിരുന്നു തീരത്ത്‌ ..

കുറും കവിതകള്‍ 293

കുറും കവിതകള്‍ 293 വയസ്സെത്ര ആയാലും കണ്ണുകളില്‍ ബാല്യം നിഴലിക്കുന്നു ഹോ ജീവിതമേ!! വിതക്കാറുമില്ല  കൊയ്യാറുമില്ല ദേശാടനത്തിനിടയില്‍ കൊത്തി വിഴുങ്ങുന്നു . പരസ്പ്പര പൂരകങ്ങളി ജീവനം കളങ്ങള്‍ എത്ര ഒത്തി ചാടി അറിയില്ല ഇപ്പോള്‍ ജീവിത കള്ളികള്‍ എണ്ണുന്നു വേദനയോടെ എല്ലാം അങ്ങിനെയാണ് ഒരു എത്തി നോട്ടം സ്നേഹമാണ് ബാല്യം ... ജീവിതമെന്നത്‌ തുക്കുപാലത്തിലുടെയുള്ള യാത്ര എന്നാണോ ഇതിനൊരു ഒടുക്കം . ഇന്നുമെന്‍ ഓര്‍മ്മകള്‍ക്ക് പച്ചമാങ്ങയുടെ രുചി. കണ്ണില്‍ ഉപ്പുതേച്ചു നീ എങ്ങുപോയി ?!! പഴമനസ്സുകളില്‍ പനിനീര്‍ തളിച്ചകുളങ്ങള്‍. എല്ലാമൊര്‍മ്മ പുസ്തകങ്ങളില്‍. ഇന്നലെ പെയ്യ്തു ഒഴിഞ്ഞ മഴ വെള്ളത്തെ തട്ടി തെറിപ്പിച്ചു ഭൂതകാല ചിന്തകളുമായി മുന്നോട്ടു . കല്‍വിളക്കും ആലും അമ്പലവും വീണ്ടുമെന്നില്‍ അവളുടെ ഓര്‍മ്മ ഉണര്‍ത്തുന്നു. സ്തൂപരൂപത്തിന്‍ ചുവട്ടില്‍ ഉറങ്ങിഉണരാന്‍ ഒരുങ്ങി കിടക്കുന്നു നാളെക്കായി. മഞ്ഞിന്‍ കുളിര്‍ വകഞ്ഞു അനന്തതയിലേക്ക്. ഓര്‍മ്മകള്‍ പിന്‍ തുടര്‍ന്നു.....

കുറും കവിതകള്‍ 292

കുറും കവിതകള്‍ 292 മനസ്സിന്റെ കോണില്‍ ഒരു പൂ കൊഴിഞ്ഞു വീണു അവള്‍ രാജമല്ലി ഓര്‍മ്മയായി തുഞ്ചത്തിരുന്നു തുഴഞ്ഞ കുഞ്ചിക്കും . വഞ്ചിയിലും പഞ്ചാര.!! പണിതീരാത്ത മോഹങ്ങള്‍ ബാല്യം കടം തരുമോ ചക്രവാള സീമയോളം നിറങ്ങളുടെ ഘോഷയാത്ര. ഏകാന്തതയുടെ നൊമ്പരം .!! അംബരത്തിൻ നിറമല്ലോ ചെമ്പരത്തി തിരുകിച്ചു ചെവിയില്‍. നൊമ്പരത്തിയവള്‍ വയറിന്റെ ഇരമ്പല്‍ കടൽതിര. എം ഏറ്റി   മൂസ്സക്ക !! കടലിനോടോപ്പം തനിയാവർത്തനം. കരകാതോർത്തു..!! . പകലോന്‍ കായലില്‍ നോക്കി മുഖം മിനുക്കി യാത്രയായി കിളികൊഞ്ചലുകള്‍ ഇളംകാറ്റും കൊണ്ട് പ്രഭാത സവാരി നഗരത്തിലില്ല സപ്തഷികള്‍  - തേടിയപ്പോള്‍ മുറിപാടുകള്‍ നിന്‍ കവിളില്‍ .

നെഞ്ചകം നോവുന്നു

നെഞ്ചകം നോവുന്നു നിറക്കുന്നു വിദ്വേഷങ്ങള്‍ ഒക്കെ മനസ്സില്‍ നിറം മങ്ങുന്ന ബോധങ്ങളുടെ വിറയാര്‍ന്ന പകലിന്റെ തിരിമെല്ലേ താഴുമ്പോള്‍ നിമ്നോന്നതങ്ങളുടെ  മൃദുലതയുടെ തേടുന്നു ദുരമൂത്ത  വന്യമാം ഫണം ഉയര്‍ത്തുന്നു തലപൊക്കുന്നു സദാചാരാന്വേഷികള്‍ തിമിര്‍ത്തു പെയ്യുന്നു ദുര്‍ബലതയുടെ മേല്‍ വിജയംകൊയ്യുന്ന ക്രൂരമാം കണ്ണുകള്‍ നിത്യം ചുടല നൃത്തം വക്കുന്നുയീ   വിഥി നിറയുന്നു നരാധമന്മാര്‍ ചുറ്റും നീതി ദേവിയുടെ കണ്ണുകള്‍ ചുഴ്ന്നെടുക്കുന്നു ന്യായാസനങ്ങള്‍ വിറ കൊള്ളുന്നു കഷ്ടം രുദിരത്തിനു വില കുറയുന്നു ഏറുന്നു വിലയിവിടെ ജലത്തിനും വായുവിനുമിനിമേല്‍ എന്നറിയുന്നു എങ്ങോട്ടാണ് നാം നീങ്ങുന്നതെയറിയില്ല ഇതിൽ നിന്നുമൊരുമോചനമില്ലേ അറിയില്ല മനുഷ്യന്‍ വീണ്ടും പരിണാമത്തിന്‍ പാതയിലോ ??!! നന്മയുടെ ലോകമേ നിനക്കുഎന്ത് സംഭവിച്ചു ഈ നാടമാടുന്നതൊക്കെ കണ്ടു വേദനിക്കുന്നു നെഞ്ചകം .

കുറും കവിതകള്‍ 291

കുറും കവിതകള്‍ 291 കടലുമാകാശവും സ്വര്‍ണ്ണമണിഞ്ഞു സൂര്യന്‍ സാക്ഷി . മുരിങ്ങയില മനസ്സില്‍ മായാതെ . അമ്മസ്വാദ്‌. ചിന്തയും ചായയും ചിത്രങ്ങളുടെ ലോകത്ത്  കലാഹൃദയം. . മിഥുന മൂലത്തില്‍  ജലോത്സവം . ചമ്പക്കുളമോരുങ്ങി... മിഥുന     മൂലത്തില്‍ . ചമ്പക്കുളമോരുങ്ങി.. റംസാന്‍  പിറവികാത്തു. മഗരീബുകള്‍ പ്രാര്‍ത്ഥനയില്‍ .... ഇഫ്താര്‍  വിരുന്നില്‍ . രാജാവായി ഈന്തപ്പഴം  വഴിയൊരുങ്ങി  പുരികക്കൊടി വളഞ്ഞു.  കാലവര്‍ഷ സൂര്യന്‍.  മുഖമില്ലാതെ  നാശം വിതച്ച  ''നിയോഗുരി '' അടങ്ങി .

കുറും കവിതകള്‍ 290

കുറും കവിതകള്‍ 290 നീര്‍ ചുബന ലഹരിയില്‍ അദ്രി കുളിരണിഞ്ഞു. മനം മോഹനം പാടി . ലക്ഷം ദീപം തെളിച്ചാലും അസ്‌തമയാകാശത്തിനു പകരമില്ല. മനസ്സിനുള്ളില്‍ ധ്യനാത്മകത. ആ വഴുവഴുപ്പുള്ള നീര്‍നായുടെ പുറം. രാത്രി മഴ !! അര്‍ദ്ധേന്ദു പക്ഷി ചിലച്ചു പൂ വിരിഞ്ഞു . എങ്ങാണ്ടൊരിടത്ത്‌ എന്റെ എല്ലുകളില്‍ '   ഒരു മണ്ണട്ട. ഒഴുകി ഇറങ്ങിയ അരുവി പർവ്വതത്തിൽ നിന്നും . ചന്ദ്രകിരണം. ചക്രവാള നീലിമയിൽ നോക്കി നില്ക്കവേ പിൻ വിളി . ഏകാന്ത നൊമ്പരം !! എനിക്കുനീ നിനക്കുഞാന്‍ പ്രകൃതിയും പുരുഷനും പ്രണയമേ നിന്‍ ശക്തി അപാരം ഇരുളിലൊരേകാന്ത വീഥിയില്‍ നിന്നെ കാത്തിരുന്നു . ഓര്‍മ്മകള്‍ വേട്ടയാടി .

കുറും കവിതകള്‍ 289

കുറും കവിതകള്‍ 289 മഴ താളം പിടിച്ചു മനമതു ഏറ്റുപാടി. വിരിഞ്ഞൊരു കവിത .!! മഴ താളം പിടിച്ചു മനമതേറ്റുപാടി. മണ്ണില്‍ വിരിഞ്ഞൊരു കവിത!! സര്‍വ ശക്തന്റെ മുന്നില്‍ എല്ലാവരും സമന്മാര്‍ മനസ്സിന്റെ ഐക്ക്യം !! സായംസന്ധ്യയില്‍ അവന്റെ ഓര്‍മ്മകള്‍ . ഏഴാം കടലിന്‍ അപ്പുറത്തേക്ക് !! വിശപ്പിനു അറിയില്ല നൊമ്പരങ്ങളുടെ വില . പ്രകൃതി ചക്രം . മലകളില്‍ കുളിര്‍കാറ്റ്‌ പ്രണയം പെയ്തിറങ്ങി അവളുടെ കണ്ണുകളില്‍ !! മലമടക്കുകളിലേ താഴ്വാരങ്ങളില്‍ ചിത്രം വരയ്ക്കുന്നു കര്‍ഷകര്‍!! ജീവിത സന്ധ്യയില്‍ നങ്കൂരമിട്ടു കടലിന്‍ ആഴങ്ങളില്‍ എങ്ങോട്ടാണീ യാത്ര ?!! ചന്ദ്രക്കല കണ്ടു നാണിച്ചു കത്തുന്നു നിയോണ്‍ വസന്തം പറന്നുയര്‍ന്ന മോഹങ്ങള്‍ നൈമിഷിക പ്രയാണങ്ങള്‍ പ്രവാസ സ്വപ്നം .. പ്രകൃതിയിലെ പ്രണയം നിലനിന്നു പോകുന്നു ശലഭ പരാഗണം ജീവിതമെന്ന വഴിയിൽ സുഖദുഃഖങ്ങളുടെ തടവറയിൽ മൗന ധ്യാനത്തിനായി കൊതിക്കുന്നുമനം

കുറും കവിതകള്‍ 288

കുറും കവിതകള്‍ 288 മൗനം ഭക്തിക്കു ശക്തിയേറെ നല്‍കും ലിംഗ  ഭേദമന്യേ ..!! ജീവിതമേ നിന്നെ ചിരിയോടെ നേരിടും തുഴഞ്ഞു കയറും ദുഃഖ കായലിൽ നിന്നും ഇളവെയിലും കാട്ടുചെമ്പക ചോടും പിന്നെ നീയും ഞാനും . കടലുമാകാശവും ഒന്നുചേരുമ്പോൾ നാം രണ്ടും രണ്ടല്ല ഒന്നാണ്   ഒഴുക്ക് നോക്കി വീശുന്നു വിശപ്പിന്‍ നൊമ്പരങ്ങള്‍ ജീവിതപകലുകളില്‍ ... ബ്രസീല്‍ എരിയുന്നു ബ്രസൂക്ക തിരിയുന്നു ഭാഗ്യം ആരുടെ കാലില്‍ പുലര്‍കാലത്തിന്‍ വെളിച്ചത്തിനൊപ്പം വിശപ്പിനെതിരെ  നടപ്പ് ... വേഗം ഉരുണ്ടുകന്ന ആ സുന്ദര  ബാല്യം മോഹമിന്നുമുണരുന്നു...

കുറും കവിതകള്‍ 287

കുറും കവിതകള്‍ 287 മാലകോര്‍ത്ത്‌ മാനത്തിനു. ദേശടാനപ്പറവകള്‍ !! ചുണ്ടോടു ചുണ്ടും മെയ്യോടു മെയ്യും കടല്‍ തിരക്ക് നാണം കള്ളോളമില്ല ഉള്ളിലൊന്നു ചെന്നാല്‍ നെല്ലോളമില്ല നാണവും പ്രണയ വസന്തം തളിര്‍ക്കട്ടെ ചില്ലകളില്‍ ഇലച്ചര്‍ത്തിന്‍ മനോഹരിതയായി ... നിസ്സംഗമായി വിടചൊല്ലുന്നുയീ തീരത്ത് നിന്നും വേദനയോടെ  .... വയറിൻ സന്തോഷം മുഖത്തു നിഴലിക്കുന്നു അന്നദാനം മഹാദാനം ... എല്ലാത്തിനോടും നിസ്സംഗത. നടന്നു അനന്തയിലേക്ക് .   നിന്‍ കണ്ണുകളില്‍ സന്ധ്യയുടെ നിറം കണ്ടു മനം കുളിര്‍ കോരി നിലാ ജാലകങ്ങളിൽ കണ്‍ മിഴിച്ചു കാത്തിരുന്നു കിനാകുളിർ നൽകും അവനായി വിശപ്പിന്‍ കൈകള്‍ നീളുന്നു നിസ്സഹായായ അമ്മമാനസം നൊമ്പരം കൊള്ളുന്നു ..!!. നീയുണ്ടായിരുന്നെങ്കില്‍ ഒരുനിമിഷം അറിയാതെ ചിന്തകള്‍ക്ക് മധുരനൊമ്പരം ... നടന്നിട്ടും ഒടുങ്ങാത്ത സുഖ ദുഃഖം നിറഞ്ഞ വഴികളില്‍ ആരുമറിയാതെ ഒറ്റയാന്‍,  ഏകന്‍

കുറും കവിതകള്‍ 286

കുറും കവിതകള്‍ 286 മഴമേഘങ്ങളെ നിങ്ങളുമെന്നെ പോലെയോ നാടും നഗരവുമില്ലാതെ ...... കാറ്റും മഴയും തമ്മില്‍ മത്സരിക്കുമ്പോള്‍ ഏകാന്തതയുടെ  ജയപ്രഖ്യപനം ..!! രണ്ടു മനസ്സുകള്‍ സംസ്ക്കാരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കപ്പെടുന്നു .!! ഓരോ ചരല്‍ക്കല്ലുകള്‍ക്കും ഉണ്ടുയേറെ പറയാന്‍ ''അച്ഛന്‍ മകളോട് പറഞ്ഞ കഥയും''. ബാല്യ കൌമാര്യ വാര്‍ദ്ധക്ക്യങ്ങളില്‍ സുഖ ദുഃഖം സമ്മിശ്രിതം. ആഗ്രഹങ്ങളുടെ നിഴലില്‍ ,!! ഇലച്ചാര്‍ത്തു  നല്‍കും നിഴലുകള്‍ക്ക് ധ്യാന വിശുദ്ധി !! പകലൊളി പകരും പാതയിലുടെ പാലുമായി ജീവിത നടപ്പ് .. ജീവിത പാതയില്‍ ഏറെ ക്ലേശവുമായി. ഒരമ്മ നടപ്പ് .... ചൂട്ട് വെട്ടത്തില്‍ നടകൊണ്ടു നാട്ടുവഴിയിലുടെ തെയ്യങ്ങള്‍ ...!! അലിക്കിട്ട കുടയില്ല തിടമ്പുമില്ല പിന്നെ കുട്ടി ദൈവം താളത്തിനൊത്ത് മുട്ടേല്‍ ഇഴയുന്നു 

കുറും കവിതകള്‍ 285

കുറും കവിതകള്‍ 285 നിലാവില്‍ നീ പറഞ്ഞ വാക്കുകള്‍ക്ക് മധുരമേറെ ഇന്ന് ഓര്‍മ്മകള്‍ക്കും . അകലെ നഗരത്തില്‍ മുറവിളിയില്‍ അലിയാന്‍. നടപ്പിന്‍ വേഗതയേറി... പ്രതീക്ഷകള്‍ പടര്‍ന്നു ജാലക കണ്ണുകള്‍ വളര്‍ന്നു വള്ളികളായി!! കടലോളമാഴത്തില്‍ വിശപ്പിന്‍ കണ്ണുകള്‍ പരുതി നടന്നു നോവിനാല്‍... തൊഴുതു മടങ്ങും നിന്നെ മാത്രമേ കണ്ണടച്ചിട്ടും കണ്ടുള്ളൂ സ്വപ്ന നിലാവില്‍ നിന്നെയും തേടി രാത്രിക്ക് മൗനം. വാകപൂത്തു വരവുകാത്തു പുഴയും വന്നില്ല വസന്ത ഗായകന്‍ പ്രകൃതി പച്ചപ്പട്ടു വിരിച്ചു ''ഈദ്''ആയി  നിന്നു . ''മുബാര''ക്കുമായി കാറ്റും. വന്നില്ല നീ നിലാ കടവത്തു കാത്തിരുന്നു കണ്ണു കഴച്ചു മഴയില്‍ പ്രകൃതിയെത്ര സുന്ദരി കണ്ണുകള്‍ കഴച്ചകള്‍ നിറച്ചു നനവാര്‍ന്ന യാത്ര സുഖം.

കുറും കവിതകള്‍ 284

കുറും കവിതകള്‍ 284 ഗുല്‍മോഹര്‍ മഴയിലും കാത്തിരുന്നു അവരുടെ വരവിനായി . അവള്‍ തൊട്ടറിഞ്ഞു ആകാശത്തിന്‍ പ്രണയകുളിര്‍ മണ്ണില്‍ വീഴുമുമ്പേ . മഴയിലും കല്‍വിളക്കുകള്‍ മുനിഞ്ഞു കത്തി പ്രണയത്തിനായി . മഴയവളിലുണര്‍ത്തി പ്രണയത്തിന്‍ കുളിര്‍. അവന്റെ ഓര്‍മ്മകളും നിലാവു അരിച്ചിറങ്ങി തെങ്ങോലകള്‍ കാറ്റിലാടി തീരത്തു പ്രണയം തനിച്ചായി. വിശപ്പ്‌ കൈനീട്ടുന്നു. വയറിന്റെ ഭാഷകളൊന്നു ക്യാമറകള്‍ കണ്ണുതുറന്നടയുന്നു അവര്‍ പാടുന്നു വിശപ്പിന്‍ താളത്തില്‍ നമ്മുടെ കുട്ടികള്‍ സ്വര്‍ഗ്ഗത്തില്‍. അവസാനം അവളറിഞ്ഞു ഹൃദയവും ചെമ്പലയിലെ തുള്ളിയും ഒരുപോല്‍ മഴപറഞ്ഞ ഈണത്തില്‍ പ്രണയത്തേയവള്‍ പകര്‍ത്തി കവിതയായി മതങ്ങളൊക്കെ കച്ചവടമായി ആടുന്നു വാഹനങ്ങളില്‍  ഭക്തി .

കുറും കവിതകള്‍ 283

കുറും കവിതകള്‍ 283 വിനോദ കൃഷ്ണന്‍ എനിക്കായി പാടി 'ഹംസവിനോദിനി' മനം മോഹനമായി ആരെയോധ്യനിച്ചിരിപ്പവള്‍ എന്നെയല്ല പിന്നെയാരെ ഉദയകിരണത്തെയോ  ,ശശിലേഖയെയോ ശാകുന്തള കഥയിലെ മുല്ല വള്ളിയും മാവും പോലെ പടര്‍ന്നു കയറുന്നു നീ മനസ്സിലെന്നും മഞ്ഞിലും മഴയിലും എന്നെ വിട്ടുപിരിയാ നിന്‍ സൗഹൃദം ഞാനെത്ര ധനികന്‍ .!! എന്തിനു മത്സരിക്കുന്നു ജനം കാണുന്നു അവാച്യ ഭംഗി കാശ് മീരമേ നീയുമെന്‍  നാട്..!! അമ്മ മാനസമാരറിവു നൊമ്പരങ്ങലോളിപ്പിച്ചു പുഞ്ചിരിക്കും ആഴക്കടല്‍ ... ഏറെ ഉണ്ട് പറയാന്‍ നിന്‍ കണ്ണില്‍ വിരിയും ഭാവങ്ങളെ അറിയുന്നു നൊമ്പരം ... എന്‍ വഴിത്താരയില്‍ എനിക്ക് ഞാന്‍ സ്വന്തം. ജീവിതം ക്രൂരമായ വിരോധാഭാസം...!! ജീവിത സായന്തനങ്ങളില്‍ ഏകനായിയൊരു കൂരകെട്ടി നിന്‍ ചിന്തകളുമായി കഴിയാം ...!!! കൊഴിഞ്ഞു പോയോരാ ഓര്‍മ്മതന്‍ ചെപ്പില്‍നിന്നും. തെടിയോടുങ്ങാത്ത ചിന്തയവള്‍. മഴനനയാന്‍ ഇറങ്ങിയൊരു ശലഭ ശോഭ ,കുടക്കിഴില്‍.!! ഇടുക്കി ഡാം കണ്ടു ഒന്ന് നടുങ്ങി . ഇതൊന്നോടുങ്ങിയാലോ?!! മേളകൊഴുപ്പില്‍ കൈവിട്ടു പോയമനം തേടുന്നു . കരിമിഷി കണ്ണുകളെ തിരക്കില്‍  ... ഓരം ചേര്‍ന്ന് ന...

കുറും കവിതകള്‍ 282

കുറും കവിതകള്‍ 282 ദുഖങ്ങളെ ചുമലിലേറ്റി ദുരങ്ങള്‍ താണ്ടുന്നു വിശപ്പറിഞ്ഞിട്ടവര്‍ . തൊമ്മനും കോരനും എത്ര കുമ്പിളില്‍ കഞ്ഞി കൊടുത്താലും വാലാട്ടില്ല കാലം കടന്നകന്നു . ആടിയുലഞ്ഞു തിരകള്‍ക്കൊപ്പം മനമെന്ന കടലും  . മനം മണം പേറി ഏകാന്തതയുടെ അപാരതയില്‍. രാവേറെ ചെന്നിട്ടും വീടണയാന്‍ ഹൃദയ മിടുപ്പുകളുമായി സുഖ ദുഃഖം നിറഞ്ഞ ജീവിതങ്ങളില്‍ വയറിനായി. മണങ്ങളെമറന്നു  യാത്ര  !! എല്ലില്ലാ നാവിനെ പല്ലിന്‍ കോട്ടയില്‍ അടച്ചിട്ടും പലപ്പോഴും തല്ലുവാങ്ങുന്നു. അഴുക്കു മെഴുക്കുകാത്തിരിക്കുന്നു മനസ്സില്‍ നടയില്‍ അറിയാതെ തൊഴുതു മടങ്ങുന്ന ആലുവാ പുഴ .... മുഖമില്ലാസൂയ വാഴുന്നു മൂവരികവിതയില്‍, വാക്കുകള്‍ക്ക് വിലയില്ലാതെ കുറെ അരസികന്മാർ ''പുഷ്പ്പവാടിയിലുടെ''യകന്ന ബാല്യമേ   ''വീണപൂ''വിന്‍യിടയിലുടെ ''ലീലയുടെ''കൗമാര്യം, ''കരുണ''യില്ലാതെ ''ദുരവസ്ഥയാം''വാര്‍ദ്ധ്യക്ക്യത്തില്‍ . സ്വര്‍ണ്ണകതിരുകള്‍ ചാഞ്ചാടുമിടയിലുടെ പച്ചപ്പുല്‍പ്പ- രവതാനിയില്‍ അന്നനടയവള്‍. മനുഷ്യന്‍ എത്ര കൃതിമം കാട്ടിയാലും പ്രകൃതിയോട് മ...

കുറും കവിതകള്‍ 281

കുറും കവിതകള്‍ 281 ഉദിച്ചുയരുന്നോപ്പം വിശപ്പിന്‍ വിളികളെയറിഞ്ഞുഅമ്മവയറുകള്‍ യാത്രയായി അന്നത്തിനായി . പച്ചപുല്‍ മേടകള്‍ താണ്ടി വരണുണ്ട് മാരന്‍ അക്കരെ . പെണ് ഒരുങ്ങി പൊട്ടു തൊട്ടു.... മനം മയക്കും കാഴ്ചകള്‍ചുറ്റും കാണാതെ ഉണര്‍ന്നു ഒരു ചായയും പരദുഷണവും കഴിഞ്ഞുയിരിക്കുന്നു ജനം എത്ര തണല്‍ വിരിച്ചാലും പ്രായമേറുമ്പോള്‍ അത് നശിക്കും, മനുഷ്യന്റെ കാര്യം പറയണോ ജന്മം നല്‍കും കൈകളാല്‍ ശാപമോഷവും എന്റെ ദേഹമേ  നശ്വരം പിന്നെയോ പുസ്തകം ചിതലിന് വേണ്ടേ ജീവനം ഒളിഞ്ഞു നോട്ടമതു  ജീവിതത്തിന്‍ ഭാഗം. എല്ലാം മായാമയമല്ലോ കണ്ണും കണ്ണും കൊക്കും കൊക്കുമുടക്കി പ്രകൃതിയുടെ വൈഭവം ജീവിതമേ ഞാന്‍ ഒറ്റക്ക് തുഴയണമല്ലോയീ സുഖദുഃഖ സാഗരം... മഞ്ഞിന്‍ കണങ്ങളെ വകഞ്ഞു മാറ്റി ജീവിതം പരിശ്രമിക്കുന്നു മറുകരകടക്കാന്‍ ... ചെറുപ്പം മുതലൊരു മനമായി ഒന്നിച്ചവരിന്നു   പ്രാര്‍ത്ഥനയോടെ വാര്‍ദ്ധ്യക്കത്തില്‍.

കുറും കവിതകള്‍ 280

കുറും കവിതകള്‍ 280 ഒളിയാലെന്നില്‍ നിറച്ചു നിന്‍ വിശുദ്ധി ഒഴിയാതെ നയിക്കേണമേ .!! നിനക്കായി നനയാതെ ഓര്‍മ്മ കുടചുടി വീണ്ടും നാം പങ്കുവച്ച വഴിത്താരയിലുടെ നിന്‍ മുഖശ്രീയാലിന്നു ഈറനായ് ഇന്ദുവും നമ്രശിരസ്ക്കനാകുന്നുവോ. എവിടെ ഒളിച്ചു നീ എന്‍ മസ്സിലോ പ്രണയമേ...!! കടലിലേ ഓളവും സന്ധ്യയുടെ നിറവും . നിന്‍ ഓര്‍മ്മയെന്നെ ഉണര്‍ത്തി... പുട്ടും പര്‍പ്പടവും  പഴവും പത്രവായന കല്യാണ കിശുമത്തും . പറ്റുബുക്കിലെ താളുകളുകളിന്നുമോര്‍മ്മ.... കണ്ണിനു പാഥേയമെന്നോണം പാടവും ചോലയും മലയും മേഘവും. സമാന്തരപാളത്തിലുടെ സ്വര്‍ഗ്ഗ യാത്ര ... ''ബാലശാപങ്ങള്‍''  നെഞ്ചിലേറ്റിയ കവിമനസ്സ് കുട്ടിയായി മാറുന്നു കണ്ടേന്‍ഏന്‍ ക്യാമറ കണ്ണിലുടെ തലയറത്താഘോഷിക്കുന്നു ക്രൂരമതു കണ്ടുനില്‍ക്കാനാവാതെ മനം നൊന്തു തിരിഞ്ഞു നടന്നു . അസുരതാളംകൊട്ടി വിശപ്പിന്‍ നൊമ്പരവുമായി കളി ചെണ്ട വില്‍ക്കുന്നു വഴിയില്‍ ഏകാന്തതേ നിന്നിലമരാന്‍ ഒരു മൗന ധ്യാനം പോലെ കാട്ടിലെയി  കൂരയിലോന്നു ഇരുന്നെങ്കില്‍...... മഴക്കൊപ്പം തെറ്റാതെ വിരിയുന്നു തെച്ചി മുറ്റത്തു .... കരയാതെ മോളെ നാടക്കൊന്നു വേഗം ഇനിയേറെ ദൂരമില...

കുറും കവിതകള്‍ 279

കുറും കവിതകള്‍ 279 ഇരുളിലേകാന്തതയില്‍ നിലിമ പടര്‍ത്തുമാ പുഷ്പത്തിന്‍ നെഞ്ചകത്തിലെന്തെന്നു  ആരറിഞ്ഞു !! നിഴലുകളെ പിന്നിലാക്കി വിശപ്പിന്‍ വഴിയിലുടെ . പാഥേയം തേടി ജീവിതയാത്ര .. സ്വപ്നങ്ങളാല്‍ തീര്‍ക്കാം മണലില്‍ കെട്ടിയൊരു കളിവീടുകള്‍ ഇന്നും സാഫല്യമാകാത്ത വേദന . നോമ്പയതിനാല്‍ പച്ച വെളിച്ചം തെളിക്കാഞ്ഞിട്ടും അവനുമവളും വിടുന്ന മട്ടില്ലല്ലോ... മനസ്സു എത്ര ചെറുപ്പമാണെങ്കിലും മുഖം പറയാതെ പറയും ഭിത്തിയില്‍ തേച്ച ചായങ്ങളടരുമ്പോലേ എത്രയോതട്ടി തടവി അടിയോഴുക്കില്‍ പെട്ടാലെ മിനിസമാകു കല്ലുകളതുപോലല്ലോ മാനവ മനസ്സും. എത്രയോ ഒഴുക്കില്‍ പെട്ടാലെ മിനുസ്സമാകു കല്ലുകള്‍ മാനവ മന്സ്സുമതുപോല്‍ അരപ്പട്ട കെട്ടിയ വര്‍ദ്ധ്യക്ക്യം ചന്ദ്രികയില്‍ അലിഞ്ഞു എല്ലാം  മറന്നങ്ങു ജീവിക്കുന്നു നെഞ്ചുരുകിയമ്മപ്രാര്‍ത്ഥിച്ചു മക്കള്‍ക്കായി ദൈവം അതുകെട്ടില്ല മൂകമായിയെന്നില്‍ പടര്‍ത്തുന്ന ധ്യാന പൊരുള്‍ നിന്‍ നിര്‍വാണ രഹസ്യങ്ങളല്ലോ ?!!

കുറും കവിതകള്‍ 278

കുറും കവിതകള്‍ 278 നാട്ടിലെ തേവരുടെ വെള്ളാന വലിയടാ വലി !! മഴമേഘങ്ങള്‍ മലയുമായി തൊട്ടുരുമ്മി ,തടാകമാ-  ഛായാരൂപമേറ്റുവാങ്ങി... തിന്നു മദിച്ചിരിക്കും അണ്ണാര്‍ കണ്ണന്‍അറിയാതെ ഒപ്പി എടുത്തു ചിത്രം haiku should come in Que not in skew then only you will get a thank you രാത്രി അറിയാതെ പകലും പകലറിയാതെയെങ്ങിനെ അത് വളഞ്ഞു വലുതായി   വേഷമെത്ര മാറിയാലും കുഴലില്‍ ഇട്ടാലും മുഴച്ചു നില്‍ക്കും വാലല്ലേയിതു സൂര്യനു കീഴിലായി ദേശാടനത്തിനിടയില്‍ ഒറ്റക്കാലിലൊരു  ധ്യാനം . സൂര്യന്‍ ഉദിക്കുമ്പോള്‍ വാലാട്ടാന്‍ ഒരുങ്ങാതെ മുഖമില്ലായിമയുടെ  ദുര്‍മുഖങ്ങള്‍ കോണ്‍ക്രീറ്റിന്‍യിടയില്‍ അളന്നു ജീവിത കവിതതേടുന്നു ..........

കുറും കവിതകള്‍ 277

കുറും കവിതകള്‍ 277 അത്യുന്നതങ്ങളിലേറി നോക്കുമ്പോള്‍ അറിയുന്നു നാം വെറും ചെറുതെന്ന്  . മഞ്ഞും മഴയും വെയിലും വകവെക്കാതെ അലഞ്ഞു ഞാന്‍ എന്നെ തേടി . നിഴലുകള്‍ തീര്‍ക്കും ഓര്‍മ്മകള്‍ പടരുന്നു  ഓളങ്ങളാല്‍ . നടന്നടുക്കും സുഖങ്ങള്‍ക്കു പിന്നില്‍ ഒരു ദുഃഖം പതിയിരിക്കുന്നു ,ജാഗ്രത .!! വിശപ്പിനെ ആവാഹിച്ചു ജീവിതമൊരുക്കുന്നു. ഉരുളും ചക്രങ്ങളാല്‍ .. നിൻ നൊട്ടമെന്‍ ഹൃദയതന്തുക്കളിൽ താളം പിടിച്ചു പ്രണയ രാഗം പിറവിയുടെ തിളക്കം ഉണർത്തുന്നു ഉള്ളിന്റെ ഉള്ളിനെ പരിണാമപ്രക്രിയകളില്‍ പലപ്പോഴും മനുഷ്യനും . ചാപല്യങ്ങള്‍ കാട്ടും കപിയുടെ !! പ്രതാപങ്ങളുറ്റു നോക്കിയ കാലത്തിന്‍ കോലായിലിനി അവശിഷ്ടം മാത്രമി, ബേക്കലിന്നു..!! ഗര്‍ദഭ മണ്‌ഡൂക കല്യാണങ്ങള്‍ നടത്തി മന്ത്രിമാര്‍ മന്ത്രം ജപിച്ചു നിനക്കായി ......... ഒരുനാള്‍ വരുമാമസ്തമയം മണ്ണിന്‍ മാറില്‍ വിരിവച്ചു- യെരിഞ്ഞു  ചാരമായി ഒഴുക്കും

വിശ്വനാഥാ നിനക്ക് സ്വസ്തി

Image
വിശ്വനാഥാ നിനക്ക് സ്വസ്തി വിവര്‍ണ്ണമാകുന്ന സന്ധ്യയുടെ  വിടവാങ്ങല്‍ വിവരിക്കാനാകാതെ പിടയുന്ന മാനസം വഴിയരികില്‍ വിരിഞ്ഞ വേലിപ്പരത്തികള്‍ വാടിയ മുഖവുമായി ദുഃഖമെറ്റു പങ്കുവച്ചു വാനിലമ്പിളിയും മേഘങ്ങളില്‍ മുഖംമറച്ചു വരാനിരിക്കും ദുരന്തങ്ങളുടെ മുന്നറിയിപ്പുമായി വാതോരാതെ കുറ്റിക്കാട്ടില്‍ നിന്നും നരികളോരിയിട്ടു വന്യമായി അത് കേട്ട് ഏറ്റു കുറുകുന്ന കൂമനും ഉച്ചത്തില്‍ വിളികളുയരുന്നു ആക്രോശങ്ങളും അട്ടഹാസങ്ങളും വാളും വടികളും അത്യാധുനിക തോക്കുകളുമായി വാഹന വ്യൂഹങ്ങലുടെ  ശബ്ദകോലാഹലങ്ങളും വീശിയടിക്കും കാറ്റിനും വിദ്വേഷങ്ങളുടെ മണം വിളറി വെളുത്തു രക്തമറ്റു  തുടങ്ങിയ കണ്‍തടങ്ങളില്‍ വിരഹത്തിന്റെ നൊവിന്‍ താളലയങ്ങളും വെടിയൊച്ചയും ആര്‍ത്തനാദങ്ങളും വിവശരായ വീണേറ്റു മുറിവുകളില്‍ മരുന്നും ആശ്വാസ സ്നേഹം വീശും പുഞ്ചിരിയാല്‍ ശിശ്രുഷിക്കും മാലാഖമാര്‍ക്കു വീടണയാന്‍ വിഷണ്ണാരായി നില്‍ക്കാനല്ലാതെ വിഷമിക്കുമി ഭാരതത്തിന്‍ മനംപേറും ദേവതകളെ കയറ്റി വിദൂരമായ വിജനതകളിലുടെ വിശപ്പിന്‍ നോവറിയിക്കാതെ വിമാനത്താവളത്തിന് അടുത്താക്കി വിട്ടകന്ന വരാം വിലോമാകാരികള്‍ക്കും നാട്ടിലെത്തിച്ചവര്‍ക്കും വ...

കുറും കവിതകള്‍ 276

കുറും കവിതകള്‍ 276 ലക്ഷ്യം  മാത്രം മുന്നില്‍ കരയാറില്ല തളരാറില്ല . ദേശാടനക്കിളികള്‍. പ്രഭാതത്തില്‍ പ്രതീക്ഷകളുമായി ജീവിതം സമാന്തരങ്ങളിളുടെ യാത്ര മടങ്ങുന്ന സൂര്യന്റെ ഒളിയില്‍ ചേക്കേറാന്‍ ഒരുങ്ങുന്നു പകലിന്‍ പ്രതീക്ഷയോടെ . , തുഴഞ്ഞു നീങ്ങാം യാന്ത്രികമാമി ജീവിതം വിശപ്പുകള്‍ അടക്കണമല്ലോ.... ഉരുകിതീരും പ്രഭയെ നയിക്കുക. നാഥനിലേക്ക് ,ആമേന്‍ ... നിറങ്ങളുടെ ലോകത്ത് വസന്തം നല്‍കുന്ന കാഴ്ച. കണ്ണിനും മനസ്സു കുളിര്‍മ്മ ഒരു ചാണും അതിന്റെ താഴെ നാല് വിരക്കിടയുടെ തിരുശേഷിപ്പിനായി വലവീശുന്നു. ചുണ്ട് നനക്കാന്‍ ഏറെ കഷ്ടപെടുന്നു ലോകമറിയാനിരിക്കുന്നതെയുള്ളൂ ... അടുത്ത ബെല്ലോടു കുടി ആരംഭിക്കുകയായി. ജീവിതമെന്ന നാടകം.  

മുഖപുസ്തക കുശല ജാലകത്തില്‍....

മുഖ പുസ്തക കുശല ജാലകത്തില്‍.... ഹായ് എന്ന് പറഞ്ഞു കുറെ പേര്‍ സുഖമാണോ എന്ന് ആരായാറുണ്ട് അസുഖമാണ് എന്ന് പറയുകയെങ്ങിനെ അഥവാ പറഞ്ഞാല്‍ ചിലര്‍ മുങ്ങും മറ്റുചിലര്‍ വാക്കുകളുടെ ഘോഷയാത്ര നടത്തും എങ്ങിനെ എപ്പോള്‍ മരുന്ന് മന്ത്രം സൗജന്യമായി ഒറ്റമൂലികളുടെ  പട്ടികയായി ,ഉപദേശങ്ങളായി അതിനാല്‍ സുഖം തന്നെ എന്ന് പറയുകയാണ്‌ ഉത്തമം എന്ന് തോന്നുന്നു പിന്നെ ചിലരുണ്ട് എല്ലാമാറിയണം എന്തിനാവോ ഇവര്‍ക്ക് ഇത്രയുമറിഞ്ഞിട്ടു വേറെയുമുണ്ട് ചോദ്യങ്ങള്‍ ഉണ്ടാതാണോ പിന്നെ എന്താണ് ഉണ്ടത് ഇങ്ങിനെ തുടരുന്നു ആണ് വന്നു ചോദിക്കുന്നത് ഇവിടെ പറയാന് ഉളുപ്പാകുന്നു എന്ത് ചെയ്യാം ഇവറ്റകളെ പൊങ്ങച്ച സഞ്ചികള്‍ വേറെ ഞാന്‍ അതാണ്‌ ഇതാണ് എന്റെ നാഴിയില്‍ അവരുടെ ചങ്ങഴി ഇറക്കും സമയം കൊല്ലാന്‍ ഇവര്‍ക്ക് അന്യന്റെ ദുഖങ്ങളെ അറിയണമെന്നെയില്ല എല്ലാവര്ക്കും സുഖം സുഖം മാത്രമതി ഇനി മറ്റുള്ളവര്‍ ഞാന്‍ ഞാന്‍ മാത്രം മെന്നു ഞാനും ഇതുപോലെ അല്ലെ, എന്താ ചെയ്യുക , അവസാനം  ഞാന്‍ എന്റെ ജാലകത്തെ അടച്ചു പച്ച കെടുത്തി ഇരിക്കാതെ നിവര്‍ത്തിയില്ലല്ലോ......

കുറും കവിതകള്‍ 275

കുറും കവിതകള്‍ 275 എഴുതിയാലോടുങ്ങാത്ത മുവന്തിയില്‍ ഒടുങ്ങുന്ന പകലിന്‍ കുത്തി കുറിപ്പുകള്‍ .ശുഭരാത്രി കാവു വലം വച്ചു വന്ന കാറ്റിനു പഴമയുടെ ഗന്ധം , പണ്ടാരചാവു വല്യച്ചാ കാത്തോണേ...!!. ഏന്‍ പറഞ്ഞതൊന്നും ഓന് മനസലാവുല്ല പയങ്കഥയല്ലേ ,ഒറ്റയാന്‍ .!! വിശന്ന പകലിന്റെ അസ്തമയ വെളിച്ചത്തു ആശ്വാസം പകരും നോമ്പുതുറ കാടിനു മുകളിലുടെ കടന്നു പോന്ന കാറ്റിനു തേയിലയുടെ മണം. നീര്‍കടികള്‍ മറന്നു ചാമ്പക്ക പൊട്ടിച്ചു അവള്‍ക്കായി , ഇന്ന് വെട്ടികളഞ്ഞു ഓര്‍മ്മയില്‍ നിന്നും അന്തിമയങ്ങും നേരമിതു പ്രണയമേറ്റുന്നു. പൗര്‍ണ മിനിലാവ്. ''ഓണപ്പൂങ്കുമ്പിളേന്തിയ'' പച്ചയാം നെല്‍പാടം കാണുമ്പോള്‍ അറിയാതെ ''പീ'' യെ ഓര്‍ത്തുപോകുന്നു . വായനക്കും അറിവിനും ഇടം കിട്ടിയാല്‍ ശവ പറമ്പിലും ആകാം 

കുറും കവിതകള്‍ 274

കുറും കവിതകള്‍ 274 എങ്ങും വേലി കെട്ടാം എന്നാല്‍ കഴിയുമോ സൂര്യനു നേരെ ഒന്ന് തുഷാരം ചുംബിച്ചുണര്‍ത്തിയ പനിനീര്‍ പൂ കാത്തു കഴിയുന്നു വണ്ടിന്‍ പരാഗണം നമ്മൾക്ക് ശനി അവർക്ക് ശുക്രൻ കൈനോട്ടം ജീവനം കളകള്‍ നിറഞ്ഞ മനസ്സുമായി കൃഷിയില്ലാ  പാടവരമ്പിലുടെ ഇന്നിന്റെ കാഴ്ച നൊമ്പരം തൂവെള്ള പിന്‍ കര്‍ട്ടനു മുന്നില്‍ വെള്ളയും കരി നീലയും നിറമുള്ള യൂണിഫോമില്‍ അവളോരോര്‍മ്മ മരണം അതിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാല്‍ ചരമകോളം എഴുതിക്കൊണ്ടേയിരിന്നു ഇരുൾ  ശില്പം മെനയുന്നു ആലിൻ ചുവട്ടിൽ. ചീവിടുകളുടെ കച്ചേരി    നാരങ്ങാ മുട്ടായിയും തോളത്തു കൈയുമിട്ടു നടന്ന ചങ്ങാതിയും ഒളിഞ്ഞു നോക്കി നോക്കി ഇപ്പോള്‍ നാണമില്ലാതെ അമരക്കായുടെ ഉള്ളിലും സന്ധ്യാദീപ പ്രഭയില്‍ അറിയാതെ കണ്ണടച്ചു നാമം ചൊല്ലി ഓര്‍മ്മകള്‍ .

കുറും കവിതകള്‍ 273

കുറും കവിതകള്‍ 273 എന്തിനു നിനക്ക് സ്വര്‍ണ്ണം ഏറെ . കണ്ണുകളില്‍ ഖനി തന്നെ ഉണ്ടല്ലോ ?!! കൊടാലി വെക്കും മരങ്ങള്‍ക്കൊപ്പം കിളി കുഞ്ഞുങ്ങളും ,''മാനിഷാദാ'' കോരനും കുമരനുമിന്നു നമ്മളൊക്കെ ആണ് അവര്‍ ഒക്കെ കൃഷിവിട്ടു കരക്കേറി മലമുകളില്‍ വെള്ളികെട്ടിയ മുടിയുമായി മുത്തശി കരയാന്‍ ഒരുങ്ങി. വിശപ്പിന്‍ വിലയറിയാത്ത ഇന്നിന്‍ ജന്മങ്ങള്‍ ഏറെ കാക്കയുടെ കാര്യം പറയേണ്ടല്ലോ .. കാക്ക ഏതായാലും മതി എങ്ങിനെയും പിണ്ഡം വച്ച് പോകാന്‍ തിടുക്കമിന്നു ഇരയിട്ടു കാത്തിരിക്കുന്നു ജീവിത സായന്തനങ്ങള്‍. ഒന്നുഒന്നിനു  വളമായി മാറുന്നു നിന്റെ മുഴക്കത്തിനായി കാതോര്‍ത്തിരുന്നോരുകാലം ഇന്നും ഓര്‍മ്മകള്‍ക്ക് എന്തുസുഖം അസ്തമിക്കാത്ത ശൌര്യവീര്യം രാഷ്ട്രപുത്രന്‍ പലവണ്ടികളും കടന്നകന്നു മകനെ നിന്നെമാത്രം കണ്ടില്ലല്ലോ, പിതൃ ദുഃഖം .!! എത്ര നേരമാണോ കാത്തിരിക്ക? ശിശിര വസന്തങ്ങളും പോയി വന്നു നിന്നെമാത്രമെന്തെ കണ്ടതില്ല ........

കുറും കവിതകള്‍ 272

കുറും കവിതകള്‍ 272 മഴക്കുണ്ടോ കല്യാണമെന്നോ കളവാണിയെന്നോ, പെയ്യ്ട്ടങ്ങിനെ   , മൊട്ടക്ക് ഗോട്ടിയാല്‍ അടികൊണ്ടു കൈ തിരുമുംമ്പോഴും ഓര്‍മ്മ തിരമാലകള്‍  ചുറ്റും . മനമറിയാതെ കാതോര്‍ത്തുനിന്നുയീ നാലുമണിയൊച്ച കേട്ടു ഓടിയ മുറ്റത്തു . കാറ്റിന്‍ ഗന്ധം പുലരിയുടെ പ്രകാശം മനമേറെ  നിശ്ചലം ശാന്തം  .. ഇനി വയ്യ... ഒന്നിങ്ങു വന്നെങ്കില്‍. മധുര സ്വപ്നങ്ങളില്‍ മനം പ്രതീക്ഷകളേറെ വന്നില്ല മഴയും. അവളുടെ ഓര്‍മ്മകളുമായി മനസ്സിലെ ചിന്തകള്‍ വളര്‍ന്നു ഒപ്പം. വയലിലെ വിളകളും. കാടും കിളികളും ചിരിച്ചുലഞ്ഞു . അവള്‍ക്കു  മാത്രം മൗനം .... കാടിന്റെ മൗനമുടച്ചു അരുവിയും തീവണ്ടിയും മനം ഏറെ അസ്വസ്ഥം അവന്റെ ഓര്‍മ്മകളുടെ ഒഴുക്കില്‍ എല്ലാം മറന്നു പ്രകൃതിയുടെ മനസ്സിലേക്ക് ഇറങ്ങിയവള്‍ . കാത്തിരിപ്പിന്റെ കണ്ണുകളില്‍ ലവണരസമോ നൊമ്പര മധുരമോ?!!

കുറും കവിതകള്‍ 271

കുറും കവിതകള്‍ 271 വസന്തം വന്നു പൂവിരിയിച്ചു എന്നിട്ടുമവളുടെ  കാത്തിരിപ്പു നീണ്ടു മഴ മായ്ച്ച വരമ്പുകൾ ഒന്നായി വയലുകൾ മനസ്സതിന്‍ മേലെ ഒഴുകി നടന്നു ഉണ്ടിരിന്നാല്‍ കണ്ടിരിക്കും തെങ്ങിന്‍ തോപ്പും ചില്ലറക്ക് വൈക്കോലും ,ഇനിയെന്താ ?!! വെയിലിന്‍ ഒളിച്ചുകളി മുഖം മറക്കും ഇലച്ചാര്‍ത്തില്‍ വസന്തം മഞ്ഞളാടി ചന്ദനമാടി അടി തെറ്റികിടപ്പുണ്ട് സോഡാ സര്‍ബത്ത് കൊണ്ടുവായോ !! നാവിൽ കൊതിയുറൂം .. വരികചക്ക മണിയനീച്ച പറന്നടുത്തു ... നരച്ചു തുടങ്ങുന്നോര്‍മ്മ വെയില്‍കൊണ്ട മഴകൊണ്ട മനസ്സിന്‍ കരുത്തിണ്ടോയിന്നിനു. മധുരിക്കുമ്പോളറിയില്ല ഒഴുക്കിയ വിയര്‍പ്പിന്‍ വേദന ജീവിതമേ നിന്‍ കാര്യം അപാരം . നിയത്തുക്കളുള്ളൊരു തിരമാലകളില്ലാത്ത മനസ്സില്‍ അള്ളാഹുവിന്‍ കൃപ ..!! ഓര്‍മ്മകളിന്നും കൊടിയേറുന്നു മനസ്സിന്റെ ഉത്സവ പറമ്പില്‍. ആറാട്ട് കഴിഞ്ഞു പൊട്ടാത്ത പടക്കം തേടി സ്വപ്നങ്ങളുറങ്ങിയുണരുമെന്‍ ഗ്രാമ ഭംഗിമായാതെയിരിക്കട്ടെ. മോഹമതിലായി  തല ചായിക്കാന്‍.

കുറും കവിതകള്‍ 270

കുറും കവിതകള്‍ 270 ഓര്‍മ്മകള്‍ക്ക് നൊമ്പരം അല്ലിയാമ്പലിനായ് പോയൊരുണ്ണി തിരികെ വന്നില്ല കിളികള്‍ സന്ധ്യാ നാമം ചൊല്ലി  ചേക്കേറിയാലില്‍ അയല്‍പ്പക്കത്തു ''കുങ്കുമപൂവു ''നിലവിളിച്ചു നിഴല്‍ പോലും ഒറ്റുകാരാകുന്ന കാലം ''വെളിച്ചം ദുഖമാണ് ഉണ്ണി''' വെടിക്കെട്ടിന്‍ വര്‍ണ്ണങ്ങളിലും കുടമാറി കൊണ്ടിരുന്നു. മനസ്സിലെ കാഴ്ച്ചപ്പൂരം. ആരൊക്കയോ നാമറിയാതെ നമ്മെ നോക്കുന്നുണ്ട്. ഈ ക്ഷീരപഥത്തില്‍... കണ്ണും  മനസ്സും പരതി നടന്നു താഴവാരങ്ങളിലേക്ക് . അവള്‍ എത്ര സുന്ദരിയീ പ്രകൃതി . കലമെത്ര ചുമ്മി കാലകഴിച്ചിട്ടിപ്പോള്‍ . അവള്‍ പറയുന്നതാ അവനു വേദവാക്യം. ഇരുന്നും തിരിഞ്ഞുമങ്ങു ഈരാറ്റു പേട്ടയില്‍ എത്തുമോ പച്ചപ്പില്‍ മനം മുങ്ങിപ്പോയി കുളിര്‍ പെയ്യുമാ പ്രഭാതത്തില്‍ കയ്യില്‍ ചെരുപ്പുമായി കുമ്പളവും പടവലവും തേടി വരമ്പത്ത് . ഒരു കുഞ്ഞിക്കാലും പുഞ്ചിരിയും കാണുമ്പോള്‍ മനസ്സില്‍ ഒരു പൂവിരിയുന്നു ഓര്‍മ്മകളെ വീണ്ടും ഒരുബല്യം തരുമോ ഐസസ് തിന്നു തുള്ളിച്ചാടാന്‍ .

കുറും കവിതകള്‍ 269

കുറും കവിതകള്‍ 269 നിനവിന്റെ നേരുകള്‍ വകച്ചുമാറ്റിയോരാ കാടിനെ തലോടിയകന്നൊരു കുസൃതി കാറ്റ്. മഴയില്‍ അവള്‍ കളിവഞ്ചി ഒഴുക്കി ബാല്യത്തിന്‍ ഓര്‍മ്മകള്‍ വീണ്ടും അവള്‍ക്കായി എന്തും കൊണ്ടുവരാന്‍ അവനിലെ പ്രണയം ഒരുങ്ങി. ''ഓലപീലി'' കാട്ടി കൈയ്യാട്ടി വിളിക്കുന്നാതാരെ, മഴമേഘങ്ങളെയോ അതോ പ്രവാസിയാം എന്നെയോ?!! ജീവിതം ഉരുട്ടാന്‍ പഠിപ്പിച്ചു വിശപ്പെന്ന പഠപുസ്തകത്തില്‍ നിന്നും ലോകം തലയിലേറ്റുന്നു പന്തുകള്‍ ജീവിത പന്തയം തീര്‍ക്കാന്‍ ഗ്രമീണയുടെ ദുഃഖം. തിര തീര്‍ത്തു ചാകര കരയില്‍ വസന്തം വേദനയാല്‍ പുളയും ജീവനുകള്‍ സ്വയം ബാല്യത്തിലെക്കല്ല വിശപ്പിന്‍ കുമളകള്‍ തീര്‍ക്കുന്നു ജീവിത വഴികള്‍. അന്ധിവാനം ചുവന്നില്ല അന്ധനാക്കും ലഹരിയുമായി ഈ യാത്രാവസാനം ഷാപ്പില്‍ .... കൊമ്പിനും കാലിനും നടുവില്‍ തോട്ടിയുമായി ആന ചോറു കൊലചോറു

കുറും കവിതകള്‍ 268

കുറും കവിതകള്‍ 268 ജീവിത നോവുകള്‍ പോരാതെ സ്വയം നൊമ്പരമെറ്റു വാങ്ങുന്നു ഭക്തി  . മണ്ണിനെ താങ്ങും ഉര്‍വ്വരതയുടെ കൈ അമ്മ സ്നേഹം . മംഗലം കഴിഞ്ഞതെയുള്ളൂ ഇനി വെള്ളം കുടിക്കാന്‍ ജീവിത മുഹുര്‍ത്തങ്ങള്‍ ബാക്കി. പുകയുന്ന മനവും ഭക്തിയാല്‍ വേവുന്ന പൊങ്കാലകലവും ജീവിതം ഉരുട്ടാന്‍ പഠിപ്പിച്ചു വിശപ്പെന്ന പഠപുസ്തകത്തില്‍ നിന്നും ലോകം തലയിലേറ്റുന്നു പന്തുകള്‍ ജീവിത പന്തയം തീര്‍ക്കാന്‍ ഗ്രമീണയുടെ ദുഃഖം. തിര തീര്‍ത്തു ചാകര കരയില്‍ വസന്തം വേദനയാല്‍ പുളയും ജീവനുകള്‍ സ്വയം ബാല്യത്തിലെക്കല്ല വിശപ്പിന്‍ കുമളകള്‍ തീര്‍ക്കുന്നു ജീവിത വഴികള്‍. അന്ധിവാനം ചുവന്നില്ല അന്ധനാക്കും ലഹരിയുമായി ഈ യാത്രാവസാനം ഷാപ്പില്‍ .... കൊമ്പിനും കാലിനും നടുവില്‍ തോട്ടിയുമായി ആന ചോറു കൊലചോറു

നീ എവിടെ ...?!!

നീ എവിടെ ...?!! എന്നുള്ളിലുണ്ടൊരു  എന്നെ തന്നെ വിഴുങ്ങുവാന്‍  പോന്നൊരുവന്‍ തിര  തിളച്ചു പൊന്തുന്നു തിമിര കൊഴുപ്പുകള്‍ക്കു തീഷ്ണതയെറുന്നു ആര്‍ക്കു നെരെയിത് ആഞ്ഞടിക്കുമെന്നറിയാതെ ആര്‍ത്തിരമ്പുന്നു എങ്ങുനോക്കുകിലും എന്തിനും പോരുന്ന ഏഷണി ഭീഷണികളെറെ കാഴ്ചകളില്‍ എങ്ങും സ്പര്‍ധതയും സ്വാര്‍ത്ഥതയും നിറഞ്ഞു തുള്ളുന്നു അന്ധത നിറക്കുന്നു ഗന്ധക പുകയാലെ നീറി പടരുന്നു ജപമാലകള്‍ പൊട്ടി ചിതറുന്നു ജലവായുക്കള്‍ ജാരന്റെ കൈപ്പിടിയില്‍ ചെമ്പരത്തി ചെവിയില്‍ തിരുകി ചെറുക്കാന്‍ കഴിയാത്ത നൊമ്പര തിരമാലകള്‍ വെള്ളിക്കാശിന്നു ഒറ്റി പാപിയെന്നു മുദ്ര കുത്തി  ക്രൂശിതരാക്കി മാറ്റുന്നു  സത്യത്തിന്‍ മുഖം മറച്ചു  പലായനം നടത്തുവാന്‍  നിര്‍ബന്ധിതരാകുന്നു  ഭീകരതയുടെ മുഖം മൂടി  അണിഞ്ഞു തുള്ളുന്നു  പെക്കൊലങ്ങളെങ്ങും വിഷം തുപ്പും കാളിമ നിറക്കും കാളിയനെ മര്‍ദ്ധിക്കാന്‍ ചക്രവും ഘടകവും ചമ്മട്ടിയുമെന്തി ചരിക്കും രക്ഷകാ നീ എവിടെ ?!!.

കുറും കവിതകള്‍ 267

അന്ധിക്ക് മഴക്ക് മുന്‍പേ വീടണയാന്‍ ഉള്ള ഓട്ടം വിശപ്പകറ്റാന്‍ വിറകു തലയിലും കുറും കവിതകള്‍ 267 പുലര്‍ക്കാല പത്രവും ചായയും ഇരിക്കാന്‍ ഒരു ഇടവും ഉണ്ടെങ്കില്‍ ജീവിതം സുന്ദരം നൊമ്പരങ്ങളെ ഉള്ളില്‍ മീനുമായി ചന്തയില്‍ നാളെയെ കുറിച്ചു ചിന്തയില്‍ ...... പൊട്ടാതെ നൊമ്പരം തലയിലേറ്റി  നടക്കുന്നു വയര്‍ നിറക്കാന്‍ ജീവിത യാത്ര കണ്ണുനീര്‍ വറ്റി ഒഴുകുന്നതിന്‍ മീതെ സ്വപ്നങ്ങള്‍ കടത്തുന്നൊരു പാലം ..!! എടത്വാ എന്ന് പറയുമ്പോള്‍ വലത്തേക്ക് വരും ആനവണ്ടി കുട്ടനാടിന്‍ ആശ്വാസമെപ്പോഴും എത്രനാള്‍ കാത്തിരുന്നവസാനം വല്‍മീകമായി  നില്‍പ്പു .... .പ്രണയമേ നിനക്കായി  !! വഴിതെറ്റിയതോ നടന്നടുത്തു ഈ വാര്‍ദ്ധ്യക്ക്യകൊടും കാട്ടില്‍ വഴി തെറ്റി നടന്നടുത്തതോയീ വാര്‍ദ്ധ്യക്ക്യം കൊടുംകാട്ടില്‍ അനാദിയില്‍ നീയും ഞാനുമി കാടും ഇന്നോ ....!!