ഏകാന്ത രാഗം
ഏകാന്ത രാഗം
ഒറ്റയ്ക്കയിരുന്നു പാടും മണിവീണേ,
നിന്റെ പാട്ടിന്നു നീറുന്ന നൊമ്പരം.
ഈറൻ മിഴികളിലെൻ കണ്ണീർ കണങ്ങൾ കോർത്തൊരു മാലയാക്കി,
പ്രണയത്തിൻ സുഗന്ധമെല്ലാ കാലവും വാടിപ്പിടഞ്ഞു മൺതരികളിൽ!
ചൂടൊന്നു കുറഞ്ഞു സന്ധ്യയായി മാറിയ നിമിഷങ്ങൾ...
നിനക്കായ് കരുതിയ സ്വപ്നങ്ങളെല്ലാം വെറുതെയായിരുന്നോ ഒരു വിസ്മയം?
നിഴലുകൾ വീണ വഴികളിൽ നമ്മൾ നടന്നു തീർത്ത ആ നാളുകൾ...
ഓർമ്മകളൊക്കെ മൺമറഞ്ഞതോ
ഈ പാട്ടിന്റെ വരികളിൽ?
വിരഹ രാഗം മൂളുന്നുവല്ലോ
ഏകാന്തതയുടെ തണലിൽ
രചന: ജീ ആർ കവിയൂർ
21-08-2026
(തിരുവല്ല, കവിയൂർ)
Comments