ചെങ്ങന്നൂർ ആദി കളരിയറിവിൻ സർവ്വകലാശാല...

ചെങ്ങന്നൂർ ആദി കളരിയറിവിൻ സർവ്വകലാശാല...
നാടൻപാട്ടിൻ ശീലുകളിൽ ഉണരും ചെങ്ങന്നൂരാതി തൻ കളരിത്തറയിൽ, പഴമതൻ താളവും പൊരുളും നിറഞ്ഞ അറിവിൻ സർവ്വകലാശാല!

ഗുരുവിൻ പാദങ്ങൾ വണങ്ങിപ്പഠിക്കും മെയ്വഴക്കത്തിന്റെ പയറ്റുവിദ്യ, പാദമുറപ്പിച്ചു കാൽവെപ്പുണരും ധീരത തൻ പുതുപടവുകളായ്.

ചുവടുകൾ പിഴയ്ക്കാതൊഴുകും കാലുകൾ കണ്ണുകൾ പായുന്ന മിന്നലുകൾ, വാളും പരിചയും തമ്മിലുരസി തീപ്പൊരി ചിതറുന്നോരങ്കത്തറ.

മന്ത്രവും തന്ത്രവും മർമ്മമറിവും ഉള്ളിലുറയ്ക്കും ഗുരുകുലമാം, ശസ്ത്രവും ശാസ്ത്രവും ഒന്നായ്ച്ചേരും പാരമ്പര്യത്തിൻ ചൈതന്യമാം.

വാമൊഴി പകർന്നുതരും ചരിതം കേൾക്കുമ്പോഴേ നാഡികളിൽ, വീരത പൂക്കും വീര്യമുണർത്തും തനിമ തിളങ്ങും കളരിയഴക്.

പഴയൊരു സങ്കേതത്തിൻ പൊരുളായ് നാട്ടറിവേറ്റിയ തിരുമുറ്റം, കാലമെത്രയോ കഴിഞ്ഞിടുമ്പോഴും മങ്ങാതെ നിൽക്കും ധീരപദം!

ജീ ആർ കവിയൂർ 
18 08 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം