കാളിയമർദ്ദനൻ കണ്ണൻ
കാളിയമർദ്ദനൻ കണ്ണൻ
ആനന്ദക്കടലിൽ കാൽപ്പാടുകളാലേ,
നടുവിൽ തിളങ്ങും കൃഷ്ണപ്രഭ നീ.
കാളിയമർദ്ദനനായൊരു കണ്ണാ,
രുദ്രതീർത്ഥമായി തഴുകേണം നീ.
പ്രേമത്തിൻ നിറവാകും കാമദേവനെപ്പോൽ,
ഗോപികമാർ തേടും മനോഹര രൂപം.
വൃന്ദാവനവീഥിയിൽ ഓടിനടക്കും,
ഗുരുവായൂരപ്പാ കാത്തിടേണം നീ.
കുട്ടികൾക്കെന്നും ഉറ്റതോഴനായി,
രോഗികൾക്കാശ്വാസ ധന്വന്തരിയായി.
അജ്ഞാനമാകും ഇരുളകറ്റാൻ,
വിശ്വഗുരുവായി ശോഭിക്കേണം നീ.
ഗുരുവായൂർ അമ്പലനടയിൽ തിളങ്ങും,
വൈകുണ്ഠ നാഥന്റെ നീലരത്നമേ.
മനസ്സിൽ നിറയും ഭക്തി തൻ അമൃതായ്,
പാദാരവിന്ദത്തിൽ വന്ദിക്കുന്നേൻ.
ജീ ആർ കവിയൂർ
02 08 2026
( തിരുവല്ല, കവിയൂർ)
Comments