ഓണക്കളികൾ ( ഗാനം)
ഓണക്കളികൾ ( ഗാനം)
പല്ലവി
പൂവിളികൾ ഉയരുന്നു പൊന്നോണക്കാലമേ,
ഒരുങ്ങിയല്ലോ മലനാട്!
ചിങ്ങപ്പൂനിലാവുദിച്ചു പൊൻപുഞ്ചിരി തൂകിയല്ലോ
തിരുവോണപ്പുലരിയെത്തി തിരുമുറ്റമൊരുങ്ങിയല്ലോ
മനസ്സിലെ വിഷമമെല്ലാം മാഞ്ഞുപോയ് തനിയെ ഇന്ന്
മലയാളക്കരയാകെയും മത്തുപിടിച്ചുപോയ് നിമിഷം.
പല്ലവി
പൂവിളികൾ ഉയരുന്നു പൊന്നോണക്കാലമേ,
ഒരുങ്ങിയല്ലോ മലനാട്!
നിലവിളക്കതിൻ ചുറ്റിലും ലാവണ്യവതികൾ നിന്നു
കൈകൊട്ടി പാട്ടുപാടിയേ ചുവടുകൾ വെച്ചുവന്നു
പുടവയും ചമയമണിഞ്ഞു കുങ്കുമപ്പൊട്ടും തൊട്ട്
പൂത്തുമ്പിയായ് പാടിടുന്നു പൈതൃകത്തിൻ തനിമയൊത്ത്.
പല്ലവി
പൂവിളികൾ ഉയരുന്നു പൊന്നോണക്കാലമേ,
ഒരുങ്ങിയല്ലോ മലനാട്!
ഊഞ്ഞാലിലാടിടുന്നുണ്ട് ഉല്ലാസത്താൽ പെൺകൊടികൾ
ആകാശത്തോടുറക്കെത്താൻ ആഗ്രഹിക്കും കൊച്ചുകിളികൾ
തുമ്പിതുള്ളി വട്ടത്തിലിരുന്നു കളിമുഴങ്ങുമ്പോൾ
തരളമാം ഗൃഹാതുരത തെന്നലായ് വീശിവരുമ്പോൾ.
പല്ലവി
പൂവിളികൾ ഉയരുന്നു പൊന്നോണക്കാലമേ,
ഒരുങ്ങിയല്ലോ മലനാട്!
ചെണ്ടമേളത്തിന്റെ താളത്തിൽ ചുവടുവെച്ചുവരുന്നുണ്ട്
പുലിവേഷം ധരിച്ചേറി പുരുഷന്മാർ പടയൊരുക്കുന്നുണ്ട്
തൃശ്ശൂർ പൂരപ്പറമ്പിലെ പെരുമയാം പുലിക്കളിയതുപോൽ
മനംമയക്കും കാഴ്ചകളാൽ നാടെല്ലാം നിറഞ്ഞുപോൽ.
പല്ലവി
പൂവിളികൾ ഉയരുന്നു പൊന്നോണക്കാലമേ,
ഒരുങ്ങിയല്ലോ മലനാട്!
കുമ്മാട്ടിയും ഓണപ്പൊട്ടനും മുഖംമൂടികൾ അണിഞ്ഞീടുന്നു
ആർത്തുവിളിച്ചു സന്തോഷത്താൽ വീടുകൾ തോറും കയറുന്നു
പർപ്പിടകപ്പുല്ലണിഞ്ഞവർ തുള്ളിക്കളിച്ചുല്ലസിക്കുമ്പോൾ
നാടിന്റെ പാരമ്പര്യങ്ങൾ വേറിട്ടൊരു ഭംഗി നൽകുന്നു.
പല്ലവി
പൂവിളികൾ ഉയരുന്നു പൊന്നോണക്കാലമേ,
ഒരുങ്ങിയല്ലോ മലനാട്!
പോരടിച്ചും മൽപ്പിടുത്തം നടത്തിയും ചേരിതിരിഞ്ഞന്ന്
ഓണത്തല്ലിൻ ആവേശങ്ങൾ കണ്മുന്നിൽ കണ്ടുനിന്നന്ന്
നാടൻ കളികളുടെ ചന്തങ്ങൾ നെഞ്ചിലേറ്റിയ മനുഷ്യർ
നന്മയുടെ പൂക്കാലത്തെ വരവേറ്റു നിന്നവർ പച്ചപ്പുകൾ.
പല്ലവി
പൂവിളികൾ ഉയരുന്നു പൊന്നോണക്കാലമേ,
ഒരുങ്ങിയല്ലോ മലനാട്!
ചെപ്പുകുടങ്ങൾ മുകളിലേക്ക് എറിഞ്ഞുകളിക്കും പെൺകുട്ടികൾ
ചെവികളിൽ ഓണപ്പാട്ടിൻ ഈണങ്ങൾ പാടും ചെറുപ്പക്കാർ
ചവിട്ടുകളിയും വട്ടക്കളിയും വിസ്മൃതിയാകാതെ ഇന്നും
മലയാള മണ്ണിൻറെ നെഞ്ചിലൊരു പുണ്യമായി നിൽക്കുന്നു.
പല്ലവി
പൂവിളികൾ ഉയരുന്നു പൊന്നോണക്കാലമേ,
ഒരുങ്ങിയല്ലോ മലനാട്!
വടംവലിയുടെ ആവേശവും പന്തുകളി തന്ന ലഹരിയും
ജാതിമത ഭേദമന്യേ പങ്കുവെച്ച ആ നല്ല നിമിഷവും
ദേശമെന്ന വ്യത്യാസമില്ലാതെ ഒന്നായ് തുളുമ്പി നിൽക്കുന്നു
ഓണനാളിൻ തുടിതാളം ഹൃദയത്താൽ തൊട്ടറിയുന്നു.
പല്ലവി
പൂവിളികൾ ഉയരുന്നു പൊന്നോണക്കാലമേ,
ഒരുങ്ങിയല്ലോ മലനാട്!
കാലമെത്രയോ കഴിഞ്ഞുപോയാലും മാഞ്ഞുപോകില്ലയോണം
നമ്മുടെ തറവാട്ടു വേരുകൾ ഓർമ്മിപ്പിക്കും ഈ നാടൻ കോലം
അധ്വാനത്തിൻ ഫലമനുഭവിച്ചു സർവ്വവും മറന്നുപാടിടാൻ
ഓണക്കാലം പോലെ മറ്റൊന്നുണ്ടോ നെഞ്ചിൽ ചേർത്തുപിടിക്കാൻ.
പല്ലവി
പൂവിളികൾ ഉയരുന്നു പൊന്നോണക്കാലമേ,
ഒരുങ്ങിയല്ലോ മലനാട്!
ജീ ആർ കവിയൂർ
20 08 2026
(തിരുവല്ല, കവിയൂർ)
Comments