ഓർമ്മച്ചെപ്പ്

ഓർമ്മച്ചെപ്പ്
ഓർക്കാതിരിക്കുവാനാവില്ല 
ഒഴിയുന്നില്ല മനസ്സിൽ നിന്നും നിൻ
ഓമൽപൂമുഖം എന്നിൽ ഉണർത്തുന്നു
ഓടിയകന്നാരാ ബാല്യയൗന കാലമൊക്കെ 

എത്ര എഴുതിയാലും പാടിയാലും
മതി വരില്ല നാളുകൾ...
ഇനിയും ഇനിയും ജനിക്കാൻ കൊതിക്കുന്നു ഈ സുന്ദര
വസുന്ധരയിൽ വീണ്ടും
നിമിഷങ്ങൾ നെഞ്ചിലേറ്റുന്നു...

വർഷചക്രം തിരിയുമ്പോൾ മറയുന്നു 
കൈകോർത്തു നടന്ന പാതകൾ 
ഇന്നലെ പെയ്ത മഴയുടെ ഈണം
ഇപ്പോഴും നെഞ്ചിലൊരു നോവായി...

കണ്ണാടിയിൽ കാണുന്നു
ഋതുക്കൾ തീർത്ത വരകളൊക്കെയും
മായാതെ നിൽപ്പുണ്ട് എൻ
മനസ്സിൽ പെയ്ത സൗഹൃദത്തിൻ നാളുകൾ...

രചന: ജീ ആർ കവിയൂർ
22-08-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം