വേരുകളുടെ പ്രാർത്ഥന
വേരുകളുടെ പ്രാർത്ഥന
വേരുകൾ മണ്ണിനെ ചേർത്തുപിടിച്ച്
മൗനത്തിൽ മന്ത്രം ജപിച്ചിരുന്നു,
കാണാത്ത വഴികളിലൂടെ
ജീവന്റെ നീരൊഴുക്ക് തേടിനടന്നു.
കൊമ്പുകൾ ആകാശം നോക്കുമ്പോൾ
അടിത്തറ താഴേക്ക് വളർന്നിരുന്നു,
പറയാതെ ചെയ്ത ത്യാഗങ്ങൾ
പച്ചയായി വിടർന്നുനിന്നു.
ഉയരം തേടിയ വൃക്ഷത്തിനല്ല,
ആഴം തേടിയ വേരുകൾക്കായിരുന്നു
ഭൂമിയുടെ അനുഗ്രഹം ലഭിച്ചത്—
വിനയമാണ് വളർച്ചയുടെ പ്രാർത്ഥന.
ജീ ആർ കവിയൂർ
06 08 2026
(തിരുവല്ല, കവിയൂർ)
Comments